അയാൽ ഒരു സര്‍ക്കാരുദ്ദ്യോഗസ്ഥനല്ല. അയാളുടെ
കണ്ണുകൾ ഉറക്കം തൂങ്ങുന്നതോ, വയർ പിത്തശൂലപിടിച്ച
കുട്ടിയുടേതുപോലയോ അല്ല.
അയാൾ ഒരു ബിസ്സിനസ്സ് എക്സികൂട്ടീവോ റെപ്രസെന്‍റേറ്റീവോ അല്ല, അയാളുടെ
മുഖത്ത് സര്‍വ്വജ്ഞനെന്ന ഭാവവുമില്ല.
അയാളൊരു ഫാക്ടറി ജോലിക്കാരനോ, തൊഴിലാളിയോ അല്ല; കരിയും പുകയും കെമിക്കലുകളും
ശ്വസിയ്ക്കുന്നവന്റെ ചുമയില്ല.
അപ്പോൾ അയാളൊരു കര്‍ഷകനാകാം. അധികം യാത്രകളൊന്നുമില്ലാത്തതിനാൽ
ഡീസലിന്‍റെ, പെട്രോളിന്‍റെ, ഗ്യാസിന്‍റെ വിഷാംശം കഴിക്കാത്തതിന്‍റെ ഉന്മേഷവുമുണ്ട് മുഖത്ത്.
അതെ,
അയാളൊരു കൃഷിക്കാരനാണ്. ഗ്രാമത്തിൽ, അച്ഛനിൽ
നിന്നും വീതാംശമായി കിട്ടിയ മൂന്നു സെന്‍റ് ഭൂമിയിൽ ജനകീയാസൂത്രണം അനുവദിച്ചു നല്‍കിയ
വീട്ടിൽ താമസ്സം.