താലിബാനും കോവിഡും

വൈകി ഉണർന്നിട്ടും തിരക്കുകളില്ലാതെ വെറുതെയിരുന്നു.  ഭാര്യ, മക്കൾ ഉണർന്നിട്ടില്ല.  വർഡിൽ ട്രിപ്പിൾ ലോക്ക്ഡൌണാണ്.  കോവിഡ് കാലമായതിന് ശേഷം ആഴ്ചയിൽ മൂന്നു ദിവസം കിട്ടിയിരുന്ന ജോലിക്ക് ഇന്ന് പോകാൻ കഴിയില്ല,  വാർഡ് വിട്ട് പോകാൻ പോലീസ് അനുവദിക്കില്ല. 

കുറെ ദിവസങ്ങളായിട്ട് പത്രങ്ങളിൽ, ദൃശ്യ മാധ്യമങ്ങളിൽ, സോഷ്യൽ മീഡിയകളിൽ വരുന്ന പ്രധാന വർത്തകൾ താലിബാനെ കുറിച്ചാണ്. അമേരിക്കൻ സൈന്യം പിൻമാറിയെന്നും താലിബാൻ അഫ്ഗാനിസ്ഥാനിലെ ഓരോ നഗരങ്ങളും പിടിച്ചെടുക്കുന്നുമൊക്കെയുള്ളത്.

താലിബാൻ പഴയതല്ല പുതിയതാണെന്ന് ട്രോളുകൾ രേഖപ്പെടുത്തുന്നും...അല്ലന്ന് മറ്റ് ട്രോളർമാർ വിവരിക്കുന്നു...

അവന് പ്രത്യേകമായിട്ട് ഒരു അഭിപ്രായവും തോന്നിയില്ല. എല്ലാ അഭിപ്രായങ്ങളും അധികാരത്തിലേക്കാണ് കണ്ണു നട്ടിരിക്കുന്നത് എന്നവൻ അറിയുന്നു. മറ്റ് എല്ലാ അഭിപ്രയങ്ങളും ഇല്ലായ്മ ചെയ്തിട്ട് ലോക അധികാരം കാൽക്കീഴിൽ അക്കാനാണ് ഓരോരുത്തരും ശ്രമിക്കുന്നതെന്ന് അവൻ ചിന്തിക്കുന്നു.

സ്വന്തമായൊരു അഭിപ്രായവും രേഖപ്പെടുത്താതെ അവൻ ഭാര്യയുടെ മക്കളുടെ അടുത്ത് ചെന്ന് പുതപ്പിനാൽ മൂടിക്കിടന്നു.