അദ്ധ്യായം പതിനാറ്
വളരെയേറെ പ്രക്ഷുബ്ധമായിട്ട് സൌമ്യയ്ക്ക് കണ്ണുകൾ കൂടി കാണാൻ കഴിയാതെ വന്നു. നാവ് ചലിക്കാതെ ആയിപ്പോയി, വിറ കൊണ്ടിട്ട് കൈകാൽ അനക്കാനോ ഒരുചുവട് വയ്ക്കാനോ കഴിഞ്ഞില്ല. സലോമിയും അശ്വതിയും എന്തു ചെയ്യേണ്ടൂ എന്നോർത്ത് ഇരുന്നു പോയി. ഒരലർച്ചയോടുകൂടിയാണ് അവൾ, സൌമ്യ എഴുന്നേററു നിന്നത്. ഇത്രയേറെ ഭീകരമായിട്ട്, ക്രുദ്ധമായിട്ട് ശബദം ഉണ്ടാക്കാൻ സൌമ്യയ്ക്ക് കഴിയുമെന്ന് അശ്വതി ഒരിക്കലും കരുതിയിരുന്നില്ല. ഉച്ചഭാഷിണി നിലച്ചു പോയി, വ്യാസനും അദ്ധ്യക്ഷനും തളർന്നു പോയി, സമൂഹമാകെ പിന്നിലേയ്ക്ക് നോക്കി …