ഭക്ഷണമോഹം

 

          ആദ്യം ചോദിച്ചത് മൂന്നു കവി സുഹൃത്തക്കളോടാണ്.  മൂന്നു പേരൂം വ്യത്യസ്തർ, പ്രായം കൊണ്ടും മതങ്ങൾ കൊണ്ടും.

          ഒന്നാമന്‍ ജി, വൈലോപ്പിള്ളി, ചങ്ങമ്പുഴ എന്നിവരുടെ ചാര്‍ച്ചക്കാരന്‍, മിശ്രഭുക്ക്.  അതും വളരെ അത്യാവശ്യ ഇടങ്ങളിൽ, ഒഴിച്ചു കൂട്ടാന്‍ വയ്യാത്ത സാഹചര്യങ്ങളിൽ മാത്രം മാംസം കഴിക്കും.  കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കും, ബാറ്റായുടെ ലതർ ചെരിപ്പു മാത്രം ഉപയോഗിക്കും.

          രണ്ടാമന്‍ ആശയഗംഭീരന്‍, കടുത്ത പദങ്ങളെ തേടി നടന്ന് കണ്ടെത്തി കവിതയിൽ പ്രയോഗിച്ച് ചിന്തിപ്പിക്കും. അയ്യപ്പന്‍റെ പിന്‍ഗാമിയെന്ന സ്വയം പരിചയപ്പെടുത്തും. അയ്യപ്പനെ എതിര്‍ത്ത് സംസാരിക്കുന്നവരെ ധ്വംസിക്കാന്‍ പല്ലുകൾ നീട്ടും.  എങ്കിലും സസ്യഭുക്കാണ്, ഏതു വസ്ത്രവും ധരിക്കും.