ഒരു കിഡ്‌നാപിംഗ്‌

പക്ഷെ, പീറ്റർക്ക് മുമ്പ്‌ സതീശനെത്തേടി, തിങ്കളാഴ്ച രാഹുകാല ശേഷമുള്ള മുഹുർത്തം തിട്ടപ്പെടുത്തി ചിലരെത്തി. സതീശനിൽ വിജയത്തിന്റെ തിളപ്പ്‌ കഴിഞ്ഞ്‌, വളരെ അടുത്ത സുഹൃത്തുക്കൾക്ക്, കൂടെ പ്രവർത്തിച്ച അഭ്യുദയ കാംക്ഷികള്ല്ക്ക് ചെലവ്‌ ചെയ്തു കഴിഞ്ഞ്‌, ഒരു നാളത്തെ നീണ്ട ഉറക്കമെന്ന വിശ്രമ പരിപാടിയും കഴിഞ്ഞ്‌ സ്വന്തം അന്നസമ്പാദന പ്രവർത്തനത്തിനെത്തിയിട്ട്‌ അധികസമയം കഴിയും മുമ്പു തന്നെ അവരെത്തി. ചെലവ്‌ എന്നത്‌ ഞങ്ങൾ മങ്കാവുടിക്കാർ പറയുന്നത്‌ കൂട്ടമായൊരു മദ്യപാനത്തെയാണ്‌! മദ്യത്തിന്റെ അസുഖകരമായ മണത്തെ, …

സതീശന്റെ പ്രതിസന്ധികള്‍

സതീശന്റെ പ്രതിസന്ധിയിലേയ്ക്കാണ്‌ സ.പീറ്റർ കയറിവന്നത്‌. മനസ്സിലായില്ലെന്ന്‌ തോന്നുന്നു. പീറ്ററിനെ നാം പരിചയപ്പെട്ടതാണ്‌. അയാളുടെ സ്വഭാവവിശേഷങ്ങളും അറിഞ്ഞതാണ്‌. അപ്പോൾ അയാൾ എങ്ങിനെ സതീശന്റെ പ്രതിസന്ധിയിൽ പ്രവേശിച്ചു എന്ന് മനസ്സിലായികാണേണ്ടതാണ്‌. അതെ, അതുതന്നെ, പങ്കജം സതീശന്റെ ജീവിതത്തിൽ ഉണ്ടാക്കിയ പ്രതിസന്ധിയെ തരണം ചെയ്യുന്നതിനുവേണ്ടി, അവന്റെ അയൽക്കടക്കാരായ മക്കാരും കരുണാകരൻ നായരും കൂട്ടായിട്ട്‌ ക്ഷണിച്ചതിനെ തുടർന്ന് പീറ്റർ ഈ പ്രതിഭാസത്തിലേയ്ക്ക്‌ പ്രവേശിക്കുക ആയിരുന്നു. കരുണാകരൻ നായരുടെ ചായക്കടയുടെ ഉള്ളിൽ പുട്ടും കടലയും വേവുന്നിടത്ത്‌, എന്നു …

പങ്കജം

വിമോചനമുന്നണിയുടെ ഉല്പത്തി ചരിത്ര പുസ്തകം ഞാൻ കണ്ടിട്ടില്ല. ഞാൻ കാണുകയോ വായിയ്ക്കുകയോ ഉണ്ടായില്ല എന്നുവച്ച്‌ അവർക്കൊരു ലിഖിത ചരിത്രമില്ലെന്നോ, അതിന്‌ യുക്തരായ ചരിത്രകാരന്മാരില്ലെന്നോ, പുസ്തകത്തിന്‌ യോഗ്യതയുള്ള ചരിത്രമില്ലെന്നോ അർത്ഥമില്ല. മങ്കാവുടിയിൽ ഇതേവരെ അവർ ഒന്നുമായിട്ടില്ല, എങ്കിലും പ്രവിശ്യ, ക്രേന്ദ്ര മണ്ഡലങ്ങളിൽ അവർ വേരുകളുള്ളവരും, ചിലയിടങ്ങളിൽ മണ്ണിനടിയിലേയ്ക്ക്‌ ആഴ്ന്ന്‌ വേരിറങ്ങിയിട്ടുള്ളതും, വേരുകളിൽ നിന്ന്‌ മുളപൊട്ടി, മുള തണ്ടായി, തടിയായി വളർന്ന് പന്തലിച്ചിട്ടുള്ളതുമാണ്‌. എന്നാൽ മറ്റു ചിലയിടങ്ങളിൽ പടുമുളകളായിട്ടുണ്ട്‌. മുളച്ച്‌ കുറെക്കഴിഞ്ഞ്‌ വേരുകർ …

