നിതാരെ
നീ, അശ്വതിക്കും രേവതിക്കും
ചാരെ
നില്പവൾ
ഒരായിരം
കാഴ്ചകൾ കാണുമവൾ,
ഈണങ്ങൾ
കേൾപ്പവൾ,
രസങ്ങളെ
രുകരുവമൾ,
ഗന്ധങ്ങൾ
അറിഞ്ഞവൾ....
ഇവിടെ
താഴെ നിനക്ക്
പിതാവും
മാതാവും ഗുരുക്കളുമുണ്ട്,
പുലരിയും
സന്ധ്യയും
രാത്രിയും
പകലും
പൂക്കളും
കായ്കളും
കാടും
മേടും കാട്ടരുവികളും
പുഴയും
നാടും വീടുമുണ്ട്.
നൂറ്നൂറായിരം
കാഴ്ചകൾ,
ഈണങ്ങൾ, ഗന്ധങ്ങൾ, രസങ്ങൾ
നിന്നെ
പുണരാൻ കാത്തിരുപ്പുണ്ട്,
നിതാരെ, ഉണരുക,
നിന്നിലേയ്ക്കെത്തുന്നതെല്ലാം
സത്യങ്ങളെന്ന്,
സന്തോഷം
ജനിപ്പതെന്ന്,
മനം
കുളിർപ്പതെന്ന്,
നിൻ കണ്ണുനീർ
മുത്തുക്കാ
നന്ദാശ്രുക്കളല്ലെയെന്ന്
തിരിച്ചറിയുക,
അറിവുകൾ
ബോധ്യങ്ങളാട്ടെ,
ബോധമാകട്ടെ, നീ ശക്തിയാകട്ടെ....
നിതാരെ, മകളെ, ഉണരുക....