ചെറുകഥകൾ - STORIES

വാല്മീകം

അവന്‍ പാടി\r\n ഒരു നാള്‍ ഞാന്‍ രാജാവാകും; ഞാന്‍ നിങ്ങളുടെ രാമനാകും ;\r\n തേവരുടെ കോട്ടയും, കൊത്തളങ്ങളും കൊട്ടാരങ്ങളും എന്‍റേതാകും;\r\n എന്‍റെ സ്നേഹിതരെ നിങ്ങളെല്ലാം എന്‍റെ കൊട്ടാരത്തിലെ വാസികളാകും;\r\n നിങ്ങളോടൊത്ത് കേളിയാടുന്ന എന്നെ നിങ്ങള്‍ രാമനെന്നു വിളിയ്ക്കും.\r\n ഈ വാനവും ഭൂമിയും നമ്മുടേതാകും, ഈ കാടുപടലവും നമ്മുടേതാകും, ഈ പാടശേഖരവും, ധാന്യങ്ങളും നമ്മുടേതാകും.\r\n ഈ തേവന്മാര്‍ നമ്മുടെ മണ്ണില്‍ നിന്നും അകന്നുപോകും; Continue reading

വായനക്കാരിയുടെ ജാരൻ

കഴിഞ്ഞ ദിവസം സുനു, എന്റെ ഭർത്താവ് ചോദിച്ചു.\\r\\nനിനക്ക് ഒരു ജാരനുണ്ടോയെന്ന്.......\\r\\nഎനിക്കാ ചോദ്യം പോലും ആദ്യം ഗ്രഹിക്കാൻ കഴിഞ്ഞില്ല. കാരണം ഞങ്ങളുടെ ജീവിതത്തിൽ അങ്ങിനെ ഒരു ചോദ്യത്തിന്റെ പ്രസക്തി അതു വരെയില്ലായിരുന്നു. അനധികൃമായൊരു സാഹൃദമോ, സഹവാസമോ എനിക്കില്ല. സംശയാസ്പതമായ സാഹചര്യത്തിൽ ഏത്തിപ്പെടുകയോ, തെറ്റിദ്ധാരണാ ജനകമായി സുനുവിന് കാഴ്ച, കേൾവി കിട്ടുകയോ ചെയ്തിട്ടില്ലെന്നാണ് എന്റെ അറിവ്. ഞങ്ങളുടെ വേഴ്ചകളിൽ പിഴവോ, സംസാരത്തിൽ അകൽച്ചയോ ഉണ്ടായിട്ടില്ല. പിന്നെയുള്ളത് എന്റെ വായനയാണ്. Continue reading

യോഹന്നാന്‍ മത്തായിയുടെ പരിണാമം

ഉലഹന്നാന് സംഭവിച്ച വലിയ അബദ്ധങ്ങളില്‍ ഒന്ന് ഇടവകക്കാര്‍ നീട്ടിക്കൊടുത്ത കോളേജ് അദ്ധ്യാപകവൃത്തിയെന്ന അപ്പക്കഷണം നിരസിച്ച\\r\\nതാണ്. അതിന് കാരണവുമുണ്ടായിരുന്നു. അവര്‍ ആവശ്യപ്പെട്ട പണം കൊടുക്കാന്‍, പെങ്ങളുമാരെ അയച്ചുകഴിഞ്ഞ് അപ്പന്‍ അവനായി നീക്കിവച്ച വീടും ഒരു തുണ്ടു ഭൂമിയും വിറ്റാല്‍ തികയില്ലായിരുന്നു. ബാക്കി കടം കൊള്ളാമായിരുന്നുവെന്നു വച്ചാലോ കിട്ടുമായിരുന്ന ശമ്പളത്തില്‍ നിന്നു പലിശയും നിത്യവൃത്തിയും കഴിഞ്ഞു പോകുകയില്ലായിരുന്നുവെന്നതാണ് കണക്കുകൂട്ടല്‍ Continue reading

മൃഗീയത

തിരുമനസ്സേ... പ്രജകളെല്ലാം നന്മയുള്ളവരും മൃഗങ്ങളെപ്പോലെ സത്യമുള്ളവരുമായാല്‍ രാജാവിന്‍റെ ആവശ്യമുണ്ടോ....അധികാരമുണ്ടോ..... രാജാവും പ്രജയെപ്പോലെ ഒരു സാധാരണക്കാരാനാകയില്ലേ... പിന്നെ എന്ത് രാജര്‍ഷി.... ഉപനിഷത്....മഹാകാവ്യങ്ങള്‍.... Continue reading

മൂന്നു ഭാഗങ്ങളുള്ള ഒരു കഥ

ജോഹന്‍റെ വാക്കുകളെ ശ്രദ്ധിച്ചില്ലെങ്കിലും പിറ്റേന്ന് രാവിലെ പത്തു മണിക്ക് മുമ്പ് ശ്രീജിത്തിന്‍റെ സുഹൃത്ത് ജിനോ മാത്യുവിന്‍റെ ഫോണിലേയ്ക്ക് മെട്രോ നഗരത്തിലെ ഒരു ഹോസ്പിറ്റലില്‍ നിന്നും വിളിയെത്തി, റിസപ്ഷനിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ സ്ത്രീ ശബ്ദം പറഞ്ഞു.\r\n ശ്രീജിത്തിന് മെട്രോ നഗരത്തില്‍ വച്ച് ആക്സിഡന്‍റ് പറ്റി, ഗുരുതരാവസ്ഥയിലാണ്.... വെന്‍റിലേറ്റളിലാണ്.... Continue reading

