കോവിഡും സന്യാസിയും

കോവിഡ് മഹാമാരി പെയ്തിറങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു.  ഭൂലോകത്ത് നിന്ന് കോടിക്കണക്കിന് മനുഷ്യർ യാത്ര പറഞ്ഞ് പോയിരിക്കുന്നു.  ഇനിയും ആ കുഞ്ഞൻ അണുവിന്റെ ഉറവിടം കണ്ടെത്താനോ പ്രതിവിധി ഉണ്ടാക്കാനോ കഴിയാതെ ശാസ്ത്രലോകം തരിച്ച് നിൽക്കുന്നു. ചെറുക്കാനായിട്ട്, യുദ്ധ സന്നാഹ മനസ്സുമായിട്ട് എല്ലാ മനുഷ്യരും കൂടെയുണ്ട്.

ഇടക്കിടക്ക് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വാർത്തകൾ വിപിന ചന്ദ്രനെ ശുണ്ഠി പിടിപ്പിച്ചു കൊണ്ടിരുന്നു.

ചൈന പരീക്ഷണശാലയിൽ നിർമ്മിച്ചെടുത്തതാണ് കോവിഡ് വൈ
റസ്സ്.... അടുത്ത ലോക മഹായുദ്ധത്തിന് ആയുധമാക്കാനിരിക്കെ കെട്ടുപൊട്ടിച്ച് പുറത്ത് ചാടി പടർന്നാതാണ്.... അതല്ല
, ലോകത്താകമാനം വിതറിയിട്ട് മറു മരുന്നുണ്ടാക്കി വില്പന പിടിക്കാനുള്ള തന്ത്രമാണ്, എന്നൊക്കെ....