അദ്ധ്യായം രണ്ട്‌

ഡൗൺലോഡ് ചെയ്യുകകതകില്‍ ശക്തിയായി തട്ടുന്നതു കേട്ടിട്ടാണ്‌ അവന്‍ ഉണര്‍ന്നത്‌. അഗാധമായ ഗര്‍ത്തത്തില്‍ നിന്നു കയറില്‍ കെട്ടിവലിച്ച്‌ കയറ്റുമ്പോലെയാണവന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍വിലേയ്ക്ക്‌ എത്തിയത്‌. യാത്രാക്ഷീണവും വിസ്‌കി നല്‍കിയ തളര്‍ച്ചയും, ഉറക്കച്ചടവില്‍ കണ്ണുകള്‍ തുറക്കാനായില്ല. തപ്പിത്തടഞ്ഞാണ്‌ ലൈറ്റ്‌ തെളിച്ച്‌ കതകിന്റെ കുറ്റിയെടുത്തത്‌. ഒരു പാളി തുറന്നപ്പോഴേയ്ക്കും ഉറക്കത്തിന്റെ ക്ഷീണം ഓടിയകന്നു. അവന്‌ എന്തെങ്കിലും സംസാരിക്കാന്‍ കഴിയും മുമ്പെ അവള്‍ കതക്‌ ശക്തിയായി തള്ളിത്തുറന്ന്‌ അകത്തുകയറി കട്ടിലിനോട്‌ ചേര്‍ന്ന്‌ പരുങ്ങി നിന്നു. ലേശം …

നാനാര്‍ത്ഥങ്ങള്‍

ഡൗൺലോഡ് ചെയ്യുകഅനന്തമായ ആകാശത്തുകൂടി അവന്‍ അപ്പൂപ്പന്‍ താടിയെപ്പോലെ പറന്ന് നടക്കുകയായിരുന്നു.        കോടാനുകോടി നക്ഷത്രങ്ങള്‍, അവകളെയൊക്കെ ചുറ്റി കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങള്‍, ഉല്‍ക്കകള്‍, പൊടിപടലങ്ങള്‍, വ്യത്യസ്ഥ വര്‍ണ്ണങ്ങള്‍….       ഒരു ഗ്രഹത്തില്‍ അവന്‍, അവനെ തന്നെ കണ്ട് പുളകം കൊണ്ടു.  കേരള പ്രവിശ്യയിലെ മങ്കാവുടി പട്ടണത്തിലെ ശ്രീപുരം ദേശത്തെ പുത്തന്‍പുരക്കല്‍ ബാലകൃഷ്ണന്‍ ശരത് എന്ന പി ബി ശരത്, ഒരു മാവിന്‍ ചുവട്ടിലെ സിമന്‍റ് തറയില്‍ കാറ്റു കൊണ്ടിരുന്ന് സിഗററ്റ് വലിക്കുന്നു.  …

സമാഗമം

ഡൗൺലോഡ് ചെയ്യുക“ഡോക്ടറാന്‍റീ , എനിക്കൊന്നും മനസ്സിലാകുന്നില്ല”ڈ       സുനുവിന് തന്‍റെ കാതുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല. മുന്നിലിരിക്കുന്ന ഡോക്ടര്‍ രമണി പൗലോസിനേയും വിശ്വസിക്കാന്‍ കഴിയുന്നില്ല.       സുനിതയുടെ പ്രഗ്നന്‍സി ഉറപ്പാക്കിയപ്പോഴാണ് സുനുവും ഡോക്ടര്‍ രമണി പൗലോസും തമ്മിലുള്ള അടുപ്പം കൂടിയത്. വളരെ വൈകിയുള്ള വിവാഹം, വിവാഹം കഴിഞ്ഞിട്ടും മൂന്നു വര്‍ഷം കാത്തിരുന്നതിനു ശേഷമുളള പ്രഗ്നന്‍സി. ഒരു ചെറിയ തുമ്മലോ, ഛര്‍ദ്ദിയോ ഉണ്ടായാല്‍ ഓടിയെത്തുകയായി ഡോക്ടറുടെ മുന്നില്‍…………       അവന്‍റെ വെപ്രാളം കണ്ടിട്ടായിരിക്കണം …