മുച്ചീട്ടു കളിക്കാരന്‍

ലക്ഷങ്ങള്‍, കോടികള്‍, സ്ഥലങ്ങള്‍, കെട്ടിടങ്ങള്‍, സ്ഥാനങ്ങള്‍, മാനങ്ങള്‍, ഒരു സ്ത്രീയെയും വാതു വച്ചിരിക്കുന്നു. അത് ഇന്ത്യയില്‍ നിന്നുമാണ്. ഇന്നച്ചന്‍റെ ചീട്ടുകളി ചരിത്രത്തില്‍ ഇത് മൂന്നാമത്തെ സ്ത്രീയാണ്. ഇതിന് മുമ്പ് രണ്ടും ഇന്ത്യയില്‍ നിന്നു തന്നെയായിരുന്നു. വാതു വയ്പുകാരുടെ ഭാര്യമാരെ തന്നെയാണ് വച്ചിട്ടുള്ളതും. അവരെല്ലാം ധര്‍മപുത്രന്മാരാണ്. ഇന്ത്യാക്കാരായ ധര്‍മപുത്രന്മാര്‍ക്കേ ഭാര്യയെ പണയം വക്കാന്‍ കഴിയുകയുള്ളൂ. കാരണം ഭാര്യമാരുടെ മേലുള്ള ആധിപത്യം ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമാണ്. Continue reading

മരണം അനിവാര്യമെങ്കിലും

കണിയാരുടെ ഗണനങ്ങള്‍;\r\n\r\n പിതൃകോപമെന്ന്,\r\n\r\n മാര്‍ഗ്ഗതടസ്സങ്ങളെന്ന്.\r\n\r\n തീര്‍ക്കാനായി മോക്ഷക്രിയകള്‍,\r\n\r\n പാപ പരിഹാരകര്‍മ്മങ്ങള്‍..............\r\n\r\n വീണ്ടും കാത്തിരിപ്പുതുടരവെ...................\r\n\r\n ഡോക്ടര്‍മാരുടെ ടെസ്റ്റുകള്‍, Continue reading

ഭിന്നശേഷിത്വം വില്‍പ്പനക്ക് വച്ചവന്‍

പെട്ടന്നാണ് കേട്ടത്, ഒറ്റപ്പെട്ട വീട്ടില്‍ നിന്നുള്ള സ്ത്രീയിടെ കരച്ചില്‍... വഴിയില്‍ നിന്നുതന്നെ ദൃശ്യമാകുന്ന, വാതിലടഞ്ഞു കിടക്കുന്ന വീട്ടില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീയുടെ, അല്ല ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍..... പിന്നീടവന് മുന്നോട്ട് നടക്കാനായില്ല. ആ വീട്ടില്‍ നിന്നും വഴിയിലേക്കിറങ്ങുന്ന പാതയെ മറികടക്കാന്‍ അവന് ഭയം തോന്നി, വല്ലാത്തൊരു വിറയല്‍...\r\n വീട്ടില്‍ നിന്നുള്ള ശബ്ദങ്ങല്‍ ഉച്ചത്തിലായിട്ട് ഒടുങ്ങിയപ്പോള്‍ അവന്‍റെ വിറയല്‍ കുറഞ്ഞു. ശരീരം ശാന്തമായി വന്നപ്പോള്‍ മുന്നോട്ട് നടന്നു. നീങ്ങവെ, വീട്ടില്‍ നിന്ന് മൂന്നുപേര്‍ പുറത്തേക്ക് വന്നു. Continue reading

പുതുവഴികള്‍

“രേഷ്മ യൂ ആര്‍ വെരി ബ്യൂട്ടി ആന്‍റ് സ്വീറ്റി.... നിങ്ങള്‍ക്ക് മുന്നില്‍ വിശാലമായൊരു ലോകം തന്നെയുണ്ട്, തുറക്കപ്പെടാനായിട്ട്.... പക്ഷെ, ഒരു മലയോളം സ്വപ്നം വേണമെന്ന് മാത്രം. നിങ്ങള്‍ക്കറിയുമോ ഞാനിപ്പോള്‍ ഉപയോഗിക്കുന്നത് ഒരു കടും മഞ്ഞ വാഗ്നര്‍ കാറാണ്, അത് അടുത്ത ആഴ്ചയില്‍ ഒരു ചുവന്ന കൊറോള ആക്കണമെന്നാണ് എന്‍റെ മോഹം. അതേപോലെ ബൃഹത്തായ ആഗ്രഹങ്ങള്‍ മനസ്സില്‍ വിരിയണം.... ആഗ്രഹ നിവര്‍ത്തിക്കായി മനസ്സും ശരീരവും ഒത്തൊരുമിച്ച് ശ്രമിക്കണം. ഇപ്പോള്‍ രേഷ്മ നല്ലൊരു തീരുമാനത്തിലെത്തിയിരിക്കുകയാണെന്ന് ഞാന്‍ പറയും. എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയും. നല്ലൊരു പെണ്‍കുട്ടിയായി, യുവതിയായി നിങ്ങളെ എത്തിക്കാന്‍ എനിക്ക് കഴിയും.” Continue reading

ചെറുകഥകൾ - STORIES