LATEST STORIES

ഭിന്നശേഷിത്വം വില്‍പ്പനക്ക് വച്ചവന്‍

പെട്ടന്നാണ് കേട്ടത്, ഒറ്റപ്പെട്ട വീട്ടില്‍ നിന്നുള്ള സ്ത്രീയിടെ കരച്ചില്‍... വഴിയില്‍ നിന്നുതന്നെ ദൃശ്യമാകുന്ന, വാതിലടഞ്ഞു കിടക്കുന്ന വീട്ടില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീയുടെ, അല്ല ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍..... പിന്നീടവന് മുന്നോട്ട് നടക്കാനായില്ല. ആ വീട്ടില്‍ നിന്നും വഴിയിലേക്കിറങ്ങുന്ന പാതയെ മറികടക്കാന്‍ അവന് ഭയം തോന്നി, വല്ലാത്തൊരു വിറയല്‍...\\r\\n വീട്ടില്‍ നിന്നുള്ള ശബ്ദങ്ങല്‍ ഉച്ചത്തിലായിട്ട് ഒടുങ്ങിയപ്പോള്‍ അവന്‍റെ വിറയല്‍ കുറഞ്ഞു. ശരീരം ശാന്തമായി വന്നപ്പോള്‍ മുന്നോട്ട് നടന്നു. നീങ്ങവെ, വീട്ടില്‍ നിന്ന് മൂന്നുപേര്‍ പുറത്തേക്ക് വന്നു. Continue reading

പുതുവഴികള്‍

“രേഷ്മ യൂ ആര്‍ വെരി ബ്യൂട്ടി ആന്‍റ് സ്വീറ്റി.... നിങ്ങള്‍ക്ക് മുന്നില്‍ വിശാലമായൊരു ലോകം തന്നെയുണ്ട്, തുറക്കപ്പെടാനായിട്ട്.... പക്ഷെ, ഒരു മലയോളം സ്വപ്നം വേണമെന്ന് മാത്രം. നിങ്ങള്‍ക്കറിയുമോ ഞാനിപ്പോള്‍ ഉപയോഗിക്കുന്നത് ഒരു കടും മഞ്ഞ വാഗ്നര്‍ കാറാണ്, അത് അടുത്ത ആഴ്ചയില്‍ ഒരു ചുവന്ന കൊറോള ആക്കണമെന്നാണ് എന്‍റെ മോഹം. അതേപോലെ ബൃഹത്തായ ആഗ്രഹങ്ങള്‍ മനസ്സില്‍ വിരിയണം.... ആഗ്രഹ നിവര്‍ത്തിക്കായി മനസ്സും ശരീരവും ഒത്തൊരുമിച്ച് ശ്രമിക്കണം. ഇപ്പോള്‍ രേഷ്മ നല്ലൊരു തീരുമാനത്തിലെത്തിയിരിക്കുകയാണെന്ന് ഞാന്‍ പറയും. എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയും. നല്ലൊരു പെണ്‍കുട്ടിയായി, യുവതിയായി നിങ്ങളെ എത്തിക്കാന്‍ എനിക്ക് കഴിയും.” Continue reading

പീഡനം

ആദ്യം കണ്ട ആള്‍ പ്യൂണ്‍ ദാമോദരനായിരുന്നു. അയളോടുതന്നെ പറഞ്ഞു.\\r\\n അയാളെന്നെ ...... ജി കെ നായര്‍ എന്നെ..... മേശക്ക് അപ്പുറത്ത് എഴുന്നേറ്റ് നിന്ന്, മുഖം കൈകളില്‍ എടുത്ത് എന്‍റെ ചുണ്ടുകളില്‍........\\r\\n പൊട്ടിക്കരഞ്ഞുകെണ്ട് തന്നെ സഹപ്രവര്‍ത്തകരുടെ നടുവിലേക്ക് ഓടിയെത്തി. ചുറ്റും കൂടിയ പത്തോ ഇരുപ തോ സ്ത്രീ പുരുഷന്മാര്‍ക്ക് മുന്നില്‍വച്ച് വിളിച്ചുപറഞ്ഞു.\\r\\n അയാളെന്നെ പീഡിപ്പിക്കയായിരുന്നു. ...... വളരെ നാളുകളായിട്ട്......... ശാരീരികമായിട്ട്........ എല്ലാം സഹിക്കുകയായിരുന്നു............ ഒരു സ്ത്രീയായതുകൊണ്ട്മാത്രം......... മടുത്തു....... Continue reading

ന്യൂ റിയാലിറ്റി ഷോ

ഏഴു സുന്ദരന്മാരുടേയും മൂന്നു സുന്ദരികളുടേയും മുഖങ്ങള്‍ തെളിഞ്ഞു, പഴയ ട്യൂബ് ലൈറ്റു പോലെ....\\r\\n\\r\\n അവര്‍ മുകളിലേക്ക് നോക്കി.\\r\\n\\r\\n ഓ...ഗോഡ്... യുവര്‍ ഗുഡ്നസ്സ്.... Continue reading

