അദ്ധ്യായം പത്തൊൻപത്
ഡൗൺലോഡ് ചെയ്യുകസുബ്ബമ്മയുടെ പതിനൊന്ന് ദിവസത്തെ ഉപവാസവും മൂന്നുദിവസത്തെ വ്രതവും കഴിഞ്ഞിരിക്കുന്നു. ഇന്ന് അവള്‍ക്കായി ശാന്തിയിലെ ക്ഷ്രേതത്തില്‍ പ്രത്യേക പൂ ജയും ധ്യാനവുമുണ്ട്. അവള്‍ക്ക് വേണ്ടി ദേവവ്രതന് മന്ത്രങ്ങള്‍ ഉരുവിടും. ദേവവ്രതന് നേരിട്ട് ക്ഷ്രേതത്തില്‍ എത്തി ധ്യാന കര്‍മ്മങ്ങളിലും മന്ത്രണകര്‍മ്മങ്ങളിലും പങ്കെടുക്കുന്നതിനാല്‍ അത്രയേറെ പ്രാധാന്യം ഉണ്ടാവണമല്ലൊ. അക്കാരണത്താല്‍ തന്നെ പൂജാരിയും മറ്റ് അമ്പലവാസികളും എല്ലാകാര്യങ്ങളും വളരെ ശ്രദ്ധിക്കുന്നു. വീണ്ടും വീണ്ടും ചര്‍ച്ച ചെയ്ത് പരീക്ഷിച്ചു നോക്കുന്നു. അവര്‍ ബ്രഹ്മമുഹൂര്‍ത്തത്തില്‍ തന്നെ ജോലിയില്‍ …