കാവ്യാത്മകം

നിന്റെ മിഴികൾ കാവ്യാത്മകം,
നിന്റെ മൊഴികൾ പഞ്ചാമൃതം,
നീയെന്റെ ആത്മാവിൻ താളമല്ലേ...
നീയെന്റെ ആനന്ദ രാഗമല്ലേ...

കാളിന്ദീ തീരത്ത്‌ പൗർണ്ണമി രാത്രിയിൽ
രാഗവിവശനായ്‌ കാത്തിരിപ്പൂ...
മധുമാസമല്ലേ, മകരന്ദം പൂത്തല്ലോ
എൻ നാദമിനിയും നീ കേൾപ്പതില്ലേ...

നീ ശ്രുതിമീട്ടുകിൽ പാടുവനായ്‌
പല്ലവിയായി ഞാൻ കാത്തിരിപ്പൂ...
നീയൊരായിരം രാഗമല്ലേ...
ഞാൻ മീട്ടും രാഗങ്ങൾ നീയുമല്ലേ...

നീ നൃത്തമാടുകിൽ, നർത്തന മാടുവാൻ
ആയിരം തോഴിമാർ കാത്തുനിൽപൂ...
പൗർണ്ണമി രാവിതാ ചന്ദ്രികച്ചാറുമായ്‌
പദസ്വനി കേൾക്കാൻ കാത്തിരിപ്പൂ....