മൂന്നു ഭാഗങ്ങളുള്ള ഒരു കഥ

ഒന്ന്

        ആലസ്യത്തില്‍ നിന്ന് ഉണര്‍ന്നിട്ടും കണ്ണുകളെ തുറക്കാതെ സ്ഥലകാലങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് ശ്രീജിത്ത്. ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത് കഴിഞ്ഞ ഒരു മണിക്കൂര്‍ മമ്പുള്ള കാര്യങ്ങളെയാണ്.  അവന്‍ ഇവിടെ വന്നത് ഒരു മണിക്കൂര്‍ മുമ്പാണ്.  നേഹ വിളിച്ചു വരുത്തുകയായിരുന്നു.

        നേഹയെക്കുറിച്ച് പിന്നീട് ഓര്‍ത്തെടുക്കാം.  അതിന് ഒരു മണിക്കൂര്‍ മുമ്പുള്ള ഓര്‍മ്മകള്‍ തികയില്ല.  കഴിഞ്ഞ ഒരു ദിവസത്തേതോ, ഒരാഴ്ചത്തെ തന്നെയോ മതിയാകില്ല.  ഒരു മാസത്തേതെങ്കിലും വേണ്ടി വരും.  അതുകൊണ്ട് ആ ഓര്‍മ്മകളെ അവിടെ നിര്‍ത്തിയിട്ട് കഴിഞ്ഞ ഒരു മണിക്കാര്‍ മുമ്പു തുടങ്ങിയ കാര്യങ്ങളെ ഉണര്‍ത്തിയെടുക്കാം.

        അവനെ നേഹ വിളിച്ചു വരുത്തുകയായിരുന്നു.

        ഇപ്പോള്‍ കഥ മുമ്പോട്ടു പോകണമെങ്കില്‍ നേഹ ആരെന്നു പറയേണ്ടിയിരിക്കുന്നു.  നേഹ ആരെന്നു പറഞ്ഞില്ലെങ്കിലും, ശ്രീജിത്തുമായുള്ള ബന്ധമെന്തെന്നു പറയേണ്ടിയിരിക്കുന്നു.

        നേഹ ശ്രീജിത്തിന്‍റ പ്രണയിനിയാണ്.

        പ്രണയിനി, ആ വാക്കിന് ഇത്തിരി അലങ്കാരം കൂടിപ്പോയിട്ടുണ്ടോ.... എങ്കില്‍ പ്രിയതമ എന്നാകാം.  അല്ലെങ്കില്‍ വേണ്ട പ്രേമഭാജനമെന്നാക്കാം.

        വേണ്ട, കുറച്ചു കൂടി കടുപ്പം കുറച്ച് നേഹ ശ്രീജിത്തിന്‍റെ കാമുകി ആണോന്നു പറയാം.

        കണ്ണുകളെ തുറക്കാതെ തന്നെ അവന്‍ ദേഹത്തെ ബോധത്തിലേക്ക് കൊണ്ടു വന്നു.  പൂര്‍ണ്ണ നഗ്നനായിട്ടു തന്നെയാണ് പതുതപതുത്ത കിടക്കയില്‍ കിടക്കുന്നതെന്ന് അവന്‍ അറിഞ്ഞു.  കൂടെ ആദ്യമായി സ്ത്രീയെ അനുഭവിച്ചതിന്‍റെ മധുര സ്മരണകളും.  വലതു വശത്ത് സ്വസ്തമായി വിശ്രമിച്ചിരുന്ന കൈയ്യാല്‍ നഗ്നതയെ പരതി നോക്കി, ഓര്‍മ്മിച്ചെടുത്തതിനെ സ്ഥരീകരിക്കാനായിട്ട്.

        ആ മുറി സുഖകരമായൊരു ശീതളിമയിലായണ്.  ദേഹം അതിനെ ആവോളം നുകര്‍ന്ന് ശാന്തമായിരിക്കുകയാണ്.

        പെട്ടന്നവന്‍ നേഹയെ ഓര്‍മ്മിച്ചു.  കഴിഞ്ഞ ഒരു മണിക്കൂറിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നേഹയെ   വിസ്മരിക്കാനാവില്ല.  അവന്‍ കണ്ണുകള്‍ തുറന്ന് തല ഉയര്‍ത്തി നോക്കി. മുറിയിലെ ഉരിളില്‍ ഒരു വെളുത്ത നിഴല്‍ പോലെ അവളെ കാണാം.  അവളുടെ ദേഹത്തിന്‍റെ വെളുപ്പിനെ മറച്ചു വയ്ക്കാന്‍ മുറിയിലെ ഇരുളിന് കഴിയുന്നില്ലെന്നത് സത്യം.

        അവളും പൂര്‍ണ്ണ നഗ്നയായിട്ടു തന്നെയാണ് കിടക്കുന്നത്. മലര്‍ന്ന്, നിവര്‍ന്ന്, കാലുകളെ അല്പമകറ്റി, കൈകളെ ഇരു വശത്തും സ്വസ്തമായിരിക്കാന്‍  വിട്ട്.....മുടിയിഴകളെ യധേഷ്ടം ഉലഞ്ഞു കിടക്കാന്‍ അനുവദിച്ച്.......

        അവന്‍ വേഗം എഴുന്നേറ്റു. അവളെ കാണണം.  ഇരുളിലല്ല, വെളിച്ചത്തില്‍....അവളറിയാതിരിക്കാന്‍ പൂച്ചയുടെ കള്ളത്തരത്തെ കൂടെ കൂട്ടി,. സാവാധാനം കിടക്കയില്‍ നിന്നും താഴെയിറങ്ങിജനലിനരുകിലെത്തി, മുറിയെ ഇരുളിലാക്കിയിരുന്ന കറുത്ത യവനികയെ അല്പം അകറ്റി. യവനികയില്‍ തീര്‍ത്ത നീണ്ട വിടവിലൂടെ വെളിച്ചം അകത്തെത്തി നേഹയെ അവനായി കാണിച്ചു കൊടുത്തു.  മനക്കണ്ണില്‍ കഴിഞ്ഞ നിമിഷങ്ങളില്‍ സംഭവിച്ചതുകളും.

        ശ്രീജിത്തിന്‍റെ വാസസ്ഥലം ഈ മെട്രോ നഗരത്തിലല്ല.  ഒരു മണിക്കൂറോളം വാഹനയാത്ര വേണ്ട മറ്റൊരിടത്താണ്.   ഇന്ന് പുലര്‍ച്ചക്ക് നേഹ മൊബൈലില്‍ വിളിക്കുകയായിരുന്നു.

        ശ്രീ ഇന്ന് ഫ്രീയാക്കുമോ....

        എന്തിന്....

        ഇന്ന് ഇവിടെ വന്നാല്‍ ജീവിത്തില്‍ ഒരിക്കലും മറക്കാനാന്‍ കഴിയാത്ത  ഒരു ദിവസമായിരിക്കും നമുക്ക്...

        ഊം....എങ്ങിനെ.....

        അതു പറയില്ല....അനുഭവിക്കാനുള്ളതാണ്......

        നേഹയുടെ ശബ്ദത്തിലെ ആര്‍ദ്രത അവനെ വല്ലാതെ ആകര്‍ഷിച്ചു. അവന്‍ സമ്മതിക്കുകയും ചെയ്തു.