തനിയാവര്‍ത്തനം

മേടമാസത്തിലെ ഒരു സായാഹ്നമാണ്, തലസ്ഥാ നഗരിയിലെ.........

        മാനം ചെഞ്ചായംപൂശിയതാണ്, ഏറെ തെളിമയോടല്ല, ബംഗാള്‍ ഉല്‍ക്കടലില്‍ രുപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്‍റെ ഫലമായി കാറുമൂടിയതാണ്. വടക്കന്‍ ഭൂദേശങ്ങളില്‍ അത് മഴയായി പെയ്തൊഴിയുന്നുണ്ടെങ്കിലും ഇവിടെ അങ്ങിനെ ഉണ്ടായില്ല. അതിന്‍റേതായ അധികമായ ചുടുണ്ട്.

        മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയുടെ മുന്നില്‍, പാതക്കിരുപുറവും  വഴിവാണിഭക്കാരുടെ തിരക്ക് വര്‍ദ്ധിച്ചിരിക്കുന്നു. കൂടുതലും നിത്യോപയോഗ സാധനങ്ങളുടെതാണ്. കൂടാതെ ആശുപത്രിയിലേക്ക് വേണ്ട പായ, തലയിണ,തോര്‍ത്ത് തുടങ്ങി.........

        പുലര്‍ച്ചയില്‍ അവിടെമാകെ പ്രഭാത ഭക്ഷണത്തിന്‍റെ കച്ചവടക്കാരായിരുന്നുപുട്ടും കടലയും, അപ്പവും മുട്ടക്കറിയും, ബറോട്ടയും, ഇടിയപ്പവും വില്ക്കുന്നവര്‍ അടുത്തുള്ള ചേരിയിലെ നിവാസികളാണ്. ഇതെല്ലാം കണ്ട്, ബാല്‍ക്കണിയില്‍, തന്‍റെ വാടകമുറിയുടെ മുന്നില്‍ കസേരയില്‍ ഇരിക്കുകയാണ് സുനില്‍.

        മേല്‍ത്തരമായ ആ ടുറിസ്റ്റ് ഹോമിന്‍റെ രജിസ്റ്ററില്‍, താമസ്സക്കാര്‍ വിലാസമെഴുതി, റീസണ്‍ ഓഫ് വിസിറ്റ് കോളത്തില്‍ ശ്രീചിത്രയെന്നോ, ആര്‍ സീ സി എന്നോ പുരുപ്പിക്കാറുണ്ട്. സുനിലും ആ പതിവ് തെറ്റിയ്ക്കാതെ ശ്രീചിത്രയെന്നാണ് എഴുതിയത്.