തുത്തുകുണുക്കി പക്ഷി

ഡൗൺലോഡ് ചെയ്യുകവ        തുത്തുകുണുക്കി പക്ഷി കരുതുന്നത് അതിന്‍റെ  വാലാട്ടല്‍ കൊണ്ടാണ് ഈ ഭൂമികറങ്ങുന്നതെന്നാണ്.  ഇളകിക്കിടക്കുന്ന മണ്ണ് ഉഴുത്  മറിച്ചിടുന്ന മണ്ണിര,  ഞാനില്ലായിരുന്നെങ്കില്‍ ഭൂമിയിലെ സസ്യജാലങ്ങളെല്ലാം നശിച്ചു പോയേനെയെന്ന് കരുതുന്നതു പോലെ……പൂജാരിയും പുരോഹിതനും ഇമാമുമൊക്കെ ചിന്തുക്കുന്നതും അങ്ങിനെയൊക്കെ തന്നെ.        ഒന്നു ചിരിച്ചോളൂ…. കൂടുതല്‍ വേണ്ട, അട്ടഹാസച്ചിരിയും വേണ്ട, തുത്തുകുണുക്കി പക്ഷിയോ മണ്ണിരയെ ആയി പരകായം ചെയ്തു പോകും. @@@@@@ ഡൗൺലോഡ് ചെയ്യുക

അവന്‍റെയും അവളുടെയും പ്രണയം

ഡൗൺലോഡ് ചെയ്യുകഅന്ന് മങ്കാവുടി പഞ്ചായത്തായിരുന്നു.        വടക്ക് ആലുവായ്ക്ക് പോകുന്ന പര്‍വ്വതനിരകളുടെ പനിനീരായ പെരിയാറും, തെക്ക് മൂന്ന് ആറുകള്‍ കൂടി പുഴയാകുന്ന നഗരവും, കിഴക്ക് മല നിരകളും കാപ്പിയും തേയിലയും കുരുമുളകും ഏലം മണക്കുന്ന കുളിര്‍ തെന്നലും, പടിഞ്ഞാറ് പെരുമ്പാമ്പൂരും…….        തെളി നീരൊഴുകുന്ന പുഴ.  പുഴയിലേക്ക് ഒഴുകിയെത്തുന്ന അരുവികളും തോടുകളും, തോട്ടിറമ്പുകളില്‍ നെല്‍പ്പാടങ്ങളും, തെങ്ങിന്‍ തോപ്പുകളും, തലയുയര്‍ത്തി സൂര്യനെ കാണുന്ന കമുകുകളും മാവുകളും, പ്ലാവുകളും.   വേലികളും വേലിപ്പടര്‍പ്പുകളും തൊണ്ടുകളും, …

സാമൂഹിക അകലം

ഡൗൺലോഡ് ചെയ്യുകഅന്നത്തെ വേനല്‍ മഴ കഴിഞ്ഞ് ആകാശം തെളിഞ്ഞ് വന്നപ്പോള്‍ നക്ഷത്ര കുഞ്ഞുങ്ങള്‍ക്ക് ഭൂമി കാണാറായി.  അവര്‍ സുഖശീതിളിമയാര്‍ന്ന വാനത്ത് തുള്ളിച്ചാടി കളിച്ചു.  ചാടിക്കളിക്കുന്ന നേരത്ത് ഒരുവള്‍ താഴേക്ക് നോക്കി.        അതാ, ഭൂമിയില്‍ ഒരാള്‍ വീടിന് പുറത്ത് കിടന്നുറങ്ങുന്നു.        അവള്‍ താഴേക്ക് ഇറങ്ങി വന്നു. അയാളെ വിളിച്ചുണര്‍ത്തി. “എന്തേ നിങ്ങളിവിടെ കിടക്കുന്നത്, പനി പിടിക്കില്ലേ.. നിങ്ങളുടെ വീടും ഉറങ്ങുകയാണല്ലോ,  ഉള്ളില്‍ കയറി കിടന്നു കൂടെ….?”        അയാള്‍ …

