അദ്ധ്യായം പന്ത്രണ്ട്‌

വളരെ ഇരുണ്ട ഒരു രാത്രിയായിരുന്നു.  ഹോസ്പിറ്റൽ പേവാർഡിലെ മുറിയിൽ, അവൾക്ക് ബോധം തെളിഞ്ഞ് വരുന്നതേയുള്ളു. കിടക്കയ്ക്ക്‌ ഉരുവശത്തുമായിട്ട്‌ ഗുരു, ജോസഫ്‌, അബു, രാമൻ…….. അവളുടെ അര്‍ജ്ജുനന്‍ മാത്രം എത്തിയില്ല. വിശു. പ്രവിശ്യ, പാര്‍ട്ടിനേതാവ്‌ ഗുരുവാണെങ്കിലും, പ്രശസ്തനും,പ്രവിശ്യയുടെ ഭരണയന്ത്രത്തിന്‌ തലവേദനയായതും, നീതിപാലകര്‍ തിരയുന്നതും വിശുവിനെ ആയിരുന്നു. അവനെതിരെ പല കേസുകളും ചാര്‍ത്തപ്പെട്ട അന്വേഷണം നടന്നുകൊണ്ടിരിയ്ക്കുന്നു, പോലീസ്‌ തെരഞ്ഞുകൊണ്ടിരിയ്ക്കുന്നു. അതിനാല്‍ അവന്‍ വേഷപ്രച്ഛന്നനായി രാവുകളില്‍ സഞ്ചരിക്കുന്നു. അരണ്ട വെളിച്ചംപോലെ ബോധം തെളിഞ്ഞുവരുന്നു. അവള്‍ …

അദ്ധ്യായം പതിനൊന്ന്‌

രവി നല്‍കിയ സൂചനകള്‍ വച്ചുകൊണ്ടാണ്‌ വിശ്വനാഥനെ തെഞ്ഞത്‌. രവി, വിശുവിനെ ഗ്രാമത്തില്‍ പലപ്പോഴും കണ്ടിരുന്നു. പക്ഷെ കാണാതായിട്ട് വളരെ നാളുകളായിരിക്കുന്ന്. പക്ഷെ, സെലീന പിടിതരാതെ അകന്ന് നിൽക്കുകയാണുണ്ടായത്. വിശ്വനാഥന്റെ അകന്നൊരു ബന്ധുവായിട്ടാണ് അവളെ സമീപിച്ചത്. അവളുടെഓഫീസിൽ, വീട്ടിൽ പല ദിവസ്സങ്ങളിൽ കയറിയിറങ്ങി. അടുത്തപ്പോള്‍, ഗ്രാമത്തിന്റെ ഉന്നതമായൊരു റസ്റ്റോറന്റിൽ ഇരുണ്ട വെളിച്ചത്തിനു കീഴെ, മേശയ്ക്കിരുപുറവും ഇരുന്ന്‌ അവള്‍ അവനായി ഹൃദയം തുറന്നു കൊടുത്തു. “എനിയ്ക്കും സ്വപ്നങ്ങളുണ്ടായിരുന്നു സിദ്ധന്‍”. അവളുടെ കണ്ണുകള്‍ നിറയുകയും …

അദ്ധ്യായം പത്ത്

ഇന്ന്‌ ആദ്യദിവസമായിരുന്നു. പകല്‍ മുഴുവന്‍ തിരക്കുതന്നെ. ഫോണ്‍ ചെയ്തു മടുക്കുക തന്നെ ചെയ്തു. – പ്രത്രമോഫീസല്ലേ………….. -ഫീച്ചറിലെ കാര്യങ്ങള്‍ സത്യമാണോ? – സാര്‍ ഫീച്ചര്‍ ശരിയാണോ ? – ഹലോ, ഗുരുവല്ല ? -ഫീച്ചറിനെപ്പറ്റി ചോദിക്കാനാണ്‌. _ഹലോ, ഇതു സത്യമാണെങ്കില്‍ മനുഷ്യര്‍ പിന്നെ എന്തില്‍ വിശ്വസിക്കും? _ഹലോ, ഇങ്ങനെ എഴുതാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു? _നിങ്ങള്‍ക്ക്‌ ഈ വാര്‍ത്തകളൊക്കെ എവിടന്നു കിട്ടുന്നു. – നിങ്ങള്‍ക്ക്‌ ഇപ്പോഴും ചാരസംഘടനയുണ്ടോ ? _താങ്കള്‍ …

