വേട്ടക്കാരന്
ഡൗൺലോഡ് ചെയ്യുകസീൻ ഒന്ന്. അസ്തമന സമയം. കടൽ തീരം — ബീച്ച്. പടിഞ്ഞാറൻ വാനത്ത് ചെഞ്ചായം കോരിയൊഴിച്ച് സൂര്യൻ. മന്ദഹസിക്കുന്ന മുഖമാണ് സൂര്യന്. തെളിഞ്ഞ ആകാശം, പ്രസന്നതയാണ് എവിടെയും. ബീച്ചിൽ തിരക്കുണ്ട്. കൂട്ടമായിട്ടുള്ളവർ, ജോഡികൾ, മക്കളോടൊത്ത ഫാമിലികൾ…. തിരക്കിൽ നിന്ന് ഒറ്റപ്പെട്ട ഒരു ഫാമിലി, ബാലനായ മകൻ ഒറ്റക്ക് മണലോരത്ത് ഓടിക്കളിക്കുന്നു. കടലിനെ തൊടുന്നു, പിൻ വാങ്ങുന്നു… അവൻ ആർത്തു രസിക്കുകയാണ്. അവന്റെ അച്ഛനും അമ്മയും, മുപ്പത്തഞ്ചുകാരനും മുപ്പതുകാരിയും. അവർ, …