ഒരു കോർപ്പറേറ്റ് രാഷ്ട്രീയ നോവൽ

(പ്രശംസ്ത നിരൂപകൻ ശ്രീ കടാതി ഷാജി കേട്ടഴുത്തുകാരന്റെ ഒളിക്കാഴ്ചകൾ എന്ന നോവലിനെക്കുറിച്ച് 2017 ഡിസംബർ 17-ലെ വീക്ഷണം ആഴ്ചപ്പതിപ്പിൽ എഴുതുന്നു.) സ്വതന്ത്രവും വൈയക്തികവുമായ ജീവിത നിലപാടുകളെ ഭയരഹിതമായി കാലത്തിന്റെ നേരനുഭവങ്ങളോട്‌ ബന്ധിപ്പിക്കുന്ന നോവലെന്ന വിശേഷണത്തോടെ വായനാ സമുഹത്തിനു മുന്നിലെത്തിയ വിജയകുമാർ കുളരിക്കലിന്റെ കേട്ടെഴുത്തുകാരന്റെ ഒളിക്കാഴ്ചകൾ, കാരൂർ സ്മാരക നോവൽ പുരസ്ക്കാരത്തിൽ പ്രത്യേക പരാമർശത്തിന്‌ അർഹമായ പുസ്തകമാണ്‌. ഒരകാലമൃതന്റെ സ്മരണിക എന്ന നോവലിലൂടെ എഴുത്തുലോകത്ത്‌ ശ്രദ്ധേയനായ വിജയകുമാർ കളരിക്കൽ ആരാണ്‌ ഹിന്ദു …

വരാൻ പോകുന്ന കാലത്തിന്റെ നോവൽ – “ഒരകാലമൃതന്റെ സ്മരണിക”-

(നിരൂപകൻ : കടാതി ഷാജി- 2014 ഏപ്രിൽ 14 ഞായർ- കേരളഭൂഷണത്തിന്റെ വീക്കെന്റിൽ എഴുതുന്നു.) ജീവിതം സാഗരമാണ്‌; ആഴമറിയാത്ത, പരപ്പറിയാത്ത. ആഴവും പരപ്പും തരുന്നത്‌ അനന്തതയുടെ സുചിമുനയിൽ കണ്ടെത്താവുന്ന സമഗ്രതയുടെ പ്രകാശ ഗോളത്തെയാണ്‌. തിരമാലകളുടെ അഗ്നി വർഷം ജീവിതത്തെ വിജയിപ്പിക്കുന്നു, പരാജയപ്പെടുത്തുന്നു. വിജയപരാജയങ്ങൾ പെൻഡുല സ്പന്ദനവും സ്പന്ദനങ്ങൾക്കിടയിലെ ഇടവേളകളിൽ മിന്നി മറയുന്ന അൽഭുതവുമാണ്‌. ദുരിതവും രോഗവും നിരാശയും കഴിവുകേടും അനിശ്ചിതത്വവും സൃഷ്ടിക്കുന്ന അത്ഭുതം. നിർവ്വചന തത്വത്തിൽ ജീവിതം തന്നെയാണ്‌. ഇതിനൊരു …

രണ്ടു വിധികൾ

* ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാൻ അനുമതി നല്‍കി സുപ്രീംകോടതിയുടെ ചരിത്രവിധി.ആർത്തവകാലത്ത്സ്ത്രീകളുടെക്ഷ്രേത്രപവേശനം വിലക്കുന്നതിന്‌ പിൻബലമേകുന്ന കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനച്ചട്ടത്തിന്റെ (ബി) വകുപ്പ്‌ റദ്ദാക്കി. * വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497- വകുപ്പ്‌ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച്‌ റദ്ദാക്കി. മാറ്റങ്ങൾഅനിവാര്യമാണ്‌.ഇത് സ്ത്രീസ്വാതന്ത്ര്യാധിഷ്ഠിതമായ മാറ്റത്തിന്‌വഴിയൊരുക്കമാണ്. സ്ത്രീ പുരുഷ സമത്വത്തിലേക്കുള്ളപുതിയചുവടുവയ്പ്പാണ്……ലോകംഅവസാനിക്കുമെന്നാണ്ദൈവവിശ്വാസികള്‍ കരുതുന്നതും, പറയുന്നവരുംപ്രചരിപ്പുക്കുന്നതും. ഇതിന്‌ മുമ്പും പല ആചാരങ്ങളും മാറ്റപ്പെട്ടിട്ടുണ്ട്‌. ക്ഷേത്രപ്രവേശന വിളമ്പരം, സതി …