അദ്ധ്യായം ഒമ്പത്‌

കൊച്ചുകൊച്ചു മോഹങ്ങളേ ഉണ്ടായിരുന്നുള്ളു. സ്നേഹസമ്പന്നനായ, സംസ്കാര സമ്പന്നനായ ഭർത്താവ്, സ്വന്തം അദ്ധാാനംകൊണ്ട്‌ ജീവിക്കുന്നതില്‍ തല്‍പരനായിരിക്കണം. ജോലി എന്തുമാകാം. ഒരു കൊച്ചുവീട്‌. അത്യാവശ്യം സൌകര്യങ്ങള്‍ മതി, ഒരു സാധാരണ കുടുംബത്തിനു വേണ്ടത്‌. നാലുപുറവും മുറ്റം വേണം, മുറ്റത്തിന്റെ ഓരത്ത്‌ ചെടികള്‍ നട്ടു വളര്‍ത്തണം. എന്നും ആ ചെടിച്ചുവട്ടില്‍ കഴിഞ്ഞു കൂടാന്‍ കുറെ സമയം കുണ്ടെത്തണം. രണ്ടു കൂട്ടികള്‍, ഒരാണും ഒരു പെണ്ണും. ഭര്‍ത്താവിനെ, കുട്ടികളെ പരിചരിച്ച്‌, പട്ടിണിയായാലും പരിവട്ടമായാലും സംതൃപ്തിയോടെ ജീവിക്കണം. …

അദ്ധ്യായം ഏട്ട്‌

വെളുക്കാന്‍ ഇനിയും മൂന്നോ നാലോ മണിക്കൂറുകള്‍ മാത്രം. കൃഷ്ണ ക്വാര്‍ട്ടേഴ്‌സിലേക്കു നടന്നു. മാര്‍ക്കറ്റിംഗ്‌ മാനേജരുടെ മുറിയില്‍ വെളിച്ചം അണഞ്ഞിട്ടില്ലെന്ന്‌ അവള്‍ ശ്രദ്ധിച്ചു. ചാരിക്കിടന്ന കതകു തുറന്ന്‌ അകത്തു ചെന്നു. ജോസഫ്‌ തിരക്കിലാണ്‌. “എന്തേ കൃഷ്ണേ ?” “ജോസഫിന്‌ ഇറങ്ങാറായില്ലേ ?” ” ആയിരിക്കുന്നു. ഒരു കത്തുകൂടി” അയാള്‍ കത്തെഴുതി തീര്‍ത്തു. കവറില്‍ അഡ്രസ്സെഴുതി മേലെ, മേലെ അടുക്കിവച്ചിരിക്കുന്ന കവറുകളുടെ കൂട്ടത്തിനുമുകളില്‍ സ്ഥാപിച്ചു. “യേസ്‌. പോകാം”. അയാള്‍ യാത്രയായി, അവള്‍ക്കൊപ്പം. ” …

അദ്ധ്യായം ഏഴ്‌

ഒരര്‍ത്ഥത്തില്‍ ചൂഷണത്തിലല്ലേ എല്ലാറ്റിന്റേയും നിലനില്‍പ്പ്‌. ആദിയെന്തെന്ന്‌, എങ്ങിനെയെന്ന്‌ ഇതേവരെ വ്യക്തമായ അറിവുകളൊന്നുമില്ലാത്ത ഏതോ ഒന്നില്‍ നിന്നും ഒരു കാരണത്തില്‍ നിന്നും ഉണ്ടായ കോടാനുകോടി നക്ഷ്രതജാലങ്ങള്‍, അവയില്‍ നിന്നും അടര്‍ന്നു വീണ ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍. അവയിലൊന്നു മാത്രമായ ഭൂമി, ഉരുകി തിളച്ച്‌ മറിഞ്ഞുകൊണ്ടിരിക്കുന്ന ലാവ ഉറച്ച്‌ ഖര പദാര്‍ത്ഥങ്ങള്‍ ഉണ്ടാകുകയും, ഖരങ്ങള്‍ കൂടിച്ചേര്‍ന്ന്‌ ഖര്രപതലങ്ങള്‍ ഉണ്ടാവുകയും ചെയ്തു. അനേകകോടി വര്‍ഷങ്ങളോളം നടന്ന നിരന്തര ചലനങ്ങളാല്‍ ഉത്ഭവിച്ച ജീവന്റെ തുടിപ്പ്‌. ഒരണു, ഒരേ …

അദ്ധ്യായം ആറ്

ശാന്തിയിലെത്തി ഒരാഴ്ച കഴിഞ്ഞിട്ടും കാര്യമാത്ര പ്രസക്തമായിട്ടൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. മുന്നോട്ടു നീങ്ങാൻ ഉപയുക്തമായൊരു മാർഗ്ഗം കണ്ടെത്താനയിട്ടില്ല. സത്യം ഇപ്പോഴും മറഞ്ഞുതന്നെയിരിക്കുന്നു. മിഥയ്ക്കു കടുതത്ത വര്‍ണ്ണവും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും ഉണ്ടായിരിക്കേ സത്യത്തലെത്തിച്ചേരാന്‍ എറെ ബുദ്ധിമുട്ടേണ്ടിയിരിക്കുന്നു. ഗുരു കണ്ടെടുത്തതും തേടിപ്പിടിച്ചു തന്നിട്ടുമുള്ള ലേഖനങ്ങള്‍, ചിത്രങ്ങള്‍. ചില സപ്ലിമെന്റുകള്‍, കത്തുകള്‍, ഗുരുവിന്റെ തന്നെ ഡയറികള്‍, ലഘുലേഖകള്‍……. പലതും പലപ്രാവശ്യം തന്നെ വായിച്ച്‌ കഴിഞ്ഞിരിക്കുന്നു. ഗുരുവിന്റെ ഡയറിയില്‍– മനസ്സെന്ന കൂട്ടില്‍ ഒരു പക്ഷിക്കുഞ്ഞ്‌, അതിന്‌ പപ്പും, …

