ഭ്രാന്ത്

ഡൗൺലോഡ് ചെയ്യുകഒരു സന്ധ്യക്ക് മുറ്റത്തുകൂടി ഉലാത്തി അയാള്‍, മനസ്സും ശരീരവും എരിപൊരി കൊണ്ടിട്ട്.  പണ്ട് കാരണവന്മാരും അങ്ങിനെ ചെയ്തിരുന്നു, പണി കഴിഞ്ഞെത്തി ചൂടു വെള്ളത്തില്‍  കുളിച്ച്,  ഭസ്മക്കുറി തൊട്ട്, അത്താഴം കഴിച്ച,് മേമ്പൊടിയായിട്ട് ഒന്നര പെഗ്ഗ് റം സേവിച്ച് മുറ്റത്തു കൂടിയുള്ള നടത്തം  മനോവേദനയും മേലു കടച്ചിലും പമ്പ കടത്തുമെന്നായിരുന്നു വിശ്വാസം.  അയാളും പണി കഴിഞ്ഞെത്തി ചൂടു വെള്ളത്തില്‍ കുളിച്ചു. പക്ഷെ, ഭസ്മം തൊട്ടില്ല, അത്താഴം കഴിച്ചില്ല, മേമ്പൊടി സേവിച്ചില്ല. …

നിഴല്‍

ഡൗൺലോഡ് ചെയ്യുകനിഴലിനെ ഭജിക്കരുത്, ഭുജിക്കരുത്.  നേര്‍ വെളിച്ചത്തില്‍ കാണാതെവിടയോ മറഞ്ഞിരിക്കുകയും ചരിഞ്ഞ പ്രകാശത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന വിസ്മയമാണ്, വിഭ്രമമാണ്. @@@@@@ ഡൗൺലോഡ് ചെയ്യുക

വേഷം

ഡൗൺലോഡ് ചെയ്യുകവേഷങ്ങള്‍ പലതാണ് മനുഷ്യന്, മൃഗത്തിനല്ല.  അതുകൊണ്ടു തന്നെ മൃഗങ്ങള്‍ സൃഷ്ടി തത്വത്തോട്, പ്രകൃതിയോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നു. മനുഷ്യന്‍ പ്രകൃതിയില്‍ നിന്നകന്ന് പല വേഷങ്ങള്‍ തീര്‍ത്ത് മറഞ്ഞിരിക്കുന്നു. വ്യത്യസ്ത ചതിക്കുഴികള്‍ പണിഞ്ഞ് ഇരപിടിക്കുന്നു. മൃഷ്ടാന്നം ഭുജിച്ച് പ്രകൃതി വിരുദ്ധരാകുന്നു. @@@@@@ ഡൗൺലോഡ് ചെയ്യുക

നാണയം

ഡൗൺലോഡ് ചെയ്യുകനാണയത്തിന് രണ്ട് മുഖങ്ങളുണ്ട് – തലയും  മണയും, ഹെഡ് ആന്‍റ് ടെയില്‍.  നാണയം രണ്ടു വിധത്തില്‍ തീര്‍ക്കാം, രണ്ടു മുഖങ്ങള്‍ വെവ്വേറെ അച്ചുകളില്‍ വാര്‍ത്ത് ഒട്ടിച്ചും, ഒരച്ചിനുള്ളില്‍ രണ്ടു മുഖങ്ങള്‍ തീര്‍ത്ത് മാധ്യമം ഉള്ളില്‍ നിറച്ച് പണിതും. മര്‍ത്ത്യനെപ്പോലെ മനുഷ്യനും മൃഗവുമായിട്ട്.  എന്നെ എങ്ങിനെയാണ് പണിഞ്ഞെടുത്തിരിക്കുന്നതെന്ന് എത്ര ചിന്തിച്ചിട്ടും കണ്ടെത്താനാകുന്നില്ല. @@@@@@ ഡൗൺലോഡ് ചെയ്യുക

