അദ്ധ്യായം ആറ്

ഒരു സമൂഹം അപ്പാടെ ഒരു ശോകാന്ത സിനിമ കണ്ടതു പോലെ .  ഏവരും എസ്തേറിന്റെ ചാരത്തേക്ക്‌ ഓടി അടുക്കുകയായിരുന്നെന്ന്‌ വ്യാസൻ കണ്ടു. കഥ വായന നിർത്തി വ്യാസൻ ഹാളാകെ വീക്ഷണം നടത്തി. ഒരു ശ്‌മശാന മൂകത! ആ മൂകതയെ തകർക്കാതെ, എല്ലാവരെയും അവരവരുടെ പാതയിലൂടെ നടക്കാൻ വിട്ട്‌, വീണു കിട്ടിയ ഇടവേളയിൽ ഒരു മിനിട്ട്‌ ഇരിക്കാമെന്ന മോഹത്താൽ വ്യാസൻ കസേരയിൽ അമർന്നു. സൌരമ്യ ചിന്തിച്ചത്‌ കാലഗതിയെ കുറിച്ചായിരുന്നു. പലരും പറഞ്ഞും, …

അദ്ധ്യായം അഞ്ച്

ഇടതിങ്ങിയ വനാന്തരം. വൻ മരങ്ങളെ കെട്ടിപ്പിണഞ്ഞു നിർത്തുന്ന  ലതാദികൾ മൂന്ന്‌ കാട്ടരുവികൾ……….. കളകൂജനങ്ങൾ………. ബൃഹത്തായൊരു സംരംഭമാണ്‌ കേദാരം റിസോർട്ട്സ്……. മലകളാൽ ചുററപ്പെട്ട നൂറോളം ഏക്കർ വരുന്ന ഒരു മൈതാനം. പണ്ട് ഒരു മുതുവാൻ കുടിയായിരുന്നു. കിഴക്കൻ മലകളിൽ നിന്നും മൂന്ന്‌ അരുവികൾ മൈതാന ത്തേയ്ക്കു ഒഴുകിയെത്തുന്നു. മുതുവാന്മാർ സമൃദ്ധമായി കൃഷി ചെയ്ത സമ്പന്നരായിരുന്നിരിക്കണം . പക്ഷെ, ആരുടെ ഉടമസ്‌ഥതയിലാണെന്നോ, കൈവശ മാണെന്നോ, നിള റിസോർട്ട്സ് സ്‌ഥാപിപ്പിക്കുന്നതെന്ന് പണിക്കാർക്ക് അറിവില്ല. അതുമാത്രമല്ല, …

അദ്ധ്യായം നാല്

അശ്വതിയുടെ മുഖമാകെ അസഹ്യതാ വികാരമാണ്. പുസ്തകങ്ങളം വായനയും അവളിൽ ബിന്നും യൃഗങ്ങളായി അകന്നുപോയിട്ട്. അവൾക്കറിയാവുന്നതും , ഇഷ്ടമുള്ളതും ചലച്ചിത്രങ്ങളെ മാത്രമാണ്‌ . എക്സ്ട്രാ നടികളടെയും, വിവാഹങ്ങൾക്കും തീറ്റയ്ക്കും കുടിക്കും പങ്കെടുക്കുന്ന നടീ നടന്മാരുടെയും കഥകൾ അറിഞ്ഞ്‌ ഓർമ്മയിൽ സൂക്ഷിക്കുന്നതും മാത്രം അവളടെ പൊതുഅറിവായി തീർന്നിരിക്കുന്നു. തെക്കോട്ട് നോക്കി നിൽക്കുന്ന ടാൺ ഹാളിന്റെ ഇരുവ ശത്തും വൃക്ഷങ്ങൾ സമദുദ്ധമായി വളർന്നു നിൽക്കുന്നുണ്ട്‌. പ്രഭാതരശ്മികൾ ഇലകൾക്കിടയിലൂടെ ഊളിയിട്ട് ജനാല വഴി ഹാളിൽ എത്തുന്നുമുണ്ട്‌. …