അദ്ധ്യായം അഞ്ച്‌

ഭഗവാന്റെ ശയനമുറിയ്ക്ക്‌ മുന്നില്‍ അടഞ്ഞ വാതില്‍ക്കല്‍ ദേവി ഒരു നിമിഷം നിന്നു. നവവധുവിനെപ്പോലെ ചൂളി, ശരീരത്ത്‌ ഒരു ചൂട്‌ അരിച്ചുനടക്കുന്നതു പോലെ……………… കഴുത്തിലും കവിളിലും വിയര്‍പ്പ്‌ പൊടിഞ്ഞിരിക്കുന്നു. എത്ര പുരുഷന്മാര്‍ കഴിഞ്ഞാലും ഭഗവാന്റെ സാമിപ്യം എന്നും അങ്ങിനെയാണ്‌. പുതുമ പോലെ, ആദ്യബന്ധം പോലെ….. ഭഗവാനേ………… സംപൂര്‍ണ്ണന്‍ ഭഗവാന്‍ മാത്രമായതാണോ കാരണം? കൂടെ വന്ന തോഴിമാരിലൊരാള്‍ കതക്‌ തുറന്ന്‌ അകത്ത്‌ പോയിട്ട് ഉടനെ തിരിച്ചുവന്ന്‌ അറിയിച്ചു. “അമ്മ എഴുന്നള്ളിക്കൊള്ളു.” ദേവി കതക്‌ …

അദ്ധ്യായം നല്

ദേവി വീണ്ടും കുളിച്ചു. ദേഹത്ത്‌ സുഗന്ധലേപനങ്ങള്‍ പൂശി. മുടിയിഴകളെ സുഗന്ധ പുകയാൽ ഉണക്കി. പുതിയ ചുവന്ന പട്ടിന്റെ തന്നെ ചേലചുറ്റി. പച്ച ബോര്‍ഡറായിതിനാല്‍ പച്ച ചോളി ധരിച്ചു. നിലക്കണ്ണാടിക്കു മുന്നില്‍ നിന്ന്‌ മൂടി ഒരിക്കല്‍ കൂടി വിടര്‍ത്തി ചീകിയൊരുക്കി. “മാളൂ…” നീട്ടി വിളിച്ചു. ഇടനാഴിയില്‍ എവിടെയൊനിന്ന്‌ മാളു വിളികേട്ടു “മാല ഇനിയും ആയിട്ടില്ലെ?……..കുടമുല്ല മാത്രമേ ആകാവു…” ധൃതിയിൽ തന്നെ മാളു എന്ന പരിചാരിക ദേവിയുടെ മുറിയുടെ കനത്ത കതക്‌ പാളികള്‍ …

അദ്ധ്യായം മൂന്ന്

വലിയൊരു മതില്‍ക്കെട്ട്. വിശാലമായ ഗെയ്റ്റ്‌. ഗെയ്റ്റില്‍ യൂണിഫോം ധാരിയായ കാവല്‍ക്കാരന്‍. ഗെയ്റ്റ്‌ കടന്നാല്‍ വൃത്തിയും വെടിപ്പുമുള്ള മുറ്റം, മനോഹരമായപുന്തോട്ടം. അടുത്തടുത്തായി നാലു കെട്ടിടങ്ങള്‍. അതിനുള്ളില്‍ പ്രവിശ്യയിലെ നാലാംകിട പ്രതവും അതിന്റെ വീക്കിലിയും. പ്രസ്സിന്റെ പിന്നിലേയ്ക്കും, ഇരുവശങ്ങളിലേയ്ക്കും ആധുനികമായി തീര്‍ത്ത കെട്ടിടങ്ങള്‍, അവിടങ്ങളില്‍ പത്രമോഫീസിലെ അന്തേവാസികള്‍ പാര്‍ക്കുന്നു. തെക്കേലോണില്‍ തലയെടുപ്പുള്ള ഇരുനിലക്കെട്ടിടം. അതാണ്‌ ഗുരുവിന്റെ വസതി. ഇതാണ്‌ കമ്മ്യൂൺ. ഗുരു തീര്‍ത്ത കമ്മ്യൂൺ. ഗുരുവിന്റെ വിവാഹം അനാര്‍ഭാടമായാണ്‌ നടന്നത്‌. എലീസയുടെ അപ്പനും …

Back to Top