അദ്ധ്യായം പതിനാറ്

വളരെയേറെ പ്രക്ഷുബ്ധമായിട്ട്‌ സൌമ്യയ്‌ക്ക്‌ കണ്ണുകൾ കൂടി

കാണാൻ കഴിയാതെ വന്നു. നാവ്‌ ചലിക്കാതെ ആയിപ്പോയി,

വിറ കൊണ്ടിട്ട്‌ കൈകാൽ അനക്കാനോ ഒരുചുവട്‌ വയ്ക്കാനോ കഴിഞ്ഞില്ല.

സലോമിയും അശ്വതിയും എന്തു ചെയ്യേണ്ടൂ എന്നോർത്ത് ഇരുന്നു
പോയി.

ഒരലർച്ചയോടുകൂടിയാണ്‌ അവൾ, സൌമ്യ എഴുന്നേററു നിന്നത്.   ഇത്രയേറെ ഭീകരമായിട്ട്‌, ക്രുദ്ധമായിട്ട്‌ ശബദം ഉണ്ടാക്കാൻ സൌമ്യയ്ക്ക്‌ കഴിയുമെന്ന്‌ അശ്വതി ഒരിക്കലും കരുതിയിരുന്നില്ല.  ഉച്ചഭാഷിണി നിലച്ചു പോയി, വ്യാസനും അദ്ധ്യക്ഷനും തളർന്നു പോയി, സമൂഹമാകെ പിന്നിലേയ്ക്ക്

നോക്കി
നിന്നു.
തട്ടിപ്പിടഞ്ഞെഴുന്നേററതിന്റെ ശബ്ദം നിലച്ചപ്പോൾ 
നിശബ്ദമായി, ഹാളാകെ.

പിന്നെ ഉദിച്ചുയർന്ന രക്‌തം അല്പം തണുത്തു കഴിഞ്ഞ്
സൌമ്യ ഉച്ചത്തിൽ തന്നെ പുലമ്പി… ……

“യൂ…..
യൂ…. ചീററിംഗ്‌ മീ……. യൂ… . യൂ, യൂ…. ഡെവിൾ ചീററിംഗ്‌ മീ…
…ചീററിംഗ് മീ… ….”

ഉച്ചത്തിൽ
നിന്നും ശബ്‌ദം പതുക്കെ പതുക്കെ കുറഞ്ഞ്, കുറഞ്ഞ് എഴുന്നേററു നിന്നിരുന്ന അവൾ സാവധാനം ബഞ്ചിൽ ഇരുന്ന്‌ പൊട്ടിക്കരഞ്ഞു.

കൈകളാൽ മുഖം പൊത്തി കുനിഞ്ഞിരുന്നു, അടഞ്ഞ
കണ്ണുകൾക്കുള്ളിൽ   ആ മുഖം, വ്യാസന്റെ….

ചെവികളിൽ അയാളടെ സ്വരം ……

അതൊരു വലിയ കവാടമായിരുന്നു. വാതിലുകൾ ഉള്ളിലെ ദൃശ്യങ്ങൾ കാണാത്തവിധം മറയ്ക്കപ്പെട്ടതും, തൂണുകളിൽ ഓരോ സിംഹങ്ങളുടെ പ്രതിമകളും. ഒരു പ്രതിമ ജി. ബി. നായരുടേതും, അപരപ്രതിമ ഫെർണാണ്ടസിന്റെയും.

കവാടത്തിന്റെ കിളിവാതിൽ മുട്ടിയപ്പോൾ വാതിൽ തുറന്ന്‌ കണ്ടത്‌ പതിഞ്ഞ മൂക്കും, ചീർത്തകണ്ണുകളമായിരുന്നു.

തപ്പിത്തടഞ്ഞ മലയാളത്തിൽ അയാളുടെ ചോദ്യത്തിന്‌ ഉത്തരം കൊടുത്തപ്പോൾ ഉണ്ണിക്ക്‌ ചിരി വന്നു.

ഒരു ചെറിയ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. “ഒരുനോക്കു കാണുക.”

ഇപ്പോഴും, ഇരുളിൾ കണ്ട മുഖം മനസ്സിന്റെ കോണിലുണ്ട്. ചൂണ്ടു പൊട്ടി രക്‌തം പൊടിഞ്ഞിരുന്നു. കവിളിൽ നഖം കൊണ്ട പാടുകൾ ഉണ്ടായിരുന്നു. വസ്ത്രം കീറി മാറ്‌ പകുതിയോളം നഗ്നമായിരുന്നു.

കവാടം കടന്ന്‌ മുററത്ത്‌ നിന്നപ്പോൾ ആകെ ഒരു അമ്പരപ്പ്‌, അഭിമുഖമായി നിൽക്കുന്ന രണ്ടു സൌധങ്ങൾ. ആരെല്ലാമോ പറഞ്ഞു കേട്ടിട്ടള്ള കഥകളിൽ ഈ രണ്ടു സൌധങ്ങളും ഉണ്ടായിരുന്നു. ഒന്നിൽ സൌമ്യ ജനിച്ചു വളരുകയും
മറെറാന്നിൽ ചേക്കേറുകയും ചെയ്‌തുവെന്ന്‌ കേട്ടിട്ടുണ്ട്‌. പക്ഷെ, ഇപ്പോൾ ഏതു വീട്ടിലാകാം?

കവാടം കടന്ന്‌ ഇടതു വശത്തെ ബംഗ്‌ളാവിന്റെ കോളിംഗ്
ബല്ലാൽ ഗൃഹവാസികളെ ഉണർത്തി.

കതക്‌ തുറന്നെത്തിയ ജി.
ബി. നായക്ക്‌ നിമിഷ ഓർമ്മചികയലിൽ നിന്നും ഉണ്ണിയെ തിരിച്ചറിയാനായി. മനസ്സിലാക്കി കഴിഞ്ഞപ്പോൾ ആ മുഖത്തു വിരിഞ്ഞ വികാരങ്ങൾ അളക്കാൻ ഉണ്ണിക്കായില്ല. അത്രത്തോളം സാമൂഹ്യബന്ധം ഉണ്ണിക്കുണ്ടായിരുന്നില്ല.

പെട്ടെന്ന്, അപ്രത്യക്ഷനായ ജി.
ബി. നായർ തിരികെ വന്നപ്പോൾ ഒരു നൂറുരൂപയുടെ നോട്ട്‌ ഉണ്ണിക്ക് നേരെ നീട്ടി നിന്നു. അപ്പോൾ അയാൾക്ക് ഒരു നല്ല ക്യാരക്ടർ നടന്റെ മുഖ ഛായയുണ്ടായിരുന്നു. നിത്യവും, താടിമീശകൾ വടിച്ച്‌,മുടികറുപ്പിച്ച്‌……..

തുടർന്ന് ഒരു ആർട്ട് ഫിലിമിലെ നിശബ്‌ദതയും, മൌനത്തിന്റെ വാചാലതയും നിമിഷങ്ങളോളം നീണ്ടു നിന്നു. മൌനത്തെ ഭഞ്ജിക്കാതെതന്നെ ജി. ബി. നായരുടെ ഉപഹാരം -മകളുടെ ജീവൻ രക്ഷിച്ചതിനു നല്‍കിയ പ്രതിഫലം-കൈപ്പറ്റാതെ ഉണ്ണി തിരിഞ്ഞു നടന്നു.

കവാടത്തിന്റെ അരികിലെത്തിയപ്പോൾ ഒരിക്കൽ അവൻ തിരിഞ്ഞു നോക്കി ആഗ്രഹത്തോടുകൂടി തന്നെ.  ആ മുഖം ഒരിക്കൽ കാണാൻ.  ഒരു കോമഡി സിനിമയുടെ പരിസമാപ്തി

പോലെ അവിടെ, മണി സൌധത്തിന്റെ ബാൽക്കണിയിൽ.

മുഖം …സൌമ്യയുടെ .. …അവനെ കണ്ടു നിൽക്കുന്നതായിട്ട്‌….

അവൻ ഒരിക്കൽ ചിരിക്കാൻ ശ്രമിച്ചതാണ്‌. പക്ഷെ, അവജ്ഞയോടെ അവന്റെ ചിരിയെ തിരസ്‌കരിക്കും വിധത്തിലായിരുന്നു അവളടെ മുഖം……

“നോ……..
നോ……. ശുദ്ധമായ നുണ ഞാൻ ഉണ്ണിയെ കണ്ടിട്ടില്ല …. “

സൌമ്യ ഭൂതമിളകിയതു പോലെ പുലമ്പുകയാണെന്ന്‌, സലോമിക്ക്‌ മനസ്സിലായി. സലോമി അവളെ ശരീരത്തോട്‌ചേർത്ത് ഇരുത്തി പുറത്ത് മെല്ലെ തട്ടി, ഉണർത്താനായിട്ട്‌….

ഉച്ചഭാഷിണിയിലൂടെ വ്യാസന്റെ ശബ്‌ദം അവൾ വീണ്ടും കേട്ടു.

“ഇത്‌
ഒരുപിടി മനുഷ്യരുടെ കഥയാകകൊണ്ട്, സാങ്കല്പികമെന്നിരിക്കിലും, ഏതെങ്കിലും വ്യക്തികളുടെ അനുഭവവുമായി ഈ കഥായ്ക്ക്‌ സാമ്യമുണ്ടായെന്നുവരും. അതിനെ കണക്കാക്കാതെ കഥയെ കഥയായി മാത്രം കാണാൻ ഞാൻ എന്റെ പ്രിയപ്പെട്ട വായനക്കാരോട്‌ അപേക്ഷിക്കുകയാണ്‌.”

പക്ഷെ,സമൂഹം അത്‌
ചെവിക്കൊണ്ടില്ല. അവർ സ്റ്റേജിലേക്ക്‌ അതിക്രമിച്ചുകയറുകയും ഉച്ചഭാഷിണിയിലൂടെ തന്നെ പലതും വിളിച്ചു പറയുകയും ചെയ്തു.

അന്ത:രീക്ഷമാകെ പ്രക്ഷുബ്‌ധമായി.

ഹാളാകെ ഇരുള്‌ വ്യാപിച്ചു കൊണ്ടിരുന്നു. ഇരുളിനെ ഓടി

ച്ചകററി വൈദ്യുതി വിളക്കുകൾ തെളിച്ചു. ഹാളിന്‌ പുറത്തും

തെളിഞ്ഞു. എന്നിട്ടും ഇരുള്‌ മറവുകളിൽ, വൃക്ഷച്ചോലകളിൽ,

ചുവരുകളടെ ചരിവുകളിൽ, ഒളിഞ്ഞിരുന്നു തുടങ്ങി…..

ബഹളം ഒതുക്കാനായിട്ട്‌ സംഘാടകർ വളരെ ശ്രമിച്ചു കൊണ്ടിരുന്ന. അവർ മീററിംഗ്‌ പിരിച്ചു വിട്ടതായും, മനസ്സുകളെ ശാന്തമാക്കിക്കൊണ്ട്‌, തർക്കങ്ങളെ, വൈരുദ്ധ്യങ്ങളെ വെടിഞ്ഞ്‌ സമൂഹം പിരിഞ്ഞു പോകണമെന്നും അപേക്ഷിച്ചു.

വളരെ പണിപ്പെട്ടാണ്‌ സലോമിയും അശ്വതിയും കൂടി
സൌമ്യയെ ഹാളിൽ നിന്നും പുറത്തിറക്കി ഓട്ടോറിക്ഷയിൽ, മുറിയിൽ എത്തിച്ചത്‌.

സഹതപിക്കാൻ, ആശ്വസിപ്പിക്കാൻ എത്രപേരായിരുന്നു.

അശ്വതിക്ക്‌ ഒരു സ്വപ്‌നം കണ്ടതു പോലെയാണ്‌ നേരം പുലർന്നപ്പോൾ തോന്നിയത്‌. സലോമി വളരെ വൈകിയാണുണർന്നത്‌. അവൾക്ക്‌ അതെല്ലാം യാഥാർത്ഥ്യങ്ങളായിരുന്നു.

സലോമി ഉണർന്നപ്പോഴേയ്ക്കും സൌമ്യ ഉണർന്ന് കുളി കഴിഞ്ഞ്‌ യാത്രയ്ക്ക് ഒരുക്കങ്ങൾ കൂട്ടി കഴിഞ്ഞിരുന്നു.

മുറിയുടെ വാതിലിൽ തട്ടന്നതു കേട്ടിട്ട്‌ സലോമിയാണ് കതക്‌ തുറന്നത്‌. പുറത്ത്‌ ഹോസ്റ്റലിലെ അന്തേവാസികൾ എല്ലാവരും ഉണ്ടായിരുന്നു. മുന്നിൽ വാർഡൻ അന്നത്തെ പത്രവുമായിട്ടും .

പത്രത്തിന്റെ ഉൾപേജിൽ സൌമ്യയുടെ ഫോട്ടോയോടു കൂടി അടിച്ചു വന്നിരിക്കുന്ന വാർത്ത കണ്ട്‌ വാർഡൻ ക്ഷോഭിച്ചിരിക്കുന്നു.

പെണ്ണുങ്ങളുടെ കലപിലയ്ക്കിടയിൽ സൌമ്യ വാർത്ത വായിച്ചു.

സമൂഹത്തു
നിന്നും കഥയിലെ കഥാപാത്രം ഉയർത്തെഴു ന്നേററിരിക്കുന്നു. എന്നു തുടങ്ങുന്ന വാർത്ത, കൂടെ ചേത്തിരിക്കുന്ന ഫോട്ടോ ഹാളിൽ വച്ചുണ്ടായ സംഭവ വികാസങ്ങൾക്കിടയിൽ
എടുത്തിട്ടുള്ളതാണ്‌; സൌമ്യയുടെ ക്ഷോഭിച്ച മുഖം. വാർത്ത വായിച്ചു കഴിഞ്ഞ്‌ യാതൊരു വികാരവുമില്ലാതെയാണ്‌ സൌമ്യ പറഞ്ഞത്‌.

“മിസ്സ്‌,ടെക്കിറ്റ് ഈസ്സി ഡോണ്ട്‌ അഫ്രൈഡ്‌ വിത്ത് മി…
…മീസ്സിന്‌ എന്തു നഷ്ടം വന്നാലും ഞാൻ സഹിച്ചു കൊള്ളാം….”

വാർഡൻ കലി
തുള്ളി എന്തെല്ലാമോ പുലമ്പിയതാണ്‌.

പക്ഷെ, അതു കേൾക്കാനായിട്ട്‌ സൌമ്യ കതക് തുറന്നു വച്ചില്ല.

കണ്ണാടി ഉറപ്പിച്ച ടേബിളിന്‌ മുന്നിൽ ഇരുന്നു കൊണ്ട് സൌമ്യ സലോമിയോടും, അശ്വതിയോടും യാത്രയ്ക്കൊരുങ്ങാൻ
ആവശ്യപ്പെട്ടു.

മൂന്നു
മണിക്കൂർ നീണ്ട ബസ്സ് യാത്ര, പതിനഞ്ചു മിനിറ്റോളം നീളുന്ന ടാർ വിരിക്കാത്ത പഞ്ചായത്ത്‌ റോഡിലൂടെ നടത്തം, പിന്നെ ഒരു ഇടവഴി താണ്ടൽ, പാടവരമ്പിലൂടെ പാടം മുറിച്ചുകടക്കൽ, കഴിഞ്ഞെത്തിയത്‌ കിളയ്ക്കാതെയും കൃഷി ഇറക്കാതെയും കാടു കയറിക്കിടക്കുന്ന ഒരു തുണ്ടു പുരയിടത്ത്.

പുരയിടത്തിന്റെ ഏതാണ്ട്‌ നടുവിലായിട്ടാണ്‌ വീട്‌. പാടത്തു നിന്നും കയറിയാൽ രണ്ടു മൂന്നടി വീതിയുള്ള നടപ്പാത, പുല്ലൊക്കെ ചെത്തി വൃത്തിയാക്കിയിട്ടുള്ളതാണ്, ഒരുപക്ഷെ, ഈ ഓണക്കാലത്ത്‌ വൃത്തിയാക്കിയതാകാം .

വിശാലമായ മുററവും വൃത്തിയും വെടിപ്പുമുള്ളതാണ്.
മുററത്തിന്‌ നടുവിലുള്ള തുളസിത്തറയിൽ രാവിലെ വിളക്കു കൊളുത്തി
വച്ചിരിക്കുന്നു. പക്ഷെ വാതിലുകളെല്ലാം അടഞ്ഞതാണ്.

അവൾ ഇറയത്ത്‌ കയറി, വാതിലിൽ തട്ടിവിളിക്കുകയും, വീടിന്റെ ചുററും നടന്നു നോക്കുകയും ചെയ്തു. മടിപ്പു തോന്നിയപ്പോൾ വരാന്തയിലെ അരമതിലിൽ കയറിയിരുന്നു.

അധിക സമയം കാക്കേണ്ടി വന്നില്ല. പാടം മുറിച്ച്‌ കടന്നു വരുന്ന സ്‌ത്രീയെ അവർക്ക് കാണാൻ കഴിഞ്ഞു.

സെററു മുണ്ടും പച്ചനിറത്തിലുള്ള ബ്ലൌസും നരച്ച തലമുടിയു

മുള്ള സ്ത്രി അടുത്തടുത്ത്‌, മുററത്ത്‌ വന്നപ്പോ വ്യാസന്റെ ഛായുണ്ടായി, പ്രായം കൂടുതൽ ഉണ്ടെങ്കിലും.

മുററത്ത്‌ നിന്നു തന്നെ അരമതിലിൽ ഇരിക്കുന്ന സ്ത്രീകളെ

ശ്രദ്ധിച്ചു
കൊണ്ടാണ്‌
അവർ വരാന്തയിൽ കയറിയത്‌.

ഇറയത്ത്‌ കയറിയപ്പോഴേയ്ക്കും അവരുടെ മുഖത്ത് ഒരു പുഞ്ചിരി എത്തിയിരുന്നു, പരിചിതരെ കണ്ടതു പോലെ.

സ്ത്രീകൾ
എഴുന്നേററുനിന്നു. അവർ അടുത്തു വന്നു നിന്ന് മനസ്സിലായി എന്ന്‌ ധ്വനിപ്പിക്കുമാറ്‌ നിറഞ്ഞ്‌ ചിരിച്ചു.

“സൌമ്യയല്ലെ?……. സലോമി, അശ്വതി?”

സ്ത്രീകൾ അമ്പരന്നുപോയി.

“ഇന്നലെ അവിടെ ഉണ്ടായതെല്ലാം അവൻ എന്നോട്‌പറഞ്ഞിരുന്നു, നിങ്ങൾ അന്വേഷിച്ചെത്താൻ സാദ്ധ്യതയുണ്ടെന്നും.”

അവർ ഒരു കതക് തുറന്ന്‌ സ്ത്രീകളെ ക്ഷണിച്ചു.

“വന്നോളൂ…. നിങ്ങളെത്തിയാൽ അവൻ വരുംവരെ കാക്കണമെന്നു പറഞ്ഞു. എന്തോ അത്യാവശ്യത്തിന്‌ തിരുവന

ന്തപുരത്തിന്‌ പോയതാണ്‌. ഇന്നു തന്നെ എത്താതിരിക്കില്ല….

ഞാൻ വ്യാസന്റെ അമ്മയാണ്‌… ഇഷ്ടമെങ്കിൽ നിങ്ങൾക്കും

“അമ്മെ” എന്നു വിളിക്കാം.”

അമ്മ അവർക്കായിട്ട്‌ വാതിലുകളും ജനാലകളും തുറന്നിട്ടു കൊടുത്ത മുറി അവർക്കായിട്ട്‌ വൃത്തിയാക്കിച്ചതായിട്ടുതോന്നും .

അമ്മയ്ക്കും മകനും ഈ വലിയ വീട്ടിലെ രണ്ടു മുറികളും ഇറയവും അടുക്കളയും മാത്രമേ ആവശ്യമുള്ളു. ബാക്കിയിടമെല്ലാം ഉപയോഗിക്കാൻ കഴിയാതെ അടഞ്ഞും അടയാതെയും അലങ്കോലമായിട്ടാണ്‌ കിടക്കുന്നത്‌. തലേന്ന്‌ രാത്രി നഗരത്തിലെ വിപണന പരസ്യം കഴിഞ്ഞ്‌ മടങ്ങി എത്തിയശേഷമാണ്‌ ഏതോ കൂലിക്കാരനെ വിളിച്ച്‌ ഒരു മുറി അടിച്ചുവാരി വൃത്തിയാക്കിയതത്രെ.

അമ്മയുടെ നാവിൽ നിന്നും ഉരുത്തിരിഞ്ഞെത്തുന്നതെല്ലാം

കണ്മിഴിച്ചിരുന്നു കേൾക്കാനേ സൌമ്യയ്ക്കും കൂട്ടകാരികൾക്കും
കഴിഞ്ഞൊള്ളു,

ആരോമൽച്ചേകവരുടെ തായ് വഴിയിൽ നിന്നും പിരിഞ്ഞ് അകന്നു പോയൊരു ചേകവർ തറവാട്‌. ആരോമലിനെപ്പോലെ തന്നെ പേരും, പ്രശസ്തിയും, ആയുധബലവുമുണ്ടായിരുന്ന ചെറുപ്പക്കാർ ചവിട്ടി ഉറപ്പിച്ചതാണീ മുററം. ഈ അടഞ്ഞ്‌, പൊടിയും മാറാലയും മൂട ക്കിടക്കുന്ന മുറികളിൽ അവരുടെ നിശ്വാസങ്ങളും വിയർപ്പിന്റെ ഗന്ധങ്ങളും ഇപ്പോഴും തങ്ങി നിൽക്കുന്നുണ്ടാകാം .

വ്യാസന്റെ അച്ഛൻ കണ്ണപ്പന്റെ അമ്മാവൻ കുടുംബ കാരണവരായിരിക്കുമ്പോഴാണ്‌ കണ്ണപ്പന്റെ ഭാര്യയായി ജാനു തറവാട്ടിൽ വന്നത്‌. അന്ന്‌ വീടു നിറച്ചും ആളുകളായിരുന്നു. രാത്രിയിൽ കിടക്കാൻ മുറികളിൽ ഇടം തികയാത്തപ്പോൾ വരാന്തയിലും ഉറങ്ങുന്നവരുണ്ടായിരുന്നു.

കാലം വളർന്നപ്പോൾ എല്ലാം കൊഴിഞ്ഞു പോവുകയായിരുന്നു. അക്കഥകളെല്ലാം സമകാലീന ചരിത്രങ്ങൾ തന്നെയാണ്‌.

“വ്യാസൻ പിറക്കുമ്പോൾ വീട്ടിൽ കണ്ണപ്പന്റെ അമ്മയും മക്കളില്ലാത്ത ഭർത്താവ്‌ ഉപേക്ഷിച്ച ഒരു ചെറിയമ്മയും കണ്ണപ്പനും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ള. അമ്മയും ചെറിയമ്മയും വ്യാസന്റെ അച്ഛനും മരിച്ചപ്പോൾ വീട്‌ രണ്ടു മുറികളം ഇറയവുമായി ചുരുങ്ങിപ്പോയി……

“അവൻ വിവാഹം കഴിച്ചത്‌ കഥയെയാണ്‌. അവളോട് കിന്നാരം പറഞ്ഞ്‌, കഥ പറഞ്ഞ്‌, കവിത ചൊല്ലി   അന്തിയുറങ്ങിക്കഴിയുന്നു. ഉപദേശിക്കാഞ്ഞിട്ടല്ല, കരഞ്ഞു പറയാഞ്ഞിട്ടല്ല.  അവൻ അങ്ങിനെയായിപ്പോയി……”

അമ്മ കൊടുത്ത ഇഡ്‌ഡലിയും ചമ്മന്തിയും ചായയും, കഴിച്ചു. അമ്മയെ പണികളിൽ സഹായിച്ച്‌ കഥകൾ കേട്ട്‌ നടന്നു; പെൺ മക്കളിൽ അമ്മയ്ക്കുണ്ടാകുന്ന സ്വാതന്ത്ര്യം ആ അമ്മയ്ക്കും അനുഭവിക്കാനായി, അവരിൽ നിന്നു കിട്ടാവുന്ന സഹായവും .

“കഥ എഴുതി തുടങ്ങിയപ്പോഴെ സൌമ്യയെപ്പററി അവൻ പറയുമായിരുന്നു. സൌമ്യയുടെ ജീവിതത്തിൽ
ഉണ്ടായ ദുരന്തങ്ങളെക്കുറിച്ച്‌, വേദനകളെക്കുറിച്ച്‌, അവന്റെ വർണ്ണനകളിലുള്ള ആത്മാർത്ഥതകൊണ്ടാകാം സൌമ്യയുടെ മുടിയിഴകൾ കണ്ടാൽ,
ഈ വിരൽ തുമ്പ്  കണ്ടാൽ കൂടി എനിക്ക് തിരിച്ചറിയാനാകും ……”

അവർ അരമതിലിൽ ഇരുന്ന്‌ സൌമ്യയെ ചാരിയിരുത്തി, തല ചായ്ക്കാൻ
മടിയിൽ ഇടം കൊടുത്തു. അവളടെ മുടിയിൽ മെല്ലെ തടവി സ്വപ്‌നം കണ്ടിരുന്നു.

അവളിലേയ്ക്ക്, ഉള്ളിന്റെ ഉള്ളിലേയ്ക്ക്‌ അമ്മയുടെ സാന്ത്വനം ആഴ്ന്നിറങ്ങുന്നത്‌ സൌമ്യ അറിഞ്ഞു.

അവളുടെ
കണ്ണുകൾ വിറഞ്ഞു.

അമ്മയുടെ മുണ്ട്‌ നനച്ച് തുടയിൽ നനവ്‌ തട്ടിയപ്പോൾ അവളെ

ഉയർത്തി കണ്ണുകളിൽ നോക്കി.

കണ്ണുകളെ തുവർത്തി, അവർ അവളെ മാറോട്‌ ചേർത്തു, പുറത്ത്‌ തട്ടി താളം പിടിച്ചു.

 സലോമിയും, അശ്വതിയും തൊടിയിലൂടെ പൂക്കളിറുത്തു
നടന്ന്.

അവരുടെ നിഴലുകൾ കുറുകിക്കുറുകി ഇല്ലാതായി. വലുതായി, വലുതായി ഇല്ലാതായി.

ഇരുളിനെ പൂർത്തിയാക്കാനയി മഴ പെയ്ത തുടങ്ങി. ചിങ്ങമാ

സം അവസാനമായിട്ടു കൂടി പെയ്യുന്ന മഴയ്ക്ക് ശക്‌തി കുറഞ്ഞിട്ടില്ല. ഒരുപക്ഷെ, മിഥുനത്തിലും, കർക്കിടകത്തിലും, പെയ്യേണ്ടിയിരുന്ന മഴ കാലം വൈകി എത്തുന്നതാകാം. എന്നിട്ടും വൃഷ്ടി
പ്രദേശങ്ങളിൽ മഴ കുറവാണെന്നും, വൈദ്യതി കഴിഞ്ഞ
കൊല്ലങ്ങളേക്കാൾ കുറവായിരിക്കുമെന്നും ലോഡ്‌
ഷെഡ്ഡിംഗും, പവ്വർക്കട്ടിംഗും വർദ്ധിപ്പിക്കാനേ സർക്കാരിന്‌ കഴിയുകയുള്ളു എന്ന് പത്രങ്ങൾ പറയുന്നു.

അത്താഴം കഴിക്കാതെ അവർ വ്യാസനായി കാത്തിരുന്നു.

മഴയ്ക്ക് ശക്‌തി കുറഞ്ഞെങ്കിലും, ചാറലായി തുടരുകയാണ്‌. പാതിരാവോടടുത്തപ്പോഴാണ്‌ മുൻ കതകിൽ മുട്ടന്നതു കേട്ട്‌ കതക്‌ തുറന്നത്‌, വ്യാസനെത്തിയത്‌.

തുറന്ന കതകിന്‌ പിന്നിൽ അയാളുടെ പ്രതീക്ഷ പോലെ നാലു മുഖങ്ങളണ്ടായിരുന്നു. പക്ഷെ, അയാൾക്ക് സന്തോഷിക്കാനായില്ല.

അവന്റെ മ്ലാനത അമ്മയെ, മററുള്ളവരെ വേദനിപ്പിച്ചു.

പിന്നീട്‌ മൂകരായ പാവകളെപ്പോലെ നിഴൽ നാടകമാടി….

വ്യാസൻ കുളിച്ചു വസ്‌ത്രംമാറി, അവർ അഞ്ചുപേരും ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചു…

വ്യാസൻ ഇറയത്ത്‌ ക്യാൻവാസ്‌ കസാലയിൽ കാലുകൾ നീട്ടിവച്ച്‌ മലർന്നുകിടന്നു. അവർ പെണ്ണുങ്ങൾ അരമതിലിൽ,

അയാൾക്ക് മുന്നിൽ ഇരുന്നു.

യുഗങ്ങൾക്കുമുമ്പ്‌, എവിടെനിന്നോ യാത്ര ചെയ്ത്‌ക്ഷീണിച്ചെത്തിയൊരു ശബ്‌ദത്തിൽ അയാൾ പറഞ്ഞു.

“കഴിഞ്ഞ പുലർച്ചയ്ക്ക് ഉണ്ണിയുടെ വിധി നടപ്പാക്കി. വധശിക്ഷ…പ്രസിഡന്റിന്‌ ദയാഹർജി കൊടുത്തിരുന്നതാണ്, പക്ഷെ……”

വെറുമൊരു മന്ത്രണമായിരുന്നെങ്കിലും സൌമ്യയുടെ കാതുകളിൽ അതൊരു പെരുമ്പറയായി അലച്ചു കയറി.

ചെവി പൊട്ടി, ശിരസ്സുടഞ്ഞ്‌ അവൾ മരവിച്ചിരുന്നു.

മരവിപ്പ്‌ മാറിയ അതേ നിമിഷം തന്നെ അവൾ ഇറങ്ങി ഓടി,

മഴയിലൂടെ……

മുററത്തുകൂടി……

ചെത്തിമിനുക്കിയ
വഴിയിലൂടെ……

പാടവരമ്പിലൂടെ. …..

ഇടവഴിയിലൂടെ………

@@@@@@




അദ്ധ്യായം പതിനഞ്ച്

വ്യാസൻ പ്രസംഗിച്ചു.

“നാം ഈ നോവലിന്റെ ‘ഉണ്ണിയുടെ പരിദേവനങ്ങ’ളുടെ അവസാന അദ്ധ്യായത്തിലേക്ക്‌ കടക്കുകയാണ്‌. ഇതു വായിച്ചു

കഴിയുമ്പോൾ നിങ്ങൾക്കുണ്ടാകാവുന്ന വിയോജിപ്പിന്‌ ആദ്യമേ തന്നെ ഉത്തരം തരുന്നത്‌ നന്നായിരിക്കുമെന്ന്‌ തോന്നുന്നു. ഒരാളടെ ജീവിതത്തിൽ ഒരേവിധത്തിലുള്ള സംഭവം രണ്ടു പ്രാവശ്യം ഉണ്ടാവുക. ഇത്‌ സംഭവ്യമാണോ? സംഭവ്യമാണെന്നാണ്‌ എന്റെ പക്ഷം. കാരണം നമ്മുടെ ജീവിതത്തിൽ, നമുക്കു ചുററും നടക്കുന്നതുകളിൽ എല്ലാം എത്രയോ ആവർത്തനങ്ങൾ കാണാൻ കഴിയുന്നു. ഒരുകാര്യം തെററാണെന്ന്‌ അറിഞ്ഞു കൊണ്ടു
തന്നെ നാം വീണ്ടും ചെയ്തു കൊണ്ടിരിക്കുന്നു. എങ്കിലും ഞാൻ അവതരിപ്പിക്കുമ്പോലൊരു ക്രിട്ടിക്കൽ സംഭവം ഉണ്ടാകുമോ എന്ന്‌ നിങ്ങൾ ചോദിക്കാം. സംഭവിക്കും. സംഭവിച്ചു. അതാണ്‌ ഉണ്ണിയുടെ കഥയുടെ, ജീവിതത്തിന്റ പ്രസക്തി.

