എം എല്‍ എം

പ്രചണ്ഡമായൊരു പേമാരി എന്നു വേണമെങ്കില്‍ പറയാം.

        അങ്ങിനെയാണവന്‍ മങ്കാവുടിയില്‍ തിരിച്ചെത്തിയത്, ഫോര്‍ റെജിസ്ട്രേഷന്‍ ബ്ലാക്ക് വാഗ്നറില്‍.

        കറുത്ത പോളീഷ് ചെയ്തു തിളങ്ങുന്ന ഷൂവില്‍, വെളുത്ത സോക്സില്‍, കറുത്ത പാന്‍റ്സില്‍ ക്രീം ഷര്‍ട്ട്  ഇന്‍സേര്‍ട്ട് ചെയ്ത് ഗോള്‍ഡന്‍ ബ്രൗണ്‍ ടൈയും കെട്ടി............

        അവന്‍ മങ്കാവുടി പട്ടണത്തിലെ ഫുട്ട്പാത്തില്‍നിന്നും ചെരുപ്പുകച്ചവടം വിട്ടുപോയിട്ട് അധികം കാലമൊന്നുമായിട്ടില്ല.

        ആരും സംശയിക്കരുത്, ഇത് കള്ളക്കടത്തോ, കരിഞ്ചന്തയോ, മോഷണമോ, പിടിച്ചുപറിയോ, ചാത്തന്‍സേവയോ, അലാവുദ്ദീന്‍റെ അത്ഭുതവിളക്കില്‍നിന്ന് കിട്ടിയതോ ഒന്നുമല്ല.

അവന്‍ പറഞ്ഞു.

        ചങ്കുറ്റമുള്ളവരുടെ ബിസിനസ്സാണ്, പക്കാകച്ചവടം. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്, എം.എല്‍.എം.