Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം ആറ്

ഡൗൺലോഡ് ചെയ്യുകഫോണില്‍ വിളിച്ചിട്ടാണ് സുദേവ് കടവന്ത്രയിലുള്ള ഫ്ളാറ്റില്‍ ചെന്നത്.  അവന്‍ ലാസറലിരാജയുടെ ആത്മകഥയിലെ ആദ്യ അദ്ധ്യായം എഴുതിക്കഴിഞ്ഞ് ലാസറലിയെ അറിയിച്ചതിന്‍റെയന്ന് രാത്രയിലാണ് ഫോണ്‍ വന്നത്.        സുദേവ് …താങ്ക്സ്… താങ്കള്‍ എഴുത്തില്‍ പ്രവേശിച്ചു കഴിഞ്ഞല്ലെ…ഗുഡ്… ഞങ്ങള്‍ക്ക് വായിച്ചു കേള്‍ക്കണം.. ഓരോ അദ്ധ്യായം കഴിയുമ്പോളും വായിച്ചു കേട്ട് തിരുത്തലുകള്‍ വരുത്തി മുന്നോട്ട് പോകുന്നതാണ് തല്ലത്.  നാളെ അഞ്ചു മണിക്ക് നിങ്ങള്‍ കടവന്ത്രയിതെ ഫ്ളാറ്റിലെത്തണം.  ഞങ്ങള്‍ അവിടെ കാണും…        ഞങ്ങള്‍….?        …

Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം അഞ്ച്

ഡൗൺലോഡ് ചെയ്യുകസുദേവിന്‍റെ മനസ്സ് പാകമായിട്ടില്ലായെന്നാണ് നിവേദിതക്ക് തോന്നിയത്.  നിവേദിതയുടെ ഫോണ്‍ നമ്പര്‍ അവന്‍ ആവശ്യമില്ലെന്നു പറഞ്ഞിട്ടും, അവള്‍ നിര്‍ബ്ബന്ധിച്ചതിന്‍റെ പേരില്‍ മാത്രമാണ് മൊബൈലില്‍ സേവ് ചെയ്തത്.  അന്നവള്‍ പറയുക കൂടി ചെയ്തിരുന്നു സാര്‍ അങ്ങേക്ക് വേണ്ടെങ്കിലും എനിക്ക് വേണ്ടിവരുമെന്ന്. ഞാന്‍ സാറിന്‍റെ കഥകള്‍ വായിച്ചിട്ടില്ല, ഇനി വായിക്കും, അപ്പോള്‍ സംശയങ്ങള്‍ ഉണ്ടാകാം,  അല്ലെങ്കില്‍ അങ്ങയുടെ കഥകളില്‍ നിന്ന് എന്തെങ്കിലും ഒരാശയം, ഒരു കഥാപാത്രം എനിക്ക് എടുക്കേണ്ടി വന്നാല്‍ സാറിനോട് അനുവാദം …

Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം നാല്

ഡൗൺലോഡ് ചെയ്യുകകോട്ടും സ്യൂട്ടും ആടയാഭരണ ഭൂഷിതനുമായിട്ടാണ് ഡോക്ടര്‍ ലാസറലി രാജ സുദേവിനെ സ്വീകരിച്ചത്.  ഓഫീസ് മുറിയിലൂടെ നടന്ന് കൗണ്ടറുകള്‍ കഴിഞ്ഞ് മാനേജറുടെ ക്യാബിന്‍ കഴിഞ്ഞാണ് ഡോക്ടര്‍ ലാസറലി രാജയുടെ ക്യാബിന്‍.        വാതില്‍ തുറന്നപ്പോള്‍ മയക്കുന്നൊരു ഗന്ധമാണ് സ്വീകരിച്ചത്.  ആധുനീകമായ എല്ലാ സജ്ജീകരണങ്ങളുമുള്ള മുറി.  കുഷനിട്ട ഇരിപ്പിടങ്ങള്‍, ടേബിളില്‍ സൂപ്പര്‍ കമ്പൂട്ടര്‍, കര്‍ട്ടണുകള്‍….        വരൂ സുദേവ്…        അവന്‍ അയാളുടെ മുന്നിലെ കസേരയില്‍ അമര്‍ന്നിരുന്നു.  ഏസിക്ക് ഇത്തിരി തണുപ്പ് …

Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം മൂന്ന്

ഡൗൺലോഡ് ചെയ്യുകഅണ്ണാറക്കണ്ണന്‍റെ പുഞ്ചിരിയും പ്രഭാത വന്ദനവും സുദേവിന് ഏറെ ഇഷ്ടമായി.  അവന്‍റെ ജീവിതത്തില്‍ ഇതാദ്യമാണ് കിളികള്‍ വിളിച്ചുണര്‍ത്തുന്നത്, ആദ്യ കാഴ്ച അണ്ണാറക്കണ്ണനാകുന്നതും.  തുറന്ന ജനാല വഴി കയറിയെത്തിയ ശീതളിച്ച തെന്നല്‍ അവന് ഉന്മേഷവും നല്‍കി.  പ്രഭാത കൃത്യങ്ങള്‍ വേഗം തീര്‍ക്കണമെന്നും സാര്‍ വിളിക്കും മുമ്പു തന്നെ ലാസറിടം ചുറ്റിക്കാണെണമെന്നും മോഹിച്ചു.        മുറിക്ക് പുറത്ത് വന്നപ്പോള്‍ അടുക്കളയില്‍ കുമുദത്തിന്‍റെ ശബ്ദങ്ങള്‍ കേട്ടു. സുദേവിന്‍റെ വാസസ്ഥലം ഗസ്റ്റ് ബംഗ്ലാവിന്‍റെ മുകള്‍ നിലയില്‍ …

Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം രണ്ട്

ഡൗൺലോഡ് ചെയ്യുക            വളരെ ശാന്തമായ ഒരു പ്രഭാതം. ജനാലക്കൽ വന്ന് കിളികൾ സുദേവിനെ വിളിച്ചുണര്‍ത്തി.  അവന്‍ എഴുന്നേറ്റ് ജനാല തറന്ന് കിളിനാദങ്ങളോടൊപ്പം കിരണങ്ങളേയും അകത്തേക്ക് സ്വീകരിച്ചു.  അകത്തേക്ക് വന്ന നാദങ്ങൾ ആരുടേതൊക്കെ എന്നവന്‍ കാണാന്‍ ശ്രമിച്ചു.  ഇടതൂര്‍ന്ന് നില്‍ക്കുന്ന മരച്ചില്ലകൾ, ഇലകൾ അതിനവനെ അനുവദിച്ചില്ല.  ആരുടേതെന്നൊക്ക തിരിച്ചറിയാന്‍ അവനുള്ള അറിവ് തികഞ്ഞതുമില്ല.  പ്ലാവിന്‍റെ താഴ്ത്തടിയിൽ നില്‍ക്കുന്ന പഴുത്ത ചക്കയിൽ നിന്നും ഭക്ഷണം കഴിക്കുന്ന അണ്ണാറക്കണ്ണനെ മാത്രം കാണാന്‍ കഴിയുന്നുണ്ട്.  അണ്ണാറക്കണ്ണന്‍ …

Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യായം ഒന്ന്

ഡൗൺലോഡ് ചെയ്യുകഓട്ടോ റിക്ഷയ്ക്ക് തീരെ വേഗത കുറവായിരുന്നു.  ഏതോ സംഗീതം ആസ്വദിച്ചു കൊണ്ട് താളാത്മകമായൊരു ചലന വിന്യാസത്തോടെ നടക്കും പോലെ.  സുദേവിന് അതിൽ അലോഹ്യം തോന്നിയില്ല. പക്ഷെ, സഹയാത്രിക നിവേദിതക്ക് അത് രസിക്കുന്നില്ലെന്ന് മുഖം കണ്ടാലറിയാം. അവളുടെ മുഖത്തെ വേശികൾ വലിഞ്ഞ് മുറുകിക്കൊണ്ടിരിക്കുന്നു.  കപോലങ്ങളിൽ ചുവപ്പ ്കയറിക്കൊണ്ടിരിക്കുന്നു.  മൂക്കിന്‍റെ തുമ്പത്ത് വിയര്‍പ്പു മുത്തുകൾ പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു.        കുറച്ചു കൂടി വേഗത്തിൽ പോകണം.        അവൾ പറഞ്ഞു.        എനിക്ക് …

സ്വപ്ന ജീവിതം

ഡൗൺലോഡ് ചെയ്യുകഅമിട്ടുകളും വാണങ്ങളും നിറയ്ക്കുന്നത് കരിമരുന്നു കൊണ്ടാണ്.  തീ കൊടുത്ത,് വാനത്ത് ചെന്ന് പൊട്ടി വിടരുമ്പോള്‍ എന്തെല്ലാം മായാക്കാഴ്ചകളാണ് കിട്ടുന്നത്, എത്രയേറെ വര്‍ണ്ണങ്ങള്‍, ശബ്ദവിന്ന്യാസങ്ങള്‍, അവാച്യം…..  മഹത്തരം…..മഹത്തരം എന്ന് പറഞ്ഞ് കാണികള്‍ ആര്‍ത്തുല്ലസിക്കും.  വര്‍ണ്ണങ്ങള്‍ പെയ്ത് തീര്‍ന്ന്, ശബ്ദങ്ങള്‍ ഒഴുകി അകന്ന് കഴിയുമ്പോള്‍ ആകെ ഒരു ഇരുളിമ, തറയില്‍ കുറച്ച് ചാരം മാത്രം അവശേഷിക്കും.        ഞാനും ഒരു സ്വപ്ന ജീവിതം കെട്ടിപ്പടുത്തിരുന്നു, ഇന്നലെ.  ഇന്ന് കണ്ഠത്തില്‍ ഒരു തേങ്ങല്‍ …

