അദ്ധ്യായം പതിനാറ്

വളരെയേറെ പ്രക്ഷുബ്ധമായിട്ട്‌ സൌമ്യയ്‌ക്ക്‌ കണ്ണുകൾ കൂടി കാണാൻ കഴിയാതെ വന്നു. നാവ്‌ ചലിക്കാതെ ആയിപ്പോയി, വിറ കൊണ്ടിട്ട്‌ കൈകാൽ അനക്കാനോ ഒരുചുവട്‌ വയ്ക്കാനോ കഴിഞ്ഞില്ല. സലോമിയും അശ്വതിയും എന്തു ചെയ്യേണ്ടൂ എന്നോർത്ത് ഇരുന്നു പോയി. ഒരലർച്ചയോടുകൂടിയാണ്‌ അവൾ, സൌമ്യ എഴുന്നേററു നിന്നത്.   ഇത്രയേറെ ഭീകരമായിട്ട്‌, ക്രുദ്ധമായിട്ട്‌ ശബദം ഉണ്ടാക്കാൻ സൌമ്യയ്ക്ക്‌ കഴിയുമെന്ന്‌ അശ്വതി ഒരിക്കലും കരുതിയിരുന്നില്ല.  ഉച്ചഭാഷിണി നിലച്ചു പോയി, വ്യാസനും അദ്ധ്യക്ഷനും തളർന്നു പോയി, സമൂഹമാകെ പിന്നിലേയ്ക്ക് നോക്കി …

അദ്ധ്യായം പതിനഞ്ച്

വ്യാസൻ പ്രസംഗിച്ചു. “നാം ഈ നോവലിന്റെ ‘ഉണ്ണിയുടെ പരിദേവനങ്ങ’ളുടെ അവസാന അദ്ധ്യായത്തിലേക്ക്‌ കടക്കുകയാണ്‌. ഇതു വായിച്ചു കഴിയുമ്പോൾ നിങ്ങൾക്കുണ്ടാകാവുന്ന വിയോജിപ്പിന്‌ ആദ്യമേ തന്നെ ഉത്തരം തരുന്നത്‌ നന്നായിരിക്കുമെന്ന്‌ തോന്നുന്നു. ഒരാളടെ ജീവിതത്തിൽ ഒരേവിധത്തിലുള്ള സംഭവം രണ്ടു പ്രാവശ്യം ഉണ്ടാവുക. ഇത്‌ സംഭവ്യമാണോ? സംഭവ്യമാണെന്നാണ്‌ എന്റെ പക്ഷം. കാരണം നമ്മുടെ ജീവിതത്തിൽ, നമുക്കു ചുററും നടക്കുന്നതുകളിൽ എല്ലാം എത്രയോ ആവർത്തനങ്ങൾ കാണാൻ കഴിയുന്നു. ഒരുകാര്യം തെററാണെന്ന്‌ അറിഞ്ഞു കൊണ്ടു തന്നെ നാം …

അദ്ധ്യായം പതിന്നാല്

സമൂഹം ഒന്നിച്ചുന്നയിച്ച ഒരു ചോദ്യമായിരുന്നടുത്തത്‌. “ഉണ്ണിക്കും സുജാതയ്ക്കും പിന്നീട്‌ എന്താണു സംഭവിച്ചത്‌?” “സുജാത ഉണ്ണിയെ വിട്ടുപോയി. ഒരു ട്രാജഡി നാടകത്തിന്റെ അന്ത്യം പോലെ ആയിരുന്നില്ല. അവർ പരസ്പരം ആലോചിച്ചു തീരുമാനിച്ച ഒരു കാര്യമായിരുന്നു. അന്ന്‌ ഒരു പ്രശാന്ത സുന്ദരമായ  സായാഹ്നമായിരുന്നു. ആകാശത്ത്‌ വെള്ളിമേഘങ്ങൾ പറന്നു നടുന്നിരുന്നു, വെളത്ത മേഘങ്ങളി ലേക്ക്‌ ചുവന്ന വെളിച്ചത്തെ എത്തിച്ച്‌ ആദിത്യൻ ചിരിക്കുന്നുണ്ടായിരുന്നു. അവർ തെരുവുകൾ തോറും നടന്നു. അവൻ രണ്ടു കൈകളും വീശിയും, അവൾ …