ഈ ഹാളിനു വെളിയിൽ രാവ്  കനത്തുവരികയാണ്‌, നിരത്തുകളിൽ വാഹന, മനുഷ്യയത്തിരക്കുകൾ  കുറഞ്ഞിരിക്കുന്നു. എന്നിട്ടം ഇത്രയും നീണ്ട ഒരു സമയം എന്നോടൊത്ത്‌, എന്നെ കേട്ടുകൊണ്ട്‌, അറിഞ്ഞു കൊണ്ട്‌, സഹിച്ചു കൊണ്ട്‌, പ്രതികരിച്ചു കൊണ്ട്‌ സന്നിഹിതരായ ഏവക്കും നന്ദിപറഞ്ഞു കൊണ്ട്‌, ഞാൻ ഉണ്ണിയുടെ ജീവിതത്തിലേക്ക്‌ മടങ്ങിവരികയാണ്‌.”

തൊണ്ട ശുദ്ധിവരുത്തി, പുസ്‌തകം തുറന്നു വച്ച്‌ വ്യാസൻ വ്യക്തമായ ശബ്‌ദത്തിൽ വായിച്ചു.

ഒരു വസത്തകാലമാകെ മനസ്സിൽ കയറി കൂടു കൂട്ടിയതു പോലെ…

ഒരു ഹേമന്തത്തിലെ ഹിമവാൻ മനസ്സിൽ കയറി ഒളിച്ചതു പോലെ……..

ആ മനസ്സ്‌ ഉണ്ണിയുടേതാണ്‌.

അവിചാരിതമായ ഒരു സാഹചര്യത്തിൽ നിന്ന്‌ വീണ്ടും ജീവിതം പച്ചപിടിക്കുകയാണെന്ന് ഒരു തോന്നൽ. എസ്‌തേറിനെ പരിചയപ്പെട്ടിട്ട്‌ രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. പ്രത്യേകമായൊരു അടുപ്പം ഉണ്ടായിട്ടും നാളുകളേറെ. പക്ഷെ, ഇപ്രകാരമൊരു ചിന്തയുണ്ടായിട്ടില്ല. ഇതിനു മുമ്പും ആരോടും അങ്ങിനെ ഉണ്ടായിട്ടില്ല. ഉണ്ടായിട്ടുള്ള അടുപ്പങ്ങളെല്പാം ഈ സാഹചര്യത്തിലെത്തിയപ്പോൾ വേണ്ടായെന്നു വയ്ക്കുകയാണ്‌ ഉണ്ടായത്‌. തന്റെ ജീവിതത്തിന്റെ ദുരിതങ്ങളിലേക്ക്‌ മറെറാരു വ്യക്തിയെക്കൂടി വലിച്ചിഴക്കേണ്ട ആവശ്യമില്ലെന്നും, അങ്ങിനെ ചെയ്യുന്നതു
തന്നെ  സ്വാർത്ഥതയാണെന്നും, വഞ്ചനയാണെന്നും മനുഷ്യത്വപരമല്ലെന്നും ചിന്തിക്കുകയാണ്‌ ഉണ്ടായിട്ടുള്ളത്.

പക്ഷെ,

റിസോർട്ട്സുമായിട്ട്‌ ബന്ധപ്പെട്ട ഭൂരിപക്ഷത്തിന്റെയും മനസ്സിലിരിപ്പ്‌ ഒരിക്കലെങ്കിലും , പലപ്പോഴായിട്ട്‌, പല സാഹചര്യങ്ങളിൽ, പലവിധങ്ങളിൽ മനസ്സിലാക്കാൻ
കഴിഞ്ഞപ്പോഴാണ്‌ എസ്‌തേറിനോട്‌ ചോദിച്ചത്.

ഒരു സായാഹ്നത്തിൽ,

എസ്‌തേറിന്റെ വീട്ടിൽ വച്ചു തന്നെ ചോദിക്കാമെന്ന്‌കരുതിയാണെത്തിയത്‌. എമിലിയുടെ അഭാവം സഹായകരമായിരുന്നു.

എസ്‌തേർ നൽകിയ ചായ കഴിച്ചു കൊണ്ട്‌ അടുത്ത്‌ എതിരെ ഇരിക്കുമ്പോൾ മനസ്സ്‌ വല്ലാതെ പിടയുകയായിരുന്നു. ആ പിടച്ചിൽ ശാരീരികമായും, കൈകളിൽ നിന്ന് വിരലുകളിൽ ഇടുക്കിയിരുന്ന കപ്പിലേക്കും, കപ്പിലെ നിറഞ്ഞ ചായയിലേക്കും പകരുന്നത്‌ അറിയുന്നുണ്ടായിരുന്നു.

ആദ്യം മൊത്തിയപ്പോൾ ചുണ്ടിലൂടെ ഒലിച്ച്‌ താടിയിലൂടെ ഒഴുകുക കൂടി ചെയ്തു. പണിപ്പെട്ട്‌ പകുതി ചായ കുടിച്ചു കഴിഞ്ഞാണ്‌ എസ്‌തേറിനോട്‌ സംസാരിച്ചു തുടങ്ങിയത്‌.

“എനിക്ക്‌ ഒരു കാര്യം അറിയാനുണ്ടായിരുന്നു.”

എസ്‌തേർ തലയുയർത്തി. കണ്ണുകളാൽ എന്തെന്നു തെരക്കി.

ചോദിക്കുന്നത്‌ തെററാണെങ്കിൽ, ഇഷ്‌ടമില്ലെങ്കിൽ തുറന്നു പറയാം. ഞാൻ വിഷമിക്കുകയോ പിണങ്ങുകയോ ചെയ്യുകില്ല……

അപ്പോഴും എസ്‌തേർ ഒന്നും മിണ്ടിയില്ല. കണ്ണുകൾ എന്തെന്നു ചോദിക്കുക മാത്രമാണ്‌ ചെയ്തത്‌.

“നമുക്ക് ഒരുമിച്ച് ജീവിച്ചു കൂടെ, എമിലിയോടൊത്ത്…… എമിലിക്ക് പൂർണ്ണസമ്മതമാണെങ്കിൽ……..?”

എന്നിട്ടും എസ്‌തേർ ഒന്നും മിണ്ടിയില്ല.

പക്ഷെ, ആ കണ്ണുകൾ പറയുന്നു, സമ്മതമെന്ന്‌,

നനവാർന്ന ആ ചൊടികൾ പറയുന്നു,

കപോലങ്ങാൾ പറയുന്നു,

ആ മുഖമാകെ, ശരീരമാകെ പറയുന്നു,

എന്നിട്ടം എസ്‌തേർ ഒന്നനങ്ങുകയോ, ഒരു വാക്കു്‌ ഉരിയാടുകയോ ചെയ്തില്ല.

സാവധാനം നീണ്ടെത്തിയ വിറയ്ക്കുന്ന കൈകൾ എസ്‌തേറിന്റെ വലതു കൈ കരസ്ഥമാക്കിയപ്പോൾ; അവിടേക്ക്‌ ഇരച്ചെത്തിയ രക്തപ്രവാഹം പറയുന്നു…

നൂറുവട്ടം ……….
നൂറുവട്ടം സമ്മതമെന്ന്‌… …

ആ കണ്ണുകൾ നിറഞ്ഞുവന്ന്‌, കവിളിലൂടെ ചാലുവച്ചു്‌ ഒഴുകി മാറിൽ വീണ്‌ ജമ്പറിനെ നനയ്ക്കുന്നത്‌ ഉണ്ണി കണ്ടു.

പിറേറന്ന്‌ നേരം പുലരും മുമ്പെ ക്വാർട്ടേഴ്‌സിന്റെ വാതിൽ മുട്ടി ഉണർത്തിയത്‌ എമിലി… …

അവളടെ മുഖം പൂർണമായി വികസിച്ച പൂവു പോലെ…

പുറത്ത് മഞ്ഞു മൂടി, അകലെ മരങ്ങളെയോ പണിപൂർത്തിയായ റിസോർട്ട്സ്‌ സൌധങ്ങളെയോ കാണാനില്ലായിരുന്നു.

പുറത്തു
നിന്നും കാററടിച്ച്‌ കയറിയപ്പോൾ ഉണ്ണി വിറച്ചു പോയി.

അപ്പോഴും വാതിലിനു പുറത്ത്‌ മിഡിയും ടോപ്പും മാത്രമായിട്ട്‌ എമിലി…

എനിക്കിഷ്‌ടമാണ്‌ …. ഇഷ്‌ടമാണ്‌… ഇഷ്‌ടമാണ്‌… .

അവൾ തിരിഞ്ഞോടുകയായിരുന്നു.

അന്നു തന്നെ ആ വാർത്ത റിസോർട്ട്സാകെ പടർന്നു.

പുസ്‌തകത്തിൽ നിന്നും തലയുയർത്തി വ്യാസൻ പറഞ്ഞു.

“അങ്ങിനെ ആ രാത്രി ഉണ്ണിയുടെ ജീവിതത്തിലെ രണ്ടാമത്തെ വഴിത്തിരിവായി പരിണമിക്കുകയായിരുന്നു. പക്ഷെ, ഉണ്ണി എങ്ങിനെ അവിടെ എത്തിയെന്നോ, അതിനുണ്ടായ കാരണമെന്തെന്നോ അറിവായിട്ടില്ല. ഉണ്ണി അവിടെ എത്തി ചേർന്നുവെന്നു മാത്രമേ എനിക്കു പറയാനാകൂ.”

വളരെ ഇരുണ്ട ആ രാത്രി, കാർമേഘങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. നക്ഷത്രങ്ങളും, കറുത്തവാവായതുകൊണ്ടോ, എത്താൻ സമയമാകാത്തതു കൊണ്ടോ ചന്ദ്രനും എത്തിയിട്ടില്ല.

അകാരണമായുണ്ടായ ഒരുൾപ്രേരണയാലെന്നതു ഉണ്ണി പോലെ അവിടെ വന്നെത്തി, വിത്സൻ ഡിക്രൂസിന്റെ ക്വാർട്ടെഴ്സിൽ…..

പിൻപുറത്ത്‌ തുറന്നു കിടന്നിരുന്ന വാതിലിലൂടെയാണ്‌അകത്തെത്തിയത്‌. തടയാൻ അയാളടെ കുശിനിക്കാരൻ അവിടെങ്ങുമില്ലായിരുന്നു.

വിത്സൻ ഡിക്രൂസിന്റെ ബഡ്ഡിൽ അവൾ മയങ്ങിക്കിടക്കുന്നു, നഗ്നയായിട്ട്‌, മലർന്ന്.

എമിലി,

അബോധയായിട്ട്,

മുറിയാകെ മദ്യത്തിന്റെ,പുകയിലയുടെ ഗന്ധം നിറഞ്ഞ്,

സിഗററ്റിന്റെ പുക നിറഞ്ഞ്,

കട്ടിലിൽ
നിന്നും കുറെ അകന്ന്‌, കസേരയിൽ വിത്സൻ മുന്നോട്ട തുങ്ങിയ തലയുമായിട്ട് ഇരിപ്പുണ്ട്‌.

എമിലിയെ കണ്ടുകൊണ്ട്‌ നില്ലന്ന രണ്ടു പേരെ ഉണ്ണിക്ക്‌അറിയില്ലായിരുന്നു. എന്നിട്ടും അപരിചിതരെങ്കിലും അവരെ എവിടെയെല്ലാമോ കണ്ടിട്ടുള്ളതു പോലെ തോന്നി, ഉണ്ണിക്ക്”.

പക്ഷെ, അവരെ തിരിച്ചറിയാനുള്ള മനവേഗത ഉണ്ണിക്ക്‌ഉണ്ടായില്ല. ആദ്യം അവനിൽ നിന്നും ഭൂാന്തമായൊരു അലർച്ച

യാണുണ്ടായത്‌. തുടർന്ന് വിത്സന്റെ കുശിനിയിൽ സൂക്ഷിച്ചിരുന്ന വെട്ടു കത്തി ആയുധമാക്കുകയും.

മദ്യം നൽകിയ മത്തതയിൽ നീന്തിത്തുടിച്ച് തപ്പിത്തടഞ്ഞ അവർക്ക് ഉണ്ണിയെ തടുക്കാനായില്ല.

ശിരസ്സുറ്റ്, കൈകാലുകളറ്റ്, രക്തം ചിതറി… …

രണ്ടു പേർ തറയിൽ കിടന്നപ്പോൾ, വിത്സന്റെ ശിരസ്സ്‌ മാത്രം തറയിൽ വീണ്‌ ഉരുണ്ടു. ഉടൽ കസേരയിൽ തന്നെ അമർന്നു.

ഉയർന്നു
പൊങ്ങിയ ആത്തനാദത്തിൽ, റിസോർട്ട്സ്‌ഞെട്ടിയുണർന്ന്. അലമുറ കേട്ടിടത്തേക്ക്‌ അണഞ്ഞു.

അവർ കൈകളിലേന്തിയ വെളിച്ചത്തിൽ കണ്ടു……..

വസ്ത്രത്തിൽ മൂടിപ്പൊതിഞ്ഞ്‌, വിറച്ച്, വിളറിയ എമിലി ……..

രക്‌തത്തിൽ അഭിഷിക്‌തനായി തളർന്ന് തറയിൽ പററിച്ചേർന്നിരിക്കുന്ന ഉണ്ണി… ……

പിന്നെ…….

വ്യാസൻ പുസ്തകം അടച്ചു വച്ചു.

സമൂഹമാകെ ഒരു മരവിപ്പിൾ അമർന്നു പോയിരിക്കുന്നു.

വൈദ്യുതിയും നിലച്ചിരിക്കുന്നു, പവ്വർകട്ടമൂലം.

ശക്‌തികുറഞ്ഞ ജനറേറ്റർ കുറച്ച് വെളിച്ചം തരുന്നുണ്ട്‌.

വെളിച്ചത്തിന്റെ മങ്ങൽ പോലെ സമൂഹത്തിന്റെ പ്രജ്ഞയും മങ്ങിപ്പോയിരിക്കുന്നു. മുഖങ്ങൾ ഇരുണ്ടു പോയിരിക്കുന്നു.

വളരെ വേഗം സമൂഹത്തിൽ നിന്നും ഒരാൾ മുന്നോട്ടു വരുന്നത്‌ വ്യാസൻ കണ്ടു.

മങ്ങിയ വെളിച്ചത്തിൽ ആ മുഖം വ്യാസൻ തിരിച്ചറിഞ്ഞു.

സ്റ്റേജിനോട്‌ അടുക്കുന്ന അയാൾ കറുത്ത പുറംവസ്ത്രവും, വെളുത്ത ഉൾവസ്ത്രവും ധരിച്ചിരിക്കുന്നതായിട്ടും , കണ്ണുകൾ മൂടി കെട്ടിയിട്ടുള്ളതായിട്ടും കയ്യിൽ ഊഞ്ഞാലാടുന്ന തുലാസ്‌തുങ്ങുന്നതായിട്ടും വ്യാസന്‌ തോന്നി.

വ്യാസനിൽ
നിന്നും ഉച്ചഭാഷിണി കൈക്കലാക്കി, അയാൾ പറഞ്ഞു.

“ഇത്‌
സംഭവ്യമല്ല, ആസൂത്രിതമായിട്ട്‌ അവതരിപ്പിച്ചിരിക്കുകയാണ്‌. ഇതനുവദിക്കാനാവില്ല. ഇത്‌
സമൂഹത്തിൽ വിഷവിത്തുകളായി വിതറപ്പെടും. നിരപരാധികൾ കൊലചെയ്യപ്പെടും. നമ്മുടെ യുവാക്കൾ തീവ്രവാദികളാകും, ഇയാളെ, ഈ പുസ്തകത്തെ സമൂഹത്തിലിറങ്ങാൻ അനുവദിക്കാനാവില്ല. ഈ പുസ്തകം നിരോധിക്കേണ്ടിയിരിക്കുന്നു.”

അതീവ വേഗത്തിലാണ്‌ സമൂഹത്തിൽ നിന്നും ഭൂരിപക്ഷം വരുന്നവർ സ്റ്റേജിനെ വളഞ്ഞതും വ്യാസനെ, സംഘാടകരെ

ആക്രമിച്ചതും. പക്ഷെ, ഒട്ടും താമസിക്കാതെ തന്നെ ഒഴിഞ്ഞു നിന്നിരുന്ന, മററുള്ളവർ വ്യാസനെയും സംഘാടകരെയും രക്ഷപ്പെടുത്തുകയും ചെയ്‌തു. എന്നിട്ടും വ്യാസന്റെ മൂക്കിൽ നിന്നും രക്‌തമൊഴുകുകയും അദ്ധ്യക്ഷന്റെ കൈകാലുകൾ

അനക്കാൻ കഴിയാത്ത വിധം ഡാമേജാവുകയും ചെയതു.

അവരെക്കാളൊക്കെ മുറിവുകളും ചതവുകളും സമൂഹത്തിലുണ്ടായിരുന്ന പലർക്കും ഉണ്ടായി. ആദ്യക്ഷോഭം ഒതുങ്ങിയപ്പോഴേക്കും സ്ത്രീകളടക്കമുള്ള ഒരുവിഭാഗം ഹാൾവിട്ട് പുറത്തേക്കിറങ്ങി. പുറത്തേയ്ക്കിറങ്ങി പോകാൻ നിന്നിരുന്നവരെ കൂടി ഹാളിലേയ്ക്ക് ക്ഷണിച്ചു കൊണ്ട്‌ സംഘാടകർ ഒരദ്ധ്യായം കൂടി അവതരിപ്പിക്കാമെന്നറിയിച്ചു. അലങ്കോലമായി പരിപാടി പിരിഞ്ഞുവെന്ന്‌ പേരുകേൾപ്പിക്കാതിരിക്കാനാണ്‌  അവരങ്ങിനെ ചെയതത്‌.

പക്ഷെ…….

@@@@@@@




അദ്ധ്യായം പതിന്നാല്

സമൂഹം ഒന്നിച്ചുന്നയിച്ച ഒരു ചോദ്യമായിരുന്നടുത്തത്‌.

“ഉണ്ണിക്കും സുജാതയ്ക്കും പിന്നീട്‌ എന്താണു സംഭവിച്ചത്‌?”

“സുജാത ഉണ്ണിയെ വിട്ടുപോയി. ഒരു ട്രാജഡി നാടകത്തിന്റെ അന്ത്യം പോലെ ആയിരുന്നില്ല. അവർ പരസ്പരം ആലോചിച്ചു തീരുമാനിച്ച ഒരു കാര്യമായിരുന്നു. അന്ന്‌ ഒരു പ്രശാന്ത സുന്ദരമായ 
സായാഹ്നമായിരുന്നു. ആകാശത്ത്‌ വെള്ളിമേഘങ്ങൾ പറന്നു നടുന്നിരുന്നു, വെളത്ത മേഘങ്ങളി ലേക്ക്‌ ചുവന്ന വെളിച്ചത്തെ എത്തിച്ച്‌ ആദിത്യൻ ചിരിക്കുന്നുണ്ടായിരുന്നു. അവർ തെരുവുകൾ തോറും നടന്നു. അവൻ രണ്ടു കൈകളും വീശിയും, അവൾ കൈകൾ മാറിൽ പിണച്ചു കെട്ടിയും. അവൾ വാതോരാതെ സംസാരിച്ചിരുന്നില്പ. അളന്നു മുറിച്ച വാക്കുകളിൽ ചിട്ടപ്പെടുത്തിയ ഈണത്തിൽ കുറെ കാര്യങ്ങൾ മാത്രം പറഞ്ഞു. തെരുവിലെ മനുഷ്യർ അവരെ നോക്കി പലതും പറയുകയും, ചിരിക്കുകയും ചെയ്തിരുന്നു.

സുജാത പറഞ്ഞു:

“ഞാനൊരിക്കലും ഉണ്ണിയെ അങ്ങിനെ കണ്ടിരുന്നില്ല.ഉണ്ണി എന്റെ ശരീരത്തിന്റെ ആത്മാവിന്റെ ഭാഗമാണ്‌.”

“അതെ.
പക്ഷെ, നമ്മുടെ സമൂഹം പറയുന്നു സ്ത്രീക്കൊരിക്കലും
ഒറ്റയ്ക്ക് ജീവിക്കാനാവില്ലെന്ന്‌. അവൾ എന്നും ആരുടെയെങ്കിലുമൊക്കെ അടിമയായി കഴിയണമെന്ന്. അച്ഛന്റെ, ഭർത്താവിന്റെ, മകന്റെ….”

“എന്തുകൊണ്ട് അവൾക്ക്‌ ഒരു സ്‌നേഹിതന്റെ കൂടെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ ജീവിച്ചുകൂടാ? “

“അതു പുരുഷന്റെ സ്വാർത്ഥതയാണ്‌.. “

“ഉണ്ണി കാണുന്നുണ്ടോ ആ പറവകളെ?”

ഉണ്ണി കണ്ടു, അവർക്ക് കുറച്ച്‌മുന്നിൽ എവിടെ നിന്നോ എത്തിയ രണ്ടു മൂന്നു ചിത്രശലഭങ്ങൾ പറന്നു കളിക്കുന്നത്‌.

“ഉണ്ണിക്ക്‌ അവയുടെ മുഖങ്ങൾ കാണാൻ കഴിയുന്നുണ്ടോ?”

“ഉണ്ട്”

“ അവയുടെ മനസ്സ്‌ കാണാൻ കഴിയുന്നുണ്ടോ?”

“ഉണ്ട്.”

“അവകൾ എത്രമാത്രം സത്തുഷ്‌ടരാണെന്ന്‌ ആ മുഖങ്ങൾ പറയുന്നില്ലെ?”

“ഉണ്ട്‌.”

“സുജാത… അത്‌ നമ്മുടെ ജീവിത സാഹചര്യങ്ങളോടു ബന്ധപ്പെട്ടിരിക്കുന്ന കാര്യങ്ങളാണ്‌. ആ ചിത്രശലഭങ്ങളുടേയോ, മററു പക്ഷിമ്യഗാദികളുടേയോ ജീവിത സാഹചര്യമല്ല
നമുക്ക്‌,
മനുഷ്യർക്ക്.”

“നമുക്ക്‌ വിവേകം എന്ന ഒരു വസ്തുത കൂടി ഉള്ളതു കൊണ്ടാകാം.”

“അതെ,
അതുകൊണ്ട്‌ നമ്മുടെ ജീവിത സാഹചര്യങ്ങളെ ഒരു പരിധിവരെ നമുക്ക്‌ കെട്ടിപ്പടുക്കാനാകുന്നു, നിയന്ത്രിക്കാനാകുന്നു.”

“അപ്പോൾ ആരോ കെട്ടിപ്പടുത്ത സാഹചര്യങ്ങളിലേയ്ക്ക് ഞാൻ പോകേണ്ടിയിരിക്കുന്നു?”

“അതെ.
അതാണ്‌ ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ നിയമാവലി.”

“ഉണ്ണിയ്ക്കെന്നെ രക്ഷിക്കാനാവുമോ?”

ഉണ്ണിയ്ക്കൊരു ഞെട്ടലനുഭവപ്പെട്ടു. അവൻ റോഡിൽ നിന്നു.

അവളും.

ഉണ്ണിയുടെ മനസ്സിൽ കുറേ ചോദ്യങ്ങൾ നിറഞ്ഞു. അതിനർത്ഥം ഞാൻ നിന്നെ വിവാഹം ചെയ്യണമെന്നാണോ?

നിന്റെ ഹൃദയത്തിൽ, നിന്നിലെ അഗാധതകളിൽ ഞാൻ നേടിയ സ്ഥാനം ഉപേക്ഷിച്ച്‌ നിന്റെ ശരീരത്തിന്റെ ആസ്വാ

ദ്യതയിൽ അമരണമെന്നാണോ? ഞാനൊരു സ്വാർത്ഥനാകണമെന്നാണോ? എന്റെ ഇല്ലായ്‌മകളിലേയ്ക്ക്‌,
പോരായ്‌മകളിലേയ്ക്ക് നിന്നെക്കൂടി
വിളിച്ചിറക്കണമെന്നാണോ?

അവൾ വീണ്ടും പറഞ്ഞു.

“ഉണ്ണിക്ക്‌ അതിനാവില്ലെന്നെനിക്കറിയാം. എനിക്കും അതിനാവില്ല. ആ ബന്ധത്തെക്കാളൊക്കെ എത്രയോ ദൃഢവും മധുരതരവുമാണ്‌ നമ്മുടെ ബന്ധമെന്ന്‌ മററു രീതിയിൽ ചിന്തിക്കുമ്പോഴാണെനിക്ക്‌ അറിയാൻ കഴിയയന്നത്‌.”

പിന്നെയും അവർ തെരുവുകൾ തോറും നടന്നു. അവരെ സ്ഥിരം കാണാറുള്ള തെരുവുകുട്ടികൾ വിഷ്‌ ചെയ്തു. അവർ തിരിച്ചും.

വീണ്ടും, വീണ്ടും നടന്നപ്പോൾ കലുഷമായിരുന്ന അവരുടെ മനസ്സകൾ തെളിഞ്ഞു വന്നു. എവിടെ നിന്നോ വന്ന ഒരു കാർമേഘം സൂര്യമുഖത്തു നിന്നും അകുന്നു പോകുന്നത്‌ ഉണ്ണി കണ്ടു.

വളരെ നാളകൾ കഴിയും മുമ്പുതന്നെ എല്ലാവിധ ആർഭാടങ്ങളോടും കൂടി സുജാത വിവാഹിതയായി. കുറെ നാളകൾക്ക്‌ ശേഷം സുജാത ഉണ്ണിക്കെഴുതി.

-ഉണ്ണിക്കറിയുമോ ഈ വീടിന്‌ ഇരുപതുമുറികളണ്ട്.
താമസിക്കാനായിട്ട്‌ ഏട്ടനും, ഞാനും, അമ്മയും ഗെയിററിലെ കാവൽ പുരയിൽ ഒരു ഗൂർഖയുംമാത്രം. പകല് ഒരു പെണ്ണുകൂടി

ഉണ്ട്‌, വീടും വസ്ത്രങ്ങളും പാത്രങ്ങളും വൃത്തിയാക്കിസൂക്ഷിക്കലാണ്‌ അവളുടെ പണി. എന്നും സന്ധ്യയ്ക്ക് മുമ്പായിട്ട് തിരിച്ചു പോകും.

ആദ്യമൊക്കെ മാർബിൾ വിരിച്ച തറയിലൂടെ നടക്കാൻ എനിക്ക് ഭയമായിരുന്നു, തെററി വീഴുമെന്ന്‌ കരുതി. ഉണ്ണിയുടെ വീടിനേക്കാൾ വലുതാണെന്റെ ബെഡ്റൂം. അററാച്ച്‌ചെയ്തിരിക്കുന്ന ബാത്ത്‌റൂം. കൂടാതെ, പകല് ഒന്നും ചെയ്യാതെ

യിരുന്ന്‌ തടി കൂടാതിരിക്കാനായി വ്യായാമം ചെയ്യുന്നതിന്‌ കുറെ ഉപകരണങ്ങൾ വാങ്ങി തന്നിട്ടണ്ട്‌. കൊഴുപ്പ്‌ കൂടി തടി കൂടിയാൽ ശാരീരികബന്ധത്തിനുള്ള താല്പര്യം കുറഞ്ഞുപോകുമെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. കുളിച്ചീറനായി, പെർഫ്യൂം പൂശിയ എന്റെ മുടിയിൽ മുഖം പൂഴ്ത്തി അദ്ദേഹം എത്രനേരം വേണമെങ്കിലും കിടന്നു കൊള്ളും. എന്റെ വിയർപ്പിനു കൂടി സുഗന്ധമാണെന്നാണ് ഏട്ടന്റെ അഭിപ്രായം.

ഏട്ടന്റെ സ്‌നേഹിതർക്കു വേണ്ടി ഒരു വിരുന്നൊരുക്കിയിരുന്നു. മദ്യവും, മാംസവുമായിരുന്നു മുഖ്യം. സ്ത്രീകളും, കുട്ടികളും എല്ലാററിലും പങ്കെടുത്തിരുന്നു. മദ്യം തലയ്‌ക്ക് പിടിച്ച്‌ ഒരു സ്നേഹിതൻ എന്നെ നോക്കിയിട്ട്‌ ഏട്ടനോട്‌ പറഞ്ഞതെന്താണെന്നറിയുമോ? എടാ!
നീ സ്ത്രീധനം വാങ്ങാതിരുന്നതെന്താണെന്ന്‌ ഈ കൊച്ചിനെ കണ്ടപ്പോളല്ലെ അറിഞ്ഞത്‌. തങ്കം മല്ലെ, പത്തരമാററുള്ള തങ്കം. ചുമ്മാ കണ്ടോണ്ടിരുന്നാൽ പോരെ എല്ലാ ടെൻഷനുകളും മാഞ്ഞുപോകാനെന്ന്…….

രണ്ടു കൊല്ലത്തേക്ക്‌ കുട്ടികൾ വേണ്ടന്നാണ്‌ ഏട്ടന്റെ അഭിപ്രായം. കുട്ടികളുണ്ടായാൽ അസ്വാദ്യത കുറയുമെന്നാണ്‌ പറയുന്നത്……
കത്തിനൊടുവിൽ അവൾ ചോദിച്ചു.

ഉണ്ണിക്ക്‌ എന്തു തോന്നുന്നു?

ഉണ്ണിയുടെ മനസ്സ് വിങ്ങി നിറഞ്ഞു.

എന്തു തോന്നാനാണു കുട്ടീ! ഇതാണ്‌ നമ്മുടെ സംസ്ക്കാരം. നാം വിവേകത്താൽ കെട്ടിപ്പടുത്ത മണിസൌധം. പുറം മോടികൾ മാത്രമേ നാം കാംക്ഷിക്കുന്നുള്ള. അതിന്റെ അസ്ഥിവാരത്തിന്റെ ബലത്തെക്കുറിച്ച്, ദീർഘായുസ്സിനെക്കുറിച്ച് ഒരിക്കൽ പോലും ചിന്തിക്കുന്നില്ല. അദ്ധ്യാപകന്‌ മുന്നിൽ സശ്രദ്ധം ഇരിക്കുന്ന കുട്ടികളെപ്പോലുള്ള

സമൂഹത്തിന്റെ മനസ്സിലേയ്ക്ക് വ്യാസൻ അടുത്ത ഏടുകൾ തുറന്നു വച്ചു.

കുത്തനെയുള്ള കയററം കയറി വളവ്‌ തിരിയum വരെ പാതയ്ക്ക്‌ ഇരുവശങ്ങളിലും ഇടതൂർന്ന് വനമാണ്‌. ഇടത് വശത്ത്‌ മലകളും വലതു വശത്ത് അഗാധമായ കൊക്കയും .

വളവു തിരിഞ്ഞാൽ കാണുന്ന വലിയ ബോർഡ് – കേദാരം റിസോർട്ട്സ്‌ ലിമിററഡ്‌, കിഴക്കോട്ട് നോക്കിയാൽ, നോക്കാ തിരിക്കാൻ കഴിയില്ലെന്നത്‌ സത്യം, ഹരിതാഭയാൽ ചൂററപ്പെട്ട, രമ്യഹർമ്മ്യങ്ങൾ, തടാകം, പൂന്തോട്ടം, നീന്തൽകുളം, കിഴക്കുനിന്നും ഒഴുകിയെത്തുന്ന അരുവികൾ.

അസ്തമന സമയത്ത്‌ വെളത്ത ഹർമ്മ്യങ്ങൾ ചുവക്കുന്നു.

