ആനപ്പുറത്തേറിയവന് പട്ടിയെ
ഭയക്കേണ്ടതില്ലെന്നത് ഏവര്‍ക്കും അറിയുന്ന കാര്യമാണ്. ആനപ്പുറത്തു തന്നെയാണ് ഇരിക്കുന്നത്, വാച്യമായി വ്യവഹരിച്ചാന്‍ ആനയേക്കാള്‍ എത്രയോ ഉയരത്തിലാണ് ഈ
ഇരുപത്തിയഞ്ചാം നിലയിലുള്ള ഫ്ളാറ്റ്. ആ
ഉയര്‍ച്ച ധനത്തിന്‍റെ കൂടി അളവാണ്.
അധികാരം ഏതു സമയത്തും എന്തും ചെയ്ത് തരാനായിട്ട് ഓച്ഛാനിച്ച് നില്‍ക്കുന്നുണ്ട്. കാവലാളുകള്‍ നാലു ചുവരുകള്‍ക്ക് പുറത്ത്
മാത്രമല്ല ചുവരുകള്‍ക്ക് ഉള്ളിലുമുണ്ട്.
ഒരു സാക്ഷ്യപ്പെടുത്തലുകാരന്‍റെ ജീവിതം അവിശ്വസനീയവും, അവര്‍ണനീയവും, അപകടകരവുമാണ്. ഏതു സമയത്ത് എവിടെ നിന്നെല്ലാം അമ്പുകള്‍,
വെട്ടുകള്‍ വരുമെന്ന് കരുതകാനാകില്ല. അവര്‍ സ്വപ്ന ലോകം വിട്ട്
യഥാര്‍ത്ഥ ലോകത്ത് ജീവിക്കണം. പുറകില്‍ രണ്ടു കണ്ണുകളും, പിന്നിലേക്ക്
തിരിഞ്ഞിരിക്കുന്ന രണ്ട് ചെവികളും കൂടി വേണം.
ആദ്യസാക്ഷ്യം പറച്ചില്‍
പത്താമത്തെ വയസ്സിലായിരുന്നു. അച്ഛനാണ്
കൊണ്ടു പോയത്. അച്ഛന്‍ എങ്ങിനെ അവിടെ
എത്തിപ്പെട്ടെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. വെറുതെ ഒന്നുമറിയാതെ
എത്തിയതാണെന്ന് കരുതിയിരുന്നു. പക്ഷെ,
അച്ഛന്‍ എല്ലാമറിഞ്ഞാണ് ചെയ്തിരുന്നത്.