ന്യൂ റിയാലിറ്റി ഷോ

ഡൗൺലോഡ് ചെയ്യുകകഴിഞ്ഞ പതിനൊന്നു മണിക്കൂറുകളായി അവര്‍ പത്തു പേര്‍ ഈ ഏസി മുറിയില്‍ ഒരു ചതുര മേശക്ക് ഇരു പുറവുമായിട്ട് എംഡിയുടെ മുഖത്തു നോക്കിയിരിക്കുന്നു.  രാവിലെ പത്തു മണിക്കാണ്  കോട്ടും സ്യൂട്ടും സുഗന്ധങ്ങളും സ്യൂട്ട് കേസുകളുമായിട്ട് ഏഴു സുന്ദരന്മാരും ഒരേ നിറത്തിലുള്ള സാരിയും ബ്ളൗസും  ധരിച്ച്, വ്യത്യസ്തമാര്‍ന്ന മൂന്നു മണങ്ങളില്‍ മൂന്നു സുന്ദരികളും വന്നിട്ടുള്ളത്.  സുന്ദരികള്‍ക്ക് സ്യൂട്ട് കേസുകളില്ല.  അവരോടൊത്ത് മാറില്‍ അടക്കിപ്പിടിക്കപ്പട്ട് മൂന്നു ഫയലുകളുമാണെത്തിയത്.        കോണ്‍ഫ്രന്‍സ് തുടങ്ങി …

ഒരമ്മയും മകളും

ഡൗൺലോഡ് ചെയ്യുകഅമ്മ നാല്പത്തിയഞ്ച് വയസ്സ്, വെളുത്ത് മെല്ലിച്ച്….       നീയെന്നതാടീ പെണ്ണെയിങ്ങനെയെന്ന്….. ഏതെങ്കിലും വല്ല്യമ്മച്ചി ചോദിച്ചാല്‍, ഓ ഇതൊക്കെ മതിയമ്മച്ചി… ഇങ്ങനിരുന്നാലും  ഞാന്‍ അഞ്ചു വീട്ടിലെ പണി ചെയ്യുന്നില്ലേയെന്ന് തിരിച്ചു ചോദിക്കും.       ഓ… ഒള്ളതാ…       വെളുപ്പിനെ നാലു മണിക്ക് ഉണര്‍ന്ന് വീടും മുറ്റോം അടിച്ചുവാരി കട്ടന്‍ ചായ തെളപ്പിച്ച് കുടിച്ച് ചൂടു വെള്ളത്തില്‍ കുളിച്ച് വസ്ത്രം മാറി വീട് പൂട്ടി ആറുമണിക്കു മുമ്പേ വക്കീല്‍ ദമ്പതികളുടെ വീട്ടിലെത്തും, …

സാക്ഷ്യം

ഡൗൺലോഡ് ചെയ്യുകആനപ്പുറത്തേറിയവന് പട്ടിയെ ഭയക്കേണ്ടതില്ലെന്നത് ഏവര്‍ക്കും അറിയുന്ന കാര്യമാണ്.  ആനപ്പുറത്തു തന്നെയാണ് ഇരിക്കുന്നത്, വാച്യമായി വ്യവഹരിച്ചാന്‍ ആനയേക്കാള്‍ എത്രയോ ഉയരത്തിലാണ് ഈ ഇരുപത്തിയഞ്ചാം നിലയിലുള്ള ഫ്ലാറ്റ്.  ആ ഉയര്‍ച്ച ധനത്തിന്‍റെ കൂടി അളവാണ്.  അധികാരം ഏതു സമയത്തും എന്തും ചെയ്ത് തരാനായിട്ട് ഓച്ഛാനിച്ച് നില്‍ക്കുന്നുണ്ട്.  കാവലാളുകള്‍ നാലു ചുവരുകള്‍ക്ക് പുറത്ത് മാത്രമല്ല ചുവരുകള്‍ക്ക് ഉള്ളിലുമുണ്ട്.  ഒരു സാക്ഷ്യപ്പെടുത്തലുകാരന്‍റെ ജീവിതം അവിശ്വസനീയവും, അവര്‍ണനീയവും, അപകടകരവുമാണ്.  ഏതു സമയത്ത് എവിടെ നിന്നെല്ലാം അമ്പുകള്‍, …

ഇരുള്‍

ഡൗൺലോഡ് ചെയ്യുകപന്തല്‍ പണി കഴിഞ്ഞിരിക്കുന്നു.       നീലച്ച ടാര്‍പ്പോളിന് താഴെ വെള്ള വിരിച്ച്, വെള്ളയില്‍ വേണ്ടിടത്തെല്ലാം പൂക്കളും പല വക ചിത്രങ്ങളും ചെയ്ത്, ചെത്തി മിനുക്കിയ തറയില്‍ ചുവന്ന പരവതാനി വിരിച്ച്, വേണ്ടിടത്തൊക്കെ കസേരകള്‍ നിരത്തി, വേണ്ടിടത്തു മാത്രം കസേരകള്‍ക്ക് മുന്നില്‍ ടേബിളുകള്‍ നിരത്തി, കസേരകളേയും ടേബിളുകളേയും ഒരേ നിറത്തിലുള്ള വിരികളാല്‍ പുതപ്പിച്ച്, വ്യത്യസ്ഥ വീക്ഷണം കിട്ടും വിധത്തില്‍ ചില കോണുകളിള്‍ ആഹാരം നിരത്താനുള്ള ടേബിളുകള്‍ തയ്യാറാക്കി, എവിടെ നിന്നും …

