യോഹന്നാന്‍ മത്തായിയുടെ പരിണാമം

ഇത് യോഹന്നാന്‍ മത്തായി, അമ്പത്തി അഞ്ച് വയസ്സ്, അഞ്ച് അടി പതിനൊന്ന്       ഇഞ്ച് ഉയരം, ഒത്തവണ്ണം നിത്യേന ഷേവ് ചെയ്ത ്മിനുസമാര്‍ന്ന മുഖം, കനത്തില്‍, നരച്ചുതുടങ്ങിയ മേല്‍മീശ, കുറ്റിത്തലമുടി ഡൈചെയ്തത്........

        അയാള്‍ മെത്തയില്‍ ഉറക്കമാണ്. നേരം പുലര്‍ന്നിരിക്കുന്നു. ജനാലവഴി

വെളിച്ചം മുറിയില്‍ എത്തിയിരിക്കുന്നു, ജനല്‍ കര്‍ട്ടണിന്‍റെ സുതാര്യത അതിനൊരു തടസ്സമായിട്ടില്ല.

        വിശാലമായ മുറിയിലെ തെക്കെകോണിലുള്ള ഡ്രസ്സിംഗ് ടേബിളിനരുകിലാണ് അവള്‍. യാത്രയ്ക്കുള്ള ഒരുക്കമാണ്.

        അവള്‍ക്ക് വെളുത്തനിറമാണ്, കൊഴുത്ത ദേഹം. കുളിച്ചീറന്‍ പകര്‍ന്ന മുടി ഉണങ്ങാനായിട്ട് വിടര്‍ത്തിയിട്ടിരിക്കയാണ്.

        ടേബിളില്‍ ഉറപ്പിച്ചിരിക്കുന്ന കണ്ണാടിയില്‍ അവളുടെ മുഖം, വട്ട മുഖ

മാണ്, അല്‍പ്പം വലിപ്പംകൂടിയ കണ്ണുകളും..

        ലിപ്സ്റ്റിക്ക് പുരട്ടി ചുണ്ടുകള്‍ കൂട്ടി അമര്‍ത്തി, വിരല്‍ തുമ്പാല്‍, കരിമഷി

കൊണ്ട് പുരികങ്ങളെഴുതി, കണ്ണാടിയിലൂടെ ഹെയര്‍ സ്റ്റൈല്‍ നോക്കി അവള്‍ തിരിഞ്ഞു, അവള്‍ക്ക് മുപ്പതു വയസ്സേ  തോന്നുകയുള്ളൂ.

        അപ്പോഴും അയാള്‍ ഉറക്കമാണ്.

        അവള്‍ക്ക് അടിവസ്ത്രങ്ങള്‍ മാത്രമേയുള്ളു. അടഞ്ഞവാതിലും ജനാലകളും ഉറങ്ങുന്ന അയാളും അവള്‍ക്ക് വസ്ത്രങ്ങളായി.

         കദളിപ്പൂവിന്‍റെ നിറമുള്ള ബ്ലൗസ്സും ഷിഫോണ്‍ സാരിയും അണിഞ്ഞുകഴിഞ്ഞപ്പോള്‍ അവള്‍ അതിസുന്ദരിയായി. പക്ഷെ, അയാളുടെ ഉറക്കം, അവളുടെ കവിളില്‍ തന്നെ നുള്ളി നെമ്പരപ്പെടുത്തുന്നതായി തോന്നും മുഖം കണ്ടാല്‍.

        മെല്ലെ മെത്തയില്‍ ഇരുന്ന് സാവാധാനം തോളത്ത് തട്ടി അവള്‍ അയാളെ ഉണര്‍ത്തി.

        ആ മുറിയിലാകെ നിറഞ്ഞ് നിന്നിരുന്ന അവളുടെ   സൗരഭ്യം അയാള്‍ അറിയുന്നുവെന്ന് മുഖം പറയുന്നു. ഉറക്കത്തിന്‍റെ ആലസ്യതവിട്ട് വളരെ വേഗം അയാളുടെ കണ്ണുകള്‍ തുറന്നു.

        ഞാന്‍ പോണു....

        അവള്‍ പറഞ്ഞു

        ഇന്നുകൂടി നിനക്ക് പോകാതിരക്കാം.

        ഇല്ല.........ഇനിയാവില്ല.....രണ്ടു ദിവസത്തേക്കായിരുന്നു നമ്മുടെ എഗ്രിമെന്‍റ്.......... ഇപ്പോള്‍ മൂന്നു ദിവസമായി.

          അതു നമുക്ക് പുതുക്കാം

        അതു എനിക്കാവില്ല. അയാളുമായിട്ട് ബന്ധപ്പെടണം. ഒരു പക്ഷെ, എനിക്ക് വേണ്ടി വേറെ ഏതെങ്കിലും എന്‍ഗേജ്മെന്‍റ് അയാള്‍ എഗ്രിമെന്‍റാക്കിയിട്ടുണ്ടാകാം.

        എങ്കില്‍ നിനക്ക് പോകാം. ആ മേശവലിപ്പില്‍ പേഴ്സുണ്ട്, നിനക്കിഷ്ടമു

ളളതെടുക്കാം.

        അവള്‍ മേശവലിപ്പിലെ പേഴ്സില്‍ നിന്നും പണം എണ്ണിയെടുത്ത് ബാഗുമായിട്ട് യാത്ര തുടങ്ങുമ്പോള്‍ അയാളോടു പറഞ്ഞു.

        എഗ്രിമെന്‍റ്പ്രകാരം അഡ്വാന്‍സ് കഴിച്ചുളള പണമേ ഞാനെടുത്തുളളു.

അധികമായ ഒരു ദിവസം താങ്കളുടെ സ്നേഹത്തിനുളള കൂലിയാണ്..

                പക്ഷെ, അതുകേള്‍ക്കാന്‍ യോഹന്നാന്‍ ഉണര്‍ന്നിരി്ക്കുകയായി

രുന്നില്ല.

        അവള്‍ മുറ്റത്തിറങ്ങി ആ വീടിനെ നോക്കി നിന്നു.