അദ്ധ്യായം പതിമൂന്ന്

ഒരു മണിക്കൂറോളം നീണ്ടുനിന്ന സംവാദങ്ങൾ, ചേരിതിരിഞ്ഞുള്ള ചർച്ചകൾ, ചെറുപ്രസംഗങ്ങൾ, എല്ലാം കഴിഞ്ഞിട്ടും,  അവസാനിപ്പിക്കാനാതെ, അമിതമായി എനർജി നഷ്‌ടമായിട്ട് ക്ഷീണിതരായി എന്നിട്ടും  അവർക്കിടയിൽ ദഹിക്കാത്ത വസ്തുവായി വിഷയം അവശേഷിച്ചു. ഫെമിനിസം . വ്യാസൻ നിശബ്‌ദനായിരുന്നു. എല്ലാം കണ്ടുംകേട്ടം അവർക്കിടയിൽ വെറുതെക്കാരനായി തുടർന്നു. യഥാർത്ഥത്തിൽ എന്താണ്‌ സ്ത്രീപുരുഷ വൃത്യാസം, ലൈംഗികതയല്ലാതെ? ശരീരത്തിൽ തുടിയ്‌ക്കുന്ന ജീവനിലോ, ധമനികളിലൂടെ ഒഴുകുന്ന രക്‌തത്തിലോ, രക്‌തത്തെ ധാരയാക്കുന്ന ഹൃദയത്തിന്റെ പ്രവർത്തനത്തിലോ, ആന്തരീകമായ മറെറന്തിലുമോ വത്യാസങ്ങൾ ഇല്ലാ എന്നിരിക്കെ ലൈംഗികതയിലുള്ള …

അദ്ധ്യായം പന്ത്രണ്ട്

ഒരുദിവസത്തെ കഠിനാദ്ധ്വാനം കഴിഞ്ഞ്‌. കുളികഴിഞ്ഞ്‌, വൃത്തിയായ വസ്ത്രങ്ങൾ ധരിച്ചുകഴിഞ്ഞാൽ ക്ലബ്ബിൽ എത്തുക എന്നത് ഏറിയ പങ്കും ആളുകളടെ പതിവായി മാറി. ചായക്കടയിൽ ഇരുന്നുള്ള ഉണ്ണിയുടെ പത്രപാരായണം ക്ലബ്ബിലേക്ക് മാറിയപ്പോൾ ആളകൾക്ക് ഹര മേറി. ഉണ്ണിയുടെ നാവിലൂടെ അവർ ലോകത്തെ അറിഞ്ഞു.പല പല രാഷ്‌ട്രത്തലവന്മാരുടെ പതനങ്ങൾ, മററു ചില രുടെ ഉന്നമനങ്ങൾ, കറുത്ത വർഗ്ഗക്കാരുടെ അനിഷേദ്ധ്യ നേതാവിന്റെ ആരോഹണം, അയാളടെ ഭാര്യയുടെ അസാന്മാർഗിക ബന്ധങ്ങളെ തുടർന്നുള്ള അവരോഹണം. ആഗോളമായി ഒരു വിശ്വാസപ്രമാണത്തിന്റെ …

അദ്ധ്യായം പതിനൊന്ന്

“കഥാകാരാ താങ്കളുടെ കഥാനായകൻ പറഞ്ഞില്ലെ, എസ്‌തേ റിന്റെ പക്കൽ നിന്നും ഒന്നും ആവശ്യപ്പെട്ടില്ലെന്ന്, അത്‌ സത്യമാണെന്ന്‌ ഞങ്ങൾ വിശ്വസിക്കണമോ? താങ്കൾ വിശ്വ സിക്കുന്നുണ്ടോ?” വ്യാസൻ സമൂഹത്തിന്‌ നടുവിൽ നിശ്ശബ്‌ശ്രദ്ധിച്ചത്‌. അവൾ സുന്ദരിയാണ്‌. കട്ടിയേറിയ ഗ്ലാസ്സുള്ള കണ്ണടയും ഒരു ജീനിയസ്സിന്റെ നോട്ടവും, മാറിൽ അടക്കപ്പിടിച്ചിരിക്കുന്ന ഫയലും ഘനമുള്ള പുസ്‌തകവും. അയാൾക്ക് അവളെ ഇഷ്ടമായി. സമൂഹം അവളെ ശ്രദ്ധിച്ചു. അവൾ വൃത്തിയായി വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും സരന്ദര്യ വർദ്ധകവസ്തുക്കൾ ഉപയോഗച്ചിരുന്നില്ല. എന്നിട്ടും അവൾ ആകർഷകയാണ്‌.. …

അദ്ധ്യായം പത്ത്

ആഹാരം കഴിഞ്ഞ്‌ ഹാളിൽ ഒത്തു കൂടിയ സമൂഹത്തിന്റെ സുസ്മേരവദനങ്ങൾ കണ്ടപ്പോൾ വ്യാസന്‌ സംതൃപ്തിയായി. അവരിൽ, പുരുഷന്മാരിൽ ഏറിയ പങ്കും ഭക്ഷണശേഷം സിഗറററ്‌, ബീഡി അല്ലെങ്കിൽ മുറുക്കാൻ തുടങ്ങിയ ലഹരി പദാത്ഥങ്ങൾ ഉപയോഗിക്കുകയും സിരകളെ ഉണർത്തുകയും അതുവഴി സമ്മർദ്ദത്തിൽ നിന്നും മോചിതരാവുകയും ചെയ്തിട്ടുള്ളതായി മുഖങ്ങൽ കണ്ടാൽ തിരിച്ചറിയാം . വൈദ്യുതിയും എത്തിയിരിക്കുന്നു. വിയർത്തൊട്ടിപ്പിടിച്ചിരുന്ന വംസ്ത്രങ്ങളെ ഉണക്കി ശരീരത്തു നിന്നും വേർ പെടുത്തി കൊണ്ടിരിക്കുന്നു. എന്തുകൊണ്ടും ശാന്തമായൊരു അന്തരീക്ഷം തന്നെയാണ്‌. വ്യാസൻ ഉച്ചഭാഷിണി …