കാവ്

ഡൗൺലോഡ് ചെയ്യുകഎന്തിനാണ്‌ മകളെ നിന്റെ മുഖം കറുത്തത്‌, അങ്ങിനെ കറുക്കാൻ പാടില്ല. നിന്റെ പേരെന്തെന്ന്‌ മറന്നോ…. ‘നിതാര’യെന്നാണ്‌. നിതാരയെന്നാൽ നിത്യവും താരമായിരിക്കുന്നവളെന്നാണ്‌. താരമായിരി ക്കുകയെന്നാൽ പ്രകാശിക്കുകയെന്നാണ്‌ അർത്ഥം. അതുകൊണ്ട്‌ എന്റെ മകളുടെ മുഖം കറുക്കാൻ പാടില്ല. ഏതു പ്രതികൂല സാഹചര്യത്തിലും പ്രകാശിച്ചു കൊണ്ടിരിക്കണം. അതാണ്‌ താരകം. ചിലപ്പോൾ മേഘപടലങ്ങൾ താരങ്ങളെ മറയ്ക്കാം. പക്ഷെ, അതൊരു മറമാത്രമാണ്‌, താരകത്തിന്റെ ശോഭയുടെ മങ്ങലല്ല. കൊച്ചുമകൾ മുത്തച്ഛന്റെ മുഖത്തു നോക്കി, ആ കണ്ണുകളിലെ തിളക്കം …

അദ്ധ്യായം പതിനാറ്

ഡൗൺലോഡ് ചെയ്യുകവളരെയേറെ പ്രക്ഷുബ്ധമായിട്ട്‌ സൌമ്യയ്‌ക്ക്‌ കണ്ണുകൾ കൂടി കാണാൻ കഴിയാതെ വന്നു. നാവ്‌ ചലിക്കാതെ ആയിപ്പോയി, വിറ കൊണ്ടിട്ട്‌ കൈകാൽ അനക്കാനോ ഒരുചുവട്‌ വയ്ക്കാനോ കഴിഞ്ഞില്ല. സലോമിയും അശ്വതിയും എന്തു ചെയ്യേണ്ടൂ എന്നോർത്ത് ഇരുന്നു പോയി. ഒരലർച്ചയോടുകൂടിയാണ്‌ അവൾ, സൌമ്യ എഴുന്നേററു നിന്നത്.   ഇത്രയേറെ ഭീകരമായിട്ട്‌, ക്രുദ്ധമായിട്ട്‌ ശബദം ഉണ്ടാക്കാൻ സൌമ്യയ്ക്ക്‌ കഴിയുമെന്ന്‌ അശ്വതി ഒരിക്കലും കരുതിയിരുന്നില്ല.  ഉച്ചഭാഷിണി നിലച്ചു പോയി, വ്യാസനും അദ്ധ്യക്ഷനും തളർന്നു പോയി, സമൂഹമാകെ പിന്നിലേയ്ക്ക് …

അദ്ധ്യായം പതിനഞ്ച്

ഡൗൺലോഡ് ചെയ്യുകവ്യാസൻ പ്രസംഗിച്ചു. “നാം ഈ നോവലിന്റെ ‘ഉണ്ണിയുടെ പരിദേവനങ്ങ’ളുടെ അവസാന അദ്ധ്യായത്തിലേക്ക്‌ കടക്കുകയാണ്‌. ഇതു വായിച്ചു കഴിയുമ്പോൾ നിങ്ങൾക്കുണ്ടാകാവുന്ന വിയോജിപ്പിന്‌ ആദ്യമേ തന്നെ ഉത്തരം തരുന്നത്‌ നന്നായിരിക്കുമെന്ന്‌ തോന്നുന്നു. ഒരാളടെ ജീവിതത്തിൽ ഒരേവിധത്തിലുള്ള സംഭവം രണ്ടു പ്രാവശ്യം ഉണ്ടാവുക. ഇത്‌ സംഭവ്യമാണോ? സംഭവ്യമാണെന്നാണ്‌ എന്റെ പക്ഷം. കാരണം നമ്മുടെ ജീവിതത്തിൽ, നമുക്കു ചുററും നടക്കുന്നതുകളിൽ എല്ലാം എത്രയോ ആവർത്തനങ്ങൾ കാണാൻ കഴിയുന്നു. ഒരുകാര്യം തെററാണെന്ന്‌ അറിഞ്ഞു കൊണ്ടു തന്നെ …