അദ്ധ്യായം മൂന്ന്

പോക്കുവെയിൽ പൊന്നുവിളയിക്കുന്ന ഒരു സായാഹ്‌നം. കായൽക്കരയിലെ പാർക്കിൽ ആവോളം വെയിൽ കിട്ടുവാൻ തക്കത്തിന്‌ ഒരു സിമന്റ്‌ കസേരയിൽ തന്നെയാണ് സൌമ്യയും, സലോമിയും അശ്വതിയും ഇരുന്നത്‌. തൊട്ടുതൊട്ടു തന്നെയിരുന്നിട്ടും സലോമിയും അശ്വതിയും സ്വപ്നത്തിലൂടെ നീന്തിനീന്തി വളരെ അകന്നുപോയിരിക്കുന്നതായിട്ട്‌ സൌമ്യയ്ക്കു തോന്നി. സൌമ്യ അവരെ, അവരുടെ വഴികളിലൂടെ തന്നെ പോകാൻ വിട്ട്‌ കായലിൽ നോക്കിയിരുന്നു. വെയിൽ നാളങ്ങൾ വെള്ള ത്തിൽ തൊട്ടുതൊട്ടില്ലെന്ന പോലെ പരക്കുമ്പോൾ വെള്ളം തന്നെ ചുവന്ന്‌ പഴുത്ത്‌ തനിത്തങ്കമാകും പോലെ… …

അദ്ധ്യായം രണ്ട്‌

രണ്ട്‌ നീണ്ട യാത്രക്കിടയിൽ സൌമ്യ ഒരക്ഷരം മിണ്ടുകയുണ്ടായില്ല. ബസ്സിലെ സൈഡ്‌ സീററിൽ പുറത്തേക്ക്‌ നോക്കിയിരുന്നു. പിന്നിലേക്കു്‌ ഓടിയകലുന്ന വൃക്ഷങ്ങളെ, വീടുകളെ, മനുഷ്യരെ മൃഗങ്ങളെ, ഒക്കെ കണ്ടു കൊണ്ട്‌. കണ്ണുകളിലൂടെ ആയിരമാ യിരം ദൃശ്യങ്ങൾ കടന്നു പോയിട്ടും മുഖത്ത് യാതൊരുവിധ ഭാവപ്രകടനങ്ങളും ഉണ്ടായലുമില്ല.  സൌമ്യയുടെ അടുത്തു തന്നെയായിരുന്ന സലോമി, അവളെക്കുറിച്ചു മാത്രം ചിന്തിക്കുകയായിരുന്നു. അവൾ പറഞ്ഞിട്ടുള്ള കഥകളിലൂടെ ചെറുപ്പം മുതലുള്ള “സൌമ്യ “യെ കാണുകയായി രുന്നു. വളരെ വലിയൊരു ഗെയ്‌ററ്‌, ഗെയററ്‌ …

അദ്ധ്യായം ഒന്ന്

ചിത്രശാല അദ്ധ്യായം ഒന്ന്‌ വാനം നക്ഷത്രങ്ങളെക്കൊണ്ടും ഇവിടെ ഭൂമി നക്ഷത്രങ്ങളെപ്പോലുള്ള വൈദ്യുത വിളക്കുകളെക്കൊണ്ടും നിറഞ്ഞതാണ്‌. ഒരോണക്കാലരാവാണ്‌.. ശക്തമായ മഴകളെല്പാം പെയ്യൊ ഴിഞ്ഞുകഴിഞ്ഞ്‌ വാനം പ്രശാന്തവും സുന്ദരവുമാണ്‌. എങ്കിലും ഇനിയും ഒററയ്ക്കും തെററന്നും മഴകൾ പെയ്യാം. രാവ് അത്രയേറയൊന്നുമായിട്ടില്ല. സന്ധ്യ കഴിഞ്ഞതേ യയള്ള. നഗരത്തിന്റെ അലങ്കോലങ്ങളിൽ നിന്നു വിട്ട്, എന്നാൽ നഗരത്തിന്റെ എല്ലാവിധ ബാദ്ധ്യതകളോടും കൂടിയുള്ള വനിതാഹോസ്റ്റലിന്റെ മൂന്നാമതുനിലയിലുള്ള മൂന്നു പേർക്കായിട്ടുള്ള മുറിയിൽ ജനാലയ്ക്ക് പടിഞ്ഞാറോട്ട്‌ നോക്കി നില്ലുകയാണ്‌സൌമ്യ,സൌമ്യ. ബി. നായർ. …

Back to Top