വര്‍ത്തമാന കാലത്തേയ്ക്ക്‌

ഡൗൺലോഡ് ചെയ്യുകമുകളിലത്തെ നിലയിലെ, പാർട്ടി ഓഫീസിന്റെ വിശാലമായഹാളിൽ പ്രവർത്തകർ കസേരകളിൽ സന്നിഹിതരായിരിക്കുന്നു. അദ്ധ്യക്ഷൻ, മറ്റു പ്രാസംഗീകർ എല്ലാം തയ്യാറായിരിയ്ക്കുന്നു. യോഗനടപടികളിലേയ്ക്ക്‌ ശ്രദ്ധക്ഷണിച്ചു കൊണ്ട്‌ ഒരു സംഘാടകൻ പ്രസംഗിച്ചു തുടങ്ങിയപ്പോഴാണ്‌ സഖാവ്പീറ്റർ വാതിൽക്കൽ തല കാണിച്ചത്‌. അപ്പോൾ എല്ലാ ശ്രദ്ധകളും അയാളിലേയ്ക്ക്‌ തിരിഞ്ഞു. അവരുടെ മുഖങ്ങളിലെല്ലാം അവഹേളനത്തിന്റെ രസം തെളിഞ്ഞുവരികയാണ്‌. സ.പീറ്റർ നടന്ന്‌ വന്ന്‌ ഒഴിഞ്ഞു കിടക്കുന്ന കസേരയിൽ ഇരിയ്ക്കുന്നു. അല്പസമയം ശ്രദ്ധ വികേന്ദ്രീകരിച്ചുപോയ സദസ്യർ സ്വയം നിയന്ത്രിതരായി പ്രാസംഗീകനിലേയ്ക്ക്‌ തിരിച്ചുവന്നു. …

സഖാവ്‌ പീറ്റര്‍

ഡൗൺലോഡ് ചെയ്യുകസംയുക്ത കക്ഷിയെ നമ്മൾ അറിഞ്ഞു കഴിഞ്ഞു. ഇനിയും പ്രോട്ടോകോൾ അനുസരിച്ച്‌ അറിയേണ്ടത്‌ സഹകരണ പാർട്ടിയെപ്പറ്റിയാണ്‌. സഹകരണം എന്നു കേൾക്കുമ്പോൾ തന്നെ കരുണ, സ്നേഹം, തുടങ്ങിയ വികാര സാന്ദ്രമായ വാക്കുകളാണ്‌ മനസ്സിൾ ഉദിക്കുന്നത്‌. അതെന്തായിരുന്നാലും അവകളെ നീക്കിവച്ച്‌ നമുക്ക്‌ അറിയാനുള്ള കാര്യങ്ങളിലേയ്ക്ക്‌ വരാം. സംയുക്ത കക്ഷിയെ അറിയാൻ നമ്മൾ തെരഞ്ഞെടുത്തത്‌ ദിവാകരമേനോനെ ആയിരുന്നു. അതുപേലെ തന്നെ സഹകരണപാർട്ടിയെ അറിയാനും ഒരു വ്യക്തി അവശ്യമായിരിയ്ക്കുന്നു, വ്യക്തികഥ കൂടി വേണ്ടിയിരിയ്ക്കുന്നു. അതിനായി നമ്മൾ …

അല്പം ചരിത്രം

ഡൗൺലോഡ് ചെയ്യുകമങ്കാവുടിയിൽ ഇന്ന്‌ സുര്യൻ കിഴക്കാണ്‌ ഉദിച്ചത്‌. ഇന്നലെയും അങ്ങിനെ തന്നെയായിരുന്നു. മറ്റ്‌ രണ്ട്‌ ദിക്കുകൾ വടക്കും, തെക്കും തന്നെ.ആകാശം മേലെയും. മങ്കാവുടി പണ്ട്‌ മങ്കാകുടി ആയിരുന്നു. മങ്കയുടെ കുടി. പറഞ്ഞ്‌, പറഞ്ഞ്‌ മങ്കാവുടിയായി. പറഞ്ഞത്‌ ഞങ്ങള്‍, മങ്കാവുടിക്കാരുതന്നെയാണ്‌, ഇന്ന്‌ ഏറെ എഴുന്നതും ഞങ്ങൾ തന്നെ. അങ്ങ്‌ വടക്കും, ഇങ്ങ്‌ തെക്കും, വർഷത്തിൽ നിറഞ്ഞൊഴുകുന്ന രണ്ട്‌ കാട്ടാറുകൾക്ക് നടുവിൽ കിഴക്കോട്ട്‌ തല വച്ച്‌ അവൾ ശയിക്കുന്നു. തല വച്ചിരിക്കുന്നത്‌ മലനിരകളിലാണെങ്കിലും …

