ഭ്രാന്ത്

എൻ മുന്നിൽ ഇരുളാണ്,

എൻ പിന്നിൽ ഇരുളാണ്,

ദർശിപ്പതെല്ലാമിരുളാണ്

ഞാനെന്നും ഇരുളിന്റെ പൊരുൾ തേടി

ഇരുളിന്റെ മാറിൽ

പുഴുവായി തുളയിട്ട്,

തുള പിന്നെ മടയാക്കി,

മടയ്ക്കുള്ളിലിന്നുമൊരു പുഴുവായിട്ട്

അലയുന്നു വിഡ്ഢിയായി,

അലയുന്നു ഭ്രാന്തനായി.