Novel/നോവൽ / കേട്ടെഴുത്തുകാരന്റെ ഒളിക്കാഴ്ചകൾ / അദ്ധ്യായം പതിനഞ്ച്
ലാസറലിയെപ്പറ്റി കൂടതലറിയാതെ ഇനി മുന്നോട്ടു പോയിട്ടു കാര്യമില്ലെന്ന് സുദേവിനു തോന്നി. അവന് ഷാഹിനയുടെ കഥ കേള്‍ക്കാന്‍ തീരുമനിച്ചു. എന്റുമ്മച്ചി എന്തു സുന്ദരിയായിരുന്നെന്നോ… ഇപ്പോളെന്നാ മോശമാണോ… ആ നിറം ഒട്ടും ചോര്‍ന്നു പോയിട്ടില്ല… ദേഹത്തിന്റെ മണം കുറഞ്ഞിട്ടുണ്ട്, എന്നല്ലാതെ. ഞാന്‍ മൂന്നാമത്തെ വയസ്സു മുതല്‍ ഉമ്മച്ചിയെ കണ്ട ഓര്‍മ്മയുണ്ട്… അതിന് മുമ്പളള ഓര്‍മ്മകളൊന്നും തലയില്‍ നില നില്ക്കുന്നില്ല. മൂന്നാമത്തെ വയസ്സു മുതല്‍ ഉമ്മച്ചിയുടെ ദേഹം നഗ്നമായിട്ടു കണ്ടിട്ടുണ്ട്. എനിക്ക് …