ഭൂമിയും മനുഷ്യനും

ഭൂമി നിദ്രയിൽ അസ്വസ്ഥതപ്പെട്ടുകൊണ്ടിരുന്നു. അവളുടെ ദേഹത്തുകൂടി എന്തെല്ലാമോ അരിച്ച് നടന്ന്  വേദനപ്പെടുത്തിക്കൊണ്ടിരിക്കുന്നു.  അവൾ മനസ്സിനെ ഏകാഗ്രമാക്കിയിട്ട് അതിയായി മോഹിച്ചു.  എന്‍റെ ദേഹത്ത് വേദനപ്പെടുത്തുന്നതെല്ലാം അകന്ന് പോകട്ടെ...

എന്നിട്ട് ശക്തിയായി ദേഹത്തെ ഉലച്ചുഉറഞ്ഞ് തുള്ളുന്നതു പോലെ വിറ കൊള്ളിച്ചു.ദേഹത്തെ ചോറിച്ചുലുകൾ, നൊമ്പരങ്ങൾ അകന്ന് കഴിഞ്ഞപ്പോൾ അവൾ കണ്ണുകളെ തുറന്നു.  തനിക്ക് ചുറ്റുമുള്ള ശൂന്യതയിൾ മനുഷ്യ ജീവികൾ ആര്‍ത്ത് മദിക്കുന്നു.  അവരുടെ ഇടയിൽ കുറച്ച് അശരണരായ മനുഷ്യ ജന്മങ്ങളും.  അശരണരായവരെ അവൾ പെറുക്കിയെടുത്ത് ദേഹത്തോടു ചേര്‍ത്തു വച്ചു.  സാവധാനം പറന്ന് അകന്നു.  മനുഷ്യ ജീവികളുടെ ഇടയിൽ നിന്ന് പുറത്ത് കടന്നിട്ട് ഒരിക്കൽ തിരിഞ്ഞു നോക്കി. അവിടെ നടക്കുന്ന മതമാത്സ്യര്യങ്ങൾ കണ്ട് അത്ഭതപ്പെട്ടു.  മനുഷ്യ ജീവികളേക്കാൾ കൂടുതലായിട്ട്, അവരുടെ തലകളെ ചുറ്റി നടക്കുന്നത് ദൈവങ്ങളാണെന്ന് കണ്ടെത്തി.  അനന്തരം സ്വസ്ഥമായിട്ട് സുഷുപ്തി കൊണ്ടു.