ജിഹാദ്

മുറിയില്‍ അയാളും അവനും മാത്രമേയുള്ളൂ. ആ മുറിയ്ക്കു പുറത്ത്, ആ മുറിയെ ഉള്‍ക്കൊണ്ട് വലിയൊരു വീടാണ്. അതേപോലെ അഞ്ചോ ആറോമുറികളും സൗകര്യങ്ങളുംമൊക്കെയായിട്ട്.

             ആ വീട്ടിലും അവര്‍ മാത്രമേയുള്ളൂ.

        വീടിനു പുറത്ത് വിശാലമായ കൃഷിയിടമാണ്, തെങ്ങും കമുകും റബ്ബറും ഒക്കെയായിട്ട് വലിയൊരു എസ്റ്റേറ്റ്.

                അവിടെയും അവര്‍ രണ്ടുപേര്‍ മാത്രമേയുള്ളൂ.....

                വൈദ്യുതിയില്ലാതെ, തീറ്റി മേശയുടെ നടുവില്‍ കൊളുത്തി വച്ച മെഴുകുതിരി വെളിച്ചത്തില്‍ അവര്‍ക്ക് രണ്ടാള്‍ക്കും മുഖങ്ങള്‍ കാണാം.

    ഉദ്ദേശം രണ്ടുമണിക്കൂര്‍മുമ്പാണ് വൈദ്യുതി നഷ്ടമായത്, അകാലത്തിലുണ്ടായ കാറ്റും ഇടിയും മിന്നലും മഴയുമാണ് കാരണം.

      ഒരു പക്ഷെ, മഴയും കാറ്റും അകാലത്തിലല്ലെന്ന് മറ്റുള്ളവര്‍ പറയും.................

           അധികം നീണ്ടുനില്ക്കാതെ മഴയും കാറ്റും അകന്നു, അന്തരീക്ഷം തെളിഞ്ഞ്, നാട്ടു വെളിച്ചം പരന്നിട്ടുണ്ട്. മേഘങ്ങള്‍ അകന്ന് നക്ഷത്രങ്ങളും എത്തിയിട്ടുണ്ട്. ചന്ദ്രികയണയാന്‍ ഇനിയും വൈകാം.