ജാതി, മതം, സംഘര്‍ഷം

ഡൗൺലോഡ് ചെയ്യുകരണ്ടപേര്‍ പരസ്പരം കണ്ണുകളില്‍ നോക്കിയിരുന്ന് ഒരു കളിയുണ്ട്, കുട്ടികള്‍ക്ക്. എന്‍റെ കണ്ണാണ് നല്ലത്, എന്‍റെ മൂക്കാണ് ലക്ഷണമൊത്തത്, എന്‍റെ മുടിയാണ് നീളം കൂടിയത് എന്ന് പുകഴ്ത്തി പറയുന്ന ഒരു തരം ബാല്യക്കളി.       അങ്ങിനെ പൊക്കി പറയുമ്പോള്‍ കുറച്ച് അലങ്കാരങ്ങള്‍  കൂടി ചേര്‍ക്കും ചിലര്‍, ചിലപ്പോള്‍, കൂടുതല്‍ തന്മയത്വത്തോടു കൂടി.  എന്‍റെ നയനങ്ങള്‍ ഐശ്വര്യ റോയിയുടേതു പോലുണ്ട്, എന്‍റെ നാസികം ഇന്ദിരാ ഗാന്ധിയുടേതിനേക്കാള്‍ നീണ്ടതാണ്,  എന്‍റെ അധരങ്ങള്‍ കണ്ട് …

അഞ്ഞാഴിയും മുന്നാഴിയും

ഡൗൺലോഡ് ചെയ്യുക(ജോർജ് ഫ്ലോയിഡ് എന്ന കറുത്തവൻ തന്ന വേദന)       അടുക്ക് പറയുന്നവന് അഞ്ഞാഴിയും മുട്ടി വെട്ടുന്നവന് മുന്നാഴിയും വേലക്ക് കൂലിയായി കൊടുത്തിരുന്നെന്ന് കഴിഞ്ഞ തലമുറ പറയുന്നു.  ആ കാലഘട്ടത്തെ കൂലി നിരക്കായിരുന്നതെന്ന് എവിടെയോ വായിച്ച ഓര്‍മ്മയുമുണ്ട്.  ഒരു പക്ഷെ, അത് ശരിയായിരിക്കാം.  അങ്ങിനെയെങ്കില്‍ വേതന നിയമപ്രകാരം, മനുഷ്യത്വപരമായി ചിന്തിച്ചാല്‍ അടുക്ക് കണ്ടെത്തി മുട്ടി വേട്ടുന്നവന് എട്ടു നാഴിക്ക് അര്‍ഹതയില്ലേ എന്നൊരു ചോദ്യം നിലനില്‍ക്കുന്നണ്ട്, അന്നും ഇന്നും. അങ്ങിനെ ഒരു …

ഇത്തിള്‍

ഡൗൺലോഡ് ചെയ്യുക(കോവിഡ്-19 നൽകുന്ന ഭീതി) ഓര്‍ക്കിഡ് പുഷ്പങ്ങളുടെ മനോഹാരിതയില്‍ അവള്‍ മയങ്ങി വീഴുകയായിരുന്നു.         ഉള്‍ക്കാടുകളില്‍, വൃക്ഷ വിടവുകളില്‍ നിന്ന് മണിമന്ദിരങ്ങളിലേക്ക് അവര്‍ അതിഥികളായെത്തിയത് മൃദു മനുഷ്യ ഹൃദയങ്ങള്‍ ഉള്ളതു കൊണ്ടാണ്.  ചെത്തിയും ചെമ്പരത്തിയും  കോളാമ്പിച്ചെടികളും വേലിപ്പടര്‍പ്പുകളില്‍ പടര്‍ത്തി, ഒതുക്കി നിര്‍ത്തിയിട്ട് മറ്റ് ഭൂവിഭാഗങ്ങളിലെല്ലാം ആഹരിക്കാനുള്ള ചെടികളാണ് മനുഷ്യര്‍ വളര്‍ത്തിയിരുന്നത്, പണ്ട്.  അവകളെ വേലിക്ക് പുറത്തേക്ക് തള്ളിവിട്ട് മതിലുകള്‍ തീര്‍ത്ത്, മുറ്റത്തെ പച്ചപ്പിനെ ഇല്ലായ്മ ചെയ്ത്, കോണ്‍ക്രീറ്റ് ഫലകങ്ങള്‍ വിരിച്ച,് …

ബോണ്‍സായ്

ഡൗൺലോഡ് ചെയ്യുകഅവള്‍ അവന്‍റെ ജീവിതത്തിലേക്ക് വന്നത് ഇരുപത്തിഒന്നാമത്തെ വയസ്സിലാണ്,  അവനന്ന് ഇരുപത്തിയെട്ടും.  സമൃദ്ധമായ ദേഹവും അളവറ്റ സമ്പത്തും കൊണ്ടു വന്ന് അവള്‍ അവനെ പോഷിപ്പിച്ചു. അത് നാട്ടുനടപ്പ്.        കൊക്കുരുമി ചിറകുകള്‍ വിടര്‍ത്തി കുറേനാള്‍ അവര്‍ ആഘോഷമായി ജീവിച്ചു.  അതും നിത്യ ക്കാഴ്ചകളാണ്.        അപ്പോള്‍ അവന് തോന്നി ഇനി അവളെ ആരും കാണരുത്.  കണ്ടാല്‍ അവളുടെ സമൃദ്ധിയില്‍ മോഹിച്ച് കളവ് ചെയ്യപ്പെട്ടാലോ…..        അവന്‍, അവളെ അടുക്കളയുടെ നാല് …

