അദ്ധ്യായം ഇരുപത്തിരണ്ട്‌

രാവേറെയെത്തി ഭഗവാന്‍ ഉറങ്ങിയില്ല. ഭഗവാന്റെ പള്ളി അറയില്‍, രാത്രിയില്‍ പാര്‍വ്വതിദേവി എത്തി. ഷഷ്ടിപൂര്‍ത്തി ആഘോഷം കഴിഞ്ഞ്‌ സ്വസ്ഥമായവരാണ്‌. ട്രസ്റ്റിന്റെ ഭരണത്തില്‍ നിന്നും ഭഗവാന്‍ നിരുപാധികം പിന്‍മാറി. ട്രസ്റ്റിന്റെ ഭരണാധികാരിയായി സര്‍വ്വാധികാരി അവരോധിക്കപ്പെട്ടു. പ്രധാന ആചാര്യനായി ദേവവ്രതനും ദളപതിയായി അശ്വനിപ്രസാദും നിയമിതരായി. വിഷ്ണുദേവ് ഗ്രാമം വിടുന്നു. ഉസ്മാന്‍ തീരുമാനിച്ചില്ല. വളരെയേറെ ഉണ്ടാക്കിയ സമ്പാദ്യം കച്ചവടത്തിനായി ഇറക്കണമെന്ന തീരുമാനത്തിലാണ്‌ ഉസ്മാന്‍. ഗ്രാമത്തിലോ ഗ്രാമത്തിനു വെളിയിലൊ, എവിടെ വേണമെന്ന്‌ തീരുമാനമായിട്ടില്ല. ഊരാണ്‍മയ്ക്കും അവകാശങ്ങള്‍ക്കും വ്യത്യാസമില്ല. …

അദ്ധ്യായം ഇരുപത്തിയൊന്ന്‌

കമ്മ്യൂണില്‍ സമരം മൂന്നാമതു ദിവസത്തേക്ക് മുന്നേറി. വിരലിലെണ്ണാവുന്ന അവശ്യങ്ങളേ ഉണ്ടായിരുന്നുള്ളു. – കമ്മ്യൂണില്‍ കമ്മ്യൂണിസം നിലനിര്‍ത്തുക. – കമ്മ്യൂൺ ഭരണകൂടത്തില്‍ മാറ്റം വരുത്തുക. -പുതിയ ഭാരവാഹികളെ ഭാരമേല്പിച്ച്‌ പ്രായാധിക്യമുള്ളവര്‍ വിശ്രമിക്കുക. അവര്‍ കമ്മ്യൂണില്‍ നിന്നും വാര്‍ദ്ധക്യകാല പെന്‍ഷന്‍ പറ്റി കഴിയുക. – കമ്മ്യൂണില്‍ നിന്നും പുറത്തു വരുന്ന പ്രതത്തില്‍ വിധ്വസംകരമായ വാര്‍ത്തകള്‍ കൊടുക്കാതിരിക്കുക. – ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കാതെ കമ്മ്യൂണിലെ എല്ലാവരുടേയും തീരുമാനത്തില്‍ കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുക. കമ്മ്യൂണിന്റെ ഭീമാകാരമായ …

അദ്ധ്യായം ഇരുപത്‌

ഒരു ദേവദാസിക്ക് കിട്ടേണ്ട എല്ലാ ഓദ്യോഗിത ബഹുമതികളോടെയാണ്‌ സുബ്ബമ്മയുടെ മൃതദേഹം ചുടലപറമ്പിലേയ്ക്ക്‌ കൊണ്ടു പോയത്‌. ശാന്തിനിലയത്തിന്‌ തെക്ക്‌ ശാന്തി പുഴയുടെ തീരത്ത്‌ വിശാലമായ വെളിമ്പറമ്പാണ്‌ ചുടലപറമ്പായിട്ട് ഉപയോഗിക്കുന്നത്‌. ദേവദാസികള്‍ മനസ്സില്‍ കരുതുന്നുണ്ടാകാം, അവള്‍ ഭാഗ്യവതിയാണ്‌. യൌവനം കത്തി നില്‍ക്കെത്തന്നെ ഭഗവാനിലേയ്ക്ക്‌ വിളിക്കപ്പെട്ടുവല്ലോ. അവിടെയെത്തിയാലാണ്‌ യഥാര്‍ത്ഥ ദാസിയാകുന്നത്‌. മൂത്തുനരച്ച്‌ തൊലി ചുളിഞ്ഞ്‌ പല്ലുകൊഴിഞ്ഞ്‌ ചെറുപ്പക്കാരികളുടെ ആട്ടും തുപ്പും ഏറ്റ്‌ മരിച്ചിട്ട്‌ ദേവസന്നിധാനത്തിലെത്തിയാല്‍തന്നെ എന്തുനേട്ടം? അവിടെയും അവഹേളനവും അവഗണനയും മിച്ചം. ഭാഗ്യവതിയായ സുബ്ബമ്മയെ …