വര്‍ത്തമാന കാലത്തേയ്ക്ക്‌

മുകളിലത്തെ നിലയിലെ, പാർട്ടി ഓഫീസിന്റെ വിശാലമായഹാളിൽ പ്രവർത്തകർ കസേരകളിൽ സന്നിഹിതരായിരിക്കുന്നു. അദ്ധ്യക്ഷൻ, മറ്റു പ്രാസംഗീകർ എല്ലാം തയ്യാറായിരിയ്ക്കുന്നു. യോഗനടപടികളിലേയ്ക്ക്‌ ശ്രദ്ധക്ഷണിച്ചു കൊണ്ട്‌ ഒരു സംഘാടകൻ പ്രസംഗിച്ചു തുടങ്ങിയപ്പോഴാണ്‌ സഖാവ്പീറ്റർ വാതിൽക്കൽ തല കാണിച്ചത്‌. അപ്പോൾ എല്ലാ ശ്രദ്ധകളും അയാളിലേയ്ക്ക്‌ തിരിഞ്ഞു. അവരുടെ മുഖങ്ങളിലെല്ലാം അവഹേളനത്തിന്റെ രസം തെളിഞ്ഞുവരികയാണ്‌. സ.പീറ്റർ നടന്ന്‌ വന്ന്‌ ഒഴിഞ്ഞു കിടക്കുന്ന കസേരയിൽ ഇരിയ്ക്കുന്നു. അല്പസമയം ശ്രദ്ധ വികേന്ദ്രീകരിച്ചുപോയ സദസ്യർ സ്വയം നിയന്ത്രിതരായി പ്രാസംഗീകനിലേയ്ക്ക്‌ തിരിച്ചുവന്നു. സഖാക്കളെ, …

സഖാവ്‌ പീറ്റര്‍

സംയുക്ത കക്ഷിയെ നമ്മൾ അറിഞ്ഞു കഴിഞ്ഞു. ഇനിയും പ്രോട്ടോകോൾ അനുസരിച്ച്‌ അറിയേണ്ടത്‌ സഹകരണ പാർട്ടിയെപ്പറ്റിയാണ്‌. സഹകരണം എന്നു കേൾക്കുമ്പോൾ തന്നെ കരുണ, സ്നേഹം, തുടങ്ങിയ വികാര സാന്ദ്രമായ വാക്കുകളാണ്‌ മനസ്സിൾ ഉദിക്കുന്നത്‌. അതെന്തായിരുന്നാലും അവകളെ നീക്കിവച്ച്‌ നമുക്ക്‌ അറിയാനുള്ള കാര്യങ്ങളിലേയ്ക്ക്‌ വരാം. സംയുക്ത കക്ഷിയെ അറിയാൻ നമ്മൾ തെരഞ്ഞെടുത്തത്‌ ദിവാകരമേനോനെ ആയിരുന്നു. അതുപേലെ തന്നെ സഹകരണപാർട്ടിയെ അറിയാനും ഒരു വ്യക്തി അവശ്യമായിരിയ്ക്കുന്നു, വ്യക്തികഥ കൂടി വേണ്ടിയിരിയ്ക്കുന്നു. അതിനായി നമ്മൾ കണ്ടെത്തിയിരിയ്ക്കുന്ന …

അല്പം ചരിത്രം

മങ്കാവുടിയിൽ ഇന്ന്‌ സുര്യൻ കിഴക്കാണ്‌ ഉദിച്ചത്‌. ഇന്നലെയും അങ്ങിനെ തന്നെയായിരുന്നു. മറ്റ്‌ രണ്ട്‌ ദിക്കുകൾ വടക്കും, തെക്കും തന്നെ.ആകാശം മേലെയും. മങ്കാവുടി പണ്ട്‌ മങ്കാകുടി ആയിരുന്നു. മങ്കയുടെ കുടി. പറഞ്ഞ്‌, പറഞ്ഞ്‌ മങ്കാവുടിയായി. പറഞ്ഞത്‌ ഞങ്ങള്‍, മങ്കാവുടിക്കാരുതന്നെയാണ്‌, ഇന്ന്‌ ഏറെ എഴുന്നതും ഞങ്ങൾ തന്നെ. അങ്ങ്‌ വടക്കും, ഇങ്ങ്‌ തെക്കും, വർഷത്തിൽ നിറഞ്ഞൊഴുകുന്ന രണ്ട്‌ കാട്ടാറുകൾക്ക് നടുവിൽ കിഴക്കോട്ട്‌ തല വച്ച്‌ അവൾ ശയിക്കുന്നു. തല വച്ചിരിക്കുന്നത്‌ മലനിരകളിലാണെങ്കിലും പാദങ്ങൾ …

Back to Top