ബോണ്‍സായ്

ഡൗൺലോഡ് ചെയ്യുകഅവള്‍ അവന്‍റെ ജീവിതത്തിലേക്ക് വന്നത് ഇരുപത്തിഒന്നാമത്തെ വയസ്സിലാണ്,  അവനന്ന് ഇരുപത്തിയെട്ടും.  സമൃദ്ധമായ ദേഹവും അളവറ്റ സമ്പത്തും കൊണ്ടു വന്ന് അവള്‍ അവനെ പോഷിപ്പിച്ചു. അത് നാട്ടുനടപ്പ്.        കൊക്കുരുമി ചിറകുകള്‍ വിടര്‍ത്തി കുറേനാള്‍ അവര്‍ ആഘോഷമായി ജീവിച്ചു.  അതും നിത്യ ക്കാഴ്ചകളാണ്.        അപ്പോള്‍ അവന് തോന്നി ഇനി അവളെ ആരും കാണരുത്.  കണ്ടാല്‍ അവളുടെ സമൃദ്ധിയില്‍ മോഹിച്ച് കളവ് ചെയ്യപ്പെട്ടാലോ…..        അവന്‍, അവളെ അടുക്കളയുടെ നാല് …

പോത്തും വേദവും

ഡൗൺലോഡ് ചെയ്യുകഒരു ബ്രാഹ്മണഗുരു കമണ്ഡലുവും യജ്ഞവല്‍കലവും ധരിച്ച് തെക്കുള്ള യജ്ഞവേദിയിലേക്ക് യാത്ര തിരിച്ചു. വഴിയില്‍ ഒരു പോത്ത് നില്‍ക്കുന്നത് കണ്ട് അടിക്കാനുള്ള   വടിക്കായി ചുറ്റും നോക്കി. കയ്യിലുള്ള വടി കുത്തിപ്പിടിക്കാനേ ഉതകൂ എന്നറിഞ്ഞ് കൊണ്ട്.         പോത്തു പറഞ്ഞു.        മഹാത്മാവെ, എന്നെ തല്ലാന്‍ വടി തെരയേണ്ട. എന്‍റെ ചോദ്യത്തിന് ഉത്തരം തന്നാല്‍ വഴിയില്‍ നിന്ന് മാറി നില്‍ക്കാം.        ചോദിയ്ക്ക്.        അങ്ങ് വേദങ്ങള്‍ പഠിച്ചു, ഉപനിഷത്തുക്കള്‍ അറിഞ്ഞു, …

മാനിഷാദ

ഡൗൺലോഡ് ചെയ്യുകനിഷാദന്‍ ഇണപ്പക്ഷികളിലൊന്നിനെ അമ്പെയ്ത് കൊന്നത് ഭക്ഷണത്തിനായിരുന്നു.  കാട്ടു കിഴങ്ങുകള്‍ തോണ്ടിയെടുത്തു ചുട്ടും, പഴുത്ത് നിറമാര്‍ന്ന ഫലങ്ങള്‍ അടര്‍ത്തിയെടുത്തും തിന്നുത് പോലെ. കാട്ടു കിഴങ്ങുകളും വൃക്ഷ ഫലങ്ങളും അടുത്ത തലമുറയുടെ കിളിര്‍പ്പുകളാണെന്ന് കാട്ടാളന്‍ ചിന്തിച്ചില്ല.  അവന് ചിന്തിക്കേണ്ട കാര്യവുമില്ല, പ്രകൃതിയൊരുക്കിയിരിക്കുന്ന വിഭവങ്ങളാണതെല്ലാം, അവന് വയറും വിശപ്പും ഭക്ഷണ കാഴ്ചകളും നല്‍കിയതും ആ പ്രകൃതി തന്നെയാണ്.  അവന്‍റെ കുത്തിയിളക്കിയെടുക്കലുകള്‍, അടര്‍ത്തിയെടുക്കലുകള്‍, അമ്പെയ്തു വീഴ്ത്തലുകള്‍ തെറ്റാണെന്ന ചിന്ത പ്രകൃതി നല്‍കിയിട്ടുമില്ല.  മാനിഷാദ പറഞ്ഞ …