പോത്തും വേദവും

ഡൗൺലോഡ് ചെയ്യുകഒരു ബ്രാഹ്മണഗുരു കമണ്ഡലുവും യജ്ഞവല്‍കലവും ധരിച്ച് തെക്കുള്ള യജ്ഞവേദിയിലേക്ക് യാത്ര തിരിച്ചു. വഴിയില്‍ ഒരു പോത്ത് നില്‍ക്കുന്നത് കണ്ട് അടിക്കാനുള്ള   വടിക്കായി ചുറ്റും നോക്കി. കയ്യിലുള്ള വടി കുത്തിപ്പിടിക്കാനേ ഉതകൂ എന്നറിഞ്ഞ് കൊണ്ട്.         പോത്തു പറഞ്ഞു.        മഹാത്മാവെ, എന്നെ തല്ലാന്‍ വടി തെരയേണ്ട. എന്‍റെ ചോദ്യത്തിന് ഉത്തരം തന്നാല്‍ വഴിയില്‍ നിന്ന് മാറി നില്‍ക്കാം.        ചോദിയ്ക്ക്.        അങ്ങ് വേദങ്ങള്‍ പഠിച്ചു, ഉപനിഷത്തുക്കള്‍ അറിഞ്ഞു, …

മാനിഷാദ

ഡൗൺലോഡ് ചെയ്യുകനിഷാദന്‍ ഇണപ്പക്ഷികളിലൊന്നിനെ അമ്പെയ്ത് കൊന്നത് ഭക്ഷണത്തിനായിരുന്നു.  കാട്ടു കിഴങ്ങുകള്‍ തോണ്ടിയെടുത്തു ചുട്ടും, പഴുത്ത് നിറമാര്‍ന്ന ഫലങ്ങള്‍ അടര്‍ത്തിയെടുത്തും തിന്നുത് പോലെ. കാട്ടു കിഴങ്ങുകളും വൃക്ഷ ഫലങ്ങളും അടുത്ത തലമുറയുടെ കിളിര്‍പ്പുകളാണെന്ന് കാട്ടാളന്‍ ചിന്തിച്ചില്ല.  അവന് ചിന്തിക്കേണ്ട കാര്യവുമില്ല, പ്രകൃതിയൊരുക്കിയിരിക്കുന്ന വിഭവങ്ങളാണതെല്ലാം, അവന് വയറും വിശപ്പും ഭക്ഷണ കാഴ്ചകളും നല്‍കിയതും ആ പ്രകൃതി തന്നെയാണ്.  അവന്‍റെ കുത്തിയിളക്കിയെടുക്കലുകള്‍, അടര്‍ത്തിയെടുക്കലുകള്‍, അമ്പെയ്തു വീഴ്ത്തലുകള്‍ തെറ്റാണെന്ന ചിന്ത പ്രകൃതി നല്‍കിയിട്ടുമില്ല.  മാനിഷാദ പറഞ്ഞ …

കൂനനും ആലും

ഡൗൺലോഡ് ചെയ്യുകകൂനന്‍റെ കൂനിന്മേലുണ്ടായ കുരു പൊട്ടി മുളച്ച് ആലായി. ആല് വളര്‍ന്ന് പന്തലിച്ച്  തണലായി.  ആല്‍ച്ചുവട്ടില്‍ ബോധം തേടി അന്വേഷകരെത്തി.  തലപ്പുകളില്‍ കൂടുകള്‍ പണിഞ്ഞ് പറവകളെത്തി. കളകളാരവങ്ങളും ചിലപ്പുകളും ഇലയനക്കങ്ങളും മന്ദമാരുത ചലനങ്ങളും സംഗീതമായി. പാര്‍പ്പിടങ്ങള്‍ ചുവട്ടിലും ഉണ്ടായി, സമൂഹമായി, ആവാസ വ്യവസ്ഥയായി.        കൂനിന്മേലാണ് ആലെന്നും, കുരുവില്‍ ഉണ്ടായിരുന്ന ആണി വളര്‍ന്നതാണെന്നും എല്ലാവരും മറന്നു. കൂനിന്മേലുണ്ടായ രക്തവും ചലവുമാണ് ആലിന്‍റെ സ്വത്വവും ജീവനുമെന്ന് വിസ്മരിച്ചു.  വീണ്ടും, വീണ്ടും കാലം …

Back to Top