അദ്ധ്യായം ഒൻപത്

അതൊരു ഗ്രാമമായിരുന്നു, നെൽപ്പാടങ്ങളും മൊട്ടക്കുന്നുകളം നിറഞ്ഞ്‌, ഒരു മൊട്ടക്കുന്നിന്റെ ചരുവിൽ കുടിലു കെട്ടിയാണ്‌ ആ കുടുംബം പാർത്തിരുന്നത്‌, പശുക്കളെ വളർത്തിയും, ആടുകളെ വളർത്തിയും ഗ്രാമത്തിലുള്ളവർക്കൊക്കെ പാൽ കൊടുത്താണ് അവർ കഴിഞ്ഞു കൂടിയിരുന്നത്‌. പുള്ളിയുടുപ്പുമിട്ട് ആട്ടിൻ കുട്ടികളെ പോലെ തുള്ളിച്ചാടി നടന്നിരുന്ന മൂന്നു പെൺകുട്ടികളായിരുന്നു പാൽ വിതരണക്കാർ. ആ പെൺകുട്ടികൾ ആ കുടിലിൽ പാർത്തിരുന്ന അച്ഛനെയും അമ്മയുടെയും മക്കളായിരുന്നു. വളർന്നപ്പോൾ മുതിർന്ന പെൺകുട്ടി അടുത്ത പട്ടണത്തിൽ പോയി ടൈപ്പ് റൈറ്റിംഗും ഷോർട്ട് …

അദ്ധ്യായം എട്ട്

അടുത്ത ക്ലൈമാക്സ്‌ സീനുകളിലേക്ക് ഏടുകൾ മറിക്കവെ സമൂഹത്തിന്‌ നടുവിൽ എഴുന്നേററു നിന്ന ഒരാളടെ ശബ്ദം കേട്ടു. “താങ്കൾ പ്രേമത്തിന്റെ..സ്‌ത്രീപുരുഷപ്രേമത്തിന്റെ മൂന്ന്‌ വ്യത്യസ്ത മുഖങ്ങൾ അവതരിപ്പിക്കുകയാണ്‌. “ “ഉവ്വ്” “എന്തായിരിക്കണം യഥാർത്ഥ പ്രേമമെന്ന്‌ നീർവ്വചിക്കാനാകുമോ?” “എന്റെ സ്വപ്‌നങ്ങളെ, അനുഭവങ്ങളെ, അറിവുകളെ കഥകളാക്കി നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ്‌. അതിന്‌ ക്ലാസിക്കലായ ചട്ടങ്ങൾ ഉണ്ടാവുകയില്ല. മറിച്ച് പ്രാകൃതമായൊരു താളാത്മകതയുണ്ടാകും. ശാസ്ത്രീയമായൊരു കെട്ടുറപ്പ്‌ ഉണ്ടാവുകയില്ല, കാവ്യാത്മകമായൊരു ആകർഷണ മുണ്ടാകും. “ സമൂഹത്തിന്റെ മുഖമാകെ വ്യാസന്റെ കൺ …

അദ്ധ്യായം ഏഴ്

സംഘാടകർ നൽകിയ ഓരോകപ്പ് ചായയും, ഓരോ ബിസ്ക്കറ്റുമായിട്ട്‌ സമൂഹം ഹാളിൽ, വരാന്തയിൽ, മുററത്ത് വൃക്ഷത്തണലുകളിൽ  സോറ പറഞ്ഞു കൂടി. സൌമ്യ സലോമിമാർ തിരക്കില്ലാത്ത ഒരു വൃക്ഷ ചുവട്ടിലായിരുന്നു. എല്ലാം  കൊണ്ടും അത്ഭുതകരമായൊരു ലോകത്തെത്തിയതു പോലെയാണവര്‍ക്ക്‌, അശ്വതിക്ക്‌ ഒന്നും പൂർണ്ണമായി തെളിഞ്ഞു കാണാത്ത, പ്രഭാതത്തിലെ മഴമഞ്ഞിൽ നിരത്തിലിറങ്ങി നടക്കും പേലെയുള്ള ഒരു അവസ്ഥയാണ്‌. എങ്കിലും പ്രഭാതസവാരിയുടെ ഒരു സുഖമുണ്ട്‌. മനസ്സിന്‌ കുറച്ച ലാഘവമുണ്ട്‌ അവയവങ്ങൾക്ക് പിരിമുറുക്കം ഇല്ലാതാകും പോലെ. എങ്കിലും എന്താണിത്‌? …

Back to Top