കൂനനും ആലും

ഡൗൺലോഡ് ചെയ്യുകകൂനന്‍റെ കൂനിന്മേലുണ്ടായ കുരു പൊട്ടി മുളച്ച് ആലായി. ആല് വളര്‍ന്ന് പന്തലിച്ച്  തണലായി.  ആല്‍ച്ചുവട്ടില്‍ ബോധം തേടി അന്വേഷകരെത്തി.  തലപ്പുകളില്‍ കൂടുകള്‍ പണിഞ്ഞ് പറവകളെത്തി. കളകളാരവങ്ങളും ചിലപ്പുകളും ഇലയനക്കങ്ങളും മന്ദമാരുത ചലനങ്ങളും സംഗീതമായി. പാര്‍പ്പിടങ്ങള്‍ ചുവട്ടിലും ഉണ്ടായി, സമൂഹമായി, ആവാസ വ്യവസ്ഥയായി.        കൂനിന്മേലാണ് ആലെന്നും, കുരുവില്‍ ഉണ്ടായിരുന്ന ആണി വളര്‍ന്നതാണെന്നും എല്ലാവരും മറന്നു. കൂനിന്മേലുണ്ടായ രക്തവും ചലവുമാണ് ആലിന്‍റെ സ്വത്വവും ജീവനുമെന്ന് വിസ്മരിച്ചു.  വീണ്ടും, വീണ്ടും കാലം …

ഭ്രാന്ത്

ഡൗൺലോഡ് ചെയ്യുകഒരു സന്ധ്യക്ക് മുറ്റത്തുകൂടി ഉലാത്തി അയാള്‍, മനസ്സും ശരീരവും എരിപൊരി കൊണ്ടിട്ട്.  പണ്ട് കാരണവന്മാരും അങ്ങിനെ ചെയ്തിരുന്നു, പണി കഴിഞ്ഞെത്തി ചൂടു വെള്ളത്തില്‍  കുളിച്ച്,  ഭസ്മക്കുറി തൊട്ട്, അത്താഴം കഴിച്ച,് മേമ്പൊടിയായിട്ട് ഒന്നര പെഗ്ഗ് റം സേവിച്ച് മുറ്റത്തു കൂടിയുള്ള നടത്തം  മനോവേദനയും മേലു കടച്ചിലും പമ്പ കടത്തുമെന്നായിരുന്നു വിശ്വാസം.  അയാളും പണി കഴിഞ്ഞെത്തി ചൂടു വെള്ളത്തില്‍ കുളിച്ചു. പക്ഷെ, ഭസ്മം തൊട്ടില്ല, അത്താഴം കഴിച്ചില്ല, മേമ്പൊടി സേവിച്ചില്ല. …

നിഴല്‍

ഡൗൺലോഡ് ചെയ്യുകനിഴലിനെ ഭജിക്കരുത്, ഭുജിക്കരുത്.  നേര്‍ വെളിച്ചത്തില്‍ കാണാതെവിടയോ മറഞ്ഞിരിക്കുകയും ചരിഞ്ഞ പ്രകാശത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന വിസ്മയമാണ്, വിഭ്രമമാണ്. @@@@@@ ഡൗൺലോഡ് ചെയ്യുക

വേഷം

ഡൗൺലോഡ് ചെയ്യുകവേഷങ്ങള്‍ പലതാണ് മനുഷ്യന്, മൃഗത്തിനല്ല.  അതുകൊണ്ടു തന്നെ മൃഗങ്ങള്‍ സൃഷ്ടി തത്വത്തോട്, പ്രകൃതിയോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നു. മനുഷ്യന്‍ പ്രകൃതിയില്‍ നിന്നകന്ന് പല വേഷങ്ങള്‍ തീര്‍ത്ത് മറഞ്ഞിരിക്കുന്നു. വ്യത്യസ്ത ചതിക്കുഴികള്‍ പണിഞ്ഞ് ഇരപിടിക്കുന്നു. മൃഷ്ടാന്നം ഭുജിച്ച് പ്രകൃതി വിരുദ്ധരാകുന്നു. @@@@@@ ഡൗൺലോഡ് ചെയ്യുക

