ശങ്കരനും കോവിഡും

ശങ്കരൻ തെങ്ങിൽ നിന്ന് വീണു മരിച്ചു.  അമ്പത്തിയേഴ് വയസ്സായിരുന്നു.  മൂന്നു മക്കളാൽ ചുറ്റപ്പെട്ടു ജീവിച്ചു വരികയായിരുന്നു.  ചുറ്റപ്പെട്ടാലെന്നാൽ അടുപ്പു കല്ലുകൾ കൂട്ടിയതു പോലെയാണ് മൂന്നു മക്കളുടേയും വീടുകൾ എന്നർത്ഥം.  നടുക്കാണ് ശങ്കരൻ താമസ്സിക്കുന്ന പഴയ വീട്.  പഴയ വീട്ടിൽ ശങ്കനും ഭാര്യയും.  മൂന്നു വീടുകളുടെ ഗെയിറ്റിൽ കൂടിയും ശങ്കരന്റെ വീട്ടിലേക്ക് വഴിയുണ്ട്, മൂന്നു മക്കളുടേയും മുറ്റത്തു കൂടി. മൂന്നു മക്കളും നല്ല നിലയിലാണ്.  മൂത്തവൻ സർക്കാർ ജോലിക്കാരൻ, രണ്ടാമൻ ബിസ്സിനസ്സുകാരൻ, മൂന്നാമൻ ഭരണകക്ഷി രാഷ്ട്രീയക്കാരൻ.  എങ്കിലും ശങ്കരൻ വട്ടച്ചെലവിന് തെങ്ങു കയറാൻ പോകും, മക്കളറിയാതെ.

മക്കൾ കൊടുക്കുന്നത് കൊണ്ട് അറ്റപ്പറ്റയേ തെകയത്തുള്ളൂ, അതുകൊണ്ട് ഇപ്പോഴും തെങ്ങു കയറുന്നു, എന്നാണ് ശങ്കര ഭാഷ്യം.

തെങ്ങിൽ നിന്ന് വീണ് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡ് പോസിറ്റീവ്....

മക്കൾ ഞെട്ടിപ്പോയി.

മാനവും മര്യാദയുമായിട്ട് ഇനി ശവസംസ്ക്കാരം നടത്തുന്നതെങ്ങിനെ?

ഔദ്യോഗീക, വ്യാപാര, രാഷ്ട്രീയ സ്വാധീനത്താൽ കോവിഡ് ബാധ ആരെയും അറിയിക്കാതെ പട്ടണത്തിലെ ഇലക്ട്രിക്ക് ശ്മശാനത്തിൽ സംസ്കാരിച്ചു.  തെങ്ങിൽ വീണ് മരണപ്പെട്ടെന്ന സർട്ടിഫിക്കറ്റും വാങ്ങി സ്വസ്ഥമായി വാഴവെയാണ് സർക്കാറിന്റെ കോവിഡ് മരണാനന്തര ആനുകൂല്യ പ്രഖ്യാപനം വന്നിരിക്കുന്നത്.

മക്കളിപ്പോൾ ആകാശത്തേക്ക് നോക്കിയിരുന്ന്, ആനുകൂല്യം വാങ്ങാനുള്ള മാർഗ്ഗം തിരയുകയാണ്.ശങ്കരൻ തെങ്ങിൽ നിന്ന് വീണു മരിച്ചു.  അമ്പത്തിയേഴ് വയസ്സായിരുന്നു.  മൂന്നു മക്കളാൽ ചുറ്റപ്പെട്ടു ജീവിച്ചു വരികയായിരുന്നു.  ചുറ്റപ്പെട്ടാലെന്നാൽ അടുപ്പു കല്ലുകൾ കൂട്ടിയതു പോലെയാണ് മൂന്നു മക്കളുടേയും വീടുകൾ എന്നർത്ഥം.  നടുക്കാണ് ശങ്കരൻ താമസ്സിക്കുന്ന പഴയ വീട്.  പഴയ വീട്ടിൽ ശങ്കനും ഭാര്യയും.  മൂന്നു വീടുകളുടെ ഗെയിറ്റിൽ കൂടിയും ശങ്കരന്റെ വീട്ടിലേക്ക് വഴിയുണ്ട്, മൂന്നു മക്കളുടേയും മുറ്റത്തു കൂടി. മൂന്നു മക്കളും നല്ല നിലയിലാണ്.  മൂത്തവൻ സർക്കാർ ജോലിക്കാരൻ, രണ്ടാമൻ ബിസ്സിനസ്സുകാരൻ, മൂന്നാമൻ ഭരണകക്ഷി രാഷ്ട്രീയക്കാരൻ.  എങ്കിലും ശങ്കരൻ വട്ടച്ചെലവിന് തെങ്ങു കയറാൻ പോകും, മക്കളറിയാതെ.

മക്കൾ കൊടുക്കുന്നത് കൊണ്ട് അറ്റപ്പറ്റയേ തെകയത്തുള്ളൂ, അതുകൊണ്ട് ഇപ്പോഴും തെങ്ങു കയറുന്നു, എന്നാണ് ശങ്കര ഭാഷ്യം.

തെങ്ങിൽ നിന്ന് വീണ് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡ് പോസിറ്റീവ്....

മക്കൾ ഞെട്ടിപ്പോയി.

മാനവും മര്യാദയുമായിട്ട് ഇനി ശവസംസ്ക്കാരം നടത്തുന്നതെങ്ങിനെ?

ഔദ്യോഗീക, വ്യാപാര, രാഷ്ട്രീയ സ്വാധീനത്താൽ കോവിഡ് ബാധ ആരെയും അറിയിക്കാതെ പട്ടണത്തിലെ ഇലക്ട്രിക്ക് ശ്മശാനത്തിൽ സംസ്കാരിച്ചു.  തെങ്ങിൽ വീണ് മരണപ്പെട്ടെന്ന സർട്ടിഫിക്കറ്റും വാങ്ങി സ്വസ്ഥമായി വാഴവെയാണ് സർക്കാറിന്റെ കോവിഡ് മരണാനന്തര ആനുകൂല്യ പ്രഖ്യാപനം വന്നിരിക്കുന്നത്.

മക്കളിപ്പോൾ ആകാശത്തേക്ക് നോക്കിയിരുന്ന്, ആനുകൂല്യം വാങ്ങാനുള്ള മാർഗ്ഗം തിരയുകയാണ്.