തൊണ്ടി സാധനം

പ്രസ്തുത കളവ് അവന്‍റെ ജീവിതത്തിന്‍റെ സന്തുലിതാവസ്ഥയെ തന്നെ മാറ്റിമറിച്ചു.

        അവന്‍ അത്രവലിയ മോഷ്ടാവോ, ഇതേ വരെ പിടിക്കപ്പെട്ടവനോ ആയിരുന്നില്ല.    അവനും അമ്മക്കും ജീവിക്കാന്‍ വേണ്ടതു മാത്രമേ ഇതേവരെ മോഷ്ടിച്ചിട്ടുള്ളൂ.അതും ഒരിക്കല്‍ കിട്ടുന്നത് ചെലവഴിച്ച് തീര്‍ന്നതിനുശേഷം അടുത്തതു ചെയ്യുന്നു, കഴിഞ്ഞ നാലു വര്‍ഷമായിട്ട്. 

        അവന്‍ ജന്മനാ ഒരു മോഷ്ടാവൊന്നുമായിരുന്നില്ല, പാരമ്പര്യവുമില്ല.ഈരുപത്തിയൊന്നുവയസ്സുവരെ അമ്മ കൂലി വേല ചെയ്താണ് കഴിഞ്ഞിരുന്നത്, അവന്‍ ഡിഗ്രി വരെ പഠിച്ചതും.  വലിയ ജോലി സാദ്ധ്യതകളൊന്നുമില്ലാത്ത ബി. എ ഇക്കണോമിക്സ്കാരന്‍ കുറെ ടെസ്റ്റുകളും ഇന്‍റര്‍വ്യുകളും തരണം ചെയ്തതുമാണ്.  ജീവിക്കാനായിട്ട് ഒരു ജോലി കിട്ടാതെ വന്നപ്പോള്‍...................

        ആവശ്യത്തില്‍ കൂടുതലുള്ളവരുടെ പക്കല്‍ നിന്നും അത്യാവശ്യം വേണ്ടതു മാത്രം അവനെടുത്തു, കൂട്ടുകാരോ സംഘമോ ഇല്ലാതെ.

        തൊഴില്‍ ചെയ്തു വരവെ മോഷണം ഒരു കലയാണെന്ന് അവന്‍ തിരിച്ചറിഞ്ഞു.  ആ കലയില്‍ പുതുപുത്തന്‍ ആശയങ്ങള്‍ പ്രയോഗിക്കുകയും വിജയിക്കുകയും ചെയ്തു വന്നു.

        അങ്ങിനെ അവനാ മണിസൗധത്തില്‍ കയറി.

        ഏറെ നാളത്തെ നിരീക്ഷണത്തിനുശേഷം, കനപ്പട്ടതെന്തെങ്കിലും കരസ്ഥമാകുമെന്നുകരുതി................... 

        മുകളിലത്തെ നിലയിലെത്താന്‍ അവരുടെ തന്നെ ഗോവണിയുപകരിച്ചു.

        ടോയിലറ്റിലേക്കുള്ള വാതായനത്തിന്‍റെ ഗ്ലാസ്സ്കട്ട് ചെയ്തു, കമ്പിയഴികളെ മുറിച്ചകറ്റി, മുറിയിലേക്കിറങ്ങുന്ന വാതിലിനെ തിക്കിത്തുറന്ന്, അടുക്കളയില്‍ നിന്നും പിന്നാമ്പുറത്തേക്കുള്ള വാതില്‍ സുരക്ഷിതത്തിനായി തുറന്നിട്ട്...............

        നേരം പുലരാന്‍ മൂന്നുനാല് മണിക്കറുകള്‍ അവശേഷിക്കവെ,

        മുതലിനായി പരതി നടന്നു.

        ചാരിക്കിടന്നിരുന്ന ഒരു വാതില്‍ തുറന്ന് അകത്തു കടന്നപ്പോള്‍ അവന്‍ സ്തംഭിച്ചു പോയി.

        മുറിയില്‍, കട്ടിലില്‍, മെത്തയില്‍ സുതാര്യമായ ഒരൊറ്റ മേല്‍വസ്ത്രത്തില്‍ അതിസുന്ദരിയായൊരു പെണ്‍കുട്ടി.

        ഹോളിവുഡ്ഡിലെ മെര്‍ലിന്‍ മന്‍ട്രോയേക്കാള്‍,

        എലിസബത്ത് ടെയിലറിനേക്കാള്‍,

        ടെന്നീസ്ക്കോര്‍ട്ടിലെ അന്നാ കുര്‍ണിക്കോവേക്കാള്‍,

        ബോളീവുഡ്ഡിലെ ഐശ്വര്യ റായിയേക്കാള്‍ സുന്ദരിയായ.........

        ഇരുപതു വയസ്സുള്ളൊരു.........

        അവന് ചലിക്കാന്‍ കഴിയാതെ, ശബ്ദിക്കാന്‍ കഴിയാതെ നിമിഷങ്ങള്‍......      

        അവന്‍റെ കര്‍ത്തവ്യം പോലും വിസ്മരിച്ച്......പ്രസ്തുത കളവ് അവന്‍റെ ജീവിതത്തിന്‍റെ സന്തുലിതാവസ്ഥയെ തന്നെ മാറ്റിമറിച്ചു.

        അവന്‍റെ കര്‍ത്തവ്യം പോലും വിസ്മരിച്ച്......