സാമൂഹിക അകലം

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

അന്നത്തെ വേനല്‍ മഴ കഴിഞ്ഞ് ആകാശം തെളിഞ്ഞ് വന്നപ്പോള്‍ നക്ഷത്ര കുഞ്ഞുങ്ങള്‍ക്ക് ഭൂമി കാണാറായി.  അവര്‍ സുഖശീതിളിമയാര്‍ന്ന വാനത്ത് തുള്ളിച്ചാടി കളിച്ചു.  ചാടിക്കളിക്കുന്ന നേരത്ത് ഒരുവള്‍ താഴേക്ക് നോക്കി.

       അതാ, ഭൂമിയില്‍ ഒരാള്‍ വീടിന് പുറത്ത് കിടന്നുറങ്ങുന്നു.

       അവള്‍ താഴേക്ക് ഇറങ്ങി വന്നു. അയാളെ വിളിച്ചുണര്‍ത്തി.

എന്തേ നിങ്ങളിവിടെ കിടക്കുന്നത്, പനി പിടിക്കില്ലേ.. നിങ്ങളുടെ വീടും ഉറങ്ങുകയാണല്ലോ,  ഉള്ളില്‍ കയറി കിടന്നു കൂടെ….?

       അയാള്‍ എഴുന്നേറ്റു, മൂരി നിവര്‍ന്നു.

       സാമൂഹിക അകലം പാലിക്കുന്നതാണ് മോളെ,  കുഞ്ഞു വീടല്ലേ.  അടുക്കളയില്‍ ഭാര്യയും വിരുന്നു വന്ന പെങ്ങളും കിടക്കുന്നു, ഒറ്റമുറിയില്‍ മക്കളും മരുമക്കളുമുണ്ട്, വരാന്തയില്‍ അച്ഛനും അമ്മയും. വന്ന്, വന്ന് ഞാനിവിടെയെത്തി.  എന്നാലും സുഖമുണ്ട്. ആകാശത്തെ, മോളെപ്പോലുള്ള താരക കുഞ്ഞുങ്ങളെ കണ്ട് ഉറങ്ങിപ്പോയതറിഞ്ഞില്ല”

       നക്ഷത്രക്കുഞ്ഞ് മുകളിലേക്ക് പോയി.  അങ്ങ്, ആകാശത്ത് ചെന്നു നിന്ന് അയാള്‍ക്ക് ശുഭരാത്രി നേര്‍ന്നു.

@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top