വളവ്‌ തിരിയുന്നിടത്ത്‌ ബോർഡിനു താഴെ രവി റിസോർട്ട്സ് കണ്ടുനിന്നു. പണികളെല്ലാം കഴിഞ്ഞിരിക്കുന്നു. ഇനിയും മടക്കയാത്രയുടെ ഒരുക്കങ്ങൾ തൂടങ്ങാറായിരിക്കുന്നു. പണിയുടെ ആദ്യ അവസാനം വരെ നിൽക്കാൻ കഴിഞ്ഞത്‌ ഇവിഭെ മാത്രമാണ്‌. ഈ മല കയറിയപ്പോൾ ഒരു പെങ്ങളെയെങ്കിലും പറഞ്ഞയക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നു.  ഇപ്പോൾ പണി കഴിഞ്ഞ്‌ പോകുമ്പോഴും ആഗ്രഹം സഫലമാകാതെ തുടരുകയാണ്‌. ഇനിയും സ്വപ്നവുമായി അടുത്ത പണിസ്ഥലത്തേയ്‌ക്ക്‌
യാത്രതിരിക്കാം.

നീണ്ട മുപ്പത്തിയഞ്ചു വർഷത്തെ ജീവിതമാണ്‌ കഴിഞ്ഞു പോയിരിക്കുന്നത്‌. എന്താണ്‌ നേടിയത്‌? എന്നും മുന്നു നേരം ആഹാരം കഴിച്ചും , എല്ലാദിവസങ്ങളിലും അത്യാവശ്യം മദ്യം കഴിച്ചും, അധികം മുടക്കങ്ങളില്ലാതെ ജോലിചെയ്തും ജോലിയുടെ ക്ഷീണത്തിൽ, രാത്രിയിൽ ബോധം വിട്ടു തന്നെ ഉറങ്ങിയും……..
ഇതാണോ ജീവിതം? അല്ലെങ്കില്‍ പിന്നെ ജീവിതമെന്നാലെന്താണ്‌?

പണ്ടൊക്കെ ഡയറി എഴുതുക പതിവായിരുന്നു. ഇപ്പോൾ ഡയറി നിവർത്തി എഴുതാൻ ഇരുന്നാൽ കൂടി എഴുതാനില്ലാത്ത

അവസ്ഥയാന്ന്‌. എഴുതിയാൽ എല്ലാദിവസവും ഒന്നു തന്നെയാണ്‌ എഴുതാനുള്ളതെങ്കിൽ പിന്നെ എഴുതുന്നതെന്തിനു
വേണ്ടിയാണ്‌? അതുമാത്രമോ പണ്ടൊക്കെ എഴുതിയിരിക്കുന്നത്‌ വായിക്കുമ്പോൾ തോന്നുന്ന ഇളിഭ്യതയും.

ഇന്ന്‌ ക്ക്ലബ്ബിൽ നിന്നും പത്രപാരായണം കഴിഞ്ഞ്‌ നേരത്തെ ഇറങ്ങി, ഉണ്ണിയുടെ പ്രേരണയിൽ, ഉണ്ണിയുടെ അഭാവത്തിൽ തുടങ്ങിയതാണ്‌. നിത്യജീവിതത്തിലെ
രസകരമായ സമയങ്ങളായിരിക്കുന്നു. ഉറക്കെ വായിക്കുക, വായിക്കുന്നത്‌ കേൾക്കാനായി മുന്നില്‍ കുറേപ്പേർ ഉണ്ടാവുക. വായിക്കുന്നതിനെക്കുറിച്ച്‌ ചർച്ച ചെയ്യുക, ചർച്ചയിൽ അഭിപ്രായങ്ങൾ തുറന്നു പറയുക എല്ലാം ഒരു പ്രത്യേകമായ അവസ്ഥകളായിരിക്കുന്നു. എല്ലാം തീരുകയാണ്‌. അടുത്ത ക്യാമ്പ്‌ ഏവിടെയാകുമെന്നോ, ക്യാമ്പ്‌ വാസികൾ ആരൊക്കെയാകുമെന്നോ ഒരറിവുമില്ല. ഇത്രയും കൂട്ടായ്മയോടെ ഒരു സമൂഹത്തെ കിട്ടുകയെന്നത്‌ പ്രതീക്ഷിക്കാൻ കഴിയില്ല.

ഉണ്ണിയുടെ സാന്നിദ്ധ്യമായിരുന്നു ഏറെ ശ്രേഷ്ടം. അയാളെ കാണുമ്പോൾ, അടുത്തു പെരുമാറുമ്പോൾ, സംസാരിക്കുമ്പോൾ

ഒരു താങ്ങാണെന്നാണ് എപ്പോഴും തോന്നിയിട്ടുള്ളത്‌. അയാൾ

അക്കാര്യം ഇങ്ങോട്ട്‌ പറഞ്ഞിരിക്കുന്നു. യഥാർത്ഥത്തിലുള്ള ഒരു സ്‌നേഹിതനാണ്‌ ഉണ്ണി, ഒരു മനുഷ്യനും .

“രവി… … തോമസുകുട്ടി സത്യത്തിൽ ആത്മഹത്യ ചെയ്തുതാണോ?”

രവിയുടെ ക്വാർട്ടേസിൽ അരിക്കലാമ്പിന്റെ വെളിച്ചം കൂട്ടി
വച്ചു കൊണ്ട്‌ ഉണ്ണി ചോദിച്ചു.

“അതെ,
അങ്ങിനെയാണെന്റെ ധാരണ….ക്വാർട്ടേസ്‌ അകത്തു നിന്നും അടച്ചിരുന്നു. അയാൾ സ്റ്റൂളകളിൽ കയറി നിന്ന് കഴുത്തിൽ കുരുക്കിട്ട്‌ സ്റ്റൂള് തട്ടി മറിച്ച്‌ കുരുക്കിൽ തൂങ്ങി മരിച്ചിരിക്കുന്നുവെന്നാണ്‌ കഥ പരന്നത്‌. ഞാനും കണ്ടതാണ്‌. കൂടാതെ ശരീരത്ത്‌ മററു യാതൊരുവിധ മുറിവുകളോ  ആഘാതങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ്‌ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും……”

“ഉം….ആകാം…..പക്ഷെ…..”

“എന്താണ്‌?”

“മിടുക്കനായൊരു ക്രിമിനൾ ആസൂത്രിതമായിട്ട്‌ കഴുത്തിൾ കയറിട്ട്‌ കുരുക്കികൊന്നിട്ട് കെട്ടിത്തൂക്കിയതും, ക്വാര്‍ട്ടേഴ്സിന്റെ കതക്‌ അകത്തുനിന്നും അടച്ചിട്ട്‌ മറയാക്കി വച്ചിരിക്കുന്ന തകരപ്പാളി ഇളക്കി പുറത്തിറങ്ങിയ ശേഷം തകരപ്പളി ആണിവച്ച് ഉറപ്പിച്ചതുമാകാൻ പാടില്ലെ?”

വിളക്കിന്റെ വെളിച്ചത്തിൽ ഉണ്ണിക്ക്‌ രവിയുടെ മുഖം കാണാം. കുറച്ചു മുമ്പുവരെ മദ്യത്തിന്റെ ലക്ഷണങ്ങൾ കണ്ണുളിൽ ഉണ്ടായിരുന്നു. ഇപ്പോൾ ലഹരിയിറങ്ങി മുഖമാകെ വിയർത്ത് അമ്പരന്നിരിക്കുന്നു.

“പഴയ ഫയലുകൾ അടുക്കിക്കെട്ടന്നതിനിടയിൽ, ഒരു

ഫയലിൽ
നിന്നും കിട്ടിയ രണ്ടു കത്തുകളാണിത്‌. ഒന്ന്‌ തോമസുകുട്ടിയുടെ സുഹൃത്ത്‌ എഴുതിയത്‌. മറേറത്‌ സുഹൃത്തിന്‌

തോമസുകുട്ടി ഏഴുതി മുഴുവനാകാത്തതും .”

വെളിച്ചത്തിനോടടുപ്പിച്ച്‌ രവി കത്തുുകൾ നോക്കി.

“തോമസുകുട്ടി എഴുതിയിരിക്കുന്നത്‌ അയാൾ മരിച്ച അന്നാണ്‌.”

രവി തോമസുകുട്ടിയുടെ സുഹൃത്തിന്റെ കത്തു വായിച്ചു.

-അപ്പനും അമ്മയ്ക്കും ഇഷ്‌ടമായ സ്ഥിതിക്ക്‌ നിനക്ക് ഇവിടെ വന്ന്‌ താമസിക്കാവുന്നതല്ലേയുള്ള. ജോലിയില്ലെങ്കിലും ജീവിക്കാനുള്ളതെല്ലാം അപ്പന്‍ ഉണ്ടാക്കിയിട്ടണ്ടല്ലോ? കൃഷി നോക്കിനടക്കാൻ മടിയായിട്ടല്ലെ അന്യസ്ഥലങ്ങളിലൊക്കെ അലഞ്ഞു നടക്കുന്നത്‌? ഇനിയും അലച്ചിലൊക്കെ നിറുത്തി എസ്തേറിനോടും എമിലിയോടും കൂടി വീട്ടിൽ വന്ന്‌സ്വസ്ഥമായിട്ട്‌ ജീവിക്ക്‌. നിനക്ക്‌ അറിയാമോടാ… .. ? നിന്റെ തീരുമാനം അറിഞ്ഞപ്പോൾ ബെന്നി തുള്ളിച്ചാടുകയായിരുന്നു……..

തോമസുകുട്ടിയുടെ കത്തിലൂടെ കണ്ണുകൾ സഞ്ചരിക്കവെ, സിരകളിലൂടെ ഒരു വിറയൽ പടരുന്നത്‌ രവി അറിഞ്ഞു.

‌-എന്തിനും എസ്തേറിനും, എമിലിക്കും തയ്യാറാണ്‌ ……. അവരെ മനസ്സിലാക്കി സ്‌നേഹിക്കാനൊരു മനസ്സു മാത്രം മതിയെന്നു പറയന്നു. പക്ഷെ, അവൾ എപ്പോൾ രക്ഷപ്പെടാൻ

ആലോചിച്ചിട്ടുണ്ടോ അപ്പോഴൊക്കെ വിലങ്ങു തടിയായി അയാൾ രംഗത്തെത്താറുണ്ടെന്നാണ്‌ പറയുന്നത്‌,
വിത്സൻ. എസ്തേറിനെ നേരിടാനുള്ള ധൈര്യം അയാൾക്കില്ല. എങ്കിലും

ഒരു സാഡിസ്റ്റിനെപ്പോലെ അവളെ വേദനിപ്പിച്ചു കൊണ്ടിരിക്കുകയുമാണ്‌.

എസ്തേർ മകളെ മാറോടു ചേർത്ത്‌ അടക്കിപ്പിടിച്ചിരുന്നു. അവൾക്കൊന്നും പറയാൻ കഴിഞ്ഞില്ല. അവൾക്ക്‌ തോന്നിയിരുന്നതാണ്‌ തോമസുകുട്ടി ഒരിക്കലും അങ്ങിനെയൊരു കടുംകൈ ചെയ്യുകയില്ലെന്നാണ്. പക്ഷെ, തെളിവുകളെല്ലാം ആത്മഹത്യയുടെ വഴിക്കായിരുന്നു. വിധി ഒരിക്കൽ കൂടി തന്റെ വഴി മുടക്കിയിരിക്കുകയാണെന്നോർത്തു സമാധാനിക്കുകയായിരുന്നു.

ഇപ്പോൾ…..

മനസ്സിലേക്ക്‌ ഒരു ശീതളിമയായി കയറിവരികയായിരുന്നു, ഉണ്ണി. തോമസുകുട്ടിയെപ്പോലെ ഒരു കച്ചിത്തുരുമ്പായിട്ടല്ല തോന്നിച്ചത്‌. ആശ്വാസകരമായ ഒരു തണലായിട്ടാണ്‌.

പക്ഷെ……

രാത്രിയിൽ എസ്‌തേറിന്റെ ക്വാർട്ടേഴ്‌സിൽ നിന്നും ഇറങ്ങുമ്പോൾ രവി ചുററും നോക്കി. ചുററും ആരെല്ലാമോ പതുങ്ങിയിരിക്കുന്നു
വെന്നൊരു തോന്നൽ; തങ്ങൾ സൂക്ഷിച്ചിരിക്കുന്ന, കണ്ടെത്തിയിരിക്കുന്ന രഹസ്യത്തെ മണത്തറിയാനായി ചെന്നായ്ക്കൾ ചുററും കൂടിയിരിക്കും പോലെ……

ഉണ്ണിയെ ക്വാർട്ടേഴ്‌സിൽ ആക്കി പടികടക്കവെ രവി പറഞ്ഞു.

“കൂട്ടായി ഞാൻ കൂടി തങ്ങണോ?”

ഉണ്ണി മനസ്സിലാകാതെ നിന്നു.

“ഉണ്ണിയുടെ അനാഥത്വത്തിലേക്ക്‌ എസ്‌തേറിനേയും മകളെയും കൂട്ടാമെന്ന തീരുമാനം ഇപ്പോൾ പാട്ടായിക്കഴിഞ്ഞു.”

ഉണ്ണി അത്ഭുതപ്പെട്ടു.

“ഞാനൊരിക്കലും അങ്ങിനെ ചിന്തിച്ചിട്ടില്ലല്ലോ…..”

“പക്ഷെ, ഈ റിസോർട്ട്സ് മുഴുവൻ അങ്ങിനെ കരുതുന്നു. ആഗ്രഹിക്കുന്നു.”

“രവി… ……ഞാൻ ……”

“വേണ്ട…. ഒന്നും പറയണ്ട…… ഞാനും അങ്ങിനെ ആഗ്രഹിക്കുന്നു.”

രവി പടികടന്നു പോയി.

@@@@@




അദ്ധ്യായം പതിമൂന്ന്

ഒരു മണിക്കൂറോളം നീണ്ടുനിന്ന സംവാദങ്ങൾ, ചേരിതിരിഞ്ഞുള്ള ചർച്ചകൾ, ചെറുപ്രസംഗങ്ങൾ, എല്ലാം കഴിഞ്ഞിട്ടും,  അവസാനിപ്പിക്കാനാതെ, അമിതമായി എനർജി നഷ്‌ടമായിട്ട് ക്ഷീണിതരായി എന്നിട്ടും  അവർക്കിടയിൽ ദഹിക്കാത്ത വസ്തുവായി വിഷയം അവശേഷിച്ചു.

ഫെമിനിസം .

വ്യാസൻ നിശബ്‌ദനായിരുന്നു. എല്ലാം കണ്ടുംകേട്ടം അവർക്കിടയിൽ വെറുതെക്കാരനായി തുടർന്നു.

യഥാർത്ഥത്തിൽ എന്താണ്‌ സ്ത്രീപുരുഷ വൃത്യാസം, ലൈംഗികതയല്ലാതെ?

ശരീരത്തിൽ തുടിയ്‌ക്കുന്ന ജീവനിലോ, ധമനികളിലൂടെ ഒഴുകുന്ന രക്‌തത്തിലോ, രക്‌തത്തെ ധാരയാക്കുന്ന ഹൃദയത്തിന്റെ പ്രവർത്തനത്തിലോ, ആന്തരീകമായ മറെറന്തിലുമോ വത്യാസങ്ങൾ ഇല്ലാ എന്നിരിക്കെ ലൈംഗികതയിലുള്ള വ്യത്യാസം കൊണ്ട്‌ അന്തരം എങ്ങിനെയാണ്‌ ഉടലെടുത്തത്‌?

തികച്ചും സമൂഹത്തിലുണ്ടായ പുതിയ പുതിയ വീക്ഷണത്തിലും, ശക്തർ ഉണ്ടാക്കിയ നിയമത്തിലുമാണ്‌. അതിനവർ ദൈവത്തെ വരെ കൂട്ടു പിടിച്ചു.

ആദിയിലഖിലേശൻ നരനെ സൃഷ്‌ടിച്ചു, അവനൊരു തുണയേകാൻ, അവന്റെ വാരിയെല്പിൽ നിന്നും നാരിയെ സൃഷ്‌ടിച്ചു. ഈ വാക്യത്തിൽ തന്നെ “തുണയേകാ”നെന്ന വാക്കിലാണ്‌ പ്രശ്‌നങ്ങളുടെ തുടക്കം. യഥാർത്ഥത്തിൽ സ്ത്രീ പുരുഷനോ, പുരുഷൻ സ്ത്രീക്കോ തുണയാവുകയല്ല ചെയ്യുന്നത്‌, ഇണയാണാവുന്നത്‌. അവരുടെ ലൈംഗികമായ വ്യത്യസ്തത പരസ്പര പൂരകങ്ങളാണ്‌. അവന്റെ ദൃഢതയും അവളടെ മൃദുലതയും പരസ്പരം സം യോജിക്കത്തക്കതായിട്ടാണ്‌ നിർമ്മിച്ചിരിക്കുന്നത്‌. ആ സങ്കലനത്തിലാണ്‌ പൂർണതയുണ്ടാകുന്നത്‌. അല്ലാതെ മൃദുലത ഒറ്റയ്ക്കോ, ദൃഢത ഒറ്റയ്ക്കോ നിൽക്കുമ്പോൾ യാതൊന്നും രൂപം കൊള്ളുന്നില്ല. ആ സങ്കലനത്തിനു തന്നെ തുല്യമായ പ്രാധാന്യമാണുതാനും. പരസ്പരം അറിഞ്ഞ്‌, സമ്മതത്തോടെയുള്ള പൂർണമായ സങ്കലനം.

പക്ഷെ. പുരുഷൻ അവന്റെ ശരീരത്തിന്റെ ദ്ദൃഢതയിൽ ഊററം കൊണ്ടിട്ട് അവളെ തന്റെ ഒരു ഉപഭോഗ വസ്തുവാക്കിവയ്ക്കാൻ ശ്രമിച്ചപ്പോഴാണ്‌ ചൂഷണം ഉടലെടുത്തത്‌. ചൂഷണത്തിനെതിരെ വൈമനസ്യം ഉണ്ടായപ്പോഴാണ്‌ പീഡനങ്ങൾ ഉടലെടുത്തത്‌.

ആദിയിൽ പുരുഷന്‌ സ്ത്രീയോടു തോന്നിയ ആ പീഡനത്തിന്റെ മാനസിക അവസ്ഥ ലോലമായൊരു വികാരത്തിൽ ഒതുങ്ങിനിന്നില്ല. കുടുംബത്തിൽ അവn നേതാവായി, സമൂഹത്തിൽ നേതാവായി… …… എല്പായിടത്തും  കായികശേഷി അവനെ നേദൃസ്ഥാനത്തെത്തിച്ചു. കൂടാതെ അവനാൽ വിരചിതമായ നാടൻ പാട്ടുകളിൽ, നാടോടികഥകളിൽ തുടങ്ങി ഇതിഹാസങ്ങളിലും, പുരാണങ്ങളിലും മതഗ്രന്ഥങ്ങളിലും വരെ അവന്റെ ശ്രേഷ്ടതയെ പുകഴത്തുന്ന ഗാഥകൾ നിറഞ്ഞു. ദൈവത്തെ പ്രകീർത്തിക്കുന്ന വേദഗ്രന്ഥങ്ങളിൽ പോലും അവൾ രണ്ടാം പടിയിലേയ്ക്ക്
ഇറക്കി നിർത്തപ്പെടു. ഇന്നവൾക്കൊരു പീഡിതയുടെ മനസ്സായി തീർന്നിരിക്കുന്നു; അവൾ പുരുഷന്റെ

അടിമയാകാൻ പിറന്നവളാണെന്ന്‌ വിശ്വസിക്കുന്നു. അല്ലെന്ന്‌

പറയുമ്പോഴം അതു വിശ്വസിക്കാൻ അവൾ ഭയക്കുന്നു. അവളടെ ഭയത്തിന്റെ വേരുകൾ ഉറച്ചു നിൽക്കുന്ന രേഖകൾ കാട്ടിത്തരുന്നു.

“കഥാകാരാ, താങ്കൽ ഒരു ഫെമിനിസ്റ്റാണെന്ന്‌ തോന്നുന്നു. താങ്കൾ പറയുന്ന കഥകളിലേറെയും പീഡിപ്പിക്കപ്പെടന്ന സ്ത്രീകളുടേതാണല്ലോ?”

വ്യാസൻ  ചിന്തവിട്ടുണർന്നു, ഹാളാകെ കണ്ണോടിച്ചു. ചർച്ചകളം തർക്കങ്ങളും ഒതുങ്ങി സമൂഹം സോറ പറയുന്നു. സ്വസൌന്ദര്യങ്ങൾ മററുള്ളവരെ കാണിക്കാനും വസ്ത്രങ്ങളിലെ നിറക്കൂട്ടുകൾ ശ്രദ്ധിക്കാനും തുടങ്ങിയിരിക്കുന്നു. ഒത്തുകൂടിയ സ്ത്രീകളുടെ ഇടയിൽ നിന്നും പൊട്ടിച്ചിരികളുടെ അലകൾ ഉയർന്ന് മുറിയാകെ നിറഞ്ഞ്‌ അന്തഃരീക്ഷം സന്തോഷഭരിതമായിരിക്കുന്നു.

വ്യാസല ചോദ്യകർത്താക്കളെ ശ്രദ്ധിച്ചു. അവർ അധികമൊന്നുമില്ല. സമൂഹത്തെവച്ച് താരതമ്യം ചെയ്താൽ അഞ്ചോ ആറോ ശതമാനം മാത്രം.

ഏററവും ശ്രദ്ധേയമായ കാര്യം അവരിലെല്ലാം ഒരു“ജെന്‍റിൽമാൻ ലുക്കു” ണ്ട്‌ എന്നതാണ്‌.

“അല്ല ഞാനൊരു ഫെമിനിസ്റ്റല്പ. ഒരു ഹ്യൂമനിസ്റ്റാണ്‌. എന്റെ കഥകളിൽ പീഡനങ്ങൾ ഏററുവാങ്ങുന്ന ഒരു സമൂഹം തന്നെയുണ്ട്‌. മാനസികമായി, ശാരീരികമായി പീഡിപ്പിക്കപ്പെട്ട,
പീഡിപ്പിക്കപ്പെടുന്ന ഉണ്ണിയുടെ, നിത്യവും പണിയെഴുത്തിട്ടും , നന്നായി ആഹാരം കഴിക്കാനോ, സ്വന്തം വീടുകളിൽ കഴിയാനോ കഴിയാത്ത, കേദാരം റിസോർട്ട്സിനെ

കെട്ടിപ്പടക്കുന്ന ഒരു സമൂഹത്തിന്റെ, അതിൽ ഏസ്തേറും, എമിലിയും ഓരോ പ്രധാന ചിത്രങ്ങളാണ്‌. നിങ്ങൾ അവരുടെ മുഖങ്ങളിൾ ശ്രദ്ധിയ്‌ക്ക്….. .. കൈകാലുകളിൽ, നെഞ്ചിൽ നോക്കൂ . … അസ്ഥികൾ എഴുന്ന്‌, മേദസ്‌ ഒട്ടുമില്ലാതെ, തൊലി മാത്രമായ മനുഷ്യർ. ഇവരെക്കുറിച്ചൊക്കെ കഥകളെഴുതുന്ന ഞാനെങ്ങിനെ ഒരു ഫെമിനിസ്റ്റു മാത്രമാകും. എന്നിരിക്കിലും ആഗോളമായി ഏററവു മധികം പീഡനങ്ങൾക്ക് വിധേയമാകുന്നത്‌ സ്ത്രീകളല്ലെ?”

പെട്ടെന്ന് ഉരുത്തിരിഞ്ഞ് പടർന്നൊരു നിശബ്‌ദതയിൽ വ്യാസന്റെ ശബ്‌ദം ഉയർന്നപ്പോൾ അകന്നകന്നു നിന്നിരുന്ന
സമൂഹം അയാൾക്ക്‌ ചുററും കൂടി, കുറേപ്പേർ അയാളോട്‌ യോജിക്കാൻ കഴിയാത്തതിലാകാം പുറത്തേയ്ക്കിറങ്ങി.

വ്യാസൻ സംസാരിച്ചു:

“പീഡകരും ചൂഷകരും നമ്മുടെ ഈ സമൂഹത്തിൽ തന്നെയുണ്ട്‌. അവരെ നമുക്ക്‌ തിരിച്ചറിയുകയും ചെയ്യാം. പക്ഷെ, എന്തുകൊണ്ട്‌ നാം അവരെ ഒററപ്പെടുത്തുന്നില്ല. എന്തു

കൊണ്ട്‌ നമുക്ക്‌ പരിപാവനമെന്നും സമത്വസുന്ദരമെന്നും ഘോഷിക്കുന്ന ആരാധനാലയങ്ങളിൽ നിന്നെങ്കിലും അവരെ

പുറത്താക്കാൻ കഴിയുന്നില്ല?”

അയാൾ സമൂഹത്തെ നോക്കി നിമിഷങ്ങളോളം നിന്നു

“നിന്ദിതർക്കും, പീഡിതർക്കും സ്വർഗരാജ്യം തീർക്കമെന്നായിരുന്നു യേശു പറഞ്ഞത്‌. ആ യേശുവിനാൽ സ്ഥാപിതമായ മതത്തിൽ വിശ്വസിക്കുകയും അനുഷ്‌ടാനങ്ങൾ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന നിന്ദിതർക്കും , പീഡിതർക്കും എന്താണ്‌ സ്ഥാനമുള്ളത്‌? സമ്പന്നർ, അവരുടെ സമ്പത്ത്‌ അടിമകൾക്കും ദരിദ്രർക്കും പങ്കുവെയ്ക്കണമെന്ന്‌ പറഞ്ഞ നബിയുടെ അനുയായികൾ, വർഷത്തിലൊരിക്കൽ സക്കാത്തുകൽ നടത്തി, വരിവരിയായി എത്തുന്ന പിച്ചക്കാർക്ക്, പാവങ്ങൾക്ക്‌ നാണയത്തുട്ടകൾ കൊടുക്കുകയും, ഒരു പിടിച്ചോറു കൊടുക്കുകയും ചെയ്താൽ സമത്വമാകുമോ? അഹം ബ്രഹ്മാസ്മി എന്ന സനാതന തത്വം പഠിച്ച നാം ആയിരമായിരം ജാതി വർണ്ണങ്ങളായി കഴിയൌകയും ഒരിക്കലും ആ വ്യത്യാസങ്ങൾ നഷ്ടമാകാതിരിക്കാനായി സംവരണമെന്ന ‘നക്കാപ്പിച്ച’ നിയമമാക്കുകയും ചെയതാൽ എല്ലാം ഒന്നാകുമോ?”

“സർവ്വ തൊഴിലാളികളോടും സംഘടിക്കാൻ പറയുകയും അദ്ധ്വാനിക്കുന്നവന്റെ രാഷ്ട്രം കെട്ടിപ്പടക്കുകയും ചെയ്‌ത ലോക കമ്മ്യൂണിസ്റ്റു പാർട്ടിയിൽ ഇന്ന്‌ അദ്ധ്വാനിക്കുന്നവനും, ഭാരം ചുമക്കുന്നവനും സ്ഥാനമുണ്ടോ?”

സമൂഹത്തിൽ വിയോജിപ്പുകൾ, വിള്ളലുകൾ അയാൾ കണ്ടു. അയാൾ സംസാരിക്കുന്നവന്റെ പീഠത്തിൽ നിന്നും
ഇറങ്ങിനിന്നു, അവിടേക്ക്‌ പലരും കയറി.
പലരും പ്രസംഗിച്ചു. പലരെയും അടുത്തയാൾ താഴെയിറക്കി. അന്തഃരീക്ഷം കലുഷമായി. വ്യാസൻ ഒഴിഞ്ഞൊരു കോണിൽ ഒതുങ്ങി. അദ്ദേഹത്തോടൊപ്പം കുറേപ്പേർ ഇല്ലാതിരുന്നില്ല. അവരോടായി അദ്ദേഹം പറഞ്ഞു.

*നമ്മുടെ മൂല്യനിർണയത്തിൽ
വരെ വ്യതിയാനങ്ങൾ വന്നിരിക്കുന്നു. മാനദണ്ഡങ്ങൾ മാറിയിരിക്കുന്നു. നൂറ് വ്യക്തികൾക്ക് നൂറു രീതിയിലുള്ള സ്കെയിലുകളം ത്രാസ്സുകളും ഉണ്ടായിരിക്കുന്നു. എല്ലാവരും ബുദ്ധിമാന്മാരും വിദ്യാഭ്യാസമുള്ളവരും
ആയിരിക്കുന്നു. എന്നിട്ടം ഒടുവിൽ, ഭൂരിപക്ഷവും വഞ്ചിതരാവുകയും ചെയ്യുന്നു.”

“അതെ സത്യമാണ്‌.”

“നമുക്ക്‌ ഇതിൽ നിന്നും മോചനമില്ലെ?”

“ഉണ്ട്‌. “

“എന്ന്‌, എപ്പോൾ, എങ്ങിനെ?”

“സംഘർഷം വിങ്ങി നിറഞ്ഞ്‌ പൊട്ടണം. പൊട്ടിയൊഴുകുന്ന ലാവ പടർന്ന് ഒരു നാശം ഉണ്ടാകണം, നാശം വിതച്ചു കഴിഞ്ഞ്‌ ശേഷിക്കുന്നത്‌ സമത്വവും സമാധാനവും ആയിരിക്കും.”

“താങ്കൾ ഉദ്ദേശിക്കുന്നത്‌ ഒരു വിപ്‌ളവം? ഒരു യുദ്ധം?”

“അതെ,
മാക്സിന്റെ വീക്ഷണത്തിലെ കാതലതാണ്‌പീഡിപ്പിക്കപ്പെടുന്നവൻ ഒത്തുചേരുകയും, പീഡകർക്കെതിരെ വിപ്ലവം നടത്തുകയും, ആ വിപ്ലവത്തിൽ പീഡകവർഗ്ഗം നശിച്ച് പുതിയൊരു പുലരി വരുകയും ചെയ്യും .”

“അത്‌
സംഭവ്യമാണോ?”

“അതെ,
അതേ സംഭവ്യമായിട്ടുള്ളൂ.”

“അങ്ങിനെ ഉരുത്തിരിയുന്ന ഒരു സമൂഹത്തിൽ എന്നന്നേയ്ക്കുമായി സ്വസ്ഥത, സമാധാനം നിലനിൽക്കുമെന്ന്‌ താങ്കൾ വിശ്വസിക്കുന്നുണ്ടോ?”

“ഇല്ലല്ലോ… … അങ്ങിനെയുണ്ടാവില്ല. പിന്നീടു വരുന്ന അധികാരികളും വേദനപ്പെടുന്ന എല്ലാ അനുഭവങ്ങളും മറക്കും,

അവർ സുഖലോലുപരാകും വീണ്ടും എല്ലാം ഇന്നത്തെ പടിയിലാകും.”

“വീണ്ടും പഴയ പടിയിലെത്തി വിപ്‌ളവം?”

“അതെ.

“അത്‌
മാക്സിന്റെ പുതിയ വീക്ഷണമായിരുന്നോ?”

“അല്ല…
. അതൊരു ചരിത്രസത്യമാണ്. മാക്സ് അതിനെ സമൂഹമദ്ധ്യത്തിൽ അവതരിപ്പിക്കുകമാത്രമാണ്‌ ചെയ്തത്.

പിന്നീട് നിശ്ശബ്‌ദമായിപ്പോയ സമൂഹത്തിന്റെ കാതുകളിലേക്ക്‌വ്യാസൻ കഥയായി ആഴ്‌ന്നിറങ്ങി.

“ദർശനം പുണ്യം, സ്പർശനം പാപനാശിതം, സഹശയനം

മോക്ഷപ്രാപ്തി.”

ആ വാക്കുകൾ ഉണ്ണിയുടെ മനസിൽ ചേക്കേറിയതാണെന്ന്‌

അറിയില്ല. ചേക്കേറി കരുപിടിച്ചു എന്നത്‌ യാഥാത്ഥ്യമാണ്‌.

പിന്നെ അതിനെ മനസ്സിലിട്ട്‌ മഥിക്കാനും, പലപല രൂപത്തിലാക്കാനുമുള്ള ശ്രമങ്ങളായി. ഒടുവിൽ കിട്ടിയതോ തികച്ചും താത്വീകമായൊരു ദർശനവും.

അക്കാര്യം ഉണ്ണി ആദ്യമായി പറഞ്ഞത്‌ സുജാതയോടാണ്‌. ബാല്യത്തിലും കൌമാരത്തിലും അവന്റെ കളികൂട്ടുകാരിയായിരുന്നു. എല്ലാവിധ ബാലകൌമാര
കളികളിലും, ചേഷ്ടകളിലും അവർ സജീവമായി പങ്കുകൊള്ളുകയും ഉല്ലാസരായി കഴിയുകയും ചെയ്യിരുന്നതുമായിരുന്നു. എന്നിട്ടും കാമാരം വിട്ട ഏതോ ഒരുനാൾ അവന്റെ ഹൃദയത്തിന്റെ ലോലമായ പാളികളിൽ അവൾ ഒരു ചലനമുണ്ടാക്കി. സംഗീതത്തിന്റെ മധുരദായകമായ ഒരു പ്രകമ്പനം ഹൃദയപാളികളിൽ തട്ടുകയാണുണ്ടായത്‌. ആ തട്ടലിന്റെ താളാത്മകതയിൽ അവൻ അവിശ്വസനീയമായൊരു അനുഭൂതിയിൽ അമർന്നിരുന്നു.  ഉണർവ് കിട്ടിയപ്പോൾ തന്നാൽ ഇതേവരെ അതു കണ്ടെത്താനായിരുന്നില്ലല്ലോ എന്നോർത്ത് ദുഃഖിക്കുകയായിരുന്നില്ല. വിഡ്ഢിയാണെന്നോർത്ത് ഇളിഭ്യനാവുകയായിരുന്നു.

മനസ്സിൽ അവൾ പൂർണ്ണതയുള്ളൊരു ചിത്രമായിരിക്കുന്നു, മോഹനമായ വർണ്ണത്തിൽ, ആകർഷകമായ രൂപത്തിൽ…..

അവളെ കാണുമ്പോൾ, അവളോട് സംസാരിക്കുമ്പോൾ, പ്രവത്തിക്കുമ്പോൾ, ആ പ്രവത്തികൾക്കു തന്നെ ഒരു താള നിബദ്ധത വരുന്നുണ്ടെന്ന തോന്നൽ, ആ പ്രവത്തിയിൽ നിന്നു

പോലും ആനന്ദം കിട്ടുന്നുണ്ടെന്ന തോന്നൽ, ആ ആനന്ദം അനുഭൂതിദായകമാണെന്നുള്ള അറിവ്‌…

ധ്യാനത്തിൽ അവൾ ഒരു മാധ്യമമായിട്ടെത്തിയിരിക്കുന്നു. ഇതേവരെ സൂര്യന്റെ പുലർകാലത്തെ ചുവന്ന മുഖമായിരുന്നു ധ്യാനമാധ്യമം. ഒരുനാൾ ചുവന്നു തുടുത്ത സൂര്യമുഖത്തിന്‌ കണ്ണുകളും, കാതുകളും, മൂക്കും, വായും ചുണ്ടുകളും തെളിഞ്ഞു വന്ന്‌ സുജാത ആയപ്പോൾ മനസ്സിലുണ്ടായ ചലനം, ഉണ്ണിക്ക്‌ വർണ്ണിക്കറനായില്ല. മനസ്സിൽ നിന്നും ധമനികളിലൂടെ ശരീരമാകെ ആ ചലനം പടർന്നു കയറി; ശാരീരികമായൊരു വിറയൽ; രോമകൂപങ്ങൾ വഴി വിയർപ്പു പൊടിഞ്ഞു. ശേഷം മയങ്ങിയുണർന്നപ്പോൾ അവാച്യമായൊരു സ്വസ്ഥത, സമാധാനം.

ഉള്ളിൽ കനത്തുനിന്നിരുന്നതെല്ലാം ഒഴുകി അകന്നതു പോലെ, സാഹചര്യങ്ങളോട്‌, പ്രകൃതിയോട്‌ അസാധാരണമായൊരു അടുപ്പം. ഏല്ലാററിലും അവളുണ്ടെന്ന തോന്നൽ; ആ തോന്നൽ ശക്തിപ്പെടുമ്പോൾ എല്ലാററിനെയും ഇഷ്ടപ്പെടാനൊരു വാഞ്ഛ.

ഊണ്ണിയുടെ മാററങ്ങൾ സുജാത ശ്രദ്ധിക്കാതിരുന്നില്ല. പല പ്രാവശ്യം ചോദിക്കുകയം ചെയ്തിരുന്നു.

അവളെ തനിയെകാണുമ്പോൾ വളരെ നേരം കണ്ടു കൊണ്ട്

നിശ്ശൂബ്ദനായിരിക്കുക; സംസാരിക്കാൻ തുടങ്ങിയാൽ ദീര്‍ഘ

നേരം വാദപ്രതിവാദങ്ങൾ നടത്തുക; എല്ലാ ജോലികളിലും അവളെ പങ്കുചേർക്കുക…. ….

ഒരുദിവസം അവൻ പറഞ്ഞു.

“ദർശനം പുണ്യമാണ്‌, സ്പർശ്നം പാപനാശിതമാണ്‌സഹശയനം മോക്ഷപ്രാപ്തിയാണ്‌.”

“എന്ത്‌?”

“നിന്നെ കാണുമ്പോൾ ഞാനീ പ്രകൃതിയെയാണ്‌ കാണുന്നത്‌. അതു പുണ്യമാണ്‌. നിന്നോട്‌ സംവദിക്കുമ്പോൾ ഞാൻ ഈ പ്രകൃതിയെ സ്പർശിക്കുകയാണ്‌, അതെന്നിലെ പാപങ്ങളെ കഴുകിക്കളയുകയാണ്‌. നിന്നോടൊത്ത് പ്രവർത്തിക്കുമ്പോൾ ഞാൻ പ്രകൃതിയിൽ വിലയം കൊള്ളുകയാണ്‌, അത് എനിക്ക് മോക്ഷദായകമാണ്‌..”

അവൾ അവന്റെ മുറിയിലിരുന്ന്‌ വായിക്കുകയായിരുന്നു. വായനയുടെ രസത്തിൽ അവന്റെ വാക്കുകളെ മുഴുവനായി ഗ്രഹിക്കാനായില്ല.

“ഞാൻ നിന്നിലൂടെ ഈ ലോകത്തെ കാണുകയായിരുന്നു. ഈ പ്രപഞ്ചത്തെ മനുഷ്യരെ, സകല ജീവജാലങ്ങളെയും ……”

അവൾ പുസ്തകം അടച്ചുവച്ചു. അവനടുത്തെത്തി, അവന്റെ ദേഹത്ത്‌ സ്പർശിച്ചു നിന്നു.

“നീ എന്നെ സ്പർശിക്കുമ്പോൾ പ്രകൃതി മുഴുവൻ എന്നിൽ വന്ന്‌ വിലയിക്കുമ്പോലെ ….”

അവൾ പെട്ടെന്ന്‌ തെന്നിമാറി അവനു മുന്നിൽ, അവന്റെ കണ്ണുകളിൽ നോക്കി, നിലത്ത്‌ മുട്ടകുത്തി നിന്നു.

“ഉണ്ണീ. ..”

അവൾ വിളിച്ചു.

അവൻ ജനാലവഴി, തഴച്ചു വളന്നു നില്ക്കുന്ന വേലിപ്പടർപ്പുകളെ കാണുകയായിരുന്നു. തലേന്ന്‌ പെയ്ത മഴയിൽ നനഞ്ഞിരിക്കുന്ന ഇലകളിൽ നിന്നു ഈർപ്പത്തെ പ്രഭാതരശ്മികൾ ഒപ്പിയെടുക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കുകയായിരുന്നു.

“ഉണ്ണീ… ..”

അവൾ അവനെ കലുക്കി വിളിച്ചു.

“ഉണ്ണിക്ക്‌ ഭ്രാന്തുപിടിച്ചോ?”

അവൻ അവളടെ കണ്ണുകളിൽ നോക്കി നിമിഷങ്ങളോളം ഇരുന്നു. വളരെ പതുക്കെ അവന്റെ ചുണ്ടുകളിൽ, കണ്ണുകളിൽ

ഒരു ചിരി പടർന്നു.

“ഉം… ഭ്രാന്താണ്‌, സ്‌നേഹത്തിന്റെ…… നിന്നോട്‌,ഈ പ്രകൃതിയോട്‌, ഈ കാണുന്ന എല്ലാററിനോടും…… പക്ഷെ, അതിന്‌ കാരണം നീയാണ്‌. നീയാണ് സ്‌നേഹത്തിന്റെ മധുരം എന്റെ നാവിൽ ആദ്യമായി ഇററിച്ചു തന്നത്, നീ ഇററിച്ചു തന്ന സ്‌നേഹം എനിക്ക് അളവുകോലായി. അമ്മയിൽ നിന്നും കിട്ടന്ന സ്നേത്തിന്റെ അമൃതത്വം അറിഞ്ഞതങ്ങിനെയാണ്‌. അച്ഛന്റെ സ്‌നേഹത്തിന്റെ സ്വാർത്ഥത അളന്നതങ്ങിനെയാണ്‌. എന്റെ സ്‌നേഹിതരെ, സഹപ്രവത്തകരെ, ഗുരുക്കന്മാരെ തിരിച്ചറിഞ്ഞത്‌ അങ്ങിനെയാണ്‌.”

“ദൈവമേ. ……!?”

അവൾ അസ്വസ്ഥയായി.

“അതെ ദൈവത്തെയും തിരിച്ചറിഞ്ഞത്‌ നിന്നിലൂടെ ആണ്‌. എന്നിൽ, നിന്നിൽ, ഈ കാണുന്നതിലെല്ലാമുള്ള ആ ചൈതന്യത്തെ തിരിച്ചറിഞ്ഞതും നിന്നിലൂടെയാണ്‌. ഞാൻ എന്റെ ദൈവത്തിന്റെ ചിത്രം വരച്ചാൻ എങ്ങിനെയിരിക്കുമെന്ന്‌ അറിയാമോ?”

“ഉണ്ണി. … എനിക്ക്‌… . ഞാൻ ……”

അവളിലൂടെ എന്തെല്ലാമോ വികാരങ്ങൾ കയറിയിറങ്ങി…… അവൾ തളർന്നു പോയി, കണ്ണുകൾ നിറഞ്ഞു; തറയിൽ പടിഞ്ഞിരുന്നു.

“നിന്നെപ്പോലിരിക്കും !”

അവൾ മിഴിച്ചിരുന്നു.

സാവധാനം അവൾക്കെല്ലാം മനസ്സിലായി. അവൻ മനസ്സിലാക്കിയിരിക്കുന്നതും, പറയുന്നതും, അനുഭവിച്ചതും അവൾ തിരിച്ചറിഞ്ഞു. അനുഭവവേദ്യമായി.

“കഥാകാര ….”

സമൂഹത്തിൽ
നിന്നുമുയർന്ന് വിളികേട്ട്‌ വ്യാസൻ പുസ്തക മടച്ചുവച്ച്‌ സമൂഹത്തിന്‌ നടുവിലേക്ക് ഇറങ്ങി വന്നു.

താങ്കൾ. …… ഒരു സ്വപ്‌നജീവിയെ യാഥാർത്ഥ്യങ്ങളിൽ നിന്നും അകന്നു പോകുന്നു. പ്രാക്‌ടിക്കൽ ജീവിതത്തിൽ അസാദ്ധ്യമായ കാര്യങ്ങൾ പുലമ്പുകയും, അത് സത്യമാണെന്ന്‌ ഒരു സമൂഹത്തെ മുഴുവൻ ധരിപ്പിച്ച്‌ തെററായ മാർഗ്ഗത്തിലൂടെ നയിക്കാൻ ശ്രമിക്കുകയുമാണ്‌.

“അല്ല.
ഞാൻ പറയുന്നത്‌ യാഥാർത്ഥ്യങ്ങൾ മാത്രമാണ്‌. മനുഷ്യനിൽ സ്‌നേഹം അങ്കുരിക്കുന്നതു തന്നെ ഓപ്പോസിറ്റ്

സെക്‌സിനോടാണ്‌. ഓപ്പോസിറ്റിന്‌ ഒരാകർഷണശക്തിയുണ്ട്‌; കാന്തത്തിന്റെ പോസറ്റീവ്‌ തലം, നെഗറ്റീവ്‌ തലത്തിലേക്ക്‌ ആകർഷിക്കും പോലെ. ആകർഷണത്താൽ അടുക്കുന്ന വ്യക്തികൾ പരസ്പരം അറിയുമ്പോൾ നിസ്വാർത്ഥതയോടെ ഇടപഴകാൻ ഒരുമ്പെടുന്നു. ഇടപഴകുമ്പോൾ അവാച്യമായൊരു ആനന്ദത്തിൽ, നിർവൃതിയിൽ വിലയം കൊള്ളകയും ചെയ്യുന്നു. ആ നിർവൃതിയിൽ നിന്നും ഉണരുന്ന അവരിൽ നിന്നും എല്ലാ മൃഗീയതകളും അകന്നു പോവുകയും അവർ തികഞ്ഞ മനുഷ്യരായി പരിണമിക്കുകയും ചെയ്യുന്നു.

“എങ്കിൽ എന്തു കൊണ്ട്‌ നമ്മുടെ സമൂഹത്തിൽ, നാം കാണുന്നതെല്ലാം താങ്കൾ പറയയന്നതിന്‌ ഘടക വിരുദ്ധമായി

പരിണമിക്കുന്നു, താങ്കൾ പറയും പോലെ എത്രയോ സ്രീപുരുഷന്മാർ ആകർഷിക്കപ്പെടുന്നു, ഒത്തുചേരപ്പെടുന്നു, എന്നിട്ടും?”

“ശരിയാണ്‌. അതു നമ്മുടെ സംസ്‌
കാരത്തിന്റെ തകർച്ചയാണ്. സംസ്ക്കാരം വിശ്വാസങ്ങളിലും ആചാര അനുഷ്‌ഠാനങ്ങളിലും രൂപീകരിക്കപ്പെടുന്നതാണ്‌. വികലമായ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും കൊണ്ട്‌ സംസ്‌കാരം ദിശമാറി ഒഴുകി കൊണ്ടിരിക്കുകയാണ്‌ . ആ ഒഴുക്കിൽ സ്ത്രീ തരംതാഴ്ത്തപ്പെടുകയും‌ അവൾ പുരുഷന്റെ ഉപഭോഗവസ്തു മാത്രമാക്കപ്പെടുകയും
ചെയ്തു.
അപ്പോൾ പ്രാഥമികമായി ആദരിക്കേണ്ടുന്ന നിസ്വാർത്ഥ സ്‌നേഹത്തിൽ തന്നെ പുരുഷന്റെ സ്വാർത്ഥപരമായ താല്പര്യത്തിന്‌ മുൻ തൂക്കമുണ്ടായി.”

“പക്ഷെ……”

“പക്ഷെ….? “

“ഒരിക്കൽ നമ്മുടെ സംസ്‌കാരം സ്ത്രീയെ ദേവതയായി, ആരാധനാ മൂത്തിയാക്കി വയ്ക്കുകയും ലോക മാതാവായിട്ട്‌ ആരാധിക്കുകയും ചെയ്തിരുന്നതാണ്‌.”

“അതെ.
പക്ഷെ, സംസ്‌കാരങ്ങൾ സങ്കലിതമായപ്പോൾ ശക്തരുടെ സംസ്‌കാരത്തിന്‌ വിലയേറി, മററുള്ളവകളെ അടി

ച്ചമർത്തി ആധിപത്യം സ്ഥാപിച്ചു. കൂടാതെ, ആരാധന എന്നതും സ്വാർത്ഥപരമായ ഒരു സമീപനമല്ലെ?”

@@@@@@




അദ്ധ്യായം പന്ത്രണ്ട്

ഒരുദിവസത്തെ കഠിനാദ്ധ്വാനം കഴിഞ്ഞ്‌. കുളികഴിഞ്ഞ്‌, വൃത്തിയായ വസ്ത്രങ്ങൾ ധരിച്ചുകഴിഞ്ഞാൽ ക്ലബ്ബിൽ എത്തുക എന്നത് ഏറിയ പങ്കും ആളുകളടെ പതിവായി മാറി.

ചായക്കടയിൽ ഇരുന്നുള്ള ഉണ്ണിയുടെ പത്രപാരായണം ക്ലബ്ബിലേക്ക് മാറിയപ്പോൾ ആളകൾക്ക് ഹര മേറി. ഉണ്ണിയുടെ നാവിലൂടെ അവർ ലോകത്തെ അറിഞ്ഞു.പല പല രാഷ്‌ട്രത്തലവന്മാരുടെ പതനങ്ങൾ, മററു ചില രുടെ ഉന്നമനങ്ങൾ, കറുത്ത വർഗ്ഗക്കാരുടെ അനിഷേദ്ധ്യ നേതാവിന്റെ ആരോഹണം, അയാളടെ ഭാര്യയുടെ അസാന്മാർഗിക ബന്ധങ്ങളെ തുടർന്നുള്ള അവരോഹണം.

ആഗോളമായി ഒരു വിശ്വാസപ്രമാണത്തിന്റെ ദാരുണമായ തകർച്ച. ലോകപോലീസുകാരുടെ പിറകിൽ തങ്ങി നിൽക്കാൻ വെമ്പൽകാണിക്കുന്ന വെളത്തവർഗ്ഗക്കാരുടെ രാഷ്ട്രങ്ങൾ……

കൊലചെയ്യപ്പെട്ട്‌ ഉത്തരത്തിൽ തൂങ്ങേണ്ടി വന്ന ഒരു രാഷ്‌ട്രത്തലവൻ, അധികാരത്തിൽ നിന്നും വലിച്ചിറക്കപ്പെട്ടവർ, കടുത്ത അഴിമതി ആരോപണങ്ങൾക്ക്‌ വിധേയരായി സ്ഥാനങ്ങൾ ഒഴിയേണ്ടിവന്നവർ…..

പക്ഷെ, നാം അധിവസിക്കുന്ന രാഷ്ട്രത്തിന്റെ അത്രയും വിവാദ കോലാഹലങ്ങൾ മറെറങ്ങും ഇല്ലായെന്നറിയുന്ന സാധാരണ പൌരന്റെ അമ്പരപ്പ്‌, ഒരു രാഷ്‌ടത്തിലെ ഉന്നതരായ രാഷ്‌ട്രീയക്കാരെല്ലാം അഴിമതിക്കാരെന്ന്‌ ആരോപിക്കപ്പെടുന്നു. ആർക്കും അതിനെ നിഷേധിക്കാൻ കഴിയാത്തവിധം തെളിവുകളും ഉണ്ടാകുന്നു. കൂടാതെ ഭരണത്തിൽ ഉരുന്നു കൊണ്ടു തന്നെ രാഷ്ട്രത്തിന്റെ രഹസ്യങ്ങളെ ശത്രുരാജ്യങ്ങൾക്ക്
ചോർത്തിക്കൊടുക്കുകയും അവർക്കിവിടെ വിധ്വംസക പ്രവത്തനങ്ങൾ ഉണ്ടാക്കാനുള്ള സാഹചര്യങ്ങൾ അനുവദിക്കുകയും കൂടി ചെയ്യുന്നു.

അപകടമരണങ്ങൾ, കൊലപാതകങ്ങൾ, തിരോധാനങ്ങൾ, ഹീനമായ മററു കൃത്യങ്ങൾ……

“ഉണ്ണിസാറെ ഇതൊക്കെ ഉള്ളതു തന്നാണോ?”

പടിഞ്ഞാറ്‌ മലകൾക്ക്‌ മറവിലേക്ക്‌ ധൃതിയിൽ മറയുന്ന സൂര്യനിൽ നിന്നും എത്തുന്ന മങ്ങിയ വെളിച്ചത്തിൽ ഉണ്ണിക്ക്‌ അയാളടെ മുഖം കാണാം. ഒട്ടിയ കവിളുകളും കുഴിയിലാണ്ട്‌ മഞ്ഞനിറം കയറിയ കണ്ണുകളും നരച്ച താടിമീശ രോമങ്ങളും ദൈന്യമായ മുഖഭാവവും ……….. ഇത്‌ ഒരു സാധാരണ പൌരന്റെ മുഖമാണ്‌, ഉണ്ണി കണ്ടറിഞ്ഞു.

“അതെ സത്യമാണ്‌…..സത്യത്തിന്റെ ഒരംശം മാത്രം …..പൂർണ്ണമായ സത്യം ഇതിനേക്കാളേറെ ബീഭത്സവും അസഹനീയവുമായിരിക്കും …..”

“ലോകം അവസാനിക്കാറായതിന്റെ സൂചനയാകാം ….?”

“അതെല്ലാം പരപ്രേരണയാലുള്ള വിശ്വാസങ്ങളാണ്‌.”

“ ഇതൊന്നും കണ്ടിട്ട്‌ ആരും കണ്ടില്ലെന്ന്‌ നടിക്കുന്നതെന്താണ്
?”

“ആർക്കും അതിലൊന്നും താല്പര്യമില്ല….സമയമില്ല…..സ്വന്തം ദേഹത്ത്‌ കുത്തി ആഴ്‌ന്നിറങ്ങുമ്പോഴേ വേദന അറിയ്യു.”

സ്വന്തം ജീവൻ പോകുമ്പോഴേ മരണത്തിന്റെ സത്യമറിയനാവൂ….ആർക്കും സ്വന്തം ജീവനേക്കാൾ വിലയതായിട്ട്
മറ്റൊന്നുമില്ല…ആർക്കും……. ഒന്നിനോടും ഒരു പ്രതിബദ്ധതയുമില്ല .

ഭാര്യ, മക്കൾ, എല്ലാം സ്വന്തം സുഖത്തിന്‌, സരകര്യങ്ങൾക്ക്

വേണ്ടിയാണ്.
മക്കളെ വളർത്തുന്നത്‌, നല്ലനിലയിലാക്കുത് നമുക്ക്‌ നന്നായി ജീവിക്കാൻ വേണ്ടിയാണ്. അല്ല്ലേ…?”

“തീർച്ചയായും”

“അത്
സ്വാർത്ഥതയാണ്. ആ കുട്ടിവ്നാം പറയും വിധത്തിൽ, നമ്മുടെ സ്വപ്നത്തിലെ പോലെ ആകാൻ വേണ്ടിവരുന്ന മാനസിക ബുദ്ധിമുട്ടുകളെപ്പറ്റി,ശാരീരിക്  പീഡകളെപ്പററി നാം ചിന്തിക്കറുണ്ടോ?”

മലകൾക്ക് മറവിലേക്ക് സൂര്യൻ പതുങ്ങി പതുങ്ങി ഇറങ്ങിപ്പോയി, ഇരുട്ടായി, രാത്രിയായി …….

കഥാകാരൻ പറഞ്ഞു.

“നാം മനുഷ്യർ പരിണാമത്തിന്‌ വിധേയരാകുകയാണ്.ഡാർവി൯ പറഞ്ഞു; കുരങ്ങിൽന്നും ഘട്ടംഘട്ടമായി പരിണമിച്ച് നിവർന്നു നടക്കുന്നവരായി, വാലില്ലാത്തവരായി, കയ്യിൽ കല്ലുകളം അസ്ഥികളും ആയുധമാക്കിയവരായി, ദേഹത്തെ പൊതിഞ്ഞിരുന്ന രോമങ്ങൾ കൊഴിയപ്പെട്ടവരായി, തല ചെറുതായി, ചെറുതായി വന്ന് സുന്ദര
മുഖത്തോടുകൂടിയവരായി, മഷ്തിഷ്കം കുറുകി വിവേവിക്ലായി,
വീണ്ടും വീണ്ടും പരിണാമത്തിൽപ്പെട്ട്‌ ചലിച്ച ചലിച്ച്……..

എവിടെയോ ഞാന്‍ വായിച്ചു. ആരോ ചോദിച്ചതായിട്ട് പരിണമിച്ച് പുരോഗമിച്ചതെങ്കിൽ മനുഷ്യൻ കഴിഞ്ഞിട്ടുള്ള പരിണാമത്തിലൂടെ എത്തിയ ജീവിയേതെന്ന്‌? എനിക്ക്‌ തോന്നുന്നത് മനുഷ്യനു ശേഷം മനുഷ്യത്വം വിട്ട മനുഷ്യരൂപി

കളാകുമെന്നാണ്. മാംസ ദാഹവും രക്‌ത ദാഹവും അധികമായി മാംസവും രക്‌തവും അമിതമായി ഭുജിച്ച്‌, അവന്റെ രൂപത്തിനും മാറ്റം വരാം. നീണ്ട ദൃംഷ്ടങ്ങളും കൂർത്ത നഖങ്ങളും ചുവന്നു തുറിച്ച കണ്ണുകളും കഠാരയേക്കാൾ മൂർച്ചയേറിയ
തേറ്റകളുമായി…….”

വഴിയിലെ വളവ്‌ തിരിഞ്ഞു കഴിഞ്ഞാൽ കിഴക്ക് വടക്കായി ഒരു മലനിറഞ്ഞ്‌ കേദാരം റിസോര്‍ട്ട്സ് കാണാറായി.വെയിൽ അതിനുമേലെ ശക്തിയായി വീഴുന്നുണ്ട്‌.

“അങ്കിൾ സ്നേഹമെന്നാൽ എന്താണ്‌?”

ഉണ്ണി എമിലിയെ ശ്രദ്ധിച്ചു. അവളടെ കണ്ണുകളിൽ നിഷ്കളങ്കമായ 
ഭാവമാണ്‌. അവൾ എസ്തേറിനേക്കാൾ വെളിത്തിട്ടാണ്. ഒൻപതാം തരത്തിലെ പരീക്ഷ എഴുതിക്കഴിഞ്ഞപ്പോഴേക്കും അമ്മയേക്കാൾ വളർന്നിരിക്കുന്നു. പിതാവിന്റെ പ്രകൃതിയാണ്‌ അവൾക്ക് പക്ഷെ, ബുദ്ധിയും ഒതുക്കവും ശാലീനതയും അമ്മയുടേതാണ്‌.

എല്ലാ ഞായറാഴ്ചകളിലുമുള്ള കുട്ടികളുടെ ക്ലബ്ബൽ ഒത്തു കൂടുകയും കുട്ടികളുടെ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു തുടങ്ങിയപ്പോഴാണ്‌ ഉണ്ണിക്ക്‌ എമിലിയെ അടുത്തറിയാൻ കഴിഞ്ഞത്‌. അമ്മയ്ക്ക് ഏററ ദുരന്തം വഴി അവളിലേയ്ക്ക വന്നുപെട്ട ജീവിത സാഹചര്യത്തിൽ വളരെ ദു:ഖമുണ്ട്‌. പക്ഷെ, അമ്മയെ ഒരിക്കലും തള്ളിപറഞ്ഞിട്ടില്പ. അമ്മയുടെ വേദനകളെ കണ്ടറിയുകയും സാന്ത്വനപ്പെടുത്താൻ മുതിരുകയും ചെയ്യാറുണ്ട്‌.അവളുടെ പിതാവിന്റെ സ്ഥാനത്ത്‌ വിത്സൻ ഡിക്രൂസിനെ
അവരോധിച്ചതിൽ യാതൊരു വികാരവുമില്പ. പക്ഷെ, അയാളെ നേരിൽ കാണുന്നതു പോലും വെറുപ്പായിരിക്കുന്നു. അമ്മയോടു ചെയ്ത ക്രൂരതയെക്കാളേറെ അയാൾ തുടർന്നു വരുന്ന ജീവിതശൈലിയോട്‌ യോജിക്കാൻ കഴിയാത്തതിനാലാണ്‌.

കുട്ടികളടെ ക്ലബ്ബിലെ ഒത്തുചേരലുകൾക്ക്‌ രസമേറ്റുവാനാണ്‌ ഉണ്ണി കഥ പറഞ്ഞു തുടങ്ങിയത്‌ , വിക്രമാദിത്യകഥകൾ, അറബിക്കഥകൾ, പുരാണകഥകൾ, അപദാനകഥകൾ ഒക്കെ

കഴിഞ്ഞിരിക്കുന്നു, അക്കഥകൾ വഴി കുട്ടികളുടെ മനസ്സിൽ ആഴത്തി; തന്നെ ഉണ്ണി സ്ഥാനം നേടി കഴിഞ്ഞിരിക്കുന്നു.

അന്നത്തെ ക്ലബ്ബ്‌കഴിഞ്ഞ്‌ മടങ്ങുമ്പോൾ ഉണ്ണിക്കൊപ്പം എമിലി നടന്നു.

“അങ്കിൾ!”

“രണ്ടു വ്യക്തികൾ തമ്മിലുണ്ടാകുന്ന ഇഷ്ടമാണ്‌ സ്നേഹം. പക്ഷെ, ആ ഇഷ്ടം കൊടുക്കുന്നതിലായിരിക്കണം, വാങ്ങുന്നതിലായിരിക്കരുത്‌.”

പെട്ടന്ന് റോഡരുകില്‍ നിന്ന എമിലിയെ വിട്ട്‌ ഉണ്ണി കുറെ നടന്നതായിരുന്നു. പക്ഷെ, അവളെ ഒപ്പം കാണാത്തതിൽ തിരിഞ്ഞുനിന്നു. വീണ്ടും അവൾക്കരുകിലെത്തി.

അവളടെ കണ്ണുകൾ നിറഞ്ഞുവരുന്നത്‌ കണ്ടു.

“മോൾക്കെന്താണ്‌ പററിയത്‌?”

അവൾ മുഖം പൊത്തി ഏങ്ങലടിച്ചു.

അവരുടെ വഴി വിജനമായിരുന്നു. വഴിയോരത്തെ വലിയ ഒരു മരത്തിലേക്ക്‌ ഉണ്ണി നീങ്ങിനിന്നു. അവളെ തണലിൽ ഒരു വേരിൽ ഇരിക്കാൻ പ്രേരിപ്പിച്ചു.

കൈകളിൽ മുഖം പൂഴ്‌ത്തി കുറെ സമയം അവൾ കരഞ്ഞിരുന്നു.

ഉണ്ണിക്ക്‌ ഒന്നും മനസ്സിലായിരുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ മററാരെങ്കിലും കാണുന്നതിനിടയായാൽ ഉണ്ടാകാവുന്ന തെററിദ്ധാരണയെ ഓർത്ത് വിഷമിക്കുകയും ചെയ്തു.

അവളുടെ ഏങ്ങലടിയുടെ ശബ്ദം കുറഞ്ഞു കുറഞ്ഞുവരികയും,

കരച്ചിൽ നിർത്തി മുഖമുയർത്തുകയും ചെയ്തു.

“എന്താണ്‌ മോളെ….”

“അയാൾ എന്നെ സ്നേഹിക്കുകയായിരുന്നില്ല അങ്കിൾ……

ഇഷ്ടമുണ്ടെന്നു കാണിച്ചിട്ട്‌ എന്നിൽ നിന്നും എല്ലാം തട്ടിപ്പറി

ക്കാൻ
ശ്രമിക്കുകയായിരുന്നു….”

ഉണ്ണിയുടെ കണ്ണുകൾ വിടർന്നു വന്നു. സത്യത്തിൽ അവന് അപ്പോൾ അവളെ കാണുമ്പോലെയാണ്‌ തോന്നിയത്‌.

എമിലിയിപ്പോൾ കൊച്ചു കുട്ടിയല്ല. പ്രായമായ പെൺകുട്ടിയാണ്‌. അവളടെ കണ്ണുകളിലെ അഗാധനീലിമയും ,

കവിളകളിൽ പടർന്നിരിക്കുന്ന ചെന്നിറവും, ഈർപ്പമാർന്ന അധരങ്ങളുടെ വിറയലും, ദേഹത്തിന്‌ വന്നു കൊണ്ടിരിക്കുന്ന

പരിണാമങ്ങളം …….

എമിലിയെന്ന പെൺകുട്ടി സ്ത്രീയാവുകയാണ്‌ !

“അങ്കിൾ.. സത്യമായിട്ടും ഞാം ചീത്തയായിട്ടില്ല…..സത്യം …… സത്യമായിട്ടും ഞാൻ വെയിസ്റ്റായിട്ടില്ല.*

-ചീത്തയാവുകയെന്നോ, വെയിസ്റ്റാവുകയെന്നോ ഉള്ളതൊന്നും നിത്യമായ ചൈതന്യത്തിന്‌ മുന്നിൽ, പ്രകൃതിനിയമത്തിന്‌ മുന്നിൽ ഒന്നുമല്ല. നിന്റെ ശാരീരികമായ ആവശ്യങ്ങളാണ്‌. പക്ഷെ, അതുകൾ നിറവേററപ്പെടേണ്ടത്‌ നിന്റെ മാനസികമായ ശാരീരികമായ സമ്മതത്തോടുകൂടിയായിരിക്കണം എന്നുമാത്രം. നാം കാണുന്നതും അറിയുന്നതുമായ ചട്ടങ്ങളും നിയമങ്ങളും സമൂഹത്തിന്റേതാണ്‌. ഒരു പരിധിവരെ ഈ സമൃഹത്തിന്റെ നിലനില്പു തന്നെ അലിഖിതമായ ഇപ്രകാരമുള്ള കുറെ നിയമങ്ങളുടെ തണലിലാണ്‌.

പക്ഷെ, ഉണ്ണി അവളോടത്‌ പറഞ്ഞില്ല.

“ മോളേ….”

അവൾ ഉണ്ണിയുടെ കണ്ണുകളിൽ നോക്കിയിരുന്നു. അവന്റെ മുഖത്തെ പ്രസന്നതയും, നേർത്ത പുഞ്ചിരിയും അവളിലേക്ക്‌സാന്ത്വനമായി ഒഴുകിയെത്തി.

“സത്യങ്ങളെ നമുക്ക് കാണാൻ കഴിയണം, അതിനാണ്‌ നാം പഠിക്കുന്നത്‌… അതിനാണ്‌ നമുക്ക വിവേകമുണ്ടായിരിക്കുന്നതും.”

അവേക്ക് തണലായി നിന്നിരുന്ന വൃക്ഷച്ചുവട്ടിലേക്ക്‌എവിടെ നിന്നോ, ഒരു കുളിർ തെന്നൽ പാറിയെത്തി. ഉഷ്‌ണത്തിൽ, വിയർപ്പിൽ വിർപ്പുമുട്ടിയിരുന്ന അവരുടെ ദേഹത്തിന് തണുപ്പ്‌ നൽകി. ദേഹം തണുത്തു, മനസ്സും തണുത്തു.

@@@@@




അദ്ധ്യായം പതിനൊന്ന്

“കഥാകാരാ താങ്കളുടെ കഥാനായകൻ പറഞ്ഞില്ലെ, എസ്‌തേ

റിന്റെ പക്കൽ നിന്നും ഒന്നും ആവശ്യപ്പെട്ടില്ലെന്ന്,
അത്‌ സത്യമാണെന്ന്‌ ഞങ്ങൾ വിശ്വസിക്കണമോ? താങ്കൾ വിശ്വ

സിക്കുന്നുണ്ടോ?”

വ്യാസൻ സമൂഹത്തിന്‌ നടുവിൽ നിശ്ശബ്‌ശ്രദ്ധിച്ചത്‌. അവൾ സുന്ദരിയാണ്‌. കട്ടിയേറിയ ഗ്ലാസ്സുള്ള കണ്ണടയും ഒരു ജീനിയസ്സിന്റെ നോട്ടവും, മാറിൽ അടക്കപ്പിടിച്ചിരിക്കുന്ന ഫയലും ഘനമുള്ള പുസ്‌തകവും. അയാൾക്ക് അവളെ ഇഷ്ടമായി. സമൂഹം അവളെ ശ്രദ്ധിച്ചു.

അവൾ വൃത്തിയായി വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും സരന്ദര്യ വർദ്ധകവസ്തുക്കൾ ഉപയോഗച്ചിരുന്നില്ല. എന്നിട്ടും അവൾ

ആകർഷകയാണ്‌.. വെളത്തനിറവും കറുത്ത് ഇടതൂർന്ന നീള മേറിയ മുടിയും പ്രസന്നമായ മുഖവും; പക്ഷെ,
കൺ തടത്തിൽ കൂട്ടുകൂടിയിരിക്കുന്ന കറുപ്പ്‌ വിഷാദത്തെ സൂചിപ്പിക്കുന്നതാണ്‌.

അവളെ വേദനിപ്പിച്ച കഥയിലേക്ക്‌ വ്യാസന്റെ, സമൂഹത്തിന്റെ കാതുകൾ അടുത്തടുത്തു ചെന്നു. സമ്പന്നവും സാംസ്‌കാരിക പൂർണവുമായ ഒരു കൊച്ചു പട്ടണം.

ബാലപാഠങ്ങൾ മുതൽ സാങ്കേതികജ്ഞാനം കിട്ടാവുന്നതു വരെയുള്ള വിദ്യാലയങ്ങൾ, വിനോദ കേന്ദ്രങ്ങൾ, ശ്രേഷ്ഠമായ

വ്യാപാരകേന്ദ്രങ്ങൾ, പ്രശാന്തവും സുന്ദരവുമായ ഗ്രാമീണമായ

അന്തരീക്ഷം പട്ടണത്തെ ചുററിയും …

ഒരിക്കൽ പോലും സാമുദായികമോ; മതപരമോ ആയി സംഘർഷമുണ്ടാക്കാത്ത ജനത …….. അടുത്ത പട്ടണങ്ങളിൾ

നിന്നും, ഗ്രാമങ്ങളിൽ നിന്നും എത്തുന്നവർക്കു വേണ്ടി ഉത്സവ

ങ്ങളും പെരുന്നാളകളം വിരുന്നുകളം നടത്താറുള്ള ജനത .

അങ്ങിനെയുള്ള ഒരു കൊച്ചുപട്ടണത്തിലെ കോളേജ്‌ അദ്ധ്യാപകന്റെ മകളായിട്ടാണ്‌ ആ പെൺകുട്ടി ജനിച്ചത്‌, വളർന്നത്‌ …..

വളർന്നപ്പോൾ അവൾ സുന്ദരിയായി, സുശീലയായി…

തികച്ചും യാദ്യച്ഛികമായൊരു നിമിഷത്തിൽ അവളടെ മനസ്സിലേക്ക് ഒരു ചെറുപ്പക്കാരൻ കയറി വന്നു. അവന്റെ ജ്വലിക്കുന്ന കണ്ണുകൾ, കറുത്ത് നീണ്ട താടി…..

അവന്റെ കണ്ണുകളിൽ നോക്കിയിരിക്കാൽ അവൾക്ക് ഏറെ ഇഷ്‌ടമായിരുന്നു. അങ്ങിനെ, അങ്ങിനെ നോക്കിയിരിക്കെ, അവൻ അവളെക്കുറിച്ച്‌ കവിതകളെഴുതി.

ആ കവിതകൾ അവൻ പൊതുസ്റ്റേജുകളിൽ ഉജ്വലമായി

തന്നെ ചൊല്ലമ്പോൾ സദസ്റ്റിന്റെ മുൻ നിരയിൽ തന്നെ
അവൾ കേട്ടിരുന്നു.

പെണ്ണെ, നീ ജ്വലിക്കുന്ന അഗ്നിയാണ്‌, ആ അഗ്നി കടം കൊണ്ടിട്ടാണ്‌ ഞാൻ ചൂടായി നിൽക്കുന്നത്‌,

പെണ്ണെ, നീ കൊടും ശൈത്യമാണ്‌, നിന്റെ കുളിർമയിലാണ്‌ എനിക്ക്‌ പുതപ്പിൽ മൂടി ഉറങ്ങാൻ കഴിയുന്നത്‌,

പെണ്ണെ,
നീ കാലവർഷമാണ്‌, നിന്നിലെ ഈർപ്പത്തി ലാണെന്നിൽ കവിത മുളക്കുന്നത്‌,

പെണ്ണെ, നീ വസന്തമാണ്‌, അതുകൊണ്ടാണെന്റെ കവിതകൾ പൂക്കളായി വിരിയുന്നത്,

പെണ്ണെ, നീ സുഗന്ധമാണ്‌, അതുകൊണ്ടാണ്‌ ഇവിടെ നറുമണം നിറയുന്നത്‌.

പെണ്ണെ, നിന്റെ കൈവിരലുകളാൽ എന്റെ ഹൃദയ വീണയിൽ മീട്ടുന്നതിനാലാണെനിക്ക്‌ പാടാൻ കഴിയുന്നത്‌,

പെണ്ണെ, നീ എന്റെ സിരകളിലൂട രക്തമായിട്ടൊഴുകുന്നതു കൊണ്ടാണെനിക്ക്‌ ജീവനുണ്ടായിരിക്കുന്നത്‌,

പെണ്ണെ, നിന്റെ മാംസം എന്നിലുള്ളതുകൊണ്ടാണ്‌ എനിക്ക്‌ രൂപം ഉണ്ടായിരിക്കുന്നത്‌,

പെണ്ണെ, നീയൌണ്ടായിരിക്കുന്നതുകൊണ്ടാണ്‌ ഞാനും ഉണ്ടായിരിക്കുന്നത്‌,

പെണ്ണെ, നീ പ്രകൃതിയും വികൃതിയും പ്രപഞ്ചവും അരുപിയും  സത്യവും അസത്യവും ……

അവന്റെ കവിതകൾ കേട്ട്, ചൂട് തട്ടി മഞ്ഞുരുകി ഗംഗയിലൂടെ ഒഴുകും പോലെ അവൾ ഉരുകി ഒലിച്ചിറങ്ങി അവനിലൂടെ പടർന്ന് ഒഴുകി, അവന് ചൂടം,
തണുപ്പും. ഈർപ്പവും വസന്തവും സുഗന്ധവുമായി…

അവൻ വിണ്ണിലൂടെ പറന്നു, പറന്നു, കവിയായി…..

അവന് സ്വായത്തമായ കനത്ത ചിറകുകളാൽ പറന്ന്‌, പറന്ന്‌, വൻമരങ്ങളും മലകളും നദികളും , കടലുകളും താണ്ടിയപ്പോൾ അവനു കീഴെയിലൂടെ പലപല ഗ്രാമങ്ങളും പട്ടണങ്ങളും നഗരങ്ങളും രാഷ്‌ട്രങ്ങളും പിറകോട്ട് പോയി.

ആ യാത്രയിൽ അവന്‌
ചൂടായി തണുപ്പായി സുഗന്ധമായി വളരെ വളരെ പെൺട്ടികളുണ്ടായി,

വിങ്ങികരഞ്ഞ ആ പെൺകുട്ടിയുടെ തോളിൽ തട്ടി വ്യാസൻ സമാധാനിപ്പിച്ചു.

“ഇത്‌
നമുക്കുണ്ടായ അപചയമാണു കുട്ടി… … കരയരുത്‌, കരഞ്ഞിട്ട്‌ കാര്യവുമില്ല… … നമ്മളെ, വ്യക്തികളെ, നമ്മുടെ കുടുംബങ്ങളെ, സമൂഹത്തെ, ഗ്രാമത്തെ, രാജ്യത്തെ കീഴടക്കിയ ദുരവസ്ഥയാണത്‌…..”

സാന്ത്വപ്പെടത്താൻ ഒരമ്മ അവളെ കൈക്കൊണ്ടു. മുറിയിലെ ഒഴിഞ്ഞ കോണിലുള്ള ഇരുപ്പിടത്തിനടുത്തേയ്ക്കവർ നീങ്ങി.

വ്യാസൻ ഉയർന്ന പീഠത്തിൽ കയറി നിന്നു. സമൂഹം അയാളെ കേൾക്കാനായി ചെവിയോർത്തു നിന്നു.

“കൂട്ടായ്മയിലുള്ള ജീവിതമാണ്‌ മനുഷ്യന്‌ പ്രകൃതി ഒരുക്കിയിരിക്കുന്നത്‌. പ്രാഥമികമായി വ്യക്തികൾ, വ്യക്തികൾ ചേർന്നുള്ള കടുംബങ്ങൾ, കുടുംബങ്ങൾ ചേർന്നുള്ള സമൂഹങ്ങൾ, സമൂഹങ്ങൾ ചേർന്നുള്ള ഗ്രാമങ്ങളും പട്ടണങ്ങളും, രാഷ്‌ട്രങ്ങളും. രണ്ടു വ്യക്തികൾ തമ്മിലുള്ള ആകർഷണത്തിൽ നിന്നുമാണ്‌ ബന്ധങ്ങൾ തുടങ്ങുന്നത്‌ .ആ വ്യക്തികൾ സ്ത്രീയും പുരുഷനുമാകുമ്പോൾ കുടുംബം ജനിക്കുകയായി. ആ കുടുംബത്തിൽ അച്ഛൻ, അമ്മ, മക്കൾ, സഹോദരങ്ങൾ, എന്നിവരുണ്ടാകുന്നു. പല പല കുടുംബങ്ങൾ ചേരുമ്പോൾ അമ്മാവൻ, അമ്മായി തുടങ്ങിയ മററു ബന്ധുക്കൾ ഉണ്ടാകുന്നു.

ഇവരുടെ പരസ്പര സഹകരണത്തിൽ നിന്നും പരസ്പര കരുതലുകളിൽ നിന്നും സ്നേഹമുണ്ടാകുന്നു. ആ സ്നേഹത്താൽ ബന്ധങ്ങൾ കൂടുതൽ ദ്ദൃഢമാകുന്നു. കുടുംബങ്ങളുടെ ദൃഡമായ ബന്ധങ്ങൾ സമൂഹത്തെ ശക്തമാക്കുന്നു. ബന്ധങ്ങൾ ഏറുകയും ദൃഢതരമാക്കുകയും ഒരു സമൂഹം മുഴുവൻ പരസ്പരം ബന്ധപ്പെട്ട് കിടക്കുകയും അറിയപ്പെടുകയും ചെയ്യുമ്പോൾ ഒരാൾക്ക്‌ മറെറാരാളെ വേദനിപ്പിക്കാൻ കഴിയില്ല. അഥവാ ഒരാൾ മറെറാരാളെ വേദനിപ്പിക്കാൻ ശ്രമിച്ചാൽ അവൻ സമൂഹത്തിൽ ഒററപ്പെടുകയും , ഒററക്കെട്ടായി നിൽക്കുന്ന സമൂഹം അവനെ നിർമ്മാർജ്ജനം ചെയ്യുകയും ചെയ്യും. മുതിർന്ന വ്യക്തികളുടെ ഈ നന്മകൾ കണ്ടാണ്‌ കുടുംബത്തിൽ, സമൂഹത്തിൽ, വളരുന്ന കുട്ടികൾ ജീവിതപാഠങ്ങൾ പഠിക്കുന്നത്‌. അങ്ങിനെ ഉള്ളൊരു കുട്ടിക്ക്‌ അവന്റെ അമ്മയുടെ, സഹോദരിയുടെ, വേദ

നകളെ സന്തോഷങ്ങളെ തിരിച്ചറിയാൻ കഴിയുന്നു. അവന്റെ അമ്മയിലൂടെ, സഹോദരിയിലൂടെ സമൂഹത്തിലെ എല്ലാ സ്ത്രീകളെയും അറിയാൻ കഴിയുന്നു. അങ്ങിനെ തിരിച്ചറിവുള്ള

ഒരാൾക്ക്‌ ഒരിക്കലും ഒരു പെൺകുട്ടിയെ വേദനിപ്പിക്കാനാവില്ല.

പക്ഷെ,  പ്രാഥമികമായ സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം തന്നെ വെറുമൊരു കരാറിന്റെ അടിസ്ഥാനത്തിലുള്ള ഒത്തുചേരലായി, മാനസികമായ, ശാരീരികമായ ആകർഷണത്തേക്കാൾ പ്രാധാന്യം ധനത്തിനായി. കൈനിറയെ പണവുമായി എത്തുന്നുവെങ്കിലും സ്ത്രീ പുരുഷന്റെ അടിമയായി അവന്‌ സുഖം പകരാനുള്ള, വിഴുപ്പുകൾ അകററാനുള്ള, സൌകര്യങ്ങൾ ശ്രദ്ധിക്കാനുള്ള ജീവനക്കാരി മാത്രമാകുന്നു. ഈ അന്തരീക്ഷത്തിലേക്ക്‌ പിറന്നുവരുന്ന കുട്ടിക്ക്‌ സ്‌നേഹമെന്നത്‌ രണ്ടു പദങ്ങൾ ചേർന്നൊരു വാക്കായി, അർത്ഥം ഗ്രഹിക്കാനാവാത്ത ദുരൂഹതയായി മനസ്സിൽ വിങ്ങി നിറയുന്നു. ശൈശവം കഴിയുമ്പോൾ അവൻ ബോർഡിംഗിലെ സംഘങ്ങളിൽ, അസാന്മാർഗ്ഗികതകളിൽ, ശ്വാസം മുട്ടലുകളിൽ മനസ്സും ചൈതന്യവും നഷ്‌ടപ്പെട്ട്‌ മൃഗീയമായ വികാരങ്ങളും ചേതനകളമുള്ളവനായി തീരുന്നു . ….

“പുരോഹിതരെ നിങ്ങൾക്ക്‌ ഇതിനെതിരെ പ്രതികരി ക്കാനാകുമോ?”

നിശ്ശബ്‌ദമായിരുന്ന സമൂഹത്തിൽ കലർന്നിരിക്കുന്ന
പുരോഹിതരെ . …. സമൂഹം പാർശ്വങ്ങളിലേയ്ക്കൊതുക്കി മുറിയുടെ നടുവിൽ ശ്രദ്ധിക്കത്തക്ക വിധമാക്കി നിർത്തി. അവർ വിശേഷപ്പെട്ട വസ്ത്രങ്ങളിൽ, രൂപത്തിൽ, ഭാവത്തിൽ………

“ഇല്ല. നിങ്ങളെ കൊണ്ടാവില്ല, കാരണം നിങ്ങൾ ചട്ടുകങ്ങളാണ്‌.”

വ്യാസൻ വീണ്ടും കഥയിലേക്ക്‌ മടങ്ങി.

അന്നത്തെ സായാഹ്നം ഉണ്ണി സുഹൃത്തുക്കൾക്കായിട്ട്
പങ്കിട്ടു കൊടുത്തു. ദിനപത്രത്തിന്റെ ഒരു വാർത്ത അവക്കായി വായിച്ചു.

പേജറും സെല്ലുലാർ ഫോണുകളും ഉപയോഗിച്ച്‌ ഗുണ്ടായിസവും പെൺവാണിഭവും നടത്തുന്ന സംഘം പോലീസ്‌ വലയിലായി. നഗരം കേന്ദ്രമായി നടക്കുന്ന ഈ അന്തർജില്ല സംഘത്തിലെ പ്രധാനികളിൽ ഒരാളെ പിടിക്കാൻ കഴിഞ്ഞതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

നഗരത്ത്‌ ഗീതാഞ്ജലിറോഡിൽ ഒരു വാടകവീട്ടിൽ നിന്നുമാണ്‌ പ്രതികളെ പിടികൂടിയത്‌. ഇതുസംബന്ധിച്ച്‌ നാലു സ്ത്രീകളെയും അമ്പത്‌ പുരുഷന്മാരെയും നഗരത്തിന്റെ പല

യിടങ്ങളിൽ
നിന്നുമായിട്ട് അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌.

നഗരത്തിലൂടെ ഒരു മാരുതികാർ വെവ്വേറെ നമ്പറുകളിൽ ഓടുന്നത്‌ കണ്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ്‌ ഈ ഗുണ്ടാ പെൺവാണിഭസംഘത്തെ വീഴ്‌ത്താൻ കാരണമായത്‌.

മറെറാരു കേസിൽ ഇടപെട്ട്‌ ഈ കാർ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതേ പിൻ തുടർന്നാണ്‌ ഗീതാഞ്ജലി റോഡിലുള്ള വാടക വീട്ടിൽ നിന്നും പ്രധാന പ്രതിയെ അറസ്റ്റ്‌ ചെയ്യാൻ കഴിഞ്ഞത്‌. ഇവിടെ നിന്നും കണ്ടെത്തിയ പേജറിൽ വരുന്ന സന്ദേശങ്ങൾ വഴിയായിരുന്നു മററുള്ളവരെ പിടിച്ചത്‌. സ്ത്രീകളെ ആവശ്യപ്പെട്ടു കൊണ്ടും , കൊണ്ടു വരുന്നതു സംബന്‌’ധിച്ചും ഒട്ടേറെ സന്ദേശങ്ങൾ വന്നിരുന്നു. മദിരാശിയിൽ നിന്നു
പോലും സ്ത്രീകളെ കൊണ്ടുവരുന്നതായാണ്‌ അറിവ്. ഗുണ്ടായിസവും പെൺ വാണിഭവും മയക്കു മരുന്നു കടത്തും ഉൾപ്പെട്ട്‌ നാലു ക്രിമിനൽ സംഘങ്ങൾ ഉൾപ്പെടുന്നതാണ്‌ ഈ വലയെന്ന്‌ പോലീസ്‌കമ്മീഷണർ പറഞ്ഞു. നഗരം കേന്ദ്രമാക്കിയാണ്‌ ഈ അന്തർജില്ലാസംഘം പ്രവത്തിക്കുന്നത്‌. വേശ്യാവൃത്തിക്ക്‌ സംരക്ഷണം നൽകുന്നതിന് ഈ ഗുണ്ടാസംഘം സ്ത്രീകളിൽ നിന്നും കമ്മീഷനും വാങ്ങുന്നുണ്ട്‌.

ആധുനിക വാർത്താ വിനിമയ സംവിധാനത്തോടെയുള്ള ഇത്തരം പ്രവത്തനങ്ങൾ വന്നതോടു കൂടി സാധാരണ കാണാറുള്ള വേശ്യാലയങ്ങൾ ഇല്ലാതായിരിക്കുന്നു. ഇതോടെ അനാശാസ്യ പ്രവത്തനങ്ങൾക്കെതിരെ നടപടികളെടുക്കാൻ നിലവിലുള്ള നിയമം അപര്യാപ്തമായിട്ടണ്ടെന്നും പോലീസ്‌കമ്മീഷണർ പറഞ്ഞു.

വ്യാസൻ വായന നിർത്തി സമൂഹത്തെ നോക്കി. മ്ലാനവും, വീര്യം നഷ്‌ടപ്പെട്ടവരുമായ സമൂഹം തലകുമ്പിട്ട്‌ ഇരുന്നു. അവരുടെമേൽ  തന്റെ ആധിപത്യം സ്ഥാപിക്കാനായതിൽ ഉള്ളാലെ കുറച്ച്‌ ഹുങ്ക് രൂപം കൊള്ളന്നത്‌ വ്യാസന്‌ അറിയാന്‍

കഴിയുന്നു. അത്‌ കണ്ടെത്തി ആസ്വദിക്കാനായപ്പോൾ 
സന്തോഷവും.

@@@@@




അദ്ധ്യായം പത്ത്

ആഹാരം കഴിഞ്ഞ്‌ ഹാളിൽ ഒത്തു കൂടിയ സമൂഹത്തിന്റെ സുസ്മേരവദനങ്ങൾ കണ്ടപ്പോൾ വ്യാസന്‌ സംതൃപ്തിയായി.

അവരിൽ, പുരുഷന്മാരിൽ ഏറിയ പങ്കും ഭക്ഷണശേഷം സിഗറററ്‌, ബീഡി അല്ലെങ്കിൽ മുറുക്കാൻ തുടങ്ങിയ ലഹരി പദാത്ഥങ്ങൾ ഉപയോഗിക്കുകയും സിരകളെ ഉണർത്തുകയും അതുവഴി സമ്മർദ്ദത്തിൽ
നിന്നും മോചിതരാവുകയും ചെയ്തിട്ടുള്ളതായി മുഖങ്ങൽ കണ്ടാൽ തിരിച്ചറിയാം .

വൈദ്യുതിയും എത്തിയിരിക്കുന്നു. വിയർത്തൊട്ടിപ്പിടിച്ചിരുന്ന വംസ്ത്രങ്ങളെ ഉണക്കി ശരീരത്തു നിന്നും വേർ പെടുത്തി കൊണ്ടിരിക്കുന്നു. എന്തുകൊണ്ടും ശാന്തമായൊരു അന്തരീക്ഷം തന്നെയാണ്‌. വ്യാസൻ ഉച്ചഭാഷിണി പ്രവത്തിപ്പിക്കാൻ അനുവാദം കൊടുത്തു കൊണ്ട്‌ കസേരയിൽ നിന്നും ഏഴുന്നേററു. സമൂഹത്തെ അപ്പാടെ ഒരിക്കൽ വീക്ഷിച്ച്‌, ഒരു മന്ദസ്മിതം പൊഴിച്ചു, പതിഞ്ഞ ദൃഢമായ സ്വരത്തിൽ പറഞ്ഞു തുടങ്ങി.

“നാം വീണ്ടും മുഖ്യകഥാധാരയിലേക്ക് വരികയാണ്‌.”

സമൂഹം ഉത്‌കണ്ണയോടെ വ്യാസനെ നോക്കിയിരുന്നു.

അയാൾ കഥ തുടർന്നു..

തെളിഞ്ഞ അന്തരീക്ഷമാണ്‌. തലേന്നാൾ അപ്രതീക്ഷിതമായിട്ടൊരു മഴ ലഭിക്കുമോ എന്ന്‌ കരുതിയിരുന്നതാണ്‌. അത്രമാത്രം കാർമേഘങ്ങളാണ്‌ എവിടെനിന്നോ എത്തി മലകൾക്ക് മുകളിൽ തമ്പടിച്ചിരുന്നത്‌. രാത്രിയിൽ ഏറെ കാത്തു നിൽക്കാതെ എവിടെ നിന്നോ എത്തിയ ആ അതിഥികൾ മറേറതോ ഗൃഹത്തിലേക്ക്‌ പൊയ്ക്കളഞ്ഞു.

പാതിരാ കഴിഞ്ഞപ്പോൾ ശൈത്യത്തിന്റെ പൂമഴ തുടങ്ങി. വെളപ്പാൻ കാലമായപ്പോൾ പാൽ മഴപോലത്‌  പെയ്തു തുടങ്ങി.

ഉണ്ണിയുടെ ഉറക്കം ഗാഢമായിരുന്നില്ല. എങ്കിലും അതിന്റെ ക്ഷീണം തോന്നുന്നില്ല. ഇന്നലെ സ്വെററർ കൈത്തണ്ടിൽ തൂക്കിയാണ്‌ ഓഫീസിൽ വന്നത്‌. ഇന്നു ധരിച്ചും.

എസ്തേർ കടുത്ത മഞ്ഞനിറത്തിലുള്ള ഷാൾ പുതച്ചപ്പോൾ മുഖവും പീതവർണ്ണമായി.

തലേന്നാൾ അവരിരുവരും ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി കുറെ സമയം ഒരുമിച്ച്‌ മലഞ്ചരിവിലൂടെ നടക്കുകയും ഉണ്ടായി. തെക്കെ മലയുടെ കിഴക്കുതെക്ക്‌ ചരിവിൽഅശേഷം കാടുകളില്പ. മൈതാനം പോലെ, പുല്ലു നിറഞ്ഞതുമാണ്‌. മാനമാകെ കാറകൊണ്ടിരുന്നതിനാലും ഏവിടെ നിന്നുംഒരു ചെറു കാററുപോലും എത്താതിരുന്നതിനാലും ഉഷ്‌ണമുണ്ടായിരുന്നു.

വളരെനേരം ഒത്ത്‌ ഉണ്ടായിരുന്നിട്ടം, അവർക്കൊന്നും പറയാനുണ്ടായിരുന്നില്ല; സ്വന്തമായുള്ള സ്വപ്‌നത്തിൽ അങ്ങിനെ, അങ്ങിനെ…

അപൂർവ്വമായിട്ട്‌ രണ്ടോ മൂന്നോ പ്രാവശ്യം കണ്ണുകൾ ഇടഞ്ഞു
നിൽക്കുകയയണ്ടായി. എന്നിട്ടും അവർ അപരിചിതരെപ്പോലെ, ഒന്നു പുഞ്ചിരിക്കാൻ
കൂടി തയ്യാറാവാതെ…

ഇപ്പോൽ ഓഫീസിലെത്തിയിട്ടും സ്വന്തം ജോലികളിൽ വ്യാപൃതരാവാൻ ശ്രദ്ധിക്കുകയല്ലാതെ മറെറാന്നും ശ്രദ്ധിച്ചില്ല. മാനേജർ മേശമേൽ എത്തിച്ചു വച്ചിരുന്ന, ട്രാഫ്‌ററ് ചെയ്ത ലെറററുകൾ എസ്തേർ സശ്രദ്ധം വായിച്ചു, ടൈപ്പ്‌ ചെയ്യുന്നതിന്‌ തുടങ്ങുകയും ചെയ്‌തു. ഉണ്ണി കണക്ക്‌ പുസ്തകത്തിന്റെ മുഷിഞ്ഞ താളകളിൽ അക്കങ്ങളെഴുതി കൂട്ടാനും….

പക്ഷെ, അവന്‌ അധികസമയം തുടരാനായില്ല. പുസ്തകമടച്ചു വച്ച് സാവധാനം എസ്‌തേറിനടുത്തെത്തി. അവക്ക്‌ മുന്നിൽ മേശമേൽ ചാരി നിന്നു. അവൾ തലയുയർത്തി, വളരെ സാവധാനം തന്നെ. പക്ഷെ, ഉണ്ണി അവളടെ കണ്ണുകളിൽ പ്രതീക്ഷിച്ചയാതൊരു വികാരവും കണ്ടില്ല. അവളടെ കണ്ണു ശൂന്യമായിരുന്നു. അവന്റെ കണ്ണുകളിൽ നിന്നും വേർപെടുത്താനാവാതെ നോക്കിയിരുന്നുവെന്നു
മാത്രം
.

ജനാലവഴി വന്നിരുന്ന മഞ്ഞവെയിൽ മാഞ്ഞു പോയിരിക്കുന്നു. തണുപ്പ് കുറഞ്ഞിരിക്കുന്നു. വേണമെങ്കിൽ സ്വെററർ ഉപേക്ഷിക്കാമെന്ന നിലയിലെത്തിയിരിക്കുന്നു, തണുപ്പ്.

“എന്നോട്‌ ദേഷ്യമാണോ? ക്ഷമിയ്ക്കു .. ഞാൻ ഒരിയ്ക്കലും തെററായി ചിന്തിച്ചിട്ടില്ല… ഞാൻ ഒരു സത്യം പറയുക മാത്രമാണ്‌ ചെയതത്‌… ദിവസവും നമ്മൾ മാത്രമായിരിക്കുന്ന മുറിയിൽ, നമ്മുടെ നിശ്വാസങ്ങളും ഗന്ധങ്ങളും നിറഞ്ഞ്‌ ഇഴുകി ചേർന്ന് ഒന്നായിരിക്കുന്നുവെന്നത് സത്യമല്ലെ? പിന്നെയെന്നും

എന്തെല്ലാം സംസാരിക്കുന്നു, ഒളിവുകളില്ലാത്തെ തന്നെ, പൊതുകാര്യങ്ങളെപ്പററി
തന്നെ,
അങ്ങിനെ നമ്മുടെ മനസ്സകൾ അടുത്തു കൊണ്ടേയിരിക്കുക തന്നെയായിരുന്നു. അല്ലെന്ന് എസ്തേറിന് പറയാൻ കഴിയുമോ?

അവൾക്കൊന്നും പറയാനില്ലായിരുന്നു. കണ്ണൂകളെ അവന്റെ നയനങ്ങളിൾ
നിന്നും വേർപെടുത്തി ജനാലവഴി പുറത്ത്‌, ആരോ നട്ടവളർത്തിയ റോസാചെടിയിൽ വിരിഞ്ഞു നിൽക്കുന്ന പൂവിൽ തേൻ നുകരാനെത്തിയ ചിത്രശലഭത്തെ കാണാനായി വിട്ടു. ചിത്രശലഭത്തിന്റെ അതിമനോഹരമായ ചിറകുകൾ, കടത്ത തവിട്ടു നിറത്തിൽ, വെളുത്ത പുള്ളികൾ, വെളുത്ത പുള്ളികൾക്ക്‌ നടുവിൽ കറുത്ത പൊട്ടുകൾ …

“എന്തായിരിക്കിലും ഇവിടെ, ഈ മുറിയിൽ എത്തുമ്പോൾ തോന്നുന്നു ഞാനേകനല്ലെന്ന്‌. ഉണ്ടാകുന്ന ആനന്ദകരമായൊരു അനുഭൂതി. ഒരു സുരക്ഷിതബോധം. ഞാൻ തികച്ചും ഒരു മനുഷ്യനായിരിക്കുന്നുവെന്ന അറിവ്. തീർച്ചയായും എസ്തേർ തെററിദ്ധരിച്ചതു പോലെ ഒന്നും ആഗ്രഹിച്ചില്ല, ആവശ്യാപ്പെട്ടില്ല.”

നിമിഷങ്ങളോളം നീണ്ടുനിന്ന മൌനം
. അവൻ കസേരയിൽ  വന്നിരുന്നു. പൂവിൽ നിന്നും തേൻ നുകർന്നിട്ട് ചിത്രശലഭം പാറിക്കളിച്ചു, കുറേ നേരം നൃത്തം വച്ചു. എന്നിട്ട്‌ ധൃതിവച്ച് എവിടേയ്‌ക്കോ പറന്നു പോയി. പറന്നു പോകുന്ന വഴിയെ എസ്തേറിന്റെ കണ്ണുകളും എത്തി. പക്ഷേ, തഴച്ചു വളർന്ന് നിൽക്കുന്ന ഏതോ കാട്ടമരത്തിന്റെ മറവിൽ ഒളിച്ചപ്പോൾ അവൾക്കൊരു നഷ്ടബോധ.

“ഞാൻ
പറഞ്ഞത് സത്യമാണ്‌. പക്ഷെ, എസ്തേർ എങ്ങിനെ സ്വീകരിക്കുന്നു എന്ന്‌ ഞാൻ ചോദിക്കുന്നില്ല, അങ്ങിനെ ഒരു ചോദ്യം തന്നെ സ്വാർത്ഥതയാണ്.
ഞാൻ ഒരിക്കലും സ്വാത്ഥനായിരുന്നില്ല. ഞാൻ സ്നേഹിച്ചവർക്ക് കൂടുതൽ നന്മയായിട്ട് തോന്നുന്നതിനെ അനുകൂലുക്കുകയെ ചെയ്തിട്ടുള്ളൂ.  എന്റെ അച്ഛൻ തികഞ്ഞൊരു സ്വാർത്ഥനായിരുന്നു. എല്ലാ വഴികളും അച്ഛനിൽ എത്തിച്ചേരണമെന്ന്
ആഗ്രഹിച്ചിരുന്നു. പക്ഷെ, അമ്മ ഒന്നുമറിയാത്തൊരു പാവവും. ആ രണ്ടു വൈരുദ്ധ്യങ്ങൾക്ക് നട്ടവിൽ കഴിയേണ്ടി വന്നതു കൊണ്ടാകാം ഞാൻ സ്വന്തമായ ആഗ്രഹങ്ങൾക്ക്
വില കൊടുക്കാതിരുന്നത്.ഞാൻ പറഞ്ഞത് തെററാണെങ്കിൽ എസ്തേർ ക്ഷമിക്കണം. ഞാനൊരിക്കലും എസ്തേറിന്‌ ശല്യമാവില്ല്. എന്നോട്‌ മുഖം മൂടിയിരിക്കരുത്‌, പ്ലീസ്‌…”

ഉണ്ണി പുറത്തേയ്ക്ക് നടക്കുമ്പോഴും,കണ്ണിൽ നിന്ന്
മറയും വരെയും എസ്തേർ നോക്കിയിരുന്നു. തുറന്ന കണ്ണുകൾക്ക്‌ മുന്നിൽ അവൻ തെളിമയോടെ നിൽക്കുന്നു.

എസ്തേർ
സത്യത്തിൽ അപ്പോഴാണ്‌ മനസിന്റെ സ്ക്രീനിൽ ശ്രദ്ധിക്കുന്നത്‌. ഒരുനിമിഷം അവൾ സ്തംഭിച്ചു പോയി.  ആ സ്‌ക്രീനിൾ തെളിഞ്ഞിരിക്കുന്നു രണ്ടു ചിത്രങ്ങൾ. ഒന്ന്‌ മകളുടേയം മറേറത്‌ ഉണ്ണിയുടേതുമാണ്. സ്തംഭിച്ചതെന്തിനെന്നോ? രണ്ടുചിത്രങ്ങളിൽ വച്ച് കൂടുതൽ തെളിമ ഉണ്ണിയുടെ ചിത്രത്തിനാണെന്നതാലാണ്‌.

അവൾ
കണ്ണടച്ചിരുന്നു.

അതെ, ആ അറിവ് ശരിയാണ്. സ്വന്തം മാംസവും രക്തവും കൊടുത്ത്‌ ജന്മം നൽകിയ മകളേക്കാൽ വ്യക്തത അടുത്തനാളിൽ കണ്ടെത്തിയ ഒരന്യന്റെ ചിത്രത്തിനാണ്.

അടുത്ത
നിമിഷം അവൾ ഓർമ്മിച്ചത്‌ തോമസുകുട്ടിയെയാണ്‌. ഈ മുറിയിൽ ഉണ്ണിയെപോലെ അവളോടൊപ്പം ജോലി
ചെയതിരുന്നതാണ്‌ തോമസ്സുകുട്ടിയും, ഉണ്ണിയോടെന്നതിനേക്കാൾ അകന്നായിരുന്നില്ല തോമസുകുട്ടിയോടും പെരുമാറിയിരുന്നത്‌. ആ അടുപ്പത്തിന്റെ വെളിച്ചത്തിലാണ് അയാൾ അഭ്യർത്ഥന നടത്തിയത്‌.  ഒരുമിച്ച് ജീവിക്കാൻ ക്ഷണിച്ചത്‌. പക്ഷെ, അയാൾ ഉണ്ണി പറഞ്ഞതു പോലെ ഇഷ്‌ടമാണെന്നല്ല പറഞ്ഞത്‌, സ്‌നേഹിക്കുന്നുവെന്നാണ്ഒപ്പം
ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ്‌. ഉണ്ണി  പറയും പോലെ തോമസുകുട്ടിയുടെ വാക്കുകളിലും സ്വാർത്ഥതയില്ലായിരുന്നോ?

മനസ്സിൽ
മോഹങ്ങൾ പൊട്ടി വിടരേണ്ട പ്രായത്തിൽ അപ്രകാരം ഒന്നുമുണ്ടായിട്ടില്ല.  പലരും പല കാലഘട്ടത്തിലും നിരന്തരം ശല്യം
ചെയ്തിട്ടുണ്ട്,  എങ്കിലും ഒന്നിലും വഴങ്ങിയിട്ടില്ല. സ്നേഹബന്ധത്തെ തുടർന്നുള്ള
വിവാഹജീവിതം ശരിയാവില്ലെന്ന വിശ്വാസമായിരുന്നിരിക്കണം കാരണം. ക്രിസ്ത്യൻ കുടുംബം
അത്യാവശ്യം സാമ്പത്തിക ഉന്നതി, ചെറിയ ചെറിയ ഉദ്യോഗസ്ഥരായ
ആങ്ങളമാർ ചേച്ചിമാർ, വ്യവസ്ഥാപിതമായ വിവാഹത്തിലുള്ള അവരുടെ
സുസ്ഥിരതയിൽ വളരെ വിശ്വാസമായിരുന്നു.

പക്ഷെ, സാഹചര്യതിൽ അതൊന്നും നടന്നില്ല. എല്ലാ മോഹങ്ങളും
നഷ്ടപ്പെട്ടുപൊയി.  ആദ്യം അമിതമായി
ദഃഖിച്ചതാണ്.  പക്ഷെ, മകളുടെ ജന്മത്തോടെ എല്ലാ വേദനളും അകന്നു. അതോടൊപ്പം എല്ലാ ബന്ധുക്കളും നഷ്ടമായി എന്നത്‌ യാഥാർത്ഥ്യമാണ്‌. കട്ടിലിൽ നിന്നും എഴുന്നേൽക്കാത്ത
അമ്മ മാത്രമേ ഇപ്പോളൊരു ബന്ധുവായിട്ട് നിലവിലുള്ളൂ.

ഇപ്പോൾ അവിചാരിതമായ സമയത്ത്‌, സാഹചര്യത്തിൽ വന്നു പെട്ടിരിക്കുന്നു,
ഈ സുഹൃത്ത്‌. വെറുമൊരു സൌഹൃദം വിട്ട്
ഹൃദയത്തിന്റെ അഭ്രപാളികളിൽ തെളിമയുള്ള ചിത്രമാറിയിരിക്കുന്നു, അതും മകളെക്കാൾ വ്യക്തതയോടു കൂ
ടി തന്നെ.

എസ്‌തേർ തേങ്ങിപ്പോയി.

അരുതാത്തതാണോ? അവിഹിതമാണോ? അല്ലാ എന്നോ, അതെയെന്നോ അവൾക്ക് കണ്ടെത്താനാവുന്നില്ല.

അടുത്തു
കിടക്കുന്ന കട്ടിലിൽ വശം തിരിഞ്ഞ് കിടന്ന്‌ ശാന്തമായി ഉറങ്ങുന്ന മകളടെ മുഖത്ത്‌ അവൾ നോക്കിയിരുന്നു. അവളുറ്റെ പ്രകൃതവും തന്റേതു പോലെ തന്നെയാണ്. ഒതുക്കവും വിവരവുമുള്ള പെൺകുട്ടിയാണ്.

മകളുടെ കട്ടിലിൽ പാതി താഴെ വീണിരുന്ന പുതപ്പ്  നേരെയാക്കി,ഒതുക്കിവച്ച് അടുത്തിരുന്നപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി.

ഒരുപാട്‌ പളങ്കുമണികൾ കോർത്തുണ്ടാക്കിയ ഒരു മാലയായിരുന്നു. ഓരോ പളുങ്ക് മണികളും മോഹങ്ങളായിരുന്നു.

എണ്ണിയാലെടുങ്ങാത്ത അത്രയുണ്ടായിരുന്നു. മാലയാക്കി എണ്ണിയാലൊടുങ്ങാത്ത മടക്കുകളാക്കി കഴുത്തിൽ അണിഞ്ഞു.

മനമാകെ ഒരഹന്തയുണ്ടായിരുന്നു.

മററുള്ളവരെ വീക്ഷിക്കുന്നതിൽ         
 ഒരവജ്ഞയും .

ഇപ്പോൾ സ്വയം അവഹേളിക്കുകയാണ്‌!

ഒരു മകരമാസരാവാണ്‌; പാതിരാവ്‌ പിന്നിട്ടിരിക്കുന്നു.

പ്രായം ഇരുപതുകളടെ തുടക്കവും.

സാധാരണ കതക്‌ ചാരിയിട്ടേ ഉറങ്ങാറുണ്ടായിരുന്നുള്ള. പക്ഷെ, പുറത്തേക്കുള്ള എല്ലാ വാതിലുകളും ശ്രദ്ധയോടെ അടയ്ക്കുന്നത്‌ അമ്മ തന്നെയായിരുന്നു. എന്നിട്ടും എങ്ങിനെയോ ഉണ്ടായ പിഴവിൽ മാത്യൂസ്‌ ഉള്ളിൽ കടന്നു വന്നു.

കട്ടിലിന്റെ ചലനത്താൽ ഞെട്ടിയയണർന്നപ്പോൾ, മാത്യൂസിന്റെ മുഖം ഭീതി മൂടിയതായിരുന്നു; ശരീരം വിറകൊണ്ടിരുന്നു.

താൻ സ്വയം നിയന്ത്രിച്ച്‌ സ്വസ്ഥമായി എന്നു തോന്നിയപ്പോൾ അക്രമാസക്‌തമായ ഒരു സമീപനമായിരുന്നു മാത്യൂസിൽ നിന്നും ഉണ്ടായത്‌.

ഒരു പരിധിവരെ ബാഹ്യമായ സ്പർശനങ്ങൾക്ക് മാത്യുസിന് അനുവാദം കൊടുത്തിരുന്നു. ഒരുപക്ഷെ, അതിൽ നിന്നും ലഭിക്കുന്ന നിർവൃതിതന്നെയാവാം കാരണം. എന്നിരിക്കിലും

പരിധിവിട്ട്‌ ഒരിക്കൽ പോലും ഉള്ളിലേക്ക് കടക്കാന്‍ അനുവദി

ച്ചിരുന്നില്ല.

ഇപ്പോൾ മാത്യൂസിന്റെ ഉദ്യമം പരിധികളെ തകര്‍ത്ത് അകത്ത്‌ എത്താനാണ്‌. അതിനായിട്ട്‌ ശാരീരിക ശക്തി പ്രയോഗത്തിനും ഉദ്യമിക്കുമെന്ന്‌ മുഖം പറയുന്നു. സത്യത്തിൽ മാത്യൂസിന്റെ മുന്നിൽ ഭയന്നിരുന്നുപോയ ആദ്യനിമിഷങ്ങളായിരുന്നു അത്‌.

അക്കാര്യത്തിൽ തികഞ്ഞൊരു യാഥാസ്ഥിതികചിന്താ ഗതിയാണുണ്ടായിരുന്നത്‌. ആചാരപരമായ ചടങ്ങുകളോടെ ഭാര്യയും ഭത്താവുമാവുകയും ഒരു സാധാരണ പെണ്ണിന്റെ മൂർത്തമായ സ്വപ്‌നം പോലെ ആദ്യരാവ്‌ ഘോഷിക്കുകയയുമൊക്കെ ചെയ്യണമെന്നുതന്നെയാണ്‌ കരുതിയിരുന്നത്‌. അതുകൊണ്ടാണ്‌ നിഷ്‌കരുണം മാത്യൂസിനോട്‌ പെരുമാറിയത്‌, ഒരിക്കൽ പോലും കണ്ടുമുട്ടാത്തവരെപ്പോലെ… …

പിന്നീടൊരിക്കലും മാത്യൂസ്‌ അങ്ങിനെയൊരു ഉദ്യമത്തിന്‌ മുതിർന്നിട്ടില്ല. ഇനിയും മാത്യൂസ്‌ ശ്രമിച്ചാൽ അനുവാദം നൽകണമെന്ന്‌ സൌമ്യ വിചാരിച്ചിരുന്നു: വിവാഹശേഷമുള്ള ആദ്യരാവു വരെ മനസ്സിലെ ഒരു ഉണങ്ങാത്ത പോറലായിട്ട്‌ അത്‌ നിലനിൽക്കുകയും ചെയ്തിരുന്നു.

@@@@@@@




അദ്ധ്യായം ഒൻപത്

അതൊരു ഗ്രാമമായിരുന്നു, നെൽപ്പാടങ്ങളും മൊട്ടക്കുന്നുകളം

നിറഞ്ഞ്‌, ഒരു മൊട്ടക്കുന്നിന്റെ ചരുവിൽ കുടിലു കെട്ടിയാണ്‌ ആ കുടുംബം പാർത്തിരുന്നത്‌, പശുക്കളെ വളർത്തിയും, ആടുകളെ വളർത്തിയും ഗ്രാമത്തിലുള്ളവർക്കൊക്കെ പാൽ കൊടുത്താണ് അവർ കഴിഞ്ഞു കൂടിയിരുന്നത്‌.

പുള്ളിയുടുപ്പുമിട്ട് ആട്ടിൻ കുട്ടികളെ പോലെ തുള്ളിച്ചാടി നടന്നിരുന്ന മൂന്നു പെൺകുട്ടികളായിരുന്നു പാൽ വിതരണക്കാർ. ആ പെൺകുട്ടികൾ ആ കുടിലിൽ പാർത്തിരുന്ന അച്ഛനെയും അമ്മയുടെയും മക്കളായിരുന്നു.

വളർന്നപ്പോൾ മുതിർന്ന പെൺകുട്ടി അടുത്ത പട്ടണത്തിൽ പോയി ടൈപ്പ് റൈറ്റിംഗും ഷോർട്ട് ഹാന്റും പഠിച്ചത്, വടക്കേ ഇന്ത്യയിൽ ഒരു പ്രധാന നഗരത്തിൽ ജോലി ചെയ്ത്  സ്ഥിരമായി താമസിക്കുന്ന അവളുടെ അമ്മാവന്റെ താല്പര്യ പ്രകാരമായിരുന്നു.

ഗ്രാമമാകെ, പഠിക്കാന്‍ പോയിരുന്ന പട്ടണമാകെയൊരു വിശുദ്ധിയുള്ള കുളിർ കാറ്റായി, സുഗന്ധമായി അവൾ ഒഴുകി നടക്കുന്നത്‌ നേക്കി ചെറുപ്പക്കാർ   നിൽക്കുമായിരുന്നു.

അവളടെ പഠിപ്പൊക്കെ കഴിഞ്ഞ ഒരുനാൾ അമ്മാവൻ അവരുടെ കുടിലിലെത്തി, മരുമകൾ വടക്കേ ഇന്ത്യയിലേയ്ക്ക്‌ പോകാനുള്ള പ്രായമായിരിക്കുന്നു, അതിന്‌ യുക്തമായ സമയവും ആയിരിക്കുന്നുവെന്ന്‌ അറിയിക്കുകയും ചെയ്‌തു.

അങ്ങിനെ അയാൾക്കൊപ്പം നിറയുന്ന കണ്ണുകളോടെ ആണെങ്കിലും ഒരു നൂറായിരം സ്വപ്‌നങ്ങൾ നെയ്‌ത്‌ അവൾ യാത്രയായി.

ഒരു മൊട്ടക്കുന്നിന്റെ മുകളിലായിരുന്നു ചില്ലു കൊട്ടാരം, കൊട്ടാരത്തിലെത്താൻ കുന്നിനെ ചുററിയാണ്‌ പാതവെട്ടിയി രിക്കുന്നത്‌. കുന്നിന്റെ താഴ്‌വാരത്തിൽ മൂന്ന്‌ അശ്വങ്ങളെ പൂട്ടിയ വണ്ടി, യുവകോമളനായ ഒരു സാരഥിയുമായി യാത്രക്കാരെ കാത്തു കിടക്കുന്നു. യാത്രക്കാരെക്കയററി പാതയിലൂടെ ഓടിത്തുടങ്ങുമ്പോൾ കേട്ടു തുടങ്ങുന്ന മണിയടി ശബ്‌ദം അങ്ങ്

മുകളിൽ മാളികയിലിരുന്നാലും കേൾക്കാനാവും. മാളികയുടെ മട്ടുപ്പാവിൽ കയറിനിന്നാൽ അങ്ങ്‌ കണ്ണെത്താത്ത ദൂരത്തുവരെ പാടശേഖരമാണ്‌, ഹരിതാഭമായിട്ടു……..

ചില്ലകൊട്ടാരത്തിന്റെ മുററത്ത്‌ വണ്ടി എത്തുമ്പോഴേക്കും സ്വീകരിക്കാനായി പരിചാരകൻ ഓടിയെത്തും: വണ്ടിയിൽ നിന്നു തന്നെ അവരെ സ്വീകരിച്ച്, പരവതാനിയിലൂടെ നടത്തി, വിശാലമായ, ശീതികരിച്ച സ്വീകരണമുറിയിൽ ഇരുത്തി ദാഹത്തിന്‌ ആവശ്യമായ പാനീയങ്ങൾ കൊടുത്ത്‌, വീശി ചൂടാററി, ആനയിച്ച്‌ സിംഹാസനത്തിന് മുമ്പിലെ ഇരിപ്പിടങ്ങളിൽ ആസനസ്ഥരാക്കുന്നു. സിംഹാസനത്തിൽ, അച്ഛൻ രാജാവും അമ്മ രാജ്ഞിയും, ഇരുപുറങ്ങളിലും മാലാഖമാരെപ്പോലെ കിന്നരിയും തലപ്പാവും വെളുത്ത തലപ്പാവുകളും
അണിഞ്ഞ് മൂന്നു രാജകുമാരിമാരും…

തീവണ്ടിയിലെ തിക്കിലും തിരക്കിലും ഒന്ന്‌ സ്വതന്ത്രമായി നിന്നുതിരിയാൻ പോലും ഇടമില്ലാത്ത അവസ്ഥയിലുള്ള യാത്രയിൽ അമ്മാവന്റെ സ്പർശങ്ങളും തടവലുകളം അവൾക്ക്‌ തെററായ ധാരണ ഒന്നുമുണ്ടാക്കിയിരുന്നില്ല. പക്ഷെ,
നഗരത്തിലെ ഫ്‌ളാററിലെ ഇടുങ്ങിയ രണ്ടുമുറികളം കിച്ചണും, ബാത്ത്‌റൂമും അവളെ ശ്വാസംമുട്ടിച്ചു. ഒരു രാത്രിയിൽ, ഉറക്കത്തിൽ ദേഹത്തുകൂടി അരിച്ചരിച്ചുനടന്ന അമ്മാവന്റെ കൈകൾ, ഞെട്ടിയുണർന്നപ്പോൾ അരുകിൽ അമ്മായി കൂടിയുണ്ടെന്ന
സത്യം,
തുടർന്ന് നഗ്നയാക്കാൻ കൂടുതൽ ശക്തിയുപയോഗിച്ചത്‌ അമ്മായിയാണെന്ന യാഥാർത്ഥ്യം അവളെ മരവിപ്പിയ്‌ക്കുകയാണുണ്ടായത്‌. ആ മരവിപ്പിൽ, തുടർന്നുള്ള രാത്രികളിൽ വളരെ അപരിചിതരും, മനസ്സിലാകാത്ത ഭാഷക്കാരും ദേശക്കാരും അവളിലൂടെ അരിച്ചിറങ്ങിപ്പോയി……..

അതൊരു കാരഗൃഹമായിരുന്നു. പുറത്തിറങ്ങാനാകാതെ വിയർപ്പിന്റെയും , മദ്യത്തിന്റെയും പുകയിലയുടെയും ചീഞ്ഞ പൌരുഷത്തിന്റെയും ഗന്ധങ്ങൾക്കു നടുവിൽ എത്രകാലം കഴിഞ്ഞുവെന്നറിയാൻ അവളടെ മുറിയിൽ കലണ്ടറോ ഒരു ഘടികാരമോ ഉണ്ടായിരുന്നില്ല. അമ്മാവൻ ഏവിടെ നിന്നോ തട്ടിയെടുത്തു കൊണ്ടുവന്ന ഒരു പതിനേഴുകാരിയുടെ ആഗമന ത്തോടെയാണ്‌ അവൾ പുറം ലോകത്തേയ്ക്ക്‌ എറിയപ്പെട്ടത്.

എന്നിട്ടും സ്വതന്ത്രയായില്ല, അമ്മാവന്റെ പിണിയാളുകളുടെ കൈകളിൽ തൂങ്ങി, അവർ എത്തിച്ച ലോഡ്ജുകളിൽ, ഹോട്ടലുകളിൽ കയറിയിറങ്ങി…

അപ്പോഴാണ്
പലതും അറിയാൻ കഴിഞ്ഞത്‌. അമ്മാവന്റെ ധന നേട്ടത്തെക്കുറിച്ച്‌, മററു പലരുടെയും അധികാരനേട്ടത്തെക്കുറിച്ച്, ആ നേട്ടങ്ങളണ്ടാക്കിയ ഉന്നതരായ വ്യക്തികളെക്കുറിച്ച്‌… അവർ സമുന്നതരായ രാഷ്ട്രീയ നേതാക്കളും , ഉന്നതരായ ഉദ്യോഗസ്ഥരും, വൻ കിട വ്യവസായികളും എല്ലാമുണ്ടായിരുന്നു.

ഒടുവിൽ, എല്ലാവരും ഉപേക്ഷിച്ച്, ഈ നഗരത്തിലെത്തിലെത്തിയിരിക്കുന്നു.പിച്ചക്കാരുടെയും,കുഷ്ടരോഗികളുടെയും, താഴേക്കിട ദല്പാളന്മാരുടെയും, മയക്കുമരുന്നു കച്ചവടക്കാരുടെയയം ഉപഭോഗവസ്തുവായിട്ട്‌… …

ആ പെൺകുട്ടി ഞാനായിരുന്നു… …

അവർ കഥ പറഞ്ഞു നിർത്തി. അവരെ കഥ പറയുന്നതിനായിട്ട്‌ സ്റ്റേജിലേയ്ക്ക് കൊണ്ടുവന്നത്‌ വ്യാസനായിരുന്നു. അവരുടെ മുഖത്തെ മായാത്ത വടുക്കളും കൺ തടങ്ങളിൽ പടർന്ന് കയറിയിരിക്കുന്ന കറുപ്പും അനുഭവങ്ങളുടേതായിരുന്നു. അവർക്ക്‌ പിറകിൽ ഒരുപാട്‌ അനുഭവങ്ങളും കഥകളും മറഞ്ഞിരിക്കുന്നുണ്ടെന്നും അയാൾക്കു്‌ തോന്നിയിരുന്നു.

കഥയവസാനിച്ച്‌ അന്തരീക്ഷം മൂകമായപ്പോൾ വ്യാസൻ ഓരോരുത്തരുടെയും മുഖഭാവങ്ങൾ ശ്രദ്ധിക്കുകയായിരുന്നു. അവജ്ഞ, അവഹേളനം, സഹതാപം,ദുഃഖം, എത്രയെത്ര ഭാവങ്ങളാണ്‌.

അയാൾ ഉച്ചഭാഷിണിയിലൂടെ സമൂഹത്തെ തന്നിലേയ്ക്ക്‌ശ്രദ്ധിപ്പിക്കാനായിട്ട് കൈകൾ തട്ടി. ആ ശബ്‌ദത്തിൽ നേരിയൊരു ഞെട്ടലോടെ സമൂഹം അയാളിലേയ്ക്ക്‌ എത്തിപ്പെട്ടു.

 “ഇത്‌ വിധിയാണോ? എങ്കിൽ ആ ഗ്രാമമാകെ വിശുദ്ധിയും സുഗന്ധവുമായി നടന്ന ആ പാവം പെൺകുട്ടി എന്തുപാപം ചെയ്തിട്ടാണ്‌ അവൾക്ക്‌ മേലെ ഇത്രയും ക്രൂരമായ വിധി നടപ്പാക്കിയത്‌?”

“അവളുടെ മുൻജന്മത്തിൽ ചെയ്‌ത തിന്മകളുടെ ശിക്ഷയാണത്.”

“നോ…..
നോ .മുൻ ജന്മമെന്നും പുനർ ജന്മമെന്നും പറയുന്നത്‌ മിഥ്യയാണ്‌. താങ്കൾ വിശ്വസിക്കുന്ന വേദങ്ങളിൽ, ഉപനിഷത്തുകളിൽ തന്നെ അതു വ്യക്തമാക്കുന്നില്ലെ? ആത്മാവും ശരീരവ്യം രണ്ടും രണ്ടാണെന്നും, രണ്ടും ഒന്നിച്ചിരിക്കുമ്പോൾ
മാത്രമേ വ്യക്തിത്വമുള്ളുവെന്നും, വേർതിരിഞ്ഞു കഴിഞ്ഞാൽ ശരീരത്തിലെ അഞ്ചും അഞ്ചിൽ ലയിച്ചു കഴിഞ്ഞാൽ വ്യക്തിത്വമില്ലെന്നും. ആത്മാവ്‌ പരമമായ ചൈതന്യത്തിൽ ലയിച്ചു കഴിഞ്ഞാല്‍ പിന്നീട്‌ ആ വ്യക്തിത്വത്തിനുണ്ടായിരുന്ന
ചേരുവകൾ വീണ്ടും എങ്ങനെയാണ്‌ ഒത്തു ചേരുന്നത്‌? അതു സംഭവ്യമല്ല. സംഭവ്യമല്പാത്ത കാര്യങ്ങൾ, ജനങ്ങളെക്കൊണ്ട്‌ വിശ്വസിപ്പിച്ച്‌ ഒരു ന്യൂനപക്ഷം ഇവിടത്തെ ഭൂരിപക്ഷത്തെ ചൂഷണം ചെയ്യുകയായിരുന്നു. അല്ല?”

അയാൾ വിശാലമായ ഹാളിലെ നിറഞ്ഞ സമൂഹത്തെ വീക്ഷിച്ചു. സമൂഹം നിശബ്‌ദമായിരിക്കുന്നു. ഈ നിശബ്ദത അവർ അനുകൂലിക്കുന്നതു കാരണമല്ലായെന്ന്‌ വ്യാസന്‌ അറിയാമായിരുന്നു. അവർക്ക് തൊടുക്കാനുള്ള അമ്പുകൾക്ക്‌ മൂർച്ച കുറവാണെന്ന്‌ അവർക്ക് തന്നെ അറിയാം എന്നതു കൊണ്ടാണ്‌.

“അത്‌,
ആ പെൺകുട്ടിയുടെ സാഹചര്യമായിരുന്നു. ആ സാഹ

ചര്യം സൃഷ്ടിച്ചത്‌ നമ്മുടെ സമൂഹമാണ്‌. വിവേകം നഷ്ടപ്പെട്ട മനുഷ്യത്വം നഷ്ടപ്പെട്ട വെറും മൃഗങ്ങളുടേതായ സമൂഹം.”

പുറത്ത്‌ ശക്തമായ വേനൽക്കാലത്തെ ഒരു മദ്ധ്യാഹ്നം ചുവന്ന്‌ നിൽക്കുകയാണ്‌. വൈദ്യതി നഷ്‌ടപ്പെട്ട്‌ ഫാനുകൾ ഇളകാതെ ഹാളിലെ സമൂഹം ഉഷ്‌ണം കൊണ്ടു വിയർത്തു.കുറെ മുമ്പുവരെ ഫാനിൽ നിന്നുമുള്ള കാററിനാൽ തണുത്തിരുന്ന മുറിയിലേയ്ക്ക് പുറത്തു നിന്നും ഉഷ്ണവായു ശക്തിയായി കടന്നു വന്നു നിറഞ്ഞു.

സമൂഹത്തിന്റെ മുഖം പുവന്നു തുടുത്തു ,

“അവളോട്‌ ഇത്രയും ക്രൂരതകാട്ടിയ വ്യക്തികളെ നാം മാതൃകാപരമായ ശിക്ഷിക്കാൻ വേണ്ട തെളിവുകൾ നേടി ക്കൊടുക്കുന്നതിനു പകരം നാം തെളിവുകൾ നഷ്‌ടപ്പെടുത്തി ആ വ്യക്തികളെ രക്ഷിക്കുകയും അവളെ വേശ്യയെന്ന്‌ മുദ്രകുത്തി സമൂഹത്തിന്റെ താഴ്‌നിലത്തേയ്ക്ക്‌ തള്ളി വിടുകയാണ്‌. ഇതിനെ നമ്മൂടെ സമുദായ പുരോഹിതർ എങ്ങിനെയാണ്‌ പ്രതികരിക്കുന്നതെന്ന്‌ വ്യക്തമാക്കാമോ? ഈ പ്രവണതയ്ക്കെതിരെ പോരാടാൻ നമ്മുടെ യുവാക്കൾ മുന്നോട്ടവരുമോ?”

ഒരു മിന്നൽ പിണർ പോലെയാണ്‌ അയാൾ വീണ്ടും സമൂഹത്തിനു മുന്നിലേക്ക്‌ വന്നത്‌ – കറുത്ത മേലങ്കിക്കുള്ളിൽ വെളത്ത വസ്ത്രവും കറുത്ത തുണിയിൽ കണ്ണുകളെ
അടച്ചു കെട്ടി കൈയിൽ തുലാസുമായിട്ട്…..

പ്രതീക്ഷാനിർഭരമായി വികസിച്ച, സമൂഹത്തിന്റെ കാതുകളിലേക്ക്‌ അയാളടെ സ്വരം ആഴ്‌ന്നിറങ്ങി.

“കഥാകാരാ, താങ്കൾ സമൂഹത്തിന്റെ ഹൃദയങ്ങളിൽ വിപ്ളവത്തിന്റെ വിഷവിത്തുകൾ പാവുകയാണ്‌. അവരുടെ ഹൃദയങ്ങളിലെ വളക്കൂറുകളിൽ, നനവുകളിൽ ആ വിത്തുകൾ പൊട്ടിമുളച്ചാൽ തഴച്ചുവളർന്നാൽ ഈ രാഷ്‌ട്രം വിപ്‌ളവാഗ്നിയിൽ അകപ്പെട്ട്‌ കത്തിജ്വലിക്കും. അത്‌ അനുവദിക്കാനാവില്ല. അതിനാൽ താങ്കൾ അനാവശ്യമായ വാചകക്കസർത്തുകൾ നിർത്തി മുഖ്യകഥാധാരയിലേക്ക്‌ മടങ്ങി വരിക.”

വ്യാസൻ ക്ഷീണിതനായിപ്പോയി. അയാൾ കസേരയിൽ ഇരുന്നു. സമൂഹത്തിൽ ചർച്ചകളും വാക്കുതർക്കങ്ങളും കരഘോഷങ്ങളും വെല്ലുവിളികളും ആക്രോശങ്ങളും മുഖരിതമായി. അവകളെല്പാം ഉച്ചഭാഷിണി പിടിച്ചെടുത്തു തുടങ്ങിയപ്പോൾ ഓഫ്‌ ചെയ്‌തു.

പത്രക്കാരും വിമർശകരും വിഭവ സമൃദ്ധമായൊരു സദ്യ കിട്ടിയതിന്റ്ര് ഹർഷോന്മാദത്തിലാണ്‌. ഹാളിലെ മുൻ കസേരകളിൽ ഇരിക്കുന്ന അവരുടെ വാക്ധോരണികൾ വളരെ ഉച്ചത്തിൽ തന്നെയാണ്‌.

സൌമ്യ അസ്വസ്ഥതപ്പെട്ടു. കുറെ സ്വസ്ഥതയ്ക്കു വേണ്ടി; കൂട്ടുകാർക്കൊപ്പം ഹാളിനു പുറത്ത്‌, വരാന്തയിൽ ഒരു ഒതുങ്ങിയ കോണിൽ മാറി നിന്നു.

ഹാളിൽ ശബ്ദവും ബഹളങ്ങളും കൂടി,
കൂടിവരികയാണ്‌.ഒതുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആണ്‌
സംഘാടകർ

ഒരടവ് പ്രയോഗിച്ചത്‌. എല്ലാവർക്കും സജന്യമായിട്ടൊരു
സദ്യ.

സമുഹം ഒന്നാകെ അതിൽ
“വീണു”പോവുകയാണുണ്ടായത്‌. ആഗോളമായ ആ സത്യം ഒരിക്കൽ കൂടി അരക്കിട്ട്‌ ഉറപ്പിക്കും പോലെ –“വയറാണ് വലത്‌.”

അത്‌ നഗ്നമായൊരു സത്യവുമാണല്ലൊ?! ഇക്കാണുന്ന എല്ലാ പുരോഗമനങ്ങാൾക്കും പിന്നിൽ ആ ഒരൊററ കാരണമേയുള്ള. ഒരു ചെറിയ ബുദ്ധിയുള്ള ആർക്കും അത്‌ കണ്ടെത്താനുമാകും,

ഈ കാണുന്ന ജീവജാലങ്ങളൊക്കെ വയറില്ലാത്തവരും തീററ

വേണ്ടാത്തവരുമായിരുന്നെങ്കിൽ അദ്ധ്വാനത്തിന്റെ ആവശ്യമു

ണ്ടായിരുന്നോ? എല്ലാ പ്രവർത്തികളം അധ്വാനങ്ങളും അന്തിമ

മായി തീററ സാധനങ്ങൾ സംഭരിക്കാൻ വേണ്ടിയല്ലൊ.

അതെ.

അങ്ങിനെയങ്ങു ചിന്തിച്ചു പോയാൽ ദൈവം,
സൃഷ്ടാവ്‌,  ചൈതന്യം ചെയ്ത ഏററവും ശ്രേഷ്‌ഠവുമായ കർമ്മം ജീവജാലങ്ങൾക്ക്‌ വയറ്‌ ഉണ്ടാക്കിയെന്നതാണ്‌. ആ ചൈതന്യത്തിന്‌ ഇല്ലാത്തതും അതു മാത്രമാണ്‌. അങ്ങിനെയെങ്കിൽ ഇത്രയും പ്രത്യേകമായ, വ്യത്യസ്തമായൊരു കണ്ടെത്തലിന്‌ കാരണമെന്താണ്‌, ആ കാരണം കണ്ടുപിടിക്കാൻ കഴിയാത്തതാണ്‌ ജീവവർഗ്ഗത്തിലെ ഏററവും ശ്രേഷ്‌ഠരായ മനുഷ്യജാതിയുടെ പോരായ്മ. ആ ശ്രേഷ്‌ഠമായ ചൈതന്യത്തിന്റെ ഗരിമയും , അജ്ഞാതനെന്ന്‌ മനുഷ്യനെ കൊണ്ട്‌ പറയിക്കുന്നതും.

സൌമ്യയും അശ്വതിയും തികച്ചും വെജിററബിളായ കുറച്ചു്‌

ഭക്ഷണമാണ്‌ പാത്രങ്ങളിൽ പകർന്നെടുത്തത്‌. സലോമി സ്നേഹിതകളെടുത്തതു കൂടാതെ ഒരു ചിക്കൻ പീസ്‌ കൂടിയെടുത്തു.

വീണ്ടും വ്യാസൻ അവരെ തേടിയെത്തി. അയാൾ കൈയിൽ ഭക്ഷണപാത്രം താങ്ങിയിരുന്നു. ഇപ്പോൾ അയാളുടെ മുഖം സത്യം കണ്ടെത്തിയ അന്വേഷകന്റെതു പോലെ സത്തുഷ്‌ടമാണ്‌.

“പെൺകുട്ടി … എനിക്ക്‌ നിന്നെ തിരിച്ചറിയാൻ കഴിഞ്ഞിരിക്കുന്നു. നീ സൌമ്യ ബി. നായർ, എന്റെ കഥാപാത്രമാണ”. ഈ കണ്ണുകൾ,
പൂ പോലെ വിരിഞ്ഞ ഈ മുഖം; ഒരു കടൾ ആകെ ഉള്ളിലൊതുക്കിയ ഈ മുഖഭാവം. എന്റെ കഥാപാത്രത്തിന്‌ മാത്രമേ ഉണ്ടാകൂ. എന്തിന്‌, ഞാൻ, അല്ലെങ്കിൽ സംഘാടകർ നേരിട്ട് ക്ഷണിക്കാതെ വന്നിട്ടുള്ള വ്യക്തികൾ നിങ്ങൾ മാത്രമാണ്‌. സൌമ്യ  … നിനക്ക്‌ മാത്രമേ അപ്രകാരം വരാൻ കഴിയുകയുള്ള.”

ഒരു നിമിഷം സൌമ്യയ്ക്ക് പ്രജ്ഞയററുപോയി. കുറെ നേര

ത്തെ പരിശ്രമത്തിനുശേഷമാണ്‌ അവൾ അന്ധകാരം മൂടിക്കിടന്നിരുന്ന ഇടനാഴിയിൽ നിന്നും തപ്പിത്തടഞ്ഞ് വെളിച്ച

ത്തിൽ എത്തിയത്‌.

അവൾ വായിൽ ഇടുക്കിയിരുന്ന ഭക്ഷണം അമർത്തിക്കടിച്ചൊതുക്കി.

ഹാ… !

അവളുടെ കണ്ണുകൾ നിറഞ്ഞു പോയി. പഴുത്തു പാകമായൊരു കാന്താരിമുളക്‌ കടിച്ചിറക്കിയപ്പോൾ…….

“വളരെ നന്നായിരിക്കുന്നു. സൌമ്യയെക്കുറിച്ചുള്ള പരാമർശങ്ങൾ വരുമ്പോൾ വിയോജിപ്പുകളും തിരുത്തലുകളും സമൂഹത്തിന്റെ മുന്നിൽ തന്നെ അവതരിപ്പിക്കാനാവുമല്ലൊ?!”

അവർക്കൊന്നും പറയാനാവാതെനിന്നു. ഇളവെയിൽ അധികമായിട്ടേററിട്ട്‌ നാഡികൾ തളർന്ന് കിടക്കാറുണ്ടായിരുന്ന ചെറുപ്പകാല കളിയാണവളു
ടെ മനസ്സിൽ തെളിഞ്ഞു വന്നത്. ശരിക്കും ഇപ്പോൾ കുറെ സമയം കിടക്കുകയായിരുന്നു
വേണ്ടിയിരുന്നത്.

@@@@@




അദ്ധ്യായം എട്ട്

അടുത്ത ക്ലൈമാക്സ്‌ സീനുകളിലേക്ക് ഏടുകൾ മറിക്കവെ സമൂഹത്തിന്‌ നടുവിൽ എഴുന്നേററു നിന്ന ഒരാളടെ ശബ്ദം കേട്ടു.

“താങ്കൾ പ്രേമത്തിന്റെ..സ്‌ത്രീപുരുഷപ്രേമത്തിന്റെ
മൂന്ന്‌
വ്യത്യസ്ത മുഖങ്ങൾ അവതരിപ്പിക്കുകയാണ്‌. “

“ഉവ്വ്”

“എന്തായിരിക്കണം യഥാർത്ഥ പ്രേമമെന്ന്‌ നീർവ്വചിക്കാനാകുമോ?”

“എന്റെ സ്വപ്‌നങ്ങളെ, അനുഭവങ്ങളെ, അറിവുകളെ കഥകളാക്കി നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ്‌.

അതിന്‌ ക്ലാസിക്കലായ ചട്ടങ്ങൾ ഉണ്ടാവുകയില്ല. മറിച്ച് പ്രാകൃതമായൊരു താളാത്മകതയുണ്ടാകും. ശാസ്ത്രീയമായൊരു കെട്ടുറപ്പ്‌ ഉണ്ടാവുകയില്ല, കാവ്യാത്മകമായൊരു ആകർഷണ മുണ്ടാകും. “

സമൂഹത്തിന്റെ മുഖമാകെ വ്യാസന്റെ കൺ മുന്നിൽ മിന്നി
മറഞ്ഞു.
ഏറെ ശ്രദ്ധേയമായിട്ടുള്ളത്‌ സൌമ്യയുടെ വിടർന്നിരിക്കുന്ന കണ്ണുകളാണെന്ന്‌ കണ്ടു

“സ്നേഹം പരസ്പരം ആകർഷിച്ചിട്ട് ഉണ്ടാകുന്ന അടുപ്പമാണ്‌ ഏററവും കൂടതൽ ആകർഷണ സാദ്ധ്യത സ്ത്രീയും പുരുഷനും തമ്മിലാണ്‌. കാരണം സ്ത്രീയും പുരുഷനും സങ്കലിക്കുമ്പോഴെ പൂർണ്ണതയിലെത്തുന്നുള്ള എന്നതു കൊണ്ടാണ്‌.  എ പാർട്ട് ഓഫ്‌ എ ബോഡി—പുരുഷന്റെ ഹൃദയ
ഭാഗത്തു നിന്നും അടർത്തിയെടുത്ത
വാരിയെല്ലിൽ നിന്നുമാണ്‌ സ്ത്രീയെ സൃഷ്ടിച്ചതെന്നു പറയുന്നതും ഒന്നു തന്നെയാണ്‌. നീ ഉടുത്തില്ലെങ്കിലും, അവളെ ഉടുപ്പിക്കണമെന്നും, നീ ഉണ്ടില്ലെങ്കിലും അവളെ ഊട്ടണമെന്നു പറയുന്നതും സ്വശരീരത്തെക്കാൾ കരുതൾ അവൾക്ക് കൊടുക്കണമെന്നു
തന്നെയാണ്‌. അവൾക്കും അതു ബാധകവുമാണ്‌….”

“എന്നിട്ടും, ഇതെല്ലാം അറിഞ്ഞിട്ടും എന്തുകൊണ്ടാണ്‌, നിങ്ങൾ പുരുഷന്മാർ ഞങ്ങളെ പീഡിപ്പിക്കുന്നത്?”

വ്യാസൻ സമൂഹത്തിനു നടുവിൽ എഴുന്നേററു നിൽക്കുന്ന
സ്ത്രീയെ ശ്രദ്ധിച്ചു. മിന്നി തിളങ്ങുന്ന വസ്ത്രങ്ങളിൽ കറുത്ത
നിറത്തിൽ  അവൾ ഒരു മോഡൽ ഗേളിനെയാണ് ഓർമ്മിപ്പിക്കുന്നത്‌.

അവൾ ഇരുന്നപ്പോൾ വ്യാസൻ സമൂഹത്തോട്‌ ആകമാനം ഒരു ചോദ്യം ചോദിച്ചു.

“എല്ലാം അറിയാമായിരുന്നിട്ടും പുരുഷൻ ഏന്തുകൊണ്ട് സ്ത്രീയെ പീഡിപ്പിക്കുന്നു?  അവൾ അധ:കൃതയാണെന്നും, ചപലയാണെന്നും മുദ്രകുത്തി അകററി നിർത്തുന്നു, സ്വന്തമായിട്ട്‌ പലപല സുഖഭോഗങ്ങൾ തേടുന്നു?”

നിശ്ചലവും നിശ്ശബ്ദവുമായിപ്പോയി സമൂഹം. വ്യാസൻ പുസ്‌തകത്തിന്റെ ഏടുകളിലേക്ക്‌ മടങ്ങി.

നില തെററി
വീണ്‌
ഒരു താൽക്കാലിക തൊഴിലാളി മരിച്ചപ്പോഴാണ്‌ റിസോർട്ട്സ് പണിയുന്നവര്‍ക്ക്‌ ജീവിതത്തിന്റെ നൈമിഷികതയെക്കുറിച്ച് ഓർമ്മയുണ്ടായത്‌.

“വെയിലു വിളിക്കുമ്പോൾ ഉണരുന്നു, പണിയെടുക്കുന്നു, ആഹാരം കഴിക്കുന്നു, മൈഥുനം ചെയ്യുന്നു, ഉറങ്ങുന്നു, വീണ്ടും വെയിൽ വിളിച്ചാൽ ഉണരുന്നു. ഇതാണോ യഥാർത്ഥത്തിൽ ജീവിതം? എന്താണ്‌ ഇതു കൊണ്ടുള്ള നേട്ടം? എന്നിരുന്നാലോ നിനച്ചിരിക്കാത്ത നേരത്ത്‌ മരണത്തിന്റെ അഗാധമായ ഗർത്ത

ത്തിൽ പതിച്ച്‌ നാമാവശേഷമാവുകയു ചെയ്യുന്നു.”

തൊഴിലാളി മരിച്ചതിന്റെ മൂന്ന്‌ നാൾ കഴിഞ്ഞ്‌, സന്ധ്യയ്ക്ക്‌, രാമേട്ടന്റെ കടയിൽ, പതിവു വായന കേൾക്കാനായിട്ട്‌എത്തിയ തൊഴിലാളി സുഹൃത്തുക്കളോട്‌ ഉണ്ണി ചോദിച്ചു. മരിച്ച അന്തോണിയുടെ അപകടശേഷമുള്ള എല്ലാ കാര്യങ്ങൾക്കും മുന്നിൽ ഉണ്ണിയായിരുന്നു.

രാവിലെ പൊതി ചോറും കെട്ടി പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്ന ഭാര്യയോട്‌ യാത്ര പറഞ്ഞ്‌, മക്കൾക്ക് വേണ്ടുന്ന സാധനങ്ങളെന്തൊക്കെയെന്ന്‌ തെരക്കി പടിയിറങ്ങി “റ്റാറ്റാ” കൊടുത്ത്‌ പോരുമ്പോൾ അയാൾക്ക് മുന്നിൽ മോഹങ്ങളുടെ ഒരു കൊട്ടാരം തന്നെ ഉണ്ടായിരുന്നിരിക്കണം. ആ കൊട്ടാരം വെട്ടിപിടിക്കാൻ, അല്ലെങ്കിൽ പണിതുയേത്താൻ ആത്മാർത്ഥമായിട്ട്‌ അദ്ധ്വാനിച്ചിരുന്നൊരു സാമാന്യനായിരുന്നു അന്തോണി. ഇഷ്ടികകൾ അടുക്കി സിമന്റിട്ട്‌ ഉറപ്പിക്കുമ്പോഴായാലും ഭിത്തി പ്ലാസ്റ്റു ചെയ്യുമ്പോഴായാലും
അയാളടെ പ്രവർത്തിക്ക് ഒരു താളാത്മകത വ്യക്തമായിരുന്നു. അയാളടേതായ ഒരു ശൈലി…… പന്ഥാവ്‌…

മററു തൊഴിലാളികളടെ ഇടയിലും മാനേജുമെന്റിന്റെ
മുന്നിൽ തന്നെയും അയാൾ സ്വന്തമായൊരു സ്ഥാനം നേടിയിരുന്നു.

എന്നിട്ടം ,

പഴകി ദ്രവിച്ചിരുന്നൊരു പലകയെ അയാൾക്ക്‌ കാണാനായില്ല. പലകയൊടിഞ്ഞ്, തട്ടതട്ടായ നിലകളിൽ തട്ടി

താഴെ തറയിൽ എത്തിയപ്പോൾ….രക്തത്തിൾ മുങ്ങി…ശവസംസ്‌കാരം കഴിഞ്ഞ്‌ ബന്ധുക്കളം സഹപ്രവത്തകരും സിമിത്തേരിക്ക്‌ പുറത്തിറങ്ങിക്കഴിഞ്ഞിട്ടും കുഴിമാടം വിട്ടപോരാൻ മടിച്ചിരുന്ന സ്‌ത്രീയെയും രണ്ടു കൊച്ചുകുഞ്ഞുങ്ങളെയും ശ്രദ്ധിക്കാതിരിക്കാൻ ഉണ്ണിക്കായില്ല.

കൂലി
പണിയെടുത്ത്‌ പുലരുമെന്ന്‌ അവർ പറഞ്ഞപ്പോഴും രണ്ടു
കണ്ണുകളും നിറഞ്ഞ്‌ ഒഴുകിക്കൊണ്ടിരുന്നു. പക്ഷെ, ഒരു ചെറിയ വീടുണ്ടാക്കാനായിട്ട് അന്തോണി വരുത്തി വച്ചിരിക്കുന്ന കടത്തെക്കുറിച്ചായിരുന്നു വേവലാതി.

വളരെ അടുത്ത ബന്ധുക്കൾ അനുകമ്പയുള്ളവരായിരുന്നാലും, കൂലിപ്പണിക്കാരും, നിത്യകൂലിക്കാരുമാകുമ്പോൾ സഹായത്തിന്‌ പരിമിതികളണ്ടാകുന്നു. അങ്ങിനെ ഉരുത്തിരിഞ്ഞ പ്രതിസന്ധിയിൽ നിന്നും ഒരു കുടുംബത്തെ കരകയററാനാണ്‌ ഉണ്ണി കമ്പനി മേലാധികാരികളുമായി കത്തിടപാടുകൾ നടത്തിയത്‌. അത്‌ മാനേജർ വിത്സൻ ഡിക്രൂസിനെ ചൊടുപ്പിക്കാൻ മാത്രമാണുപകരിച്ചത്‌. കമ്പനി ഇ്രതമാത്രം വിശാലമായി പടർന്നു പന്തലിച്ച് വടവൃക്ഷമായുരുന്നിട്ടു കൂടി ഒരു പാവപ്പെട്ടവനെ സഹായിക്കാനൊരു ഫണ്ട്‌ കണ്ടെത്താനായില്ല. കൂടാതെ മാനേജരെ മറികടന്ന്‌ കത്തിടപാടുകൾ നടത്തിയ കണക്കെഴത്തുകാരനെ കമ്പനി ഭത്സിക്കുക കൂടി ചെയ്തു.

പക്ഷെ,   സഹപ്രവർത്തകരുടെ ഇടയിൽ നിന്നും ആ കുടുംബത്തെ രക്ഷപ്പെടുത്താനുള്ള പണം പിരിച്ചെടുക്കാൻ കഴി

ഞ്ഞത്‌ ഉണ്ണിയുടെ വിജയമായിരുന്നു. ആ വിജയത്തിന്റെ തുടർച്ച എന്നോണം ആളുകളുടെ ഇടയിൽ പരസ്പര ധാരണയും, സ്‌നേഹവും ശക്തിയാർജ്ജിക്കുകയും ഒരു റിക്രിയേഷൻ ക്ലബ്ബ്‌ രൂപീകൃതമാവുകയും ചെയ്തു.

ക്ല്ബ്ബിന്റെ കീഴിൽ ആനുകാലികങ്ങളും വായിയ്ക്കാനുള്ള റീഡിംഗ്‌ റൂം,
കുട്ടികൾക്ക്‌ കളിക്കാനൊരു മൈതാനം, ഒരു

വെൽഫയർ
ഫണ്ട്‌,
എല്ലാം കൂടി ആയപ്പോൾ വിത്സൻ ഡിക്രൂസ്‌ പുകഞ്ഞതുള്ളി. പക്ഷെ ഒററകെട്ടായിനിന്ന തൊഴിലാളികളടെ മുന്നിൽ അയാൾ പതറിപ്പോയി. ഉന്നത തലത്തിൽ നിന്നും അന്വേഷണങ്ങൾ ഉണ്ടായി. പക്ഷെ, അന്വേഷണ ഉദ്യോഗസ്ഥന് അനധികൃതമായിട്ടൊന്നും തോന്നാത്തതിന്റെ പേരിൽ നടപടികൾ ഉണ്ടായില്ല.

സാവധാനം അന്തരീക്ഷം വീണ്ടും ശാന്തമായി. ആളുകൾ പരസ്പരം അറിയുന്നവരും, കുശലം ചോദിക്കുന്നവരും, ആഘോഷങ്ങൾ നടത്തുന്നവരും വിരുന്നൊരുക്കുന്നവരുമായി. സന്തോഷങ്ങൾക്കൊപ്പം ദുഃഖങ്ങളും പങ്കുവെയ്ക്കാൻ തയ്യാറായി.

റിസോർട്ട്സിന്റെ പൂണ്ണതയിലേക്ക്‌ പണികൾ വളരെ വേഗം പുരോഗമിക്കുകയാണ്‌. ഫ്ലോറിംഗും പ്ലാസ്റ്ററിങ്ങും
തീരാറായി എന്നു തന്നെ പറയാം. ഗാർഡനുള്ള സ്‌ഥലം നിരപ്പാക്കി കഴിഞ്ഞു. ഗാർഡന്റെ പണികൾ ചെയ്യുന്നതിനായിട്ട് ഏതോ സബ്‌ കോൺട്രാക്റ്റ് കമ്പനി  എത്തി കഴിഞ്ഞു. സൈററ്‌ എഞ്ചിനീയർ ഹബീബിന്റെ സാന്നിദ്ധ്യം സ്രദ്ധേയമാണ്‌.

“താങ്കൾ നായകനെ ഒരു മര്യാദ പുരുഷോത്തമനാക്കാനുള്ള തയ്യാറെടുപ്പിലാണെന്നു തോന്നുന്നു. എനിക്കതിനോട്‌ ഒട്ടും യോജിക്കാനാവുന്നില്ല. എന്റെ അനുഭവത്തിൽ, ഈ ജീവിത ത്തിനിടയ്ക്ക്‌ അപ്രകാരമൊരു വ്യക്തിയെ കണ്ടെത്താനായിട്ടില്ല… താങ്കൾ വെറുമൊരു കപടനാകുന്നു. ഒരു സമൂഹത്തെ ഒരുമിച്ച്‌, അമിതമായ നിറക്കൂട്ടകൾ കാണിച്ച് പ്രലോഭിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു. “

വ്യാസൻ അവരെ ശ്രദ്ധിച്ചു.

ചായം പുരട്ടിയിട്ടം അവരുടെ ചുണ്ടുകൾ വികൃതങ്ങളാണ്, കവിളുകളിൽ തിക്താനുഭവങ്ങളുടെ കരുവാളിച്ച വടുക്കളാണ്‌.

അഗാധമായൊരു
കുഴിയിൽ ആണ്ടതുപോലുള്ള കണ്ണുകൾവഴി മനസ്സിനേററ ഉണങ്ങാത്ത മുറിവുകളും കാണാനാവുന്നുണ്ട്‌.

“ഇല്ല, ഒരിക്കലും അങ്ങിനെയൊരു ചിന്താഗതി എന്നലില്ല. ഞാനെന്റെ കഥാപാത്രങ്ങളെ കടിഞ്ഞാണിട്ട്   നിർത്തിയിട്ടില്ല. അവർ പോകുന്നവഴിയെ ഞാനെന്റെ കടലാസും പേനയും മഷിക്കുപ്പികളുമായി പോവുകയാണുണ്ടായിട്ടള്ളത്‌…”

“കഥാകാരാ, താങ്കൾ സത്യസന്ധനാണെങ്കിൽ…ഉണ്ണിയുടെ ജയിൽ ജീവിതത്തിന്റെ കാരണം വരച്ചു കാണിക്കൂ.”

“തീർച്ചയായും.”

അയാൾ വായിച്ചു.

“അതൊരു രാത്രിയായിരുന്നു…”

വിശാലമായ ഹാളാകെ, ഇറയത്തും, മുററത്തും ഇരുള്‌ വ്യാപിച്ചു. എവിടെനിന്നോ എത്തിയ ഒരുകൂട്ടം കാർമേഘങ്ങൾ

വെയിലിനെ മറച്ചതാണ്‌ കാരണം. ആകെ ഒരു നിശ്ശബ്ദത, വായു തടഞ്ഞു നിന്നതു പോലൊരു നിശ്ചലത. നിമിഷങ്ങളോളം നീണ്ട ആ മൌനത്തെ, വൈദ്യുതി വിളക്കു കൊളത്തിയതു പോലൊരു ശബ്‌ദം കീഴടക്കി.

“ഉണ്ണിയുടെ വിധിയായിരുന്നത്‌.”

കസവുമുണ്ടും നേര്യതും ചുവന്ന ബ്ലൌസ്സം ധരിച്ച ഒരു മദ്ധ്യ വയസ്സു കഴിഞ്ഞ ടീച്ചറാണ്‌ മൌനത്തെ ഭേദിച്ചത്. രാവിലെ കുളി കഴിഞ്ഞ്‌ നെററിയിൽ ചാർത്തിയ ചന്ദനക്കുറി ഇതേ വരെ മാഞ്ഞിട്ടില്ലായെന്ന്‌ വ്യാസൻ കണ്ടു. അവർ ദീർഘമായ നിശ്വാസം വഴി മനസ്സിൽ കൊണ്ട ഇരുളിനെ പുറത്തേയ്ക്ക് പറത്തിയകററാൻ ,ശ്രമിക്കുകയാണ്‌. തന്റെ അഭിപ്രായം മാനിക്കപ്പെടുമോ എന്നറിയാൻ കഥാകാരനെത്തന്നെ നോക്കി നിന്നു, മന്ദഹസിച്ചു.

“അതു വിധിയല്ല, സാഹചര്യമായിരുന്നു. ആ പ്രത്യേക സാഹചര്യത്തിലകപ്പെട്ട്‌ ഉണ്ണിക്കത്‌ ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല എന്നതാണ്‌ സത്യം. അല്ലാതെ വിധി എന്ന ഒരു വസ്തുതയില്ല. വൻനദിയിലൂടെ ഒഴുകുന്ന വെള്ളത്തിലെ ഓരോ

തുള്ളികളാണ്  നാം ഓരോരുത്തരും. അങ്ങിനെയുള്ള ഒരു തുള്ളി വെള്ളത്തോട്‌ നിന്റെ പന്ഥാവ്‌ ഇന്നതാണ്‌, ഇന്ന കാര്യങ്ങളാണ്‌ നീ ചെയ്യേണ്ടതെന്ന്‌ ആരും കല്പിക്കുന്നില്ല. മററ് വെള്ള തുള്ളികളോടൊത്ത്‌ താഴേയ്ക്ക്‌ ഒഴുകുക മാത്രമാണ്,ആ യാത്രക്കിടയിൽ എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടാകാം, കല്ലുകളിൽ തട്ടിച്ചിതറാം, മല മടക്കുകളിൽ ഉടക്കിനിന്നു പോകാം, തീരം ചേർന്നൊഴുകുകവഴി തേയ്‌മാനം ഉണ്ടാകാം, പുഴ ഇടയ്ക്ക്‌ കൈവഴികളായി പിരിഞ്ഞ് കൂട്ടം തെററാം, കുറെ ജലകണങ്ങൾ നീരാവിയായി അസ്തമിക്കാം, ഇതൊന്നുമില്ലാതെ നിർവിഘ്‌നം ഒഴുകി ലക്ഷ്യത്തിലെത്തുന്ന തുള്ളികളും അനേകമുണ്ട്‌, ഇതെല്ലാം സാഹചര്യങ്ങളാണ്‌…”

“താങ്കൾ സാഹചര്യമെന്ന്‌ പറയുന്നതിനെത്തന്നെയാണ്‌ഞങ്ങൾ വിധിയെന്ന്‌ പറയുന്നത്‌…”

“ആയിരിക്കാം …പക്ഷെ, ആ വാക്ക്‌ ധ്വനിപ്പിക്കുന്നത്‌ നാം പൂർണ്ണനാണെന്നാണ്‌. മറെറാരു പൂർണ്ണ വ്യക്തി നമുക്ക്‌ മേലെ ആധിപത്യം സ്‌ഥാപിച്ചിട്ടുമുണ്ട്‌ എന്നാണ്‌. പക്ഷെ, ഞാൻ പറയുന്നത്‌ നമ്മൾ പൂർണ്ണല്ലെന്നും, പൂർണ്ണമായ ഒന്നിന്റെ ഭാഗം മാത്രമാണെന്നും, പൂർണ്ണമായ ഒരു വസ്‌തുവിന്റെ അവിഘ്നമായ ചലനത്തിന്റെ ശക്‌തിയിൽ നാം ചലിക്കുന്നുവെന്നുമാണ്‌.”

പെട്ടന്നയാൾ മുന്നോട്ട കയറിവന്നു.

“കഥാകാരാ, താങ്കൾ വ്രണിതമാക്കുന്നത്‌ ഞങ്ങളുടെ വിശ്വാസത്തെയാണ്‌.”

അയാൾ സന്യാസിയാണെന്ന്‌ ധ്വനിപ്പിക്കുംവിധം വസ്ത്രം ധരിച്ചയാളും മദ്ധ്യവയസ്‌കനുമാണ്‌! വ്യാസൻ അയാളെ നോക്കി ചിരിച്ചു.

“ഇല്ല.
ഞാനങ്ങിനെ ചെയ്തിട്ടില്ല. നിങ്ങളുടെ വിശ്വാസങ്ങളിൽ അടങ്ങിയിരിക്കുന്ന സത്യങ്ങളെ അനാവരണം ചെയ്യാൻ ശ്രമിച്ചു എന്നുമാത്രം. താങ്കൾ ആ സത്യത്തിലേക്ക്‌ ഇനിയും എത്തിച്ചേരാത്തതിനാലാണ്‌ എന്റെ സാരം മനസ്സിലാകാത്തത്‌.”

പെട്ടന്ന്‌ നിശ്ശബ്‌ദമായിരുന്ന, സമൂഹത്തിന്റെ അന്ത:രീക്ഷം കലുഷമായി. പലരും പരസ്പരം അഭിപ്രായങ്ങൾ പറയാൻ തുടങ്ങുകയും വാക്കു തർക്കങ്ങൾ തുടങ്ങുകയും ഹാളിൽ ശബ്ദകോലാഹലം ഉണ്ടാവുകയും ചെയ്തിരിക്കുന്നു.

വ്യാസൻ പുസ്തകം അടച്ചുവച്ച്‌ ഉയർന്ന ശബ്‌ദത്തിൽ സമൂഹത്തെ അഭിമുഖീകരിച്ചു.

“മഹത്തരമായ സമൂഹമേ, നാം ജീവിക്കുന്നത്‌ ഇന്ത്യയെന്ന ബൃഹത്തായൊരു രാജ്യത്താണ്‌, നമുക്ക്‌ ഓരോരുത്തർക്കും, അവരവരുടേതായ വിശ്വാസങ്ങൾ പൊറുപ്പിച്ചു കൊണ്ട്‌ ജീവിക്കാനിവിടെ സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തെ മുൻ നിർത്തി രണ്ടുവാക്കുകൾ പറഞ്ഞുകൊള്ളട്ടെ. ഞാൻ എന്റെ വിശ്വാസത്തെക്കുറിച്ചാണ്‌ പറഞ്ഞത്‌. അതുപോലെ നിങ്ങൾക്കും, നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച്‌ പറയുവാൻ അവകാശമുണ്ട്‌. അതിൽ ആരും ക്ഷോഭിക്കേണ്ട കാര്യവുമില്ല.

എന്നിരിക്കിലും ഒരു കാര്യം മനുഷ്യ സമൂഹം, എന്നും ചിന്താപരമായും പരിവത്തനത്തിന്‌, പരിണാമത്തിന്‌ വിധേയ

രാണ്‌. ശിലായുഗകാലത്തെ മനുഷ്യരുടെ വിശ്വാസമായിരുന്നില്ല അതിനും ആദിയിലുണ്ടായിരുന്നവർക്ക്‌, ലോഹയുഗത്തിലുണ്ടായിരുന്നത്‌, ലോഹയുഗത്തെ വിശ്വാസമായിരുന്നില്ല അതിനുശേഷം വന്നവരുടേത്‌. അങ്ങിനെ പരിണമിക്കപ്പെട്ട്
നമ്മൾ കൃഷ്ണനിലും, ബുദ്ധനിലും, ക്രിസ്തവിലും. നബിയിലുമൊക്കെ
എത്തിപ്പെട്ടിരിക്കുകയാണ്‌. പക്ഷെ, ഇനിയും ഒരു പരിവത്തനം നമുക്ക്‌ ആയികൂടെ? സത്യങ്ങളെ നാം അഭിമുഖീകരിക്കുമ്പോൾ മനസ്സിലാകുന്നത്‌ അതിനുള്ള സമയം അധികമായിരിക്കുന്നുവെന്നാണ്‌ അടുത്ത നിമിഷം വ്യാസൻ ബന്ധനസ്ഥനാക്കപ്പെട്ടു. പീഠത്തിൽ നിന്ന്‌ വലിച്ച്‌ താഴെയിറക്കപ്പെട്ടു.

രോഷാകലമായ സമൂഹം വിഭജിക്കപ്പെട്ടിരിക്കുകയാണ്‌. വസ്ത്രധാരണത്തിൽ
നിന്നും,
സംസാരത്തിൽ നിന്നും അവരെ

അയാൾ തിരിച്ചറിഞ്ഞു, അവരിൽ നിന്നും വേറിട്ടു നിൽക്കുകയും
ഏറെ സൌമ്യത തോന്നിക്കുന്നതുമായ ഒരു വിഭാഗം അയാളെ മോചിപ്പിച്ച്‌ തങ്ങളോട്‌ ചേർത്തു നിർത്തി.

അപ്പോഴാണ്‌ അയാൾ മുന്നോട്ടവന്നത്‌. മേദസ്സ് കൂടിയദേഹവും വൃത്തിയായ വസ്ത്രധാരണവും അയാളെ ഒരു നമ്പർ വൺ ബ്യൂറോ ക്രാറ്റാക്കി.

“താങ്കളുടെ വാക്കുകൾ ശരിയാണ്‌. പക്ഷെ, വിപ്ലവാത്മകമായ ചിന്താഗതി പുലർത്തുകയും പ്രചരിപ്പികയും ചെയ്യുക വഴി സാധാരണ ജനത്തെ വിപ്ലവത്തിലേക്ക്‌ നയിക്കുന്നത്‌ രാജ്യദ്രോഹവും ശിക്ഷാർഹവുമാണ്‌.”

മഞ്ഞളിച്ച വ്യാസന്റെ കണ്ണുകൾക്ക്‌ മുന്നിൾ അയാൾ കറുത്തകോട്ടും വെളുത്ത ഉൾവസ്ത്രവും കൈയിൽ തൂങ്ങിയാടുന്ന തുലാസ്സമുള്ള ഒരുവനായി പരിണമിച്ചു.

വ്യാസൻ കണ്ണുകളെ ഇറുക്കി അടച്ചു.

@@@@@@




അദ്ധ്യായം ഏഴ്

സംഘാടകർ നൽകിയ ഓരോകപ്പ് ചായയും, ഓരോ ബിസ്ക്കറ്റുമായിട്ട്‌ സമൂഹം ഹാളിൽ, വരാന്തയിൽ, മുററത്ത് വൃക്ഷത്തണലുകളിൽ  സോറ പറഞ്ഞു കൂടി. സൌമ്യ സലോമിമാർ
തിരക്കില്ലാത്ത ഒരു വൃക്ഷ ചുവട്ടിലായിരുന്നു.

എല്ലാം  കൊണ്ടും അത്ഭുതകരമായൊരു ലോകത്തെത്തിയതു പോലെയാണവര്‍ക്ക്‌, അശ്വതിക്ക്‌ ഒന്നും പൂർണ്ണമായി തെളിഞ്ഞു
കാണാത്ത,
പ്രഭാതത്തിലെ മഴമഞ്ഞിൽ നിരത്തിലിറങ്ങി നടക്കും പേലെയുള്ള ഒരു അവസ്ഥയാണ്‌. എങ്കിലും പ്രഭാതസവാരിയുടെ ഒരു സുഖമുണ്ട്‌. മനസ്സിന്‌ കുറച്ച ലാഘവമുണ്ട്‌ അവയവങ്ങൾക്ക് പിരിമുറുക്കം ഇല്ലാതാകും പോലെ.

എങ്കിലും എന്താണിത്‌?

സലോമിക്ക്‌, സംഘാടകരെ പുകഴ്ത്താനും വാനോളം ഉയർത്താനുമാണ്‌ തോന്നുന്നത്‌. ഒരു വീക്കെന്‍റിൽ ഇപ്രകാരം ചെലവാക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പറഞ്ഞറിയി ക്കാൻ കഴിയാതെയായിരിക്കുന്നു.

സ്റ്റിരിട്ടിന്റെ, ലോഷന്റെ, മററ് മരുന്നുകളടെ രൂക്ഷമായ ഗന്ധങ്ങളുടെ, മുറിഞ്ഞ്‌ രക്തം വാർന്നൊലിക്കുന്ന, പഴുത്ത് വൃണമായിരിക്കുന്ന, ശ്വാസംമുട്ടി മരിക്കാറായിരിക്കുന്ന,  നിശ്ചലമായി മരിച്ചുകിടക്കുന്ന, മനുഷ്യരുടെ ഇടയിൽ നിന്നും രക്ഷപെട്ട്‌, ആത്തലച്ചുള്ള രോദനങ്ങളിൽ നിന്നും, വേദനയൊളിപ്പിച്ച് വച്ചിരിക്കുന്ന ഞരക്കങ്ങളിൽ നിന്നും വേറിട്ട്‌ ഒരുദിവസം…

മനസ്സ്‌ തുറന്നുപോയിരിക്കുന്നു.

വെയിൽ മഞ്ഞപ്പു മാറി വെളുപ്പായിരിക്കുന്നു, പ്രഭാതത്തിന്റെ തണുപ്പകന്ന്‌ശരീരത്തിലേയ്ക്ക്ചൂട്എത്തിത്തുടങ്ങിയിരിക്കുന്നു. ചൂടുചായ ഉള്ളിലെത്തിയപ്പോൾ പെട്ടന്നു ഒരു ഉന്മേഷവും കൈ വന്നിരിക്കുന്നു.

കാററിൽ, കോളിൽ അലമുറയിടുന്ന കടലിലൂടെയുള്ള ഒരു ബോട്ടയാത്ര പോലെയായി സൌമ്യയുടെ മനസ്സ്‌. ശക്തിയായ കാററടിച്ചിട്ട്‌, കാററിൽ തറയിളകി, ജലകണങ്ങൾ കാററിൽ പറന്ന്‌, ബോട്ടിന്റെ വാതായനങ്ങൾ വഴി ഉള്ളിലേയ്ക്ക് ചീററിത്തെറിച്ച്‌, അലകളോടൊപ്പം ഉയർന്നും , താഴ്‌ന്നും ചരിഞ്ഞും ഭീതിദമായിട്ട്……

ചായകപ്പ്‌ വലതുകൈയിലും, ഒരിക്കൽ മാത്രം കടിച്ച ബിസ്റ്റററ്‌ ഇടതുകൈയിലുമായി സൌമ്യ വൃക്ഷത്തിൽ ചാരി നിന്നു.

“എസ്ക്യുസ്‌മി……”

അവൾ ഉണർന്നു. മുന്നിൽ ചിരിക്കുന്ന മൂന്നു മുഖങ്ങൾ, സലോമി, അശ്വതി, വ്യാസൻ… ….

അദ്ദേഹം അവളെ തെരക്കി വരികയായിരുന്നും ഹാളിന്നുള്ളിൽ, വരാന്തയിൽ വൃക്ഷച്ചുവടുകളിൽ എല്ലാം തെരഞ്ഞു,

സൌമ്യ, ഇപ്പോഴാണാ മുഖവും കണ്ണുകളം നരകയറിയ താടിയും എണ്ണ പുരളാതെ അലങ്കോലമായി പിതറിക്കിടക്കുന്ന

മുടിയും ശ്രദ്ധിച്ചത്‌.

ഒരു വേദനപ്പെടുന്ന മുഖം.

സലോമി പറഞ്ഞതു പോലെ ഒരു തീരാവ്യാധിക്കാരന്റേതു
പോലെ.

“ഞാന്‍
എവിടെയോ കുട്ടിയെ കണ്ടിട്ടുണ്ട്‌.”

ഉച്ചഭാഷിണിയിലൂടെ കേൾക്കും പോലെയല്ല സ്വരം,വളരെ സൌമ്യമായിട്ടാണ്‌.

അദ്ദേഹം ഉൾവലിഞ്ഞ്‌ ഓർമ്മയുടെ താളുകൾ മറിച്ച് മൌനമായി വായിച്ചു നോക്കുകയാണ്‌, തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ എവിടെയാണ്‌ കണ്ടതെന്നറിയാൻ.

“ഇല്ല.
ഓർമ്മിക്കാൻ കഴിയുന്നില്ല.”

“ഞാൻ അങ്ങയെ പരിചയപ്പെട്ടിട്ടില്ല. ഒരിയ്‌ക്കൽ പോലും മുമ്പു കണ്ടിട്ടില്ല.”

“അതു നേരാകാം. പക്ഷെ, ഞാൻ കുട്ടിയെ കണ്ടിട്ടുണ്ട്‌. പേരെന്താണെന്ന്‌ പറഞ്ഞില്ല.”

‘സൌമ്യ .. സൌമ്യ ബി. നായർ…. ഇതെന്റെ സ്‌നേഹിതർ സലോമി യോഹന്നാൻ, ഇത്‌ അശ്വതി ബാലകൃഷ്‌ണൻ.”

“സൌമ്യ ബി. നായർ! ഐ നൊ ദ നെയിം …..ഞാനങ്ങി നെയാണ്‌. ചിലപ്പോൾ വളരെ അടുത്തവരുടെ പേരു പോലും മറന്നുപോകും.”

അദ്ദേഹം സാവധാനം ചായ കഴിച്ചു.

സൌമ്യ അദ്ദേഹത്തിന്റെ മുന്നിൽ നിന്നും രക്ഷപ്പെടാനുള്ള
മാർഗ്ഗം ആരായുകയായിരുന്നു.

“സൌമ്യ കാപ്പി കഴിച്ചിട്ടില്ല.”

അവൾ വളരെ വേഗം കപ്പ്‌ കാലിയാക്കി, മുന്നിലെത്തിയ വെയിറററുടെ ഡിഷിൽ കപ്പ്‌ വെച്ചുകൊടുത്തു.

“ഞാൻ കഥ വായിക്കുമ്പോഴും കട്ടിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ മനസ്സ്‌ സദാസമയവും വിങ്ങുകയാണെന്ന്‌ മുഖം കണ്ടാലറിയാം. ഒരിക്കൽ വിങ്ങിപ്പൊട്ടി കരച്ചിലാവുകയും
ചെയ്തു.”

സൌമ്യ ശ്രദ്ധിച്ചത്‌ അദ്ദേഹത്തെ ആയിരുന്നില്ല മുററത്ത് വീണിരിക്കുന്ന അദ്ദേഹത്തിന്റെ നിഴൽ സാവധാനം വളരുന്ന

തിനെ അളക്കുകയായിരുന്നു.

അദ്ദേഹം ചായ കഴിച്ച്‌ കഴിഞ്ഞ്‌ കപ്പ്‌ വെയിറററെ ഏല്പിച്ച്‌ തിരിഞ്ഞ്‌ നടക്കവെ സൌമ്യയോട്‌ വീണ്ടും പറഞ്ഞു.

“എനിക്ക്‌ കുട്ടിയെ അറിയാം . ഇന്ന്‌ പിരിയും മുമ്പ് എങ്ങിനെയെന്ന്‌ ഓർമ്മയിൽ നിന്നും തെരഞ്ഞെടുക്കാം… കുട്ടിയെ അറിയിക്കുകയും ചെയ്യാം …..”

വ്യാസൻ,
സമൂഹം ഹാളിലേയ്ക്ക് പ്രവേശിച്ചു.

ഉച്ചഭാഷിണിയിലൂടെ അദ്ദേഹത്തിന്റെ ശബ്ദം കാതുകളിലെത്തി. ഉള്ളിലേക്ക്‌ ആഴ്‌ന്നിറങ്ങി. മനോമുകരത്തിൽ ചിത്രങ്ങളായി പരിണമിക്കുകയാണ്‌.

എല്ലാവിധ സൌകര്യങ്ങളാടും കൂടിയാണ്‌ കേദാരത്തെ പ്രധാന കെട്ടിടം ചെയ്തിരിക്കുന്നത്‌. കൂടാതെ ഇന്റിപെറ്റന്റ് ഫാമിലി കോട്ടേജ്‌ , ഹണിമൂൺ കോട്ടേജ്‌, ടെന്നീസ്‌, ഷട്ടിൽ,ഗോൾഫ്‌ കോർട്ടുകൾ, സ്വിമ്മിംഗ്‌ പൂൾ ആന്റ് സൺബാ‍ത്ത്‌ ഫെസിലിററീസ്‌, ഹോഴ്‌സ്‌ റൈഡിംഗ്‌ കോർട്ട് ആന്റ് ഹോഴ്‌സ്‌ ഹൌസ്‌, ചിൽഡ്രൻസ് പാർക്ക് ആന്റ് എ വെറൈറ്റിഫുൾ, ബ്യൂട്ടിഫുൾ ഗാർഡൻ ആന്റ് ബോട്ടിംഗ്‌ ഫെസിലിറ്റി.

കിഴക്കൻ
മലകളിൽ നിന്നും ഒഴുകിയിറങ്ങി വരുന്ന മൂന്നു അരുവികൾ കേദാരത്തെ കുളിർപ്പിച്ച്‌ താഴേയ്ക്ക്‌ ഒഴുകി ഒരുമിച്ചാക്കുന്നു. സംഗമത്തിനുശേഷം രണ്ടു മലകളടെ താഴ്‌വാരത്തു കൂടി ഒഴുകി താഴേക്ക് പോകുന്നിടത്ത്‌ നാലാൾ പൊക്കത്തിൽ അണികെട്ടി ഉയർത്തിയാണ്‌ ബോട്ടിംഗ്‌ സൌകര്യം ഉണ്ടാക്കിയിരിക്കുന്നത്‌. കനത്ത വേനൽ ഉണ്ടായിട്ടുകൂടി അണകവിഞ്ഞ് വെള്ളം ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഏതാണ്ട്‌ പൂർത്തിയായി എന്നു പറയാവുന്നത്‌ പ്രധാന കെട്ടിടത്തിന്റെയും അണക്കെട്ടിന്റെയും പണികളാണ്‌. പണികൾക്ക്‌ ഉപയോഗിച്ച എല്ലാ ഉപകരണങ്ങളും തന്നെ പ്രവർത്തിക്കുത്‌ വിദേശനിർമ്മിതമായ സോളാർ എനർജി സെററുകളപയോഗിച്ചാണ്‌. സോളാർ എനർജി കണക്‌ഷൻ ഓഫീസിലേക്കും, മാനേജരുടെയും എഞ്ചിനീയറുടെയും വീട്ടിലേക്ക് കൂടി അനുവദിച്ചിട്ടണ്ട്‌.

അകാലത്തിലാണ്‌ ഇന്ന് മഴ പെയ്തത്‌. അക്ഷരാർത്ഥത്തിൽ തന്നെ മരം കോച്ചുന്ന കുളിര്. കഴിഞ്ഞ രണ്ടു ദിവസം വരെ അടങ്ങിരിക്കുകയയമായിരുന്നു. രണ്ടു ദിവസമായി പെട്ടെന്ന്‌ വഴി തെററി വന്നതു പോലെ മാനം കാർ കൊണ്ടുനിന്നു. ഉച്ചയോടുകൂടി ആത്തലച്ച് രണ്ടു മണിക്കൂറോളം നീണ്ടു നിന്ന്‌ പെയ്ത്‌ ഒഴുകിപ്പോയി.

ഏറെ ജോലിയുണ്ടായിരുന്നു, ഉണ്ണിയാകെ ക്ഷീണിതനായി, മടുപ്പ്‌ തോന്നിയപ്പോൾ ബുക്കുകൾ അടച്ചുവച്ച്‌ വെറുതെയിരുന്നു.
മാനം ശരിക്ക്തെളിയാത്തതിനാൽ സോളാർ വെളിച്ചത്തിന്‌ തെളിച്ചം കുറവായിരിക്കുന്നു.  ബാറററിയിൽ നി ന്നുമുള്ള വൈദ്യൂതി രാത്രികാലങ്ങളിലെ ഉപയോഗത്തിനായി
നീക്കി വച്ചിരിക്കുകയാണ്.

വെളിച്ചം കുറവായതുകൊണ്ടാണ്‌ തുറന്നിട്ട ജനാലയ്ക്കരുകിലേക്ക്‌ മേശ മാററിയിട്ടിരുന്ന്‌ എസ്തേർ ടൈപ്പ്‌ ചെയ്യുന്നത്‌, ഉണ്ണി വെറുതെ അവളെ നോക്കിയിരുന്നു.

ഉയർത്തിക്കെട്ടിയ സുഭഗമായ മുടി………
മുടി അങ്ങനെ കെട്ടിയിരിക്കുന്നതിനാൽ കഴുത്ത്‌ നഗ്‌നമായിരിക്കുന്നു. കഴുത്തിലെ ചെമ്പിച്ച രോമങ്ങൾ… ….

ഉണ്ണിക്കു തോന്നി.

എസ്തേർ ആരെയും ആകർഷിപ്പിക്കും പെരുമാററത്തിൽ, സംസാരത്തിൽ, എല്ലാററിലും, പക്ഷെ, പെരുമാററം നിഷ്‌ കളങ്കമാണോ എന്നറിയാൻ ബുദ്ധിമുട്ടാണെന്നതാണ്‌ അപാകത.

രവി പറഞ്ഞ കഥയാണ്‌ ഓർമ്മയിൽ വരുന്നത്‌.

അന്ന്‌ എസ്തേറിന്‌ ഇരുപതോ ഇരുപത്തിഒന്നോ ആയിരിക്കും പ്രായം. കമ്പനിയിൽ സ്റ്റെനൊ ആയി ചേർന്ന് ആദ്യമായി വർക്ക് സൈററിൽ എത്തിയകാലം. വിത്സൻ ഡിക്രൂസിന്റെ സ്റ്റെനോ ആയിട്ടുതന്നെ. അന്യപ്രവിശ്യയിൽ എവിടെയോ ആയിരുന്നു. അവളുടെ സ്വതന്ത്രമായ ഇടപെടൽ വിത്സനെ ഹരം പിടിപ്പിച്ചു. അല്പാതെ തന്നെ അയാൾ ചെറിയ

ചെറിയ വീക്കനസ്സുകൾ ഉള്ള ആളും; വിവാഹിതനും, കുട്ടി കളമുണ്ടായിരുന്നിട്ടു കൂടി ഒരു പ്രേമാഭ്യർത്ഥന നടത്തി. ആദ്യം എസ്തേർ ഒന്നു പരുങ്ങിപ്പോയി. പിന്നീട്‌ തെററിദ്ധരിക്കരുതെന്ന്‌ അപേക്ഷിച്ചു. എന്നിട്ടും കിട്ടിയ സാഹചര്യത്തിൽ അവൾ പീഡിപ്പിക്കപ്പെട്ടു.

അറപ്പോടെ, വെറുപ്പോടെ, വേദനയോടെ… ….

പക്ഷെ, അയാളിൽ നിന്നും മോചിതയായ അവൾ സമനില തെററിയതു പോലെ, നഗ്‌നയായിട്ടു തന്നെ മുറിയുടെ മൂലയിൽ ഒതുങ്ങിയിരുന്നു. കരയുകയോ ഒന്നു ശബ്ദിക്കുകയോ ചെയ്തില്ല. വിത്സൻ ആലസ്യത്തിൽ നിന്നും ഉണർന്ന് അവളെ കണ്ടപ്പോൾ ഭയന്നുപോയി. സാവധാനം അവളുടെ അടുത്തെത്തി. സാത്ത്വനപ്പെടുത്താനായി മുടിയിൽ മെല്ലെ തടവി, അലങ്കോലമായിരുന്ന മുടിയിഴകളെ വിരലുകളാൽ കോതിയൊതുക്കി, വസ്ത്രങ്ങൾ ഉടുപ്പിച്ചു കട്ടിലിൽ ഇരുത്തി. ഒരു പെഗ് വിസ്റ്റിക്കുവേണ്ടി കൊതിച്ച്‌ ഡൈനിംഗ്‌റൂമിലെ ഫ്രിഡ്ജ് തുറന്നപ്പോൾ പിന്നിൽ നിന്നും ശക്തിയായൊരു ആഘാതമേററു.

ഒരിക്കൽ,  ശബ്ദിക്കാൻ പോലും കഴിയാതെ അയാൾ തിരിഞ്ഞുനോക്കി. രക്തം വാർന്നൊലിക്കുന്ന കത്തിയയമായി എസ്തേർ.

പക്ഷെ, അയാൾ മരിച്ചില്ല.  എസ്തേർ ജയിലിലും പോയില്ല.

അയാൾ പോലീസിൽ ബോധിപ്പിച്ചു. കണ്ടാൽ തിരിച്ചറിയാത്ത ഒരു കള്ളന്റെ, മോഷണശ്രമം തടഞ്ഞപ്പോൾ കുത്തിയതാണെന്ന്‌. എന്നിട്ടും സൈററിലെ ഓരോ വ്യക്തികൾക്കും സത്യാവസ്ഥ അറിയുകയും ചെയ്യാമായിരുന്നു.

ഏതോ ഒരു നിമിഷത്തിൽ തന്നെ തൊട്ടു വിളിച്ചുവെന്നു തോന്നിയിട്ടാണ്‌ എസ്തേർ തിരിഞ്ഞു നോക്കിയ്. തന്നെ നോക്കിയിരിക്കുന്ന ഉണ്ണി കൈ എത്താവുന്നതിനേക്കാൾ വളരെ അകലെയാണെന്ന്‌ അറിഞ്ഞപ്പോൾ ജോലിയിൽ തന്നെ വ്യാപൃതയാവാൻ ശ്രമിച്ചതാണ്‌. പക്ഷെ, ഉണ്ണി വിളിച്ചു എന്ന തോന്നലിൽ വിണ്ടും ഉണ്ണിയെ നോക്കി,

“ഉം?”

“ഒന്നുമില്ല.”

ഉണ്ണി ഒന്നു പുഞ്ചിരിച്ചു.

“യേയ്‌!
ഉണ്ണി നുണ പറയുകയാണ്…”

കസേരയിൽ,
അല്പം പിറകോട്ട്‌ ചാരി കൈ നീട്ടി വിശ്രമിക്ക വിട്ട്‌, ഇരിക്കുന്ന ഉണ്ണിയിൽ കളങ്കമായിട്ട്‌ ഒന്നും കാണാൻ അവൾക്ക് കഴിഞ്ഞില്ല.

അവൾ എഴുന്നേററ്‌ കസേര അവന്‌ അഭിമുഖമായിട്ട്, സാരി നേരെയാക്കിയിരുന്ന ഉണ്ണിയെ നോക്കി.

നിത്യവും കാണുന്ന, നന്നായി കറുത്ത കണ്ണുകളിൽ കാണാ അലതല്ലിയിളകുന്ന ഒരു കടലിന്റെ പ്രതിഛായ കാണുമ്പോലെ,  തീർച്ചയായുമുണ്ട്‌ ..
…….

“ഉണ്ടായിരുന്നിട്ടും എന്നോടെന്തിന്‌ നുണ പറയുന്നു?”

“ഉണ്ട്‌.”

ഉണ്ണി കസേരയിൽ നിവർന്നിരുന്നു.

“പക്ഷെ അതെന്തെന്ന്‌ പറഞ്ഞാൽ തെററിദ്ധരിക്കരുത്‌. ഞാൻ കാണുന്ന രൂപത്തിൽ തന്നെ എസ്തേർ   കാണാവ് ശ്രമിക്കണം.”

“പീസ്‌
….എന്താനെന്നു പറയ്…… അല്ലാതെ…….”

അവൾക്ക് ടെൻഷനായിരിക്കുന്നു.

ഉണ്ണിക്ക് ചിരിയാണ്‌ വരുന്നത്‌.

ടെൻഷനായപ്പോൾ അവളടെ മുഖം കൂടുതൽ ചുവന്നിരിക്കുന്നു. നഗ്നമായ കഴുത്തിലെ ചെമ്പിച്ച രോമങ്ങൾ എഴുന്നു നിൽക്കുന്നു. കണ്ണുകളിൽ, അധരങ്ങളിൽ, വിരലുകളിൽ ഒരു വിറയലിന്റെ ലാഞ്ചന… ….

“എനിക്ക്‌ തന്നെ ഇഷ്‌ടമാണ്‌.”

“വാട്ട്‌ …… വാട്ട്‌ യൂ മീൻ…..”

അവൾ ക്ഷോഭിച്ചിരിക്കുന്നു.

“അല്പമൊന്ന്‌ അടുപ്പം കാണിച്ചാൽ നോ….നോ…എന്നെ

ക്കൊണ്ട് പറയിക്കണ്ട….”

അവൾ ചാടി എഴുന്നേററ്‌ കസേര പിന്നിലേക്ക്‌ തള്ളിയകററി. ഉയർന്ന മടമ്പുള്ള ചെരുപ്പിനെ ശക്തിയായി തറയിൽ ഉരച്ച് ….പുറത്തേക്ക്‌ ഓടി. അപ്പോൾ അവൾക്കൊരു പെൺപുലിയുടെ വീറുണ്ടായിരുന്നു.

ഉണ്ണി ഇരുളടഞ്ഞ വനാന്തരത്തിൾ അകപ്പെട്ടതു പോലെ
ദിക്കറിയാതെ, ഭീമാകാരങ്ങളായ വൃക്ഷങ്ങളാൽ ചുററപ്പെട്ട്‌, ഭീകരരായ ജീവികളടെ ശബ്‌ദകോലാഹലങ്ങളിൽ അകപ്പെട്ട്‌ മരവിച്ചു നിന്നു പോയി….

പക്ഷെ, അവൾ തിരികെ മുറിയിലേക്ക്‌ വന്നു, അധികം സമയം കഴിയും മുമ്പു തന്നെ.

അതേവരെ അവൾ ഓഫീസിനു പുറത്ത്‌, മുററത്ത്‌വർന്നു നിൽക്കുന്ന ചെറിയ വാകമരത്തിന്റെ ചുവട്ടിൽ വെറുതെ ചുററിക്കറങ്ങി നടന്നു.

തികച്ചും ക്ഷീണിതയായി, തല കുമ്പിട്ട്‌, സാരിത്തലപ്പിനെ കൈകളിൽ തിരുമ്മി വളരെ സാവധാനം, കള്ളി പൂച്ചയെപ്പോലെ, പതുങ്ങി കസേരയ്ക്കരുകിലെത്തി, ഒരു നിമിഷം നിന്നിട്ട്‌ ഇരുന്നു. ആകർഷിപ്പിക്കുകയും ചെയ്തു.

“പ്ലീസ്‌… എന്നോട്‌ അങ്ങിനെയൊന്നും തോന്നരുത്‌…ഞാൻ .. ഞാനൊരു പാവമാണ്‌. ഈ ലോകത്ത്‌ എനിക്ക്ഞാനും എന്റെ മോളം മാത്രമേയുള്ള… ദയവായി… ..എന്നെ ഒന്നിനും പ്രേരിപ്പിക്കരുത്….”

അവൾ ഏങ്ങലടിച്ചു, പൊട്ടിക്കരഞ്ഞു.

അവനടുത്തു
നിന്നും അകന്ന്‌ കസേരയില്‍ ഇരുന്ന്‌ മുഖം പൊത്തിക്കരഞ്ഞു.

അവളടെ കരച്ചിലിന്റെ ശക്തി കുറഞ്ഞുവന്നു, പിന്നെ തീർന്നു. ബാത്ത്‌റൂമിൽ പോയി മുഖം കഴുകിത്തുടച്ചു വന്നു. കസേരയിൽ ഇരുന്ന്‌ ജോലിയിൽ ശ്രദ്ധിക്കാൻ ശ്രമിച്ചു. അവൾക്ക്‌ കഴിഞ്ഞില്ല. ടൈപ്പ്‌ റൈറററിൽ നിന്നും പേപ്പർ എടുത്ത്‌ യഥാസ്ഥാനത്ത്‌ അടുക്കിവച്ച്‌, കവർ കൊണ്ടുമൂടി, തുറന്നിരുന്ന ഫയൽ അടച്ച അലമാരയിൽ വച്ച് പോകാനുള്ള ഒരുമ്പെടലോടു കൂടി ഉണ്ണിയുടെ അരുകിലെത്തി,

“എന്റെ കൂടെ വരുമോ, കുറച്ച്‌ നടക്കാൻ….”

ഉണ്ണി അവളോടൊത്ത് പുറത്തേയ്ക്ക് പോയി.

@@@@@@