ബേക്കറിക്കടക്കാരന്‍ ബാലന്‍
വാര്‍ത്ത കാണുകയാണ്. കവലയിലെ ചെറിയകടയില്‍
അയാള്‍ സെയില്‍മാനും മാനേജരും മുതലാളിയുമൊക്കെയാണ്.
തിരക്കൊഴിഞ്ഞ നേരം, കടുപ്പം കൂടിയ ചൂടുള്ള ചായ
അയാളുടെ ഇടതു കൈയ്യിലുണ്ട്...
കണ്ടു തുടങ്ങിയതു ചെറിയൊരു നഗരത്തിന്‍റെ ദൃശ്യങ്ങളാണ്, മലയാളക്കരയില്‍ തന്നെ.....
മൂന്നും കൂടിയ കവല, കട കമ്പോളങ്ങള്‍, അധികം വീതി കൂടാത്ത ടാര്‍ വഴി... പഴയ കടകള്‍ വീതികൂടാന്‍ സമ്മതിക്കാതെ
പതുങ്ങിയിരിക്കും പോലെ...
ദൈവമെ, ഈ കടകള്‍, ഈ റോഡ്
എനിക്കറിയാമല്ലോ... ബാലന്‍ ചായ കുടിക്കാന്‍ മറന്ന് ടിവി സ്ക്രീനില്‍ തുറിച്ചു
നോക്കിയിരുന്നു.
ഈ വഴിയിലൂടെയാണല്ലോ ഞാനെന്നും നടക്കുന്നത്, ഈ കടയില്‍
നിന്നാണല്ലോ ഞാന്‍ സാധനങ്ങള്‍ എടുക്കുന്നത്....
ചാനലിന്‍റെ കണ്ണുകള്‍ ഫോക്കസ് ചെയ്യുന്നത് ടാര്‍ വിരിച്ച റോഡില്‍, ജംഗഷനില്‍ തന്നെയാണ്.