കല്ലുകള്‍

ഡൗൺലോഡ് ചെയ്യുകഞങ്ങള്‍ മൂന്നു പേര്‍, സുഹൃത്തുക്കള്‍ ഗ്രാമത്തിലെ മുക്കവലയില്‍ നിന്ന്, രാത്രിയില്‍ കഥകള്‍ പറയുകയായിരുന്നു.  കടകള്‍ അടച്ചു തുടങ്ങിയിട്ടില്ല. വൈദ്യുത വിളക്കിന് തെളിച്ചം കുറവുണ്ടെങ്കിലും ഞങ്ങളെപ്പോലെ സോറ പറയുന്നവര്‍ അവിടവിടെ നില്‍ക്കുന്നതു കാണാം.  കവി സുഹൃത്ത് പറഞ്ഞ കഥയുടെ ഒടുക്കം ഇങ്ങിനെ ആയിരുന്നു.         “മോനേ…. നീയെന്തേലും നാലക്ഷരം പഠിച്ച് സര്‍ക്കാരു ജോലി വാങ്ങാന്‍ നോക്ക്.  അല്ലെങ്കില്‍ അച്ഛനെപ്പോലെ  കല്ലു കഴുകേണ്ടി വരും.”    പണ്ടത്തെ ഏതോ ഒരു പൂജാരിയുടേതായിരുന്നു കഥ. …

പാമ്പും കോണിയും

ഡൗൺലോഡ് ചെയ്യുകപാമ്പും കോണിയും കളിയായിരുന്നു, അവന് ജീവിതം.  ഒന്നില്‍ നിന്ന് കരുവെറിഞ്ഞ് രണ്ട്, മൂന്ന്, നാലില്‍ എത്തി, ഇരുന്ന് പാതയോരത്ത്  പെട്ടിക്കട വച്ച് കച്ചവടക്കാരനായി ജീവിതം തുടങ്ങി, നന്നെ ചെറുപ്പത്തില്‍ തന്നെ. വലിയ മുതലുറപ്പൊ, ബന്ധുബലമോ, ജാതി ശക്തിയോ, മത സഹായമോ കിട്ടാന്‍ അവനൊരു സവര്‍ണനല്ല.  സംവരണം വാങ്ങുന്നുണ്ടെങ്കില്‍ ജാതി വിളിച്ചാലെന്ത്, ചോദിച്ചാലെന്ത്, പറഞ്ഞാലെന്ത്, ജാതിചേരിയില്‍  ജീവിച്ചാലെന്തെന്ന് ചോദിക്കുന്ന നവോത്ഥാന ബുദ്ധിജീവികള്‍ വാഴുന്ന കാലഘട്ടം.  അവനോടും ചോദിച്ചിട്ടുണ്ട് പലരും. നിനക്ക് …

ശംബൂകന്‍

ഡൗൺലോഡ് ചെയ്യുകശംബൂകാ നീ മരിച്ചു കൊണ്ടിരിക്കുകയാണ്…. ഇപ്പാള്‍ നിനക്ക് എന്താണ് പറയാനുള്ളത്………         നിണത്തില്‍ പുതഞ്ഞ് കിടക്കുന്ന ശംബുകന്‍റെ കണ്ണുകള്‍ മെല്ലെ തുറന്നു അസഹ്യമായ വേദനയുണ്ടായിട്ടും ആ ചോദ്യത്തിനു മുന്നില്‍ കണ്ണുകളെ തുറക്കാതിരിക്കാന്‍ കഴിയില്ല അയാള്‍ക്ക്. കലമ്പിച്ച, ഇതുപോലെ വൃത്തികെട്ട ശബ്ദത്തില്‍ ആര്‍ക്കാണ് ചോദിക്കാന്‍ കഴിയുന്നതെന്ന് അയാള്‍ക്കറിയാം.  ആ മുഖമൊന്ന് കാണെണമെന്ന് മോഹം തോന്നി.  ആ മുഖത്തെ രസങ്ങളെ അറിയണമെന്ന് തോന്നി.         സൂതന്‍…  ഏതോ ഒരു സൂതന്‍.         …