നാണയം

ഡൗൺലോഡ് ചെയ്യുകനാണയത്തിന് രണ്ട് മുഖങ്ങളുണ്ട് – തലയും  മണയും, ഹെഡ് ആന്‍റ് ടെയില്‍.  നാണയം രണ്ടു വിധത്തില്‍ തീര്‍ക്കാം, രണ്ടു മുഖങ്ങള്‍ വെവ്വേറെ അച്ചുകളില്‍ വാര്‍ത്ത് ഒട്ടിച്ചും, ഒരച്ചിനുള്ളില്‍ രണ്ടു മുഖങ്ങള്‍ തീര്‍ത്ത് മാധ്യമം ഉള്ളില്‍ നിറച്ച് പണിതും. മര്‍ത്ത്യനെപ്പോലെ മനുഷ്യനും മൃഗവുമായിട്ട്.  എന്നെ എങ്ങിനെയാണ് പണിഞ്ഞെടുത്തിരിക്കുന്നതെന്ന് എത്ര ചിന്തിച്ചിട്ടും കണ്ടെത്താനാകുന്നില്ല. @@@@@@ ഡൗൺലോഡ് ചെയ്യുക

കല്ലുകള്‍

ഡൗൺലോഡ് ചെയ്യുകഞങ്ങള്‍ മൂന്നു പേര്‍, സുഹൃത്തുക്കള്‍ ഗ്രാമത്തിലെ മുക്കവലയില്‍ നിന്ന്, രാത്രിയില്‍ കഥകള്‍ പറയുകയായിരുന്നു.  കടകള്‍ അടച്ചു തുടങ്ങിയിട്ടില്ല. വൈദ്യുത വിളക്കിന് തെളിച്ചം കുറവുണ്ടെങ്കിലും ഞങ്ങളെപ്പോലെ സോറ പറയുന്നവര്‍ അവിടവിടെ നില്‍ക്കുന്നതു കാണാം.  കവി സുഹൃത്ത് പറഞ്ഞ കഥയുടെ ഒടുക്കം ഇങ്ങിനെ ആയിരുന്നു.         “മോനേ…. നീയെന്തേലും നാലക്ഷരം പഠിച്ച് സര്‍ക്കാരു ജോലി വാങ്ങാന്‍ നോക്ക്.  അല്ലെങ്കില്‍ അച്ഛനെപ്പോലെ  കല്ലു കഴുകേണ്ടി വരും.”    പണ്ടത്തെ ഏതോ ഒരു പൂജാരിയുടേതായിരുന്നു കഥ. …

പാമ്പും കോണിയും

ഡൗൺലോഡ് ചെയ്യുകപാമ്പും കോണിയും കളിയായിരുന്നു, അവന് ജീവിതം.  ഒന്നില്‍ നിന്ന് കരുവെറിഞ്ഞ് രണ്ട്, മൂന്ന്, നാലില്‍ എത്തി, ഇരുന്ന് പാതയോരത്ത്  പെട്ടിക്കട വച്ച് കച്ചവടക്കാരനായി ജീവിതം തുടങ്ങി, നന്നെ ചെറുപ്പത്തില്‍ തന്നെ. വലിയ മുതലുറപ്പൊ, ബന്ധുബലമോ, ജാതി ശക്തിയോ, മത സഹായമോ കിട്ടാന്‍ അവനൊരു സവര്‍ണനല്ല.  സംവരണം വാങ്ങുന്നുണ്ടെങ്കില്‍ ജാതി വിളിച്ചാലെന്ത്, ചോദിച്ചാലെന്ത്, പറഞ്ഞാലെന്ത്, ജാതിചേരിയില്‍  ജീവിച്ചാലെന്തെന്ന് ചോദിക്കുന്ന നവോത്ഥാന ബുദ്ധിജീവികള്‍ വാഴുന്ന കാലഘട്ടം.  അവനോടും ചോദിച്ചിട്ടുണ്ട് പലരും. നിനക്ക് …