വായനക്കാരിയുടെ ജാരൻ

പ്രിയ എഴുത്തുകാരാ ഞാൻ  വായന നിർത്തുകയാണ്...

വളരെ ഉദ്ദ്വേഗത്തോടെയാണ്‌ അയാൾ വാട്ട്‌സാപ്പ്‌ പോസ്റ്റ്‌ വായിച്ചത്‌. ആ സുഹൃത്ത്‌, വാട്ട്‌സാപ്പ്‌ കുട്ടായ്മ തുടങ്ങിയ അന്നു മുതലേ ഉണ്ടായിരുന്നതാണ്‌. അതിന്‌ മുമ്പും സഹൃദത്തിലായിരുന്നു. ഏന്നു മുതൽ എന്ന്‌ പറയാൻ കഴിയുന്നില്ല. ഉണ്ടായിരുന്നു എന്നത്‌ സത്യം. എന്നാൽ വാട്ട്സാപ്പിൽ ഒരു ആശംസാ സന്ദേശമോ സുപ്രഭാത പോസ്റ്റ്‌ പോലുമോ അയക്കാത്ത സുഹൃത്ത്‌... അതാണ്‌ അയാളെ വ്യാകുലപ്പെടുത്തുന്നത്‌....

ആദ്യമായി വന്ന പോസ്റ്റു തന്നെ വ്യത്യസ്തതയോടെ...

അയാൾ വായന തുടർന്നു.

ഞാൻ വായന തുടങ്ങുന്നത്‌ താങ്കളുടെ കഥകളിൽ നിന്നാണ്‌. ആദ്യകാലങ്ങളിൽ കഥകളെല്ലാം താങ്കൾ തപാലിൽ അയച്ചു തരികയാണ്‌ ചെയ്തിട്ടുള്ളത്.....വാട്ട്‌സാപ്പ്‌ കൂട്ടായ്മ തുടങ്ങിയപ്പോൾ അങ്ങിനെയായി......അവയിലൊന്നും താങ്കളുടെ പേരോ മേൽവിലാസമോ ഉണ്ടായിരുന്നില്ല. അതു കൊണ്ട്‌ എനിക്ക്‌ താങ്കളെ നേരിട്ട്‌ അറിയില്ല. വാട്ട്‌സാപ്പ്‌ കൂട്ടായ്മയിൽ എന്നെ ചേർത്ത് പോസ്റ്റുകൾ വന്നു തുടങ്ങിയ നാളുകളിൽ തന്നെ കൂട്ടായ്മയിലെ മറ്റ്‌ സുഹൃത്തുക്കളോട്‌ താങ്കളെപ്പറ്റി അന്വേഷിച്ചതാണ്‌. പക്ഷെ, അവർക്കും ഏന്റെ അറിവുകളേ ഉണ്ടായിരുന്നുള്ളൂ... വായിച്ചതിലൊക്കെ നിങ്ങളെ തെരക്കി, അവിടെയൊന്നു നിങ്ങളുടെ ശൈലി, ഭാഷ, ചിന്തകൾ കാണാൻ കഴിഞ്ഞില്ല. തപാൽ വഴി എഴുതുന്ന സാഹിത്യരകാരൻ, ഇപ്പോൾ വാട്ട്‌സാപ്പിലും. എന്നാലും വ്യക്തിപരമായിമറഞ്ഞിരിക്കുന്നു.നിറക്കൂട്ടുകള്‍ ഇഷ്ടപ്പെടാത്തവൻ.......... അന്വേഷണം ഉപേക്ഷിച്ചു. നിങ്ങളെ വായിക്കുക മാത്രം ചെയ്തു. നിങ്ങൾ പറഞ്ഞിട്ടുള്ളതും വായിച്ചു കൂട്ടി. പൈങ്കിളി മുതൽ ശുദ്ധസാഹിത്യം വരെ....... വിഷയമെഴുത്ത്‌ മുതൽ വേദങ്ങൾ വരെ.....