ചിത്രശാല (നോവൽ)

അദ്ധ്യായം ഒന്ന്‌

വാനം നക്ഷത്രങ്ങളെക്കൊണ്ടും ഇവിടെ ഭൂമി നക്ഷത്രങ്ങളെപ്പോലുള്ള വൈദ്യുത വിളക്കുകളെക്കൊണ്ടും നിറഞ്ഞതാണ്‌.

ഒരോണക്കാലരാവാണ്‌.. ശക്തമായ മഴകളെല്പാം പെയ്യൊഴിഞ്ഞു കഴിഞ്ഞ്‌ വാനം പ്രശാന്തവും സുന്ദരവുമാണ്‌. എങ്കിലും ഇനിയും ഒററയ്ക്കും തെററന്നും മഴകൾ പെയ്യാം.

രാവ് അത്രയേറയൊന്നുമായിട്ടില്ല. സന്ധ്യ കഴിഞ്ഞതേയുള്ള.

നഗരത്തിന്റെ അലങ്കോലങ്ങളിൽ നിന്നു വിട്ട്, എന്നാൽ നഗരത്തിന്റെ എല്ലാവിധ ബാദ്ധ്യതകളോടും കൂടിയുള്ള മൂന്നാമതുനിലയിലുള്ള മൂന്നു പേർക്കായിട്ടുള്ള മുറിയിൽ ജനാലയ്ക്ക് പടിഞ്ഞാറോട്ട്‌ നോക്കി നില്ലുകയാണ്‌ സൌമ്യ, സൌമ്യ. ബി. നായർ ഒരിടവേളയിൽ അവൾ സൌമ്യാ മാത്യു ആയതായിരുന്നു. പക്ഷെ, വീണ്ടും സൌമ്യ ബി. നായരായിട്ട്‌ വർഷങ്ങൾ അധികമൊന്നുമായിട്ടില്ല.

അവളുടെ റും മേററുകളായ സലോമി യോഹന്നാനും, അശ്വതി ബാലകൃഷ്‌ണനും ഇതേവരെ എത്തിയിട്ടില്ല. നേഴ്‌സായ സലോമിക്ക്‌ ഡ്യട്ടി തീരണമെങ്കിൽ എട്ട്
മണിയാകേണ്ടിയിരിക്കുന്നു. അശ്വതി ഭത്താവിനെ ബസ്സ്‌ കയററി വിടാനായി ബസ്സ് സ്റ്റാന്റിൽ പോയിരിക്കുകൌആണ്. അശ്വതിയുടെ വിവാഹം കഴിഞ്ഞിട്ട്‌ അധികനാളൊന്നുമായിട്ടില്ല. പക്ഷെ, അവർക്ക്‌ ഒരുമിച്ച്‌ താമസമാക്കാൻ കഴിഞ്ഞിട്ടില്ല; അശ്വതി നഗരത്തിലെ ഇലക്ട്രിസിററി
ബോർഡിലും ഭർത്താവ്‌ തലസ്ഥാനത്ത്‌ സെക്രട്ടറിയേററിലും ജോലിക്കാരായിപ്പോയി. എല്ലാ ശനിയാഴ്ചകളിലും രാത്രി ഒൻപതു മണിക്ക് മുമ്പായിട്ട്‌ ബാലകൃഷ്‌ണൻ വന്ന് അശ്വതിയെ കൂട്ടിക്കൊണ്ടുപോകും. നഗരത്തിൽ തന്നെയുള്ള അയാളടെ കസിന്റെ വീട്ടിലേക്ക്‌.ശനിയാഴ്‌ചരാത്രിയയുംഞായറാഴ്‌ച പകലും ഒത്തുകൂടിയിട്ട്‌' ഞായറാഴ്‌ച രാത്രി വളരെ ഇരുട്ടും മുമ്പെ ബാലകൃഷണനെ യാത്രയാക്കിയിട്ട് അശ്വതി ഹോസ്റ്റലിലെ റൂമിലെത്തും.