എന്തിനാണ് മകളെ നിന്‍റെ മുഖം
കറുത്തത്,
അങ്ങിനെ കറുക്കാന്‍ പാടില്ല. നിന്‍റെ പേരെന്തെന്ന് മറന്നോ....
നിതാരയെന്നാണ്. നിതാരയെന്നാല്‍ നിത്യവും
താരമായിരിക്കുന്നവളെന്നാണ്.
താരമായിരിക്കുകയെന്നാല്‍ പ്രകാശിക്കുകയെന്നാണ് അര്‍ത്ഥം. അതുകൊണ്ട് എന്‍റെ മകളുടെ മുഖം കറുക്കാന്‍
പാടില്ല. ഏതു പ്രതികൂല സാഹചര്യത്തിലും
പ്രകാശിച്ചു കൊണ്ടിരിക്കണം. അതാണ് താരകം.
ചിലപ്പോള്‍ മേഘപടലങ്ങള്‍ താരങ്ങളെ മറയ്ക്കാം.
പക്ഷെ, അതൊരു മറമാത്രമാണ്, താരകത്തിന്‍റെ
ശോഭയുടെ മങ്ങലല്ല.
കൊച്ചുമകള്‍ മുത്തച്ഛന്‍റെ മുഖത്തു നോക്കി, ആ കണ്ണുകളിലെ തിളക്കം കണ്ടപ്പോള്‍
സന്തോഷമായി. മുത്തച്ഛന്‍റെ കണ്ണുകളില്‍
അഗ്നിയുണ്ടെന്നവള്‍ കണ്ടു. ദേഹം
ചടച്ചതെങ്കിലും, ചെറിയകൂനുണ്ടെങ്കിലും ഉള്ളില്‍
കരുത്തുണ്ടെന്നറിഞ്ഞു.