രാമന്റെ വിലാപം

ഡൗൺലോഡ് ചെയ്യുകവിജയകുമാര്‍ കളരിക്കല്‍ സീതെ, നിന്നെ അറിയുന്നു ഞാന്‍, നിന്നിലെ വേനലും നിന്നിലെ വര്‍ഷവും ശൈത്യവും ഹേമന്ത നിന്‍ തപ്തരാഗങ്ങളും ഞാന്‍ അറിയുന്നു. നീ പിറന്നതും, നീ വളര്‍ന്നതും, പൂവായ്‌ വിടര്‍ന്നതും, പൊന്‍പരാഗമായ്‌ വിണ്ണില്‍ നിറഞ്ഞതും എനിക്ക്‌ വേണ്ടിയായിരുന്നു – കാരണം; നീ സീതയാണ്‌, ഞാന്‍ രാമനും. നീ സ്ര്രീയാണ്‌, ഞാന്‍ പുരുഷനും. നീയും ഞാനുമാണീ മണ്ണും വിണ്ണും നക്ഷ്ര്രജാലങ്ങളും ചന്ദ്രലോകങ്ങളും സപ്തസ്വരങ്ങളും മുക്തമോഹങ്ങളും ആദിയില്‍ വചനമായതും, അന്ത്യം അനന്തമായതും…… …

രാജാവ്

ഡൗൺലോഡ് ചെയ്യുകഅങ്ങ്‌ രാജാവായിരുന്നു രക്തസിംഹാസനവും ചെങ്കോലുമില്ലാതെ – യങ്ങൊരു രാജാവായിരുന്നു തെരുവുകള്‍തോറും പ്രജകള്‍തന്‍ ചോറുണ്ട്‌ എത്രനാളെത്രനാള്‍ അങ്ങുപാര്‍ത്തു! അന്നങ്ങ ശത്രുവിൻ  കീശയില്‍ പെട്ടൊരിമണ്ണിനെ, പെണ്ണിനെ മുക്തയാക്കാനുള്ള പാടിലായിരുന്നു. വിക്കുന്ന വാക്കളില്‍ കത്തുന്നൊരഗ്നിയാല്‍, കോറുന്ന വരകളില്‍ കാളുന്ന സൂര്യനായ്‌, ഞങ്ങളുടെ സിരകളില്‍ ജ്വാലയായ്‌ ബോധിയില്‍ കനലായ്‌ സ്വപ്നമായ്‌ ഒരു നാള്‍ വരുമങ്ങ്‌ രാജനായ്‌, അന്നാള്‍, കത്തും വയര്‍നിറച്ചുണ്ണാമെന്നോര്‍ത്തും, മഴയത്തു കുതിരാതെ, വെയിലത്ത്‌ പൊള്ളാതൊരു- കൂരയിലുറങ്ങാമെന്നോര്‍ത്തും എത്രനാള്‍, എത്രനാള്‍ കാത്തു ഞങ്ങള്‍ ! …

രാധ = സ്നേഹം

ഡൗൺലോഡ് ചെയ്യുകനീയെന്നെ മറന്നുവോ രാധേ ? പിച്ച വച്ചുയര്‍ന്നൊരെന്‍ കയ്യില്‍ വിരല്‍ തന്നു, വിരലിന്റെ തുമ്പത്തു തൂക്കി പിറകെ നടത്തി, ഇടവഴികളിലുരുളാതെ, പാടത്തു വീഴാതെ, ഇടവഴികള്‍ തോറുമേ, വരമ്പുകള്‍ തോറുമേ എന്നയും മേച്ചു നടന്നു നീ, രാധേ…… പേക്കിനാരാക്കളില്‍ ഞെട്ടിപ്പിടയവെ, മാറോടു ചേര്‍ത്തെന്നില്‍ സാന്ത്വനമായതും, വിഹ്വല സന്ധ്യയില്‍ തപ്പിത്തടയവെ, കയ്യില്‍ വടിയേകി നീ മാര്‍ഗമായതും, കത്തും ദിനങ്ങളില്‍ ഉരുകിയൊലിയ്ക്കവെ, ഹേമന്തമായെന്നില്‍ മൂടിപ്പുതഞ്ഞതും നീ മറന്നുവോ, രാധേ…..? ചിറകുകള്‍ മുറ്റിത്തഴച്ചോരുച്ചയില്‍ നിന്നെ …

പെണ്ണും കവിയും

ഡൗൺലോഡ് ചെയ്യുക പെണ്ണ്‌ കറുത്തിട്ട്‌, പെണ്‍ മനം വെളുത്തിട്ട്‌ പെണ്‍ പൂവിതള്‍ തേടും കവി മനം ചുവന്നിട്ട്‌ പെണ്ണ്‌ രാവായ്‌, പകലായ്‌, കവി തൃസന്ധ്യയായ്‌. പെണ്ണേ, നീയാണീമണ്ണും വിണ്ണും, രൂപമാകുന്നതും, ഭാവമാകുന്നതും, ഗാനമാകുന്നതും,രാഗമാകുന്നതും പകലിന്റെ ഉച്ചിയില്‍ അഗ്നിയാകിന്നതും അഗ്നിയില്‍ പുത്തതാം സത്യമാകുന്നതും സത്യത്തിന്‍ കാമ്പായ നിതൃതയെന്നതും, ഒടുവിന്റെ ഒടിവിലോ സിന്ധുവായ്തീര്‍ന്നതും ഹിന്ദുവായ്‌, ഇന്ത്യയായ്‌ രൂപങ്ങള്‍ പൂണ്ടതും. ഞാനോ ചുവന്നിട്ട്‌ മാനത്തിന്‍ മിഥ്യയായ്‌, കണ്‍ക്കള്‍ക്ക്‌ വശ്യമായ്‌, ഹൃത്തിനോ പഥ്യമായ്‌, മണ്‍പുറ്റുപൊട്ടി വിടര്‍ന്നപ്പോള്‍ …

പൊരുള്‍

ഡൗൺലോഡ് ചെയ്യുക എന്‍ മുന്നില്‍ ഇരുളാണ്‌ എന്‍ പിന്നില്‍ ഇരുളാണ്‌, ദര്‍ശിപ്പതെല്ലാമിരുളാണ്‌, ഞാനെന്നുമിരുളിന്റ പൊരുള്‍ തേടി- യിരുളിന്റ മാറില്‍, പുഴുവായി തുളയിട്ട്‌, തുള പിന്നെ മടയാക്കി, മടയ്ക്കുള്ളിലിന്നുമൊരു ചെറു പുഴുവായിട്ടി- രുളിന്റ പൊരുള്‍ തേടീട്ട- ലയുന്നു വിഡ്ഡിയായ്‌, അലയുന്നു ഭ്രാന്തനായ്‌. ഡൗൺലോഡ് ചെയ്യുക

സുന്ദരന്‍ ഞാനും സുന്ദരി നീയും

ഡൗൺലോഡ് ചെയ്യുക അവനും അവളും അവന്‍ അവളോട്‌ പറഞ്ഞു “നിന്നെ ഞാന്‍ സ്നേഹിക്കുന്നു ”” അവളും അവനോട്‌ പറഞ്ഞു “നിന്നെ ഞാന്‍ സ്നേഹിക്കുന്നു അവന്‍ അവളെ മാറോടു ചേര്‍ത്ത്‌ നിര്‍ത്തി, കുളിച്ചീറന്‍ തുവരാത്ത്‌ കാര്‍കുന്തലില്‍ തലോടി, തന്നിലെ ചൂട്‌ അവളിലേക്ക്‌ പകര്‍ന്ന്‌, അവളിലെ ശൈത്യം തന്നിലേയ്ക്ക്‌ ആവാഹിച്ച്‌, അനന്തവും അവാച്യവുമായൊരു അനുഭൂതിയുടെ കരകാണാകടലിലൂടെ നീന്തിത്തുടിക്കവെ അവളുടെ കാതുകളില്‍ മന്ത്രിച്ചു. “ നീ വിശ്വസുന്ദരിയാണ്‌. ” അവളും തിരുമൊഴി നല്കി. “നീയെന്റെ …

വാല്മീകം

ഡൗൺലോഡ് ചെയ്യുക രത്നാകരന്‍ ശബ്ദമധുരമായിട്ടാ ഗാനം ആലപിക്കുകയാണ്‌ താളവും ലയമുണ്ട്‌. അവനോടൊത്ത്‌ ഈണമിടാനും നൃത്തമാടാനും സ്‌നേഹിതരുമുണ്ട്‌. അവനെ ഗാനങ്ങളെല്ലാം സ്വപ്നത്തില്‍ തീര്‍ത്ത ചിത്രങ്ങളാണ്‌. ഒരായിരം വര്‍ണ്ണങ്ങളും ആകാശവീഥികളോളം പറന്നെത്താന്‍ ചിറകുകളുമുള്ള ചിത്രങ്ങള്‍. അവന്റെ നീണ്ടുനിവര്‍ന്ന ദൃദ്മമായ കറുത്ത ശരീരം ചേരിയുടെ അഭിമാനമായി ചേരിവാസികള്‍ കരുതിയിരുന്നു. ചേരിയിലെ മുപ്പനും കാരണവന്മാര്‍ക്കും അവനെ വളരെ പഥ്യമായിരുന്നു. പ്രശാന്തവും സുന്ദരവുമായ ഒരു രാത്രിയിലാണ്‌ അവന്‍ ആദ്യമായിട്ടാഗാനങ്ങള്‍ ചേരിവാസികള്‍ക്കായിട്ടാലപിച്ചത്‌. എല്ലാവരും വേല കഴിഞ്ഞെത്തിയിരുന്നു. ചേരിയുടെ നടുവില്‍ …

Back to Top