ഒടിയ൯ – നവോത്ഥാന ചിത്രം

ചിത്രം കാണാൻ പോകുന്നത്‌, അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമയെന്ന്‌ വായിച്ച്‌ അറിഞ്ഞതിനു ശേഷമാണ്‌. വായിച്ച എഴുത്തുകളെല്ലാം സിനിമ പുറത്തിറങ്ങുന്നതിനു മുമ്പ്‌ വന്നിട്ടുളളതായിരുന്നു. പരസ്യങ്ങള്‍ കണ്ട്‌ ഈഹാപോഹങ്ങൾ വച്ചുള്ള എഴുത്ത്‌. ചിത്രത്തിലുട നീളം കറുപ്പിന്റെയും വെളുപ്പിന്റെയും പോരാട്ടുങ്ങളാണ്‌ കാണാൻ കഴിഞ്ഞത്‌. ഇന്നത്തെ യുവതലമുറയുടെ മുന്നു തലമുറകൾക്ക് മുമ്പുള്ള കാലഘട്ടത്തിലെ, വിരചിത ചരിത്രത്തിലില്ലാത്ത രാവുകളും പകലുകളും… ഒടിയൻ മാണിക്കനെന്ന പകലും കരിമ്പന്‍ നായരെന്ന കറുപ്പും… മോഹൻലാലിന്റെയും പ്രകാശ്രാജിന്റെയും പകർന്നാട്ടങ്ങൾ…… “ഒടി” ആത്മീയവ്യാപാര-വിശ്വാസാധിഷ്ഠിതമായ ഒരു പ്രവര്‍ത്തനമാണ്‌…… …

മുല്ലപ്പെരിയാർ- പുതിയ അണക്കെല്ല മല പണിയുക

മുല്ലപ്പെരിയാറില്‍ പുതിയൊരു അണക്കെട്ട്‌ ശാശ്വത പരിഹാരമല്ല. അതിന്‌ എത്ര വര്‍ഷത്തെ എഗ്രിമെന്റ്‌ വച്ചാലും. പുതിയ അണക്കെട്ടും വയസ്സായി കാലഹരണപ്പപെടും. ഇന്ന്‌ ലഭ്യമായിട്ടുള്ള സാങ്കേതിക അറിവുകളും ഉപകരണങ്ങളും അസംസ്‌കൃത വസ്തുക്കളും പ്രയോജനപ്പെടുത്തി നിര്‍മ്മിച്ചാലും ആയുസ്സ്‌ അമ്പത്‌- അറുപത്‌. അല്ലെങ്കില്‍ ചത്തു ജീവിച്ചു നൂറുവര്‍ഷം തികച്ചാലും ഇന്നത്തെ പ്രശ്നങ്ങള്‍ അന്നും ഉണ്ടാകും, ഇന്നത്തേതിനേക്കാള്‍ ബീഭത്സമായിട്ട്‌. കാരണം, അന്ന്‌ ജനങ്ങള്‍ അധികരിക്കുകയും ഭയതീക സ്വത്തുക്കള്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്നതുകൊണ്ട്‌. അതിനാല്‍ അണക്കെട്ട്‌ പണിയുന്നതിനു പകരമായി ഒരു …

1. കാവും യക്ഷിയും

കാവുകള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ നിലനിര്‍ത്താന്‍ മനുഷ്യനാല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള കാട്‌ വയ്പുകളാണ്‌, യക്ഷികള്‍ അതിന്റെ സംരക്ഷകരും. കൃഷിക്കായിട്ട്‌ കാടുകള്‍ വെട്ടിത്തെളിച്ച്‌ മണ്ണ്‌ നിരപ്പാക്കു മ്പോള്‍ കാലാവ സ്ഥക്ക്‌ വൃതിയാനങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും, ശുദ്ധവായുവും ജലവും ആവശ്യത്തിന്‌ ഇല്ലാതെ വരുന്നുണ്ടെന്നും പൂര്‍വ്വികര്‍ കണ്ടറിഞ്ഞിരുന്നു. ഒരുക്കപ്പെട്ട കൃഷിയിടത്തിലെല്ലായിടത്തും ഉയറ്റുറവ്‌ കിട്ടത്തക്ക വിധത്തില്‍ മരങ്ങളും കാട്ടു ചോലകളും വച്ചു പിടിപ്പിച്ചാല്‍ ഒരു പരിധി വരെ പുരകങ്ങളാകുമെന്നും അറിഞ്ഞിരുന്നു. അങ്ങിനെ വച്ചു പിടിപ്പിക്കപ്പെട്ട കാടുകളാണ്‌ കാവുകള്‍.ആ കാടു വയ്പുകളെ …

Back to Top