അദ്ധ്യായം രണ്ട്‌

കതകില്‍ ശക്തിയായി തട്ടുന്നതു കേട്ടിട്ടാണ്‌ അവന്‍ ഉണര്‍ന്നത്‌. അഗാധമായ ഗര്‍ത്തത്തില്‍ നിന്നു കയറില്‍ കെട്ടിവലിച്ച്‌ കയറ്റുമ്പോലെയാണവന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍വിലേയ്ക്ക്‌ എത്തിയത്‌. യാത്രാക്ഷീണവും വിസ്‌കി നല്‍കിയ തളര്‍ച്ചയും, ഉറക്കച്ചടവില്‍ കണ്ണുകള്‍ തുറക്കാനായില്ല. തപ്പിത്തടഞ്ഞാണ്‌ ലൈറ്റ്‌ തെളിച്ച്‌ കതകിന്റെ കുറ്റിയെടുത്തത്‌. ഒരു പാളി തുറന്നപ്പോഴേയ്ക്കും ഉറക്കത്തിന്റെ ക്ഷീണം ഓടിയകന്നു. അവന്‌ എന്തെങ്കിലും സംസാരിക്കാന്‍ കഴിയും മുമ്പെ അവള്‍ കതക്‌ ശക്തിയായി തള്ളിത്തുറന്ന്‌ അകത്തുകയറി കട്ടിലിനോട്‌ ചേര്‍ന്ന്‌ പരുങ്ങി നിന്നു. ലേശം കറുത്തിട്ട്‌ …

അദ്ധ്യായം ഒന്ന്

രാവുകള്‍ പകലുകള്‍ ഒന്ന്‌ സിദ്ധാര്‍ത്ഥന്‍ ഉറങ്ങുകയായിരുന്നു. അതോ മയങ്ങുകയോ? കണ്ണുകളെ പൂട്ടി വിശ്രമിക്കുമ്പോഴും മനസ്സ്‌ ചലിച്ചുകൊണ്ടിരു ന്നാല്‍ ഉറക്കമാകുമോ? കണ്ണുകളും ശരീരവും ആലസ്യം പൂണ്ടിരിക്കുക തന്നെയാണ്‌. ബസ്സിന്റെ ആസ്വാദ്യമായ ചാഞ്ചാട്ടത്തില്‍ തുറന്നിട്ടിരിക്കുന്ന വാതായനങ്ങളിലൂടെ ഒഴുകിയെത്തുന്ന മലങ്കാറ്റിന്റെ സഹ്യമായ ശൈത്യത്തിൽ ശരീരം വിശ്രമംകൊള്ളുന്നു. ബസ്സ്‌ വളവുകള്‍ തിരിഞ്ഞ്‌ കയറ്റങ്ങള്‍ കയറി വരികയാണ്‌; മലയുടെ ശിഖരങ്ങളിലേയ്ക്ക്‌. ഓരോ ശിഖരങ്ങളിലും ഓരോ കൂട്ടം മനുഷ്യര്‍ കൂടുകൂട്ടിയിരിക്കുന്നു. ഓരോ ശിഖരങ്ങളും അവരുടെ ഗ്രാമങ്ങളാകുന്നു. ശിഖരങ്ങളിലേക്കുള്ള സന്ധികള്‍ …

Back to Top