മദ്യം കഴിച്ചെത്തുന്ന ദിവസങ്ങളില്‍ പ്രമോദ് ഉറക്കത്തിനു മുന്‍പ്
ഭക്ഷണത്തിനുശേഷം രണ്ടോ മൂന്നോ സിഗരറ്റു വലിക്കുന്നതുകാണാം. അതിലൊന്നും തന്നെ ഒരു
അസഹ്യതയും വിനോദിനി കാണിച്ചിട്ടില്ല
എല്ലാവരും തന്നെ
പടിയിറങ്ങിയിരിക്കുന്നു. ഒടുവില്‍ പ്രമോദിന്‍റെ അച്ചനും അമ്മയും;രണ്ടു ദിവസവും കൂടിനില്ക്കാന്‍ അവള്‍ പറഞ്ഞതാണ്. പക്ഷേ അച്ഛന്‍ ലോസ് ഓഫ്
പേയിലാണ്. അച്ഛന് പ്രായമായിരിയ്ക്കുന്നു, അസുഖങ്ങള്‍ ഏറുകയും
ഹോസ്പ്പിറ്റല്‍ വാസം കൂടുകയും ശ്രാദ്ധചടങ്ങുകള്‍ കഴിഞ്ഞയുടനെ ഓരോരുത്തരായി
പടിയിറങ്ങുകയായി. യാത്രപറഞ്ഞും പറയാതെയും.
ചെറിയ ഗെയിറ്റ്
കടന്നുകഴിയുമ്പോഴേക്കും എല്ലാവ
രും അപ്രത്യക്ഷപ്പെടുന്നതായി വിനോദിനി ഇപ്പോള്‍ മാത്രമാണ്
ശ്രദ്ധിച്ചത്. മതിലിന് ഒരാളില്‍ കൂടുതല്‍ ഉയരമുണ്ട്. ഒരു നിമിഷം മറ്റെല്ലാം
മറന്നവള്‍ അടുത്തടുത്തുള്ള ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളെല്ലാം ശ്രദ്ധിച്ചു.
എല്ലാറ്റിന്‍റേയും മതിലുകള്‍ വളരെ ഉയര്‍ന്നതു തന്നെയാണ് നിലത്തു നിന്നാല്‍ പരസ്പരം
കാണാന്‍ കഴിയാത്ത അത്രയും ഉയരത്തില്‍. മതിലിന് ഉയരം കൂടൂന്തോറും ബന്ധങ്ങളുടെ
കണ്ണികളും അകലുകയാണ്, അറ്റുപോവുകയാണ്. ഓരോ വീടിനും പുറം
ലോകവുമായിട്ടുള്ള ബന്ധം മുന്‍ വശത്തുള്ള ആ ചെറിയ ഒരു ഗെയിറ്റുവഴി
മാത്രമായിരിക്കുന്നു.
അടുത്ത ക്വാര്‍ട്ടേഴ്സുകളില്‍
താമസിക്കുന്നത് ആരോക്കെയാണെന്നോ, അവര്‍ക്കൊക്കെ എത്ര മക്കള്‍
വീതമുണ്ടെന്നോ, ഒന്നും വിനോദിനിക്കറിയില്ലാതായിരിക്കുന്നു.
ക്വാര്‍ട്ടേഴ്സിന്‍റെ വഴിയിലൂടെ നടക്കുമ്പോള്‍ ആരെയെങ്കിലും കണ്ടാല്‍ ഒന്നു
ചിരിയ്ക്കുക മാത്രമാണിന്നത്തെ ചടങ്ങ്.