കോവിഡ് കാല ജാര പ്രണയം

പ്രിയപ്പെട്ടവനെ,

നിന്റെ നോട്ടങ്ങൾ,

നിന്റെ സ്പർശനങ്ങൾ,

നിന്റെ വാക്കുകൾ,

എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചിരുന്നത് അതൊക്കെയായിരുന്നു, അത് മാത്രമായിരുന്നു.

ഈ ബന്ധനം എനിക്കെല്ലാം നഷ്ടമാക്കിയിരിക്കുന്നു, ഇപ്പോൾ ഒരു കൊല്ലം കഴിഞ്ഞിരിക്കുന്നു, താലി കെട്ടിയവന്റെ ദേഹ ആക്രാന്തങ്ങൾ അസഹനീയമായിരിക്കുന്നു, തൊഴിലില്ലാതെ വീട്ടിലിരിക്കുന്നതു കൊണ്ട് കാശിനു വേണ്ടിയുള്ള ആക്രമണങ്ങളും കൂടിയിരിക്കുന്നു.

ഞാൻ സ്വയം ഒടുങ്ങിയേനെ.... നിന്റെ ഓർമ്മപ്പെടുത്തൽ അതിന് അനുവദിക്കുന്നില്ല.

എന്റെ ശരീരമില്ലാതായാൽ ഭർത്താവിന്റെ നോട്ടങ്ങൾ രണ്ട് പെൺ മക്കളുടെ ദേഹത്തേക്കാണെങ്കിൽ....

നീ പറഞ്ഞത് ശരിയാണ്.... വളരെ ശരിയാണ്. സമൂഹത്തിലെ സ്ഥിരം കഥകളാണത്.

നിന്റെ സ്നേഹത്തിന് പ്രതിഫലമായിട്ട് എത്ര പ്രാവശ്യം ഞനെന്റെ ദേഹം തുറന്ന് തന്നിരിക്കുന്നു.  അപ്പോഴൊക്കെ നീ വശ്യമായി ചിരിച്ചു കൊണ്ട് നിരസിച്ചിട്ടുണ്ട്, ഹൃദയത്തെ മെല്ലെ തടവുകയും ചെയ്തിട്ടുള്ളത്....

ഇപ്പോൾ,

ഇപ്പോൾ,

ഒരൊറ്റ മോഹമേയുള്ളൂ, ഒരൊറ്റ പ്രർത്ഥനയെയുള്ളൂ....

ഈ ബന്ധനങ്ങൾ ഒന്നൊഴിഞ്ഞിരുന്നെങ്കിൽ,

എന്ന്.