ഞാഞ്ഞൂല്‍

ഡൗൺലോഡ് ചെയ്യുകനീ വെറും ഞാഞ്ഞൂലാണെടാ എന്ന് പറഞ്ഞ് കളിയാക്കുന്നത് എന്‍റെ ഒരു ശീലമായിപ്പോയി.  നെഗളിപ്പെന്ന് കൂട്ടുകാരും  ബന്ധുക്കളും ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട് പലപ്പോഴും.  ഞാഞ്ഞുലെന്ന് ഞാന്‍ വിളിക്കുന്ന  ഒരു യാചകനുണ്ടായിരുന്നു എന്‍റെ നഗരത്തില്‍.  നാല് വീലുള്ള കൊരണ്ടിയില്‍ ഇരുന്ന്, നിലത്ത് കൈ കുത്തി ഓടിച്ച്, ആളുകളുടെ മുന്നില്‍ യാചിച്ചിരുന്ന ഒരു വയസ്സന്‍. ഒരു ദിവസം അയാള്‍ നഗര മദ്ധ്യത്തില്‍ തന്നെ മരിച്ചു കിടന്നു.  അയാളുടെ ഭാണ്ഡം തുറന്ന നിയമപാലകര്‍, കാണികള്‍ ഞെട്ടിപ്പോയി. ഒരു …

ഭിന്നശേഷിത്വം വില്‍പ്പനക്ക് വച്ചവന്‍

ഡൗൺലോഡ് ചെയ്യുകരാവിലെ 6.30ന് ഗണേശന്‍ ജോലിക്കിറങ്ങും. എന്നു വച്ച് കിടക്കപ്പായില്‍ നിന്നും അങ്ങിനെ തന്നെയിറങ്ങുമെന്ന് കരുതരുത്. അഞ്ച്  മണിക്ക് ഉണര്‍ന്ന് വൃത്തി, കുളിപണികളോക്കെ കഴിഞ്ഞ്, കിടപ്പു മുറിയില്‍ തന്നെ ഭിത്തിയില്‍ തടികൊണ്ടു തീര്‍ത്ത അലമാരയില്‍ വച്ചിരിക്കുന്ന മുരുകന്‍റെ പടത്തിനുമുന്നില്‍ വിളക്കു കൊളുത്തി വച്ച് ഒരു നിമിഷം കണ്ണടച്ചു നിന്നതിനുശേഷം….        കണ്ണടച്ചു നില്‍ക്കുമ്പോള്‍ ഇപ്രാവശ്യത്തെ ബംബര്‍ തനിക്കടിക്കണമെന്നൊന്നും ഒരിക്കലും പ്രാര്‍ത്ഥിച്ചിട്ടില്ല.  ഒന്നും ഒരിക്കല്‍ പോലും ആവശ്യപ്പെട്ടിട്ടുമില്ല. കണ്ണടച്ച് ഒരു നിമിഷ …

കള്ളന്‍ പവിത്രന്‍

ഡൗൺലോഡ് ചെയ്യുകപവിത്രന്‍ മോഷണത്തെ ഒരു കലയായിട്ടല്ല കാണുന്നത്, സാംസ്കാരിക പ്രവര്‍ത്തനമായിട്ടാണ്.  സമൂഹത്തില്‍ അടിഞ്ഞുകൂടുന്ന ധന കൊഴുപ്പിനെ സംസ്കരിക്കുന്നതായിട്ട്. സങ്കല്പിച്ച് വെള്ളരിക്കാപ്പട്ടണം തീര്‍ക്കുമെന്ന് ഘോഷിക്കുന്ന ഉന്നത കുല രാഷ്ട്രീയനേതാക്കളുടെ, വന്‍വ്യവസായികളുടെ, ഉദ്യോഗപ്രഭുക്കളുടെ വീടുകളില്‍ അര്‍ദ്ധരാത്രി കഴിഞ്ഞുള്ള നേരങ്ങളില്‍ കള്ളത്താക്കോലിട്ട് തുറന്ന് മാത്രം കൃത്യം ചെയ്തു വരുന്നു.  വീട്ടുകാര്‍ നിദ്രയുടെ ആഴക്കയത്തില്‍ കിടപ്പുണ്ടാകും. എണ്ണിയാലൊടുങ്ങാത്തതില്‍ നിന്ന്, രേഖകളില്‍ കാണത്തതില്‍ നിന്ന് മാത്രമേ എടുക്കത്തൊള്ളൂ. തുല്യ അവസരവും തുല്യ നീതിയും വിഭാവനം ചെയ്യുന്ന രാജ്യത്ത് …

Back to Top