അക്ഷരങ്ങളെ കൂട്ടിവായിക്കാൻ
കഴിഞ്ഞപ്പോൾ, വാക്കുകളെ തെരുത്ത് വാചകങ്ങളുണ്ടാക്കുവാൾ തുടങ്ങിയപ്പോൾ
ഉടലെടുത്ത മോഹമാണ് കവിയാവുകയെന്നത്. ഒരു
കവിതയെഴുതി, പത്തു കവിതകളെഴുതി ഒടുങ്ങാനുള്ളതായിരുന്നില്ല തീരുമാനം.
എഴുത്തച്ഛനെങ്കിലുമാകണം. അല്ലെങ്കിൽ മഹാകാവ്യമെഴുതാത്തൊരു
കുമാരനാശാ൯...... പഠനം തുടങ്ങി, ഒരുക്കങ്ങളായി,
എഴുത്തോലയെത്തി, നാരായവുമെത്തി.
എഴുതി...പൂക്കളെ,
കിളികളെ, രാജാക്കളെ, ദൈവങ്ങളെക്കുറിച്ചൊക്കെ....
കവികുല ഗുരുക്കൾ വിധിച്ചു, ഇതിലൊന്നും കവിതയില്ല...
മണ്ണിലേയ്ക്കിറങ്ങി വരൂ...
പുഴുക്കളെ, കീടങ്ങളെ,
മണ്ണിനെ, പെണ്ണിനെ, പുതിയ
രാജാക്കളെ, പുതിയ ദൈവങ്ങളെ കണ്മിഴിച്ചു കാണൂ....... പുതുതായി, കവിഞ്ഞ ജ്ഞാനത്തോടെ എന്തെങ്കിലും എഴുതൂ...