നാസര്‍ തിരിച്ചു വന്നില്ല

പല വിധ അഭിപ്രയങ്ങള്‍ കേട്ടും, വിമര്‍ശനങ്ങള്‍ അറിഞ്ഞും യോജിച്ചു യോജിക്കാതെയും. പലരോടും നീരസത്തിലും അഭിപ്രായ യോജിപ്പിലും പിറ്റേന്നു വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. വാര്‍ഡു മെമ്പറും, കുടുംബ സുഹൃത്തും എങ്ങുമെങ്ങും തൊടാതെ മുഴി മനഞ്ഞിലിനെപ്പോലെ നില കൊണ്ടു Continue reading

നാളത്തെ, മറ്റന്നാളത്തെ അഭിമുഖം

പിന്നീട് ഓരോരുത്തുരും അവകാശങ്ങള്‍ ഉന്നയിച്ചു. എന്തുകൊണ്ട് സ്വന്തം ചേരിയില്‍ നിര്‍ത്താന്‍ ഉതകുന്നതെന്ന് തെളിവുകള്‍ നിരത്തി, മറ്റുള്ളവരുടെ കൂടെ നിന്നലുണ്ടാകാവുന്ന വൈതരണികളും അക്കമിട്ട് നിരത്തി. ശബ്ദങ്ങള്‍ ഉയര്‍ന്നു. വാക്കുകള്‍, അതി അര്‍ത്ഥ വാക്കുകളായി... കായ ബല പരീക്ഷണത്തിലേക്ക് നീങ്ങുന്നെന്ന് തേന്നിയപ്പോള്‍ ചോദ്യ കര്‍ത്താവ് ശബ്ദമുയര്‍ത്തി പറഞ്ഞു. Continue reading

നാനാര്‍ത്ഥങ്ങള്‍

ക്ഷമിക്കണം, അവളെന്നു വിളിക്കാന്‍ അവളെന്‍റെ ഭാര്യയല്ല. എന്‍റെ പെണ്‍ സുഹൃത്താണ്. സെക്സ് പാര്‍ട്ടണര്‍. തുല്യ അധികാരാവകാശങ്ങളോടു കൂടിയാണ് ഞങ്ങള്‍ ജീവിതത്തെ വ്യവസ്ഥയാക്കിയിരിക്കുന്നത്. ഈ വില്ല വാങ്ങിയതും അങ്ങിനെ തന്നെയാണ്. വില്ലക്ക് മുന്നില്‍ മനോഹരമായ പൂന്തോട്ടം വച്ചു പിടിപ്പിച്ചതും, ഫര്‍ണിച്ചറുകള്‍, ഏസി, വാഷിംഗ് മെഷിന്‍, കാര്‍ വാങ്ങിയതും അങ്ങിനെ തന്നെയാണ്. എടി, പോടി, അവള്‍ എന്ന വിളികള്‍ ഒരിക്കലും ഉണ്ടാകരുതെന്ന് വാക്കാല്‍ പറഞ്ഞിരുന്നു. Continue reading

ദ്വയാര്‍ത്ഥങ്ങള്‍

-ഞാനും, എന്‍റച്ഛന്‍ തന്ന ഓട്ടക്കാലണയും കൊണ്ടാണ് ജീവിതം തുടങ്ങിയത്... എന്നിട്ടോ, ഞാന്‍ രുചിക്കാത്ത ഭോജനങ്ങളില്ല, അറിയാത്ത രസങ്ങളില്ല, കാണാത്ത നാടുകളില്ല, Continue reading

തൊണ്ടി സാധനം

“നിങ്ങളുടെ മാത്രമോ... ഞാനാരെന്ന് നിങ്ങള്‍ക്കറിയുമോ...ഈ ലോകത്തെ ലക്ഷക്കണക്കിന്.... അല്ല കോടിക്കണക്കിന് പുരുഷന്മാരുടെ സ്വന്തമാണു ഞാന്‍..... മോഹങ്ങളാണ്, സ്വപ്നങ്ങളാണ്....വിവരസാങ്കേതിക വിദ്യയുടെ അപാരമായ സാദ്ധ്യതയായ വെബിലൂടെ അവരെല്ലാമെന്നെകാണുന്നു, അറിയുന്നു, നുകരുന്നു,മുകരുന്നു, ആസ്വദിക്കുന്നു... ഒരുപക്ഷെ, നിങ്ങളെന്നെ മോഷ്ടിക്കുമ്പോഴും അവരെന്നെ കാണുകയായിരുന്നിരിക്കണം. മയക്കു മരുന്നില്‍ മയങ്ങിമറന്ന് ഉറങ്ങുന്ന ഒരു പെണ്ണിനെ......” Continue reading

LATEST STORIES