കോവിഡ് കാല വിവാഹ ക്ഷണപത്രിക

എന്റെ മകൾ തിരുതേയി വിവാഹിതയാവുകയാണ്,

ശ്രീപുരം ദേശത്ത് പുത്തൻപുരയിൽ ശ്രീ കണ്ടന്റെയും ശ്രീമതി ചക്കികണ്ടന്റെയും മകൻ ചിന്നനാണ് വരൻ.

ശ്രീപുരം ഗണപതി ക്ഷേത്രത്തിൽ വച്ച് കർക്കിടക മാസം ഇരുപത്തിരണ്ടാം തിയതി ശനിയാഴ്ച 11.30-നുള്ള ശുഭമുഹൂർത്തമാണ് ഉദ്ദേശിച്ചിരുന്നത്.  കോവിഡ്മാരി പടർന്ന് ക്ഷേത്രം തുറക്കാൻ കഴിയാതെ വന്നതിനാൽ, ക്ഷേത്രാങ്കണത്തിലെ ആൽച്ചുവട്ടിൽ വച്ച് പ്രസ്തുത വിവാഹം നടത്തുകയാണ്.

തതവസരത്തിലും തുടർന്നും താങ്കളുടെ മഹനീയ സാന്നിദ്ധ്യം പ്രതീക്ഷിച്ചിരുന്നതാണ്.  കോവിഡ് പ്രോട്ടോക്കോൾ മാനിച്ച് അതിന് സാധിക്കാത്തതിനാൽ, താങ്കളുടെ മനസ്സിൽ വിവാഹ ചടങ്ങുകൾ കാണെണമെന്നും, പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു.

തുടർന്ന് ഞങ്ങളുടെ ഭവനത്തിൽ നടക്കുന്ന സത്ക്കാരത്തിൽ പ്രോട്ടോക്കോൾ അനുസരിച്ച്, സമയ ബന്ധിതമായി പങ്കെടുക്കണമെന്നും, അകലം പാലിച്ച് ഭക്ഷണപ്പൊതികൾ കൈപ്പറ്റണമെന്നും താല്പര്യപ്പെടുന്നു.

എന്ന്, സസ്നേഹം.

ശങ്കരൻ, പാറുശങ്കരൻ, പഴയപുര വീട്, കൊണ്ടിപ്പാടം.

പിൻകുറി: ഉപചാരങ്ങളെല്ലാം മുടക്കമില്ലാതെ ഉണ്ടായിരിക്കുന്നതാണെന്നും അറിയിക്കുന്നു