സുനിമോളുടെ ജീവിതം

ഡൗൺലോഡ് ചെയ്യുകഞങ്ങളുടെ അടുത്തവീട്ടിലെ ഷാജി, ഡ്രൈവര്‍ ഷാജി……ഓ….ജാതിയെന്താ മതമെന്താ എന്നൊന്നും അറിയില്ല. ഷാജി എന്ന പേരിന് ജാതിയും മതവും തിരിച്ചറിഞ്ഞിട്ട് ഒരുകാര്യോമില്ല…….        ഷാജിയുടെ ഭാര്യ സുനിമോള്…..ഓ….ആ പേരില്‍ നിന്നും ജാതീം മതോം തിരിച്ചെടുക്കാന്‍ പറ്റുന്നില്ല.  എന്താണേലും സുഖമായിട്ട് ജീവിച്ചു പോണൂ……പഠിക്കാന്‍ മിടുക്കന്മാരായ രണ്ട് ആണ്‍മക്കളും…….        രാവിലെ കുളി കഴിഞ്ഞ് സുന്ദരനായി, വെളുത്ത ഷര്‍ട്ടും പാന്‍റും ഇട്ട് സുഗന്ധവും പൂശി ടൂറിസ്റ്റ് ടാക്സി ഓടിക്കാന്‍ പോകുന്ന ഷാജി വൈകിട്ടെത്തുമ്പോള്‍ …

മുത്തശ്ശിയും കഥയും

ഡൗൺലോഡ് ചെയ്യുകഞാന്‍ മുത്തശ്ശിയുടെ കഥകള്‍ കേട്ടാണ് വളര്‍ന്നത്. വെളുത്ത ദേഹ നിറവും പഞ്ഞിപോലുള്ള മുടിയും വാസന പാക്കിന്‍റെ മണവും എന്നെ മുത്തശ്ശിയുടെ മടിയില്‍ കിടന്ന് കഥകള്‍ കേള്‍ക്കാന്‍ എന്നും പ്രേരിപ്പിച്ചു കൊണ്ടിരുന്നു.        മുത്തശ്ശി അധികവും പറഞ്ഞിരുന്നത് കൃഷ്ണ ഗാഥകളാണ്. ഇടക്കിടക്ക് സ്വയം പറഞ്ഞുമിരുന്നു, ഭക്തമീരയാണെന്ന്…….        ഗോക്കളെ മേച്ചു നടന്നപ്പോള്‍ ഭര്‍ത്തൃമതിയായിരുന്ന രാധ, വളര്‍ന്നപ്പോള്‍ രുഗ്മിണി, സാമ്പവതി തുടങ്ങി എട്ടു പേര്‍,  നരകനെ വധിച്ചപ്പോള്‍ കിട്ടിയ പതിനാറായിരം സ്ത്രീകള്‍……മുത്തശ്ശിയുടെ …

ഒരുപാവം വിശ്വാസി

ഡൗൺലോഡ് ചെയ്യുകരണ്ട് ക്ഷണപ്രഭ കഥകള്‍ 1. ഒരുപാവം വിശ്വാസി രണ്ടായിരത്തി പത്തൊമ്പത് ഡിസംബര്‍ ഇരുപത്തി ആറ് – സൂര്യഗ്രഹണം.  എല്ലാ അമ്പലങ്ങളും അടച്ച് താഴിട്ട് പൂട്ടിയിരുന്നത് നന്നായി, അവിടെയിരുന്ന ദൈവങ്ങളുടെയൊന്നും കണ്ണുകള്‍ പൊട്ടിപ്പോയില്ലല്ലോ….. അതുകൊണ്ട് മുന്നില്‍ വന്ന് നിന്ന്, എനിക്ക് അത്, ഇത്, മറ്റത്, മറിച്ചതൊക്കെ വേണമെന്ന് പറയുന്ന പാവത്തുങ്ങളെ  കാണാന്‍ കഴിയുമല്ലോ….. പള്ളികളൊന്നും അടച്ചിരുന്നില്ലെന്ന് കേട്ടു, അവടിരുന്ന ദൈവങ്ങളുടെ കണ്ണുകള്‍ പൊട്ടിപ്പോയിട്ടുണ്ടാകുമോ…. ഇനി അവിടെ വരുന്നവരെയൊക്കെ ആരു നോക്കുമോ, …

Back to Top