അദ്ധ്യായം പത്തൊൻപത്

സുബ്ബമ്മയുടെ പതിനൊന്ന്‌ ദിവസത്തെ ഉപവാസവും മൂന്നുദിവസത്തെ വ്രതവും കഴിഞ്ഞിരിക്കുന്നു. ഇന്ന്‌ അവള്‍ക്കായി ശാന്തിയിലെ ക്ഷ്രേതത്തില്‍ പ്രത്യേക പൂ ജയും ധ്യാനവുമുണ്ട്‌. അവള്‍ക്ക്‌ വേണ്ടി ദേവവ്രതന്‍ മന്ത്രങ്ങള്‍ ഉരുവിടും. ദേവവ്രതന്‍ നേരിട്ട് ക്ഷ്രേതത്തില്‍ എത്തി ധ്യാന കര്‍മ്മങ്ങളിലും മന്ത്രണകര്‍മ്മങ്ങളിലും പങ്കെടുക്കുന്നതിനാല്‍ അത്രയേറെ പ്രാധാന്യം ഉണ്ടാവണമല്ലൊ. അക്കാരണത്താല്‍ തന്നെ പൂജാരിയും മറ്റ് അമ്പലവാസികളും എല്ലാകാര്യങ്ങളും വളരെ ശ്രദ്ധിക്കുന്നു. വീണ്ടും വീണ്ടും ചര്‍ച്ച ചെയ്ത്‌ പരീക്ഷിച്ചു നോക്കുന്നു. അവര്‍ ബ്രഹ്മമുഹൂര്‍ത്തത്തില്‍ തന്നെ ജോലിയില്‍ മുഴുകിയിരിയ്ക്കുകയുമാണ്‌. …

അദ്ധ്യായം പതിനെട്ട്

‘അജ്ഞാതമായ മൃതദേഹം, വിശ്വനാഥിന്റെ’ കഴിഞ്ഞ ജൂൺ ഇരുപത്തെയേഴാം തിയതി നഗരത്തിലെ നക്ഷത്ര ഹോട്ടലിലെ ഇരുപത്തിയേഴാം നമ്പർ മുറിയിൽ കാണപ്പെട്ട മൃതദേഹം ഒരു പഴയകാല നക്സലേറ്റിന്റേതായിരുന്നെന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. അദ്ദേഹം അവസാനമായി ഷരിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടിട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിറ്റിക്കുന്ന അടയാളങ്ങളുമാണ് തിരിച്ചറിയാൻ തെളിവായിരിക്കുന്നത്. തലയുടെ പിന്നിലേറ്റ ശക്തമായ ആഘാതത്തിൽ നിന്നുമുണ്ടായ മുറിവിൽ നിന്നും രക്തം വാർന്നൊഴുകിയതിനാലാണ് വിശ്വനാഥനെന്ന നാല്പതുകാരൻ മരിക്കൻ ഇടയായിരിക്കുന്നത്.  അന്ന് പത്രങ്ങൾ വഴി പരസ്യം നൽകിയിട്ടും തിരിച്ചറിയാൻ കഴിയാതെ …

