പ്രിയമാർന്നവളെ

പ്രിയമാർന്നവളെ, പ്രിയമാർന്നവളെ……..
കനവിൽ മലരായ്നിറഞ്ഞവളെ എൻ
തനുവിൽ കുളിരായ്പടർന്നവളെ……
പ്രിയമാർന്നവളെ………

കനലുകൾ തിങ്ങുമെൻ വഴിയരുകിൽ
കരളിന് കുളിരായ്വിരിയുക നീ
വിങ്ങും ഹൃത്തിന്സാനന്ത്വനമായ്
സപ്തസ്വരസുധ പാടുക നീ.

കേൾക്കുക നീയെൻ പ്രിയരാഗങ്ങൾ
നാദമനോഹര ലയരാഗങ്ങൾ

കാണുക നീയെൻ നെഞ്ചിൽ വിരിയും
നയന മനോഹര ദശപുഷ്പങ്ങൾ.

അറിയുക നീയെൻ അനുരാഗം
നിനവിൽ കാത്തോരാനന്ദം………
അണയുക നീയെൻ സവിധത്തിൽ
വേനൽ മഴയായ്‌, കുളിർ കാറ്റായ്
പ്രിയമാർന്നവളെ……….