പെണ്ണേ, നിന്നെ അന്ന്
മധുരാ നഗരിയില്‍ വച്ചു (കണ്ണകി) കണ്ടപ്പോഴും, ഇവിടെ
ആലപ്പുഴയിൽ വച്ചു (മുലക്കരത്തെ പ്രതിഷേധിച്ച് മാറ് മുറിച്ച് വലിച്ചെറിഞ്ഞവള്‍)
കണ്ടപ്പോഴും, അങ്ങ് ആസ്സാം ബോര്‍ഡറിലെ പട്ടാള ക്യാമ്പിലേക്ക്
നഗ്നയായി (സ്വന്തം കാവല്‍ക്കാരനാൽ, പട്ടാളക്കാരനാൽ ബലാത്സംഗ
ചെയ്യപ്പെട്ടവര്‍) മാര്‍ച്ചു ചെയ്തപ്പോഴും,
ഇവിടെ കൊച്ചിയിലെ മറൈന്‍ഡ്രൈവിൽ ചുംബന പ്രതിഷേധം നടത്തിയപ്പോഴും
മഹാരാജാസ്സിൽ പരസ്യാലിംഗനം ചെയ്തപ്പോഴും ആകാശം മുട്ടെ നില്‍ക്കുന്ന ഫ്ളെക്സിൽ അടിവസ്ത്രങ്ങളുടെ പരസ്യമാകുമ്പോഴും
പുരക്കുള്ളിലെ വിഡ്ഢിപ്പെട്ടിയിൽ നീലച്ചിത്രമായി നര്‍ത്തനം ചെയ്യുമ്പോഴും ഞാന്‍
ഒറ്റക്കാര്യമേ ശ്രദ്ധിച്ചുള്ളൂ, ഇതിനൊക്കെ ശേഷം അറുത്തു വില്‍ക്കുമ്പോൾ
എത്ര റാത്തൽ മാംസം കിട്ടുമെന്ന്. കാരണം
ഞാന്‍ ഒരു പാവം കച്ചവടക്കാരനും നീ ഒരു സാധനവും ആകുന്നു.
പെണ്ണ്