അദ്ധ്യായം പതിനേഴ്‌

ജീവിതത്തിന്റെ നട്ടുച്ചയിലാണ്‌ ഫിലോ ഗുരുവിന്റെ വീട്ടിലെത്തിയത്‌. അവളെ എലീസയുടെ അപ്പന്‍, മകളുടെ സഹായത്തിന്‌ എത്തിച്ചതാണ്‌. പട്ടിണിയില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന്‌ ഒരു സഹായമാകുമെന്നു കരുതി. താളം തെറ്റിയ മനസ്സുമായി, മരുന്നുകളുടെ യാന്ത്രികശക്തിക്കടിമപ്പെട്ട്‌ തളര്‍ന്ന്‌, ഉറങ്ങണമെന്ന ഒരേയൊരു മോഹവുമായി എന്നും ഉണരുന്ന എലീസയ്ക്കും താല്‍പര്യമായി. ഗുരുവിന്‌ സന്തോഷമായി. ഫിലോ വേലക്കാരി മാത്രമല്ലാതായത്‌ മനംപൂര്‍വ്വമായിരുന്നില്ല. ജോലി ചെയ്തു ക്ഷീണിതനായെത്തുന്ന ഗുരുവിനെ ശുശ്രൂഷിയ്ക്കുവാന്‍ ഏലീസയാല്‍ കഴിഞ്ഞില്ല. അതെല്ലാം ഫിലോ ചെയ്യേണ്ടി വന്നു. ഫിലോയുടെ വീട്ടിലെ പരിതസ്ഥിതികള്‍ …

അദ്ധ്യായം പതിനാറ്‌

ഒരു വേനല്‍ക്കാലമായിരുന്നു. ശ്രാമത്തില്‍നിന്നും കാണാമായിരുന്നു. തെക്കന്‍മല കയറിവരികയാണ്‌. ഗ്രാമസിറ്റിയിലും വീട്ടുമുറ്റങ്ങളിലും ഗ്രാമക്കാര്‍ നോക്കി നിന്നു. അന്ന്‌ ഗ്രാമത്തിലെ ആണുങ്ങള്‍ പണിയ്ക്കു പോയില്ല. കൂട്ടികള്‍ എഴുത്താശ്ശാന്റെ അടുത്തുപോയില്ല. അവരുടെ അടുപ്പുകളില്‍ തീ പുകഞ്ഞില്ല. മല കയറിവരുന്ന ഭീകരമായ ഒരു ദുരന്തം ഏറ്റു വാങ്ങാനായി അവര്‍ ഒരുങ്ങിയിരുന്നു. നാലഞ്ചുവര്‍ഷക്കാലംകൊണ്ട്‌, വീട്ടുകാരെ മറന്ന്‌, ജന്മസ്ഥലങ്ങള്‍ മറന്ന്‌, സുഖങ്ങള്‍ വെടിഞ്ഞ്‌, കൊടുംകാട്ടില്‍, പ്രകൃതിയോട് മല്ലടിച്ച്‌, ക്രൂരജന്തുക്കളോട്‌ യുദ്ധംചെയ്ത്‌, വെയിലത്തും മഴയത്തും,  അദ്ധ്വാനിച്ചുണ്ടാക്കിയതെല്ലാം ഒരു നിമിഷംകൊണ്ട്‌ തകര്‍ക്കപ്പെടാന്‍ …

അദ്ധ്യായം പതിനഞ്ച്‌

അനിയന്ത്രിതമായ, അവിശ്വസനീയമായ വേഗത്തിലുള്ള ആരോഹണമായിരുന്നു. അത്യുന്നതങ്ങളിലെ സമതലത്തിലെത്തിപ്പെട്ടപ്പോള്‍ എന്തുമാത്രം സന്തോഷിക്കേണ്ടതായിരുന്നു. വിശ്വസിയ്ക്കാമോ എന്ന്‌ പലപ്പോഴും ചിന്തിച്ചിട്ടുകൂടിയുണ്ട്‌. എല്ലാറ്റിനും ഗുരുവിന്റെ പിന്തുണയും ഉണ്ടായിരുന്നു. ശക്തമായൊരു മതിലുപോലെ, അചഞ്ചലയായി, പിന്നില്‍ ഉറച്ചുനിന്നു, ഗുരു. വിദേശത്തു ജോലി ചെയ്യുന്ന അച്ഛനമ്മമാര്‍, സഹോദരങ്ങള്‍. അവരുടെ ഒരേയൊരു മകള്‍; സഹോദരി. എന്നിട്ടും ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ എല്ലാവരും പങ്കെടുത്ത ആര്‍ഭാടപൂര്‍വ്വമായ വിവാഹം തന്നെയായിരുന്നു; രണ്ടുപേരുടെയും വിശ്വാസങ്ങളും ആചാരങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ യുക്തമെന്നും യോജിക്കുമെന്നും കരുതിയത്‌ ആചരിച്ചും അനുഷ്ഠിച്ചും. സിദ്ധാര്‍ത്ഥനും …

അദ്ധ്യായം പതിനാല്

സുബ്ബമ്മ അവന് വേദനിക്കുന്ന ഓര്‍മ്മകളെ ചികഞ്ഞ്‌ പൊട്ടിക്കാന്‍ കാരണമാവുകയായിരുന്നു. അവളുടെ വലിയ കണ്ണുകള്‍, മനസ്സിന്റെ കോണില്‍ ഒളിച്ചിരുന്നിട്ട് ഇടയ്ക്കിടയ്ക്ക്‌ പ്രത്യക്ഷപ്പെടുന്നു.ഈ പ്രഹേളികയുടെ അര്‍ത്ഥമെന്താണ്‌ ? ജീവിതമൊരു പ്രഹേളികയാണെങ്കിൽ…..? ആണോ? ആണെന്നോ, അല്ലെന്നോ പറയാൻ കഴിയാത്ത അവസ്ഥയിലെത്തിയിരിക്കുന്നു.  അനാദിയും അനന്തവുമായ, അവര്‍ണ്ണവും അവാച്യവുമായ സനാതനമായ ഒരേയൊരു സത്യത്തില്‍ നിന്നും അനന്തകോടി പ്രപഞ്ചസത്യങ്ങളായി, വസ്തുക്കളായി പരിണമിയ്ക്കപ്പെട്ട്‌, ഉടലെടുക്കപ്പെട്ട്, ഉരുത്തിരിയപ്പെട്ട്‌ കിടക്കുന്ന, പരമമായ സത്യത്തിന്റെ, ഒരംശമായ, ഒരു ബിന്ദുവായ, ഞാന്‍, സിദ്ധാര്‍ത്ഥന്‍ എന്താണ്‌………. എന്തിനാണ്‌ …

അദ്ധ്യായം പതിമുന്ന്‌

മേടമാസത്തിലെ ആയില്യം നാളില്‍ പതിനൊന്നാമിടത്ത്‌ വ്യാഴം നില്‍ക്കേ, ഗജകേസരി യോഗവുമായി ഭഗവാന്‍ ജന്മമെടുത്തു. നീണ്ട കൈകാലുകളും മോഹനമായ രൂപവും തേജസ്സുറ്റ കണ്ണു കളും കാഴ്ചക്കാരെ കൊതിപ്പിച്ചു. ജന്മത്തില്‍ത്തന്നെ കുട്ടിയുടെ നെറ്റിയിലും മാറിലും കൈകളിലും വിഭൂതി പൂശിയ അടയാളങ്ങള്‍ കാണാനുണ്ടായിരുന്നുവത്രെ. ജനിച്ചുവീഴുമ്പോള്‍ത്തന്നെ കുട്ടി കൈകാലിട്ടടിക്കുകയും, കരയുന്നതിനു പകരം കാഴ്ചക്കാരെ നോക്കി പുഞ്ചിരിക്കുകയും ചെയ്തുവത്രെ. ചുരുട്ടിപ്പിടിച്ചിരുന്ന കുഞ്ഞുവിരലുകള്‍ നിവര്‍ത്തി ഏതോ ഒരു കാര്‍ണവര്‍ പറഞ്ഞുവത്രെ. “കുട്ടിയുടേത്‌ ആത്മീയ ഹസ്തമാണ്‌. അതിന്റെ ലക്ഷണം സത്യാന്വേഷിയാകുമെന്നാണ്‌; …