സാജയുടെ തിരോധാനശേഷം

സാജയുടെ തിരോധാനം ആദ്യം ഗ്രഹിച്ചത് അവളുടെ അമ്മയാണ്, പത്മജ.

      അവള്‍ എന്നും സ്ക്കൂള്‍ കഴിഞ്ഞ് അഞ്ചരക്കും ആറിനും ഇട്ക്കാണ് വീട്ടില്‍ എത്തുന്നത്. അതേ സമയത്ത് ഗ്രാമത്തില്‍ എത്തുന്ന ഒരു ബസ്സുണ്ട്.  ഇപ്പോള്‍ ആറു മണി കഴിഞ്ഞ സ്ഥിതിക്ക് വണ്ടിവരികയും ആളുകളെ ഇറക്കിപ്പോവുകയും ചെയ്തിരിയ്ക്കണം.

        പത്മജ അടുക്കളപ്പണിയുടെ തിരക്കിലായിരുന്നു. ആറുമണി കഴിഞ്ഞിട്ടും, മകള്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും ആദ്യം ഒന്നും  ശ്രദ്ധിക്കുകയുണ്ടായില്ല. രണ്ടോ മൂന്നോ, പ്രാവശ്യം സാജയുടെ വളര്‍ത്തുന്ന പൂച്ച കിണി കരഞ്ഞുകൊണ്ട് അവരുടെ കാല്‍ക്കലെത്തി മുട്ടുകയും ഉരുമുകയും ചെയ്തതുകൂടിയാണ്.

        ഇരുട്ടുവ്യാപിച്ചപ്പോള്‍, അടുക്കളയിലെ ലൈററ് ഇടേണ്ടിവന്നപ്പോള്‍ പത്മജ ഒരുഞെട്ടലോടുകൂടിആക്കാര്യംഓര്‍മ്മിച്ചു. .

        മകള്‍ എത്തിയിട്ടില്ല.