ദ്വയാര്‍ത്ഥങ്ങള്‍

ഉന്നതാധികാരസ്ഥാനത്തെത്തി അടുത്തൂണ്‍ പറ്റിയ ശേഷമാണ് അദ്ദേഹം നാട്ടില്‍ കൊട്ടാര സദൃശമായൊരു വീട് വച്ച് പാര്‍പ്പ്  തുടങ്ങിയത്.  പാര്‍പ്പ്  തുടങ്ങി അടുത്ത നാള്‍ മുതല്‍ വീട്ടില്‍  ഓരോരോ സംഗമങ്ങളും നടത്തി വന്നു.

        വീടിന്‍റെ പണി ചെയ്തവര്‍ക്കു വേണ്ടി,

        അയലത്തുകാര്‍ക്കു വേണ്ടി,

        നാട്ടിലെത്തിയ ശേഷം അദ്ദേഹം അംഗമായിട്ടുള്ള ക്ലബുകാര്‍ക്കു വേണ്ടി,

        പലയിടങ്ങളിലും അദ്ദേഹവുമൊരുമിച്ച് ജോലി ചെയ്തവര്‍ക്കു വേണ്ടി.........

        സംഗമങ്ങളെല്ലാം ഓരോ ഉത്സവങ്ങളായിരുന്നു. മദ്യവും മാംസവും ചേര്‍ന്ന അന്നപാനങ്ങളും,

സംഗീതവും നൃത്തവും ചേര്‍ന്ന ദൃശ്യ വിസ്മയങ്ങളുമായിട്ട്,

        ഒരു സംഗമം ബാല്യകാല സുഹൃത്തുക്കള്‍ക്കു വേണ്ടിയും നടത്തിയിരുന്നു.  അങ്ങിനെ അയാളും അദ്ദേഹത്തിന്‍റെ അതിഥിയായെത്തി.

        അയാള്‍, തനിക്ക് കിട്ടിയ പാത്രവുമായിട്ട് ഭക്ഷണമിരിക്കുന്ന മേശക്കരുകിലെത്തി.  ആട,് മാട്, കോഴി, താറാവ്, പന്നി, കേഴ, മാന്‍.......  എല്ലാം വ്യത്യസ്തമായ നിറങ്ങളില്‍, മണങ്ങളില്‍......

        വ്യത്യസ്തമായ കുപ്പികളില്‍, പേരുകളില്‍ പാനീയങ്ങളും.....