സന്ധ്യ

അവന്‍ പറഞ്ഞു

പെണ്ണെ, നീയെന്‍ ജീവനാണ്, ശ്വാസമാണ്, സ്വപ്നമാണ്.

          മയക്കുന്ന മായയാണ്, സത്യമാണ്, എന്‍റെ ധ്യാനത്തിന്‍റെ  മാധ്യമമാണ്. ക്ഷേത്ര സന്നിധിയിൽ മിഴിപൂട്ടി നില്‍ക്കെ ദേവിയുടെ മുഖഛായയിലേക്ക്, പടര്‍ന്നു കയറുകയാണ്.........

          എന്‍റെ രോമകൂപങ്ങളിലൂടെ സിരകളിലേക്ക്, ശരീരമാകെ, ബോധമാകെ നിറഞ്ഞ്...

          നിന്നെ സ്പര്‍ശിക്കുമ്പോൾ, നിന്നെ മുകരുമ്പോള്‍. നിന്നിലലിയുമ്പോൾ ഞാനില്ലാതാകുന്നു... നീയില്ലാതാകുന്നു.... നമ്മളില്ലാതായിട്ട് ഒന്നു മാത്രം ശേഷിക്കുന്നു....

          നീയില്ലാതെനിക്ക് ജീവിക്കാന്‍ കഴിയാതെയായിരിക്കുന്നു.......

          അവളോ, അവനോടൊത്ത് എവിടെയെല്ലാമോ യാത്ര ചെയ്തു, പല പല ദേശങ്ങളിലൂടെ, സംസ്കാരങ്ങളിലൂടെ, പലതും കണ്ടും അറിഞ്ഞും. ഒരുനാൾ തിരിച്ചുവന്ന് സ്വമുറിയിലെ സീലിംഗ് ഫാനിൽ ചുരിദാറിന്‍റെ ഷാളിൽ തൂങ്ങി, ഒരു കുറിപ്പു മാത്രം ശേഷിപ്പായിവച്ച്........

          പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തയാകാതെ, പോലീസ് സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങാതെ യാത്രയായി.......അവന്‍ പറഞ്ഞു

പെണ്ണെ, നീയെന്‍ ജീവനാണ്, ശ്വാസമാണ്, സ്വപ്നമാണ്.

          മയക്കുന്ന മായയാണ്, സത്യമാണ്, എന്‍റെ ധ്യാനത്തിന്‍റെ  മാധ്യമമാണ്. ക്ഷേത്ര സന്നിധിയിൽ മിഴിപൂട്ടി നില്‍ക്കെ ദേവിയുടെ മുഖഛായയിലേക്ക്, പടര്‍ന്നു കയറുകയാണ്.........

          എന്‍റെ രോമകൂപങ്ങളിലൂടെ സിരകളിലേക്ക്, ശരീരമാകെ, ബോധമാകെ നിറഞ്ഞ്...

          നിന്നെ സ്പര്‍ശിക്കുമ്പോൾ, നിന്നെ മുകരുമ്പോള്‍. നിന്നിലലിയുമ്പോൾ ഞാനില്ലാതാകുന്നു... നീയില്ലാതാകുന്നു.... നമ്മളില്ലാതായിട്ട് ഒന്നു മാത്രം ശേഷിക്കുന്നു....

          നീയില്ലാതെനിക്ക് ജീവിക്കാന്‍ കഴിയാതെയായിരിക്കുന്നു.......

          അവളോ, അവനോടൊത്ത് എവിടെയെല്ലാമോ യാത്ര ചെയ്തു, പല പല ദേശങ്ങളിലൂടെ, സംസ്കാരങ്ങളിലൂടെ, പലതും കണ്ടും അറിഞ്ഞും. ഒരുനാൾ തിരിച്ചുവന്ന് സ്വമുറിയിലെ സീലിംഗ് ഫാനിൽ ചുരിദാറിന്‍റെ ഷാളിൽ തൂങ്ങി, ഒരു കുറിപ്പു മാത്രം ശേഷിപ്പായിവച്ച്........

          പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തയാകാതെ, പോലീസ് സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